17 Dec 2018
Monday
LATEST NEWS
സ്വര്‍ണ്ണവില കുറഞ്ഞു; പവന് 23,320 രൂപ... എം പാനല്‍ കണ്ടെക്ടര്‍മ്മാരെ പിരിച്ചുവിടുന്നത് കെഎസ്ആര്‍ടിസിയെ പ്രതിസന്ധിയിലാക്കും ; ഗതാഗതമന്ത്രി... രണ്ടാമൂഴത്തില്‍ അഭിനയിക്കാന്‍ താല്പര്യമുണ്ട് ; ഷാരൂഖ് ഖാന്‍... വനിതാമതില്‍ നടി മഞ്ജുവാര്യര്‍ പിന്തുണ പിന്‍വലിച്ചു... വിദേശിയുടെ മകന് ദേശസ്‌നേഹം ഉണ്ടാകില്ല ; രാഹുല്‍ഗാന്ധിയെ ആക്ഷേപിച്ച് ബിജെപി... ഇന്ത്യന്‍ കറന്‍സിക്ക് നേപ്പാളില്‍ വിലക്ക്... ക്ഷേത്ര ഭക്ഷ്യവിഷബാധ അന്വേഷണം ഊര്‍ജിതം... ഹര്‍ത്താല്‍ ദിനത്തില്‍ വ്യത്യസ്തമായ പ്രതിക്ഷേധവുമായി...... ശ്രീലങ്കന്‍ പ്രധാനമന്ത്രി രാജിവെയ്ക്കും... ഒടിയന്റെ വ്യാജപതിപ്പ് ഇന്റര്‍നെറ്റില്‍... വധശിക്ഷയ്ക്ക് വിധിച്ചവര്‍ക്ക് കുടുംബാംഗങ്ങളെ കാണാനുള്ള അനുമതി... മധ്യപ്രദേശില്‍ കമല്‍മാഥും രാജസ്ഥാനില്‍ അശോക് ഗഹ്‌ലോതും മുഖ്യമന്ത്രിമാരാകും... വേണുഗോപാലന്‍ നായരുടെ മരണം ശബരിമല വിഷയവുമായി ബന്ധമില്ലെന്ന് ബന്ധുക്കള്‍... അവസാനം അത് സംഭവിച്ചു; ഹര്‍ത്താലിനെ അവഗണിച്ചും ഒടിയന്‍ എത്തി... ജനങ്ങളെ വലച്ച് ഹര്‍ത്താല്‍... ഹര്‍ത്താലില്‍ പ്രതിക്ഷേധിച്ച് ലാലേട്ടന്‍ ഫാന്‍സ്... സംസ്ഥാനത്ത് നാളെ ഹര്‍ത്താല്‍... സ്വര്‍ണ്ണ വില കുറഞ്ഞു; പവന് 23,400 രൂപ...

കോഹ്‍ലിക്ക് വീണ്ടും അർധസെഞ്ചുറി; ഇന്ത്യൻ സ്കോർ 100 കടന്നു

ജൊഹാനാസ്ബർഗ്∙ ദക്ഷിണാഫ്രക്കയ്ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ മികച്ച സ്കോർ ലക്ഷ്യമിട്ട് ഇന്ത്യ പൊരുതുന്നു. അർധസെ‍ഞ്ചുറി നേടിയ ക്യാപ്റ്റൻ വിരാട് കോഹ്‍ലിയുടെ മികവിൽ ഇന്ത്യൻ സ്കോർ 100 കടന്നു. 13 റൺസിനിടെ ഓപ്പണർമാരെ നഷ്ടമായി കൂട്ടത്തകർച്ച നേരിട്ട ഇന്ത്യയെ മൂന്നാം വിക്കറ്റിൽ കോഹ്‍ലി–പൂജാര സഖ്യമാണ് കരകയറ്റിയത്. ഇരുവരും ചേർന്ന് കൂട്ടിച്ചേർത്ത 84 റൺസിന്റെ മികവിൽ 49 ഓവറിൽ മൂന്നിന് 104 റൺസ് എന്ന നിലയിലാണ് ഇന്ത്യ. പൂജാര 22 റൺസോടെയും പരമ്പരയിൽ ആദ്യമായി അവസരം ലഭിച്ച അജിങ്ക്യ രഹാനെ അഞ്ചു റണ്‍സോടെയും ക്രീസിലുണ്ട്.

