17 Dec 2018
Monday
LATEST NEWS
സ്വര്‍ണ്ണവില കുറഞ്ഞു; പവന് 23,320 രൂപ... എം പാനല്‍ കണ്ടെക്ടര്‍മ്മാരെ പിരിച്ചുവിടുന്നത് കെഎസ്ആര്‍ടിസിയെ പ്രതിസന്ധിയിലാക്കും ; ഗതാഗതമന്ത്രി... രണ്ടാമൂഴത്തില്‍ അഭിനയിക്കാന്‍ താല്പര്യമുണ്ട് ; ഷാരൂഖ് ഖാന്‍... വനിതാമതില്‍ നടി മഞ്ജുവാര്യര്‍ പിന്തുണ പിന്‍വലിച്ചു... വിദേശിയുടെ മകന് ദേശസ്‌നേഹം ഉണ്ടാകില്ല ; രാഹുല്‍ഗാന്ധിയെ ആക്ഷേപിച്ച് ബിജെപി... ഇന്ത്യന്‍ കറന്‍സിക്ക് നേപ്പാളില്‍ വിലക്ക്... ക്ഷേത്ര ഭക്ഷ്യവിഷബാധ അന്വേഷണം ഊര്‍ജിതം... ഹര്‍ത്താല്‍ ദിനത്തില്‍ വ്യത്യസ്തമായ പ്രതിക്ഷേധവുമായി...... ശ്രീലങ്കന്‍ പ്രധാനമന്ത്രി രാജിവെയ്ക്കും... ഒടിയന്റെ വ്യാജപതിപ്പ് ഇന്റര്‍നെറ്റില്‍... വധശിക്ഷയ്ക്ക് വിധിച്ചവര്‍ക്ക് കുടുംബാംഗങ്ങളെ കാണാനുള്ള അനുമതി... മധ്യപ്രദേശില്‍ കമല്‍മാഥും രാജസ്ഥാനില്‍ അശോക് ഗഹ്‌ലോതും മുഖ്യമന്ത്രിമാരാകും... വേണുഗോപാലന്‍ നായരുടെ മരണം ശബരിമല വിഷയവുമായി ബന്ധമില്ലെന്ന് ബന്ധുക്കള്‍... അവസാനം അത് സംഭവിച്ചു; ഹര്‍ത്താലിനെ അവഗണിച്ചും ഒടിയന്‍ എത്തി... ജനങ്ങളെ വലച്ച് ഹര്‍ത്താല്‍... ഹര്‍ത്താലില്‍ പ്രതിക്ഷേധിച്ച് ലാലേട്ടന്‍ ഫാന്‍സ്... സംസ്ഥാനത്ത് നാളെ ഹര്‍ത്താല്‍... സ്വര്‍ണ്ണ വില കുറഞ്ഞു; പവന് 23,400 രൂപ...

'കോലിയെ വീഴ്ത്താനൊരുക്കിയ തന്ത്രം എന്തായിരുന്നു' ഫിലാന്‍ഡര്‍ പറയുന്നു.

കോലിയുടെ വിക്കറ്റ് വീണ സമയത്തെ ഏറ്റവും സന്തോഷം നിറഞ്ഞ നിമിഷം എന്നാണ് ഫിലാന്‍ഡര്‍ വിശേഷിപ്പിച്ചത്

കേപ് ടൗണ്‍: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റില്‍ ഇന്ത്യയുടെ പേരുകേട്ട ബാറ്റിങ്‌നിരയെ ചീട്ടുകൊട്ടാരം പോലെ തകര്‍ത്തത് പേസ് ബൗളര്‍ ഫിലാന്‍ഡറായിരുന്നു. രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യയുടെ ആറു ബാറ്റ്‌സ്മാന്‍മാരെ പുറത്താക്കിയാണ് ഫിലാന്‍ഡര്‍ കളം നിറഞ്ഞത്. അവസാന മൂന്നു വിക്കറ്റുകള്‍ ഒരോവറില്‍ വീഴ്ത്തി ഫിലാന്‍ഡര്‍ ദക്ഷിണാഫ്രിക്കയുടെ വിജയം എളുപ്പമാക്കി.

ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയും ഹിറ്റ്മാന്‍ രോഹിത് ശര്‍മ്മയും ഫിലാന്‍ഡര്‍ക്ക് മുന്നില്‍ അടിതെറ്റി വീണു. മത്സരശേഷം കോലിയെ വീഴ്ത്താനൊരുക്കിയ തന്ത്രത്തെ കുറിച്ച് ഫിലാന്‍ഡര്‍ മനസ്സു തുറന്നു. 'കോലി മികച്ച താരമാണ്. എപ്പോഴും അദ്ദേഹത്തെ ശാന്തനാക്കി നിര്‍ത്താനായിരുന്നു ശ്രമിച്ചത്. അതിനായി ആദ്യ രണ്ടര ഓവറുകള്‍ ഒരേ രീതിയില്‍ ബൗള്‍ ചെയ്തു. ഇങ്ങനെ തുടര്‍ച്ചയായി ഒരേ രീതിയില്‍ ബോളുകള്‍ വരുമ്പോള്‍ അടുത്ത ബോള്‍ നേരിടാന്‍ കോലി ബാറ്റിങ് ശൈലി മാറ്റുമെന്ന് അറിയാമായിരുന്നു. അതായിരുന്നു എനിക്കും വേണ്ടിയിരുന്നത്. ആ തന്ത്രം ഫലിക്കുകയും ചെയ്തു' ഫിലാന്‍ഡര്‍ വ്യക്തമാക്കി.

കോലിയുടെ വിക്കറ്റ് വീണ സമയത്തെ ഏറ്റവും സന്തോഷം നിറഞ്ഞ നിമിഷം എന്നാണ് ഫിലാന്‍ഡര്‍ വിശേഷിപ്പിച്ചത്. സന്തോം സഹതാരങ്ങള്‍ക്കൊപ്പം പങ്കുവെച്ചു. കോലിയെ പ്രകോപിപ്പിക്കുന്ന തരത്തില്‍ ഒന്നും പറഞ്ഞില്ല. ഫിലാന്‍ഡര്‍ പറയുന്നു. 


https://twitter.com/ESPNcricinfo/status/950734872590434306

Related Stories

latest news


Most Popular

recepiece

കാഷ്യു ബോള്‍സ്
ബൂന്ദി ലഡു

ബൂന്ദി ലഡു

റവ ലഢു

റവ ലഢു