18 Feb 2019
Monday
LATEST NEWS
കാസര്‍കോഡ് ജില്ലയില്‍ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വെട്ടേറ്റു മരിച്ചു; ജില്ലയില്‍ ഹര്‍ത്താല്‍... തിങ്കളാഴ്ച കെഎസ്‌യുവിന്‍റെ വിദ്യാഭ്യാസ ബന്ദ്... കാസര്‍ഗോഡ് കൊലപാതകത്തില്‍ പാര്‍ട്ടിക്ക് യാതൊരു പങ്കുമില്ലെന്ന് സിപിഎം... ധീരയോദ്ധാക്കളെ പ്രണാമം......... 'ആര്‍മിയെ ബഹുമാനിച്ചു കൊണ്ടു പറയട്ടെ, ആര്‍മി അല്ല CRPF, രണ്ടിനും ഉപ്പുതൊട്ടു കര്‍പ്പൂരം വരെ എല്ലാത്തിലും വ്യത്യാസമുണ്ട്'; വൈകാരികമായൊരു ഫെയ്‌സ്ബുക്ക് കുറിപ്പ്... ഭീ​ക​രാ​ക്ര​മ​ണ​ത്തി​ന് നി​ര്‍​ദേ​ശി​ച്ച​ത് മ​സൂ​ദ് അ​സ്ഹ​ര്‍; ആ​സൂ​ത്ര​ണം പാകിസ്താനിലെ സൈനിക ആശുപത്രിയില്‍ വച്ച്‌... വിശുദ്ധിയുടെ മറവിലെ ക്രൂരമുഖം... സൂത്രധാരന്‍ ജയ്‌ഷെ മുഹമ്മദ് കമാന്‍ഡറും ഭീകരവാദ പരിശീലകനുമായി അബ്ദുള്‍ റഷീദ് ഘാസി... തിരിച്ചടിക്കാന്‍ തയ്യാറായി ഇന്ത്യ; 137 യുദ്ധവിമാനങ്ങളുമായി അതിര്‍ത്തിയല്‍ തീ തുപ്പി വ്യോമസേന... പുല്‍വാമ ആക്രമണത്തില്‍ ഇന്ത്യ തിരിച്ചടിക്കുമെന്ന് ഭയന്ന് അതിര്‍ത്തിയിലെ ഭീകരക്യാമ്പുകള്‍ പാക്കിസ്താന്‍ ഒ‍ഴിപ്പിക്കുന്നതായി റിപ്പോര്‍ട്ട്... പാക്കിസ്ഥാന് ഇന്ത്യയുടെ ആദ്യ തിരിച്ചടി ; പാക്കിസ്ഥാനില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന വസ്തുക്കളുടെ കസ്റ്റംസ് തീരുവ കൂട്ടി... പുല്‍വാമ: രാജ്യത്ത് വിവിധയിടങ്ങളില്‍ കശ്മീരി വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ആക്രമവും കയ്യേറ്റശ്രമവും... പുല്‍വാമയിലെ ഭീകരാക്രമണത്തിന്റെ നേര്‍ദൃശ്യങ്ങള്‍ പങ്കുവെച്ച്‌ സി.ആര്‍.പി.എഫ് കോണ്‍സ്റ്റബിള്‍... സര്‍വ്വകക്ഷിയോഗത്തില്‍ ഭീകരതയ്ക്കെതിരെ പ്രമേയം... പു​ല്‍​വാ​മ ആ​ക്ര​മ​ണം: ത​ല​സ്ഥാ​ന​ത്ത് കേ​ന്ദ്ര​ത്തി​ന്‍റെ ഉ​ന്ന​ത​ത​ല​യോ​ഗം... അതിര്‍ത്തിയില്‍ വീണ്ടും സംഘര്‍ഷം; സൈനികന്‍ കൊല്ലപ്പെട്ടു... അതിര്‍ത്തിയില്‍ വീണ്ടും സംഘര്‍ഷം; സൈനികന്‍ കൊല്ലപ്പെട്ടു... പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യു കൈവരിച്ച വി. വി വസന്തകുമാറിന്റെ മൃതദേഹം കരിപ്പൂരില്‍ എത്തിച്ചു; സംസ്‌കാര ചടങ്ങുകള്‍ അല്പസമയത്തിനകം... കൊട്ടിയൂര്‍ പീഡനം ; ഫാ. റോബിന്റെ ശിക്ഷ പ്രഖ്യാപിച്ചു... സൈന്യം വിളിക്കുകയാണെങ്കില്‍ ഞാനുണ്ടാകും മുന്നില്‍ ഒറ്റക്കാലന്‍ ആണെങ്കിലും ഒളിച്ചിരുന്നു യുദ്ധം ചെയ്യില്ലെടാ തീവ്രവാദികളെ ! വൈറലായി നന്ദുവിന്റെ പോസ്റ്... സ്വര്‍ണ വില കൂടി... പുല്‍വാമ: പ്ര​തി​ഷേ​ധം അ​ണ​പൊ​ട്ടി; മും​ബൈ​യി​ല്‍ ട്രെ​യി​ന്‍ ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു... പ്രതിരോധിക്കാന്‍ ഇന്ത്യക്ക് അവകാശമുണ്ടെന്ന് യു എസ് സുരക്ഷ ഉപദേഷ്ടാവ്... തീവ്രവാദി ആക്രമണത്തില്‍ കൊല്ലപ്പെട്ട ജവാന്മാരുടെ മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ സഹായിച്ചത് ആധാര്‍കാര്‍ഡുകളും ലീവ് അപേക്ഷകളും മറ്റ് സ്വകാര്യ വസ്തുക്കളുമെന്ന് അധികൃതര്‍... പൂനെയില്‍ പാക്ക് അനുകൂല മുദ്രാവാക്യം മുഴക്കി; റെയില്‍വേ ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍... പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച സൈനികര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ച്‌ രാഷ്ട്രം... പുല്‍വാമ ആക്രമണം: പാക് ഹൈക്കമ്മീഷണറെ വിളിച്ചു വരുത്തി ; കടുത്ത നടപടിയുമായി ഇന്ത്യ... ജവാന്മാരുടെ മൃതദേഹങ്ങള്‍ പ്രത്യേക വിമാനത്തില്‍ ഡല്‍ഹിയിലേയ്ക്ക്... തദ്ദേശസ്വയംഭരണ വാര്‍ഡുകളിലെ ഉപതിരഞ്ഞെടുപ്പ്; മലപ്പുറത്ത് എല്‍ഡിഎഫ്, കോട്ടയവും വയനാടും യുഡിഎഫിന്... പാകിസ്ഥാനെ ഒറ്റപ്പെടുത്താന്‍ നീക്കം; വാണിജ്യ രംഗത്ത് ഇന്ത്യ പാകിസ്ഥാന് നല്‍കിയ എം എഫ് എന്‍ പദവി പിന്‍വലിച്ചു... ഭീകരരെ നേരിടുന്നതില്‍ കോണ്‍ഗ്രസ് സൈന്യത്തിനും സര്‍ക്കാരിനൊപ്പമെന്ന് രാഹുല്‍ഗാന്ധി... തി​രി​ച്ച​ടി​ക്കും ക​ട്ടാ​യം: സ്വ​രം ക​ടു​പ്പി​ച്ച്‌ പ്ര​ധാ​ന​മ​ന്ത്രി... പുല്‍വാമ ഭീകരാക്രമണം: തിരിച്ചടിക്കാനൊരുങ്ങി ഇന്ത്യ, പാകിസ്ഥാന് താക്കീതുമായി അമേരിക്ക... പുല്‍വാമയില്‍ വീരമൃത്യു വരിച്ചവരില്‍ മലയാളി ജവാനും ; അഞ്ച് ദിവസത്തെ ലീവിന് വീട്ടിലെത്തിയിരുന്ന വസന്തകുമാര്‍ തിരിച്ചുപോയത് ഒമ്പതാം തിയതി... പുല്‍വാമയില്‍ വീരമൃത്യു വരിച്ചവരില്‍ മലയാളി ജവാനും ; മരണം 44 ആയി... ഭീകരാക്രമണത്തെ അപലപിച്ച്‌ ലോക രാഷ്ട്രങ്ങള്‍ രംഗത്ത് : ഭീകരാക്രമണത്തില്‍ പങ്കില്ലെന്ന് പാക്കിസ്ഥാന്‍... സിആര്‍പിഎഫ് ജവാന്മാര്‍ക്ക് നേരേ ചാവേറാക്രമണം നടത്തിയ ഭീകരന്‍ ആദില്‍ അഹമ്മദ് ധറിന്റെ അവസാന വീഡിയോ സന്ദേശം പുറത്ത്... കശ്മീരില്‍ സൈനിക വാഹനത്തിനു നേരെ ഭീകരാക്രമണം; മരണസംഖ്യ ഉയരുമെന്ന് റിപ്പോര്‍ട്ട്... കനത്ത തിരിച്ചടിക്കൊരുങ്ങി സൈന്യം; ജവാന്മാരുടെ ജീവത്യാഗം വെറുതേയാകില്ലെന്ന് പ്രധാനമന്ത്രി... കാശ്മീര്‍ ഭീകരാക്രമണം : 30 വീരജവാന്മാരുടെ ജീവനെടുത്ത ഭീകരാക്രമണം നടത്തിയത് ജെയ്‌ഷെ മുഹമ്മദിന്റെ ആത്മഹത്യാ സ്‌ക്വാഡ് തലവന്‍ പുല്‍വാമ സ്വദേശി ആദില്‍ മുഹമ്മദ് ദാര്‍... ഇമാം ഷഫീഖ് ഖ്വാസിമി അറസ്റ്റില്‍... നരേന്ദ്രമോദിയേയും ബിജെപിയേയും കടന്നാക്രമിച്ച്‌ കനയ്യ കുമാര്‍... അരിയില്‍ ഷുക്കൂര്‍ വധക്കേസ് കൊച്ചി സിബിഐ കോടതിയിലേക്ക് മാറ്റണമെന്ന ആവശ്യവുമായി സിബിഐ... സംസ്ഥാനത്ത് സാമ്പത്തിക കൊടുകാര്യസ്ഥതയെന്ന് ചെന്നിത്തല... ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ത്സ​രി​ക്കാ​നി​ല്ലെ​ന്ന് വ്യക്തമാക്കി പ്രി​യ​ങ്ക ഗാ​ന്ധി... ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇന്ന് കേരളത്തില്‍... ശബരിമല യുവതി പ്രവേശനത്തില്‍ നിലപാടുറച്ച് സര്‍ക്കാര്‍... ശബരിമല കനത്ത സുരക്ഷയില്‍; സ്ഥിതിഗതികള്‍ സമാധാനപരം... എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ കടബാധ്യതകള്‍ എഴുതി തള്ളും...

വളർത്തിയത് ആൺ പരുന്തായി, മുട്ടയിട്ടപ്പോൾ സംശയം. പിന്നെ കാര്യം മനസ്സിലായി

ഇരുപത് വര്‍ഷം മുന്‍പ് കുഞ്ഞായിരിക്കെ വെയിന്‍സ്‌ഫോര്‍ഡ് ഈഗിള്‍ ഹൈറ്റ്‌സ് വന്യജീവി സംരക്ഷണ കേന്ദ്രത്തിലെത്തിയ കഴുകനെ ആണ്‍ കഴുകനാണെന്ന് കരുതിയാണ് ഇത്ര നാള്‍ പരിപാലിച്ചു പോന്നത്.എന്നാല്‍ ഹാരോള്‍ഡ് എന്നു പേരുള്ള ഈ കഴുകന്‍ ഇക്കഴിഞ്ഞ ജനുവരി 24-ന് മുട്ടയിട്ടതോടെ സംരക്ഷണ കേന്ദ്രത്തിലെ ജീവനക്കാരുള്‍പ്പെടെ എല്ലാവരും അന്തംവിട്ടു പോയി.ഇരുപത് വര്‍ഷത്തിനു ശേഷം ആദ്യമായി മുട്ടയിട്ട് ജീവനക്കാരെ ഞെട്ടിച്ചത് ഇംഗ്ലണ്ടിലെ കെന്റിലുള്ള വെയിന്‍സ്‌ഫോര്‍ഡ് ഈഗിള്‍ ഹൈറ്റ്‌സ് വന്യജീവി സംരക്ഷണ കേന്ദ്രത്തിലെ കഴുകനാണ്.
