17 Dec 2018
Monday
LATEST NEWS
സ്വര്‍ണ്ണവില കുറഞ്ഞു; പവന് 23,320 രൂപ... എം പാനല്‍ കണ്ടെക്ടര്‍മ്മാരെ പിരിച്ചുവിടുന്നത് കെഎസ്ആര്‍ടിസിയെ പ്രതിസന്ധിയിലാക്കും ; ഗതാഗതമന്ത്രി... രണ്ടാമൂഴത്തില്‍ അഭിനയിക്കാന്‍ താല്പര്യമുണ്ട് ; ഷാരൂഖ് ഖാന്‍... വനിതാമതില്‍ നടി മഞ്ജുവാര്യര്‍ പിന്തുണ പിന്‍വലിച്ചു... വിദേശിയുടെ മകന് ദേശസ്‌നേഹം ഉണ്ടാകില്ല ; രാഹുല്‍ഗാന്ധിയെ ആക്ഷേപിച്ച് ബിജെപി... ഇന്ത്യന്‍ കറന്‍സിക്ക് നേപ്പാളില്‍ വിലക്ക്... ക്ഷേത്ര ഭക്ഷ്യവിഷബാധ അന്വേഷണം ഊര്‍ജിതം... ഹര്‍ത്താല്‍ ദിനത്തില്‍ വ്യത്യസ്തമായ പ്രതിക്ഷേധവുമായി...... ശ്രീലങ്കന്‍ പ്രധാനമന്ത്രി രാജിവെയ്ക്കും... ഒടിയന്റെ വ്യാജപതിപ്പ് ഇന്റര്‍നെറ്റില്‍... വധശിക്ഷയ്ക്ക് വിധിച്ചവര്‍ക്ക് കുടുംബാംഗങ്ങളെ കാണാനുള്ള അനുമതി... മധ്യപ്രദേശില്‍ കമല്‍മാഥും രാജസ്ഥാനില്‍ അശോക് ഗഹ്‌ലോതും മുഖ്യമന്ത്രിമാരാകും... വേണുഗോപാലന്‍ നായരുടെ മരണം ശബരിമല വിഷയവുമായി ബന്ധമില്ലെന്ന് ബന്ധുക്കള്‍... അവസാനം അത് സംഭവിച്ചു; ഹര്‍ത്താലിനെ അവഗണിച്ചും ഒടിയന്‍ എത്തി... ജനങ്ങളെ വലച്ച് ഹര്‍ത്താല്‍... ഹര്‍ത്താലില്‍ പ്രതിക്ഷേധിച്ച് ലാലേട്ടന്‍ ഫാന്‍സ്... സംസ്ഥാനത്ത് നാളെ ഹര്‍ത്താല്‍... സ്വര്‍ണ്ണ വില കുറഞ്ഞു; പവന് 23,400 രൂപ...

ക്യാരറ്റ് ഹല്‍വ



 
 വീട്ടില്‍ ഒരു ഗസ്റ്റ് വന്നാല്‍ എന്ത് സ്‌പെഷ്യല്‍ കൊടുക്കുമെന്നുള്ള ടെന്‍ഷനായിരിക്കും പല വീട്ടമ്മമാര്‍ക്കും സമയമെടുത്ത് പാകം ചെയ്യുവാനുള്ള ക്ഷമയും കാണില്ല അതില്‍ നിന്നും വ്യത്യസ്തമായ ഒരു റെസിപ്പിയാണ് ഇന്നിവിടെ പരിചയപ്പെടുത്തുന്നത്. മിനിറ്റുകള്‍ക്കുള്ളില്‍ തയ്യാറാക്കാവുന്നതാണ്.

  ആവശ്യമായ ചേരുവകള്‍ 
  1. ക്യാരറ്റ് - അരക്കിലോ
  2. പഞ്ചസാര - ആവശ്യത്തിന്
  3. ഏലയ്ക്കപ്പെടി - ആവശ്യത്തിന്
  4. പാല്‍ - 2 കപ്പ്
  5. നെയ്യ് 
  6. കാഷ്യൂ 
  7. കിസ്മിസ്
 
  തയ്യാറാക്കുന്ന വിധം
 ക്യാരറ്റ് ചെറുതായി ഗ്രേറ്റ് ചെയ്‌തെടുക്കുക. ഒരു കപ്പ് വെള്ളത്തില്‍ വേവിക്കുക. കട്ടിയുള്ള പാത്രത്തില്‍ നെയ്യ് ഒഴിച്ച് കാഷ്യൂ, കിസ്മിസ് എന്നിവ വറുക്കുക. അതിലേക്ക് പാല്‍ ഒഴിക്കുക. നന്നായി തിളച്ചശേഷം അതിലേക്ക് വേവിച്ചുവെച്ച ക്യാരറ്റ് ചേര്‍ത്ത് നന്നായി ഇളക്കുക. പാല്‍ വറ്റുന്നത് വരെ നന്നായി ഇളക്കിക്കൊടുക്കുക. അതിലേക്ക് നെയ്യ് ചേര്‍ത്ത് നന്നായി ഇളക്കിയെടുക്കുക. ചെറുതീയില്‍ വേണം പാകം ചെയ്യാന്‍. ഗോള്‍ഡന്‍ ബ്രൗണ്‍ നിറത്തിലാകുമ്പോള്‍ അടുപ്പത്തു നിന്നു വാങ്ങിവെക്കുക. പരന്ന പാത്രത്തില്‍ നെയ്യ് പുരട്ടി അതിലേക്ക് തയ്യാറാക്കി വെച്ചിരിക്കുന്ന ക്യാരറ്റ് ഹല്‍വ നിരത്തി അതിനു മുകളില്‍ കാഷ്യൂ കിസിമിസ് എന്നിവ ഉപയോഗിച്ച് ഡെക്കറേറ്റ് ചെയ്ത് ചൂടോടെ വിളമ്പാം. 2 മണിക്കൂര്‍ ഫ്രിഡ്ജില്‍ വെച്ചശേഷവും ഉപയോഗിക്കാവുന്നതാണ്.   




Related Stories

latest news


Most Popular

recepiece

കാഷ്യു ബോള്‍സ്
ബൂന്ദി ലഡു

ബൂന്ദി ലഡു

റവ ലഢു

റവ ലഢു