തുടർച്ചയായ രണ്ടാം ടെസ്റ്റിലും തകർപ്പൻ അർധസെഞ്ചുറിയുമായി പടനയിച്ച ക്യാപ്റ്റൻ വിരാട് കോഹ്‍ലിയുടെ ഇന്നിങ്സാണ് ആദ്യ ദിനം ഇന്ത്യൻ ഇന്നിങ്സിലെ ഹൈലൈറ്റ്. 106 പന്തുകൾ നേരിട്ട കോഹ്‍ലി ഒൻപതു ബൗണ്ടറികളോടെ 54 റൺസെടുത്തു. എൻഗിഡിയുടെ പന്തിൽ എ.ബി. ഡിവില്ലിയേഴ്സിന്റെ ഉജ്വലമായ ക്യാച്ചിലാണ് കോഹ്‍ലി പുറത്തായത്. ഇതുവരെ 117 പന്തുകൾ നേരിട്ട പൂജാര, മൂന്നു ബൗണ്ടറികളോടെയാണ് 21 റൺസെടുത്തത്.

നേരത്തെ, സ്കോർ ഏഴിൽ നിൽക്കെ ലോകേഷ് രാഹുലിനെയും 13ൽ നിൽക്കെ മുരളി വിജയിനെയും നഷ്ടമായ ശേഷമാണ് ഇന്ത്യ തിരിച്ചടിച്ചത്. 32 പന്തിൽ ഒരു ബൗണ്ടറി ഉൾപ്പെടെ എട്ടു റൺസെടുത്ത വിജയിനെ റബാഡയും ഏഴു പന്തിൽ റണ്ണൊന്നുമെടുക്കാതെ രാഹുലിനെ ഫിലാൻഡറുമാണ് മടക്കിയത്.

ടോസ് ഇന്ത്യയ്ക്ക്, ലക്ഷ്യം ആശ്വാസ ജയം

ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‍ലി ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യ രണ്ടു ടെസ്റ്റുകളും തോറ്റ് പരമ്പര കൈവിട്ട ഇന്ത്യ, രോഹിത് ശർമയ്ക്ക് അജിങ്ക്യ രഹാനെയെയും അശ്വിനു പകരം ആർ.അശ്വിനു പകരം ഭുവനേശ്വർ കുമാറിനെയും ഉൾപ്പെടുത്തിയാണ് മൂന്നാം ടെസ്റ്റിനുള്ള ടീമിനെ പ്രഖ്യാപിച്ചത്. ഫലത്തിൽ അഞ്ച് പേസ് ബോളർമാർ ടീമിൽ ഇടം പിടിച്ചപ്പോൾ സ്പിന്നർമാർക്ക് സ്ഥാനം നഷ്ടമായി.

ടീം സിലക്ഷനില്‍ പഴി ഏറെ കേട്ട സാഹചര്യത്തിലാണ് മൂന്നാം ടെസ്റ്റിൽ അജിങ്ക്യ രഹാനെയ്ക്ക് അവസരമൊരുങ്ങിയത്. ആദ്യടെസ്റ്റില്‍ തിളങ്ങിയ ഭുവനേശ്വറിനെ പുറത്തിരുത്തിയത് അബദ്ധമായെന്ന തിരിച്ചറിവ് താരത്തിന്റെ തിരിച്ചുവരവിനും വഴിതെളിച്ചു. ഇതോടെ ഭുവനേശ്വർ കുമാർ–ഇഷാന്ത് ശർമ–മുഹമ്മദ് ഷാമി–ജസ്പ്രീത് ബുമ്ര–ഹാർദിക് പാണ്ഡ്യ സഖ്യമാകും ഇന്ത്യയ്ക്കായി ബോളിങ് ആക്രമണം നയിക്കുക. ദക്ഷിണാഫ്രിക്കൻ നിരയിൽ സ്പിന്നർ കേശവ് മഹാരാജിനു പകരം ആൻഡിൽ ഫെലൂക്‌വായോ ടീമിൽ ഇടം കണ്ടെത്തി.

അതേസമയം, 3-0ന് പരമ്പര തൂത്തുവാരിയാലും റാങ്കിങ്ങില്‍ ഇന്ത്യയെ താഴെയിറക്കാന്‍ ദക്ഷിണാഫ്രിക്കയ്ക്ക് കഴിയില്ല. എന്നാല്‍ ഒന്നാം സ്ഥാനത്തിന് തൊട്ടരികിലേക്ക് കുതിച്ചെത്താനാകും. 

Related Stories

latest news


Most Popular

recepiece

കാഷ്യു ബോള്‍സ്
ബൂന്ദി ലഡു

ബൂന്ദി ലഡു

റവ ലഢു

റവ ലഢു