ഏതാനും നാളായി ക്ഷീണത്തിലായിരുന്ന ഹാരോള്‍ഡിനെ മറ്റു കഴുകന്‍മാരില്‍ നിന്നു മാറ്റി മറ്റൊരു കൂട്ടിലാണിട്ടിരുന്നത്. അതിനാലാണ് മുട്ട ഇട്ടത് ഹാരോള്‍ഡ് തന്നെയാണെന്ന് മൃഗശാല അധികൃതര്‍ ഉറപ്പിച്ചത്. ഇപ്പള്‍ ഹാരോള്‍ഡിന്റെ മുട്ടയുടെ പിതൃത്വം സംബന്ധിച്ച സംശയത്തിലാണ് ജീവനക്കാര്‍. ഒപ്പം മുട്ട വിരിയുമോ എന്നറിയാനുള്ള കാത്തിരിപ്പിലും. ഫേസ്ബുക്കിലൂടെയാണ് ഈഗിള്‍ ഹൈറ്റ്‌സ് ഫൗണ്ടേഷന്‍ ഹാരോള്‍ഡ് മുട്ടയിട്ട് ഞെട്ടിച്ച വിവരം പുറംലോകത്തെ അറിയിച്ചത്. അതോടെ ഇത്ര നാളും കഴുകന്‍ ആണല്ല എന്നു തിരിച്ചറിയാന്‍ കഴിയാതിരുന്നത് എന്തു കൊണ്ടാണെന്നായിരുന്നു ഫേസ്ബുക്കില്‍ പലരും ഉന്നയിച്ച സംശയം.
കഴുകന്‍ ഉള്‍പ്പടെയുള്ള പല പക്ഷികളിലും ആണ്‍ പെണ്‍ വ്യത്യാസം കാഴ്ചയിലൂടെ മനസ്സിലാക്കാന്‍ സാധിക്കില്ല. ഡിഎന്‍എ പരിശോധനയിലൂടെയാണ് സാധാരണ ഇക്കാര്യം തിരിച്ചറിയാറുള്ളത്. ഹാരോള്‍ഡിനെ വാങ്ങിയത് തന്നെ ആണ്‍ കഴുകനാണെന്ന നിലയ്ക്കാണ്. അതിനാല്‍ തന്നെ പിന്നീട് ടെസ്റ്റ് നടത്തി ആണോ പെണ്ണോ എന്നു കണ്ടെത്തേണ്ട ആവശ്യമുണ്ടായിരുന്നില്ലെന്നാണ് ഇക്കാര്യത്തില്‍ ഈഗിള്‍ ഹൈറ്റ്‌സ് ഫൗണ്ടേഷന്റെ പ്രതികരണം.
വനത്തില്‍ ജീവിക്കുന്ന കഴുകന്‍മാര്‍ പ്രായപൂര്‍ത്തിയായാലുടന്‍ ഇണ ചേരുകയും മുട്ടയിടുകയും ചെയ്യാറുണ്ട്. മൃഗശാലകളിലും സംരക്ഷണം കേന്ദ്രങ്ങളിലും ഉള്ള കഴുകന്‍മാരില്‍ പത്തു വയസ്സാണ് മുട്ടയിടുന്ന ശരാശരി പ്രായമായി കണക്കാക്കുന്നത്. ഹാരോള്‍ഡിന്റെ കാര്യത്തില്‍ ഇത് വീണ്ടും വൈകിയത് ജനിതക കാരണങ്ങള്‍ കൊണ്ടാകാമെന്നാണ് നിഗമനം.
ഒരു പക്ഷെ മുട്ട വിരിഞ്ഞേക്കില്ല എന്നും ഈഗിള്‍ ഹൈറ്റ്‌സ് ഫൗണ്ടേഷന്‍ കരുതുന്നു. ഇത്ര നാളും ഇണ ചേരുകയോ ഗര്‍ഭം ധരിക്കുകയോ ചെയ്യാത്ത ഹരോള്‍ഡിന്റെ മുട്ട വിരിയാനുള്ള സാധ്യത ഏറെ കുറവാണെന്നാണ് നിഗമനം. ഒരു പക്ഷെ ഇണ ചേരാതെയാകാം ഹാരോള്‍ഡ് മുട്ടയിട്ടതെന്നും സംശയമുണ്ട്. പരിശോധനയിലൂടെ മാത്രമെ ഇക്കാര്യം വ്യക്തമാകൂ. പ്രായമായ പെണ്‍ കഴുകന്‍മാര്‍ ഇണ ചേരാതെ തന്നെ മുട്ടയിടുന്നത് സ്വാഭാവികമാണ്. പുരുഷ ബീജം ഇല്ലാത്തിനാല്‍ ഇവ വിരിഞ്ഞ് കുട്ടികള്‍ ഉണ്ടാകില്ലെന്നു മാത്രം.

Related Stories

latest news


Most Popular