18 Feb 2019
Monday
LATEST NEWS
കാസര്‍കോഡ് ജില്ലയില്‍ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വെട്ടേറ്റു മരിച്ചു; ജില്ലയില്‍ ഹര്‍ത്താല്‍... തിങ്കളാഴ്ച കെഎസ്‌യുവിന്‍റെ വിദ്യാഭ്യാസ ബന്ദ്... കാസര്‍ഗോഡ് കൊലപാതകത്തില്‍ പാര്‍ട്ടിക്ക് യാതൊരു പങ്കുമില്ലെന്ന് സിപിഎം... ധീരയോദ്ധാക്കളെ പ്രണാമം......... 'ആര്‍മിയെ ബഹുമാനിച്ചു കൊണ്ടു പറയട്ടെ, ആര്‍മി അല്ല CRPF, രണ്ടിനും ഉപ്പുതൊട്ടു കര്‍പ്പൂരം വരെ എല്ലാത്തിലും വ്യത്യാസമുണ്ട്'; വൈകാരികമായൊരു ഫെയ്‌സ്ബുക്ക് കുറിപ്പ്... ഭീ​ക​രാ​ക്ര​മ​ണ​ത്തി​ന് നി​ര്‍​ദേ​ശി​ച്ച​ത് മ​സൂ​ദ് അ​സ്ഹ​ര്‍; ആ​സൂ​ത്ര​ണം പാകിസ്താനിലെ സൈനിക ആശുപത്രിയില്‍ വച്ച്‌... വിശുദ്ധിയുടെ മറവിലെ ക്രൂരമുഖം... സൂത്രധാരന്‍ ജയ്‌ഷെ മുഹമ്മദ് കമാന്‍ഡറും ഭീകരവാദ പരിശീലകനുമായി അബ്ദുള്‍ റഷീദ് ഘാസി... തിരിച്ചടിക്കാന്‍ തയ്യാറായി ഇന്ത്യ; 137 യുദ്ധവിമാനങ്ങളുമായി അതിര്‍ത്തിയല്‍ തീ തുപ്പി വ്യോമസേന... പുല്‍വാമ ആക്രമണത്തില്‍ ഇന്ത്യ തിരിച്ചടിക്കുമെന്ന് ഭയന്ന് അതിര്‍ത്തിയിലെ ഭീകരക്യാമ്പുകള്‍ പാക്കിസ്താന്‍ ഒ‍ഴിപ്പിക്കുന്നതായി റിപ്പോര്‍ട്ട്... പാക്കിസ്ഥാന് ഇന്ത്യയുടെ ആദ്യ തിരിച്ചടി ; പാക്കിസ്ഥാനില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന വസ്തുക്കളുടെ കസ്റ്റംസ് തീരുവ കൂട്ടി... പുല്‍വാമ: രാജ്യത്ത് വിവിധയിടങ്ങളില്‍ കശ്മീരി വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ആക്രമവും കയ്യേറ്റശ്രമവും... പുല്‍വാമയിലെ ഭീകരാക്രമണത്തിന്റെ നേര്‍ദൃശ്യങ്ങള്‍ പങ്കുവെച്ച്‌ സി.ആര്‍.പി.എഫ് കോണ്‍സ്റ്റബിള്‍... സര്‍വ്വകക്ഷിയോഗത്തില്‍ ഭീകരതയ്ക്കെതിരെ പ്രമേയം... പു​ല്‍​വാ​മ ആ​ക്ര​മ​ണം: ത​ല​സ്ഥാ​ന​ത്ത് കേ​ന്ദ്ര​ത്തി​ന്‍റെ ഉ​ന്ന​ത​ത​ല​യോ​ഗം... അതിര്‍ത്തിയില്‍ വീണ്ടും സംഘര്‍ഷം; സൈനികന്‍ കൊല്ലപ്പെട്ടു... അതിര്‍ത്തിയില്‍ വീണ്ടും സംഘര്‍ഷം; സൈനികന്‍ കൊല്ലപ്പെട്ടു... പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യു കൈവരിച്ച വി. വി വസന്തകുമാറിന്റെ മൃതദേഹം കരിപ്പൂരില്‍ എത്തിച്ചു; സംസ്‌കാര ചടങ്ങുകള്‍ അല്പസമയത്തിനകം... കൊട്ടിയൂര്‍ പീഡനം ; ഫാ. റോബിന്റെ ശിക്ഷ പ്രഖ്യാപിച്ചു... സൈന്യം വിളിക്കുകയാണെങ്കില്‍ ഞാനുണ്ടാകും മുന്നില്‍ ഒറ്റക്കാലന്‍ ആണെങ്കിലും ഒളിച്ചിരുന്നു യുദ്ധം ചെയ്യില്ലെടാ തീവ്രവാദികളെ ! വൈറലായി നന്ദുവിന്റെ പോസ്റ്... സ്വര്‍ണ വില കൂടി... പുല്‍വാമ: പ്ര​തി​ഷേ​ധം അ​ണ​പൊ​ട്ടി; മും​ബൈ​യി​ല്‍ ട്രെ​യി​ന്‍ ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു... പ്രതിരോധിക്കാന്‍ ഇന്ത്യക്ക് അവകാശമുണ്ടെന്ന് യു എസ് സുരക്ഷ ഉപദേഷ്ടാവ്... തീവ്രവാദി ആക്രമണത്തില്‍ കൊല്ലപ്പെട്ട ജവാന്മാരുടെ മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ സഹായിച്ചത് ആധാര്‍കാര്‍ഡുകളും ലീവ് അപേക്ഷകളും മറ്റ് സ്വകാര്യ വസ്തുക്കളുമെന്ന് അധികൃതര്‍... പൂനെയില്‍ പാക്ക് അനുകൂല മുദ്രാവാക്യം മുഴക്കി; റെയില്‍വേ ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍... പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച സൈനികര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ച്‌ രാഷ്ട്രം... പുല്‍വാമ ആക്രമണം: പാക് ഹൈക്കമ്മീഷണറെ വിളിച്ചു വരുത്തി ; കടുത്ത നടപടിയുമായി ഇന്ത്യ... ജവാന്മാരുടെ മൃതദേഹങ്ങള്‍ പ്രത്യേക വിമാനത്തില്‍ ഡല്‍ഹിയിലേയ്ക്ക്... തദ്ദേശസ്വയംഭരണ വാര്‍ഡുകളിലെ ഉപതിരഞ്ഞെടുപ്പ്; മലപ്പുറത്ത് എല്‍ഡിഎഫ്, കോട്ടയവും വയനാടും യുഡിഎഫിന്... പാകിസ്ഥാനെ ഒറ്റപ്പെടുത്താന്‍ നീക്കം; വാണിജ്യ രംഗത്ത് ഇന്ത്യ പാകിസ്ഥാന് നല്‍കിയ എം എഫ് എന്‍ പദവി പിന്‍വലിച്ചു... ഭീകരരെ നേരിടുന്നതില്‍ കോണ്‍ഗ്രസ് സൈന്യത്തിനും സര്‍ക്കാരിനൊപ്പമെന്ന് രാഹുല്‍ഗാന്ധി... തി​രി​ച്ച​ടി​ക്കും ക​ട്ടാ​യം: സ്വ​രം ക​ടു​പ്പി​ച്ച്‌ പ്ര​ധാ​ന​മ​ന്ത്രി... പുല്‍വാമ ഭീകരാക്രമണം: തിരിച്ചടിക്കാനൊരുങ്ങി ഇന്ത്യ, പാകിസ്ഥാന് താക്കീതുമായി അമേരിക്ക... പുല്‍വാമയില്‍ വീരമൃത്യു വരിച്ചവരില്‍ മലയാളി ജവാനും ; അഞ്ച് ദിവസത്തെ ലീവിന് വീട്ടിലെത്തിയിരുന്ന വസന്തകുമാര്‍ തിരിച്ചുപോയത് ഒമ്പതാം തിയതി... പുല്‍വാമയില്‍ വീരമൃത്യു വരിച്ചവരില്‍ മലയാളി ജവാനും ; മരണം 44 ആയി... ഭീകരാക്രമണത്തെ അപലപിച്ച്‌ ലോക രാഷ്ട്രങ്ങള്‍ രംഗത്ത് : ഭീകരാക്രമണത്തില്‍ പങ്കില്ലെന്ന് പാക്കിസ്ഥാന്‍... സിആര്‍പിഎഫ് ജവാന്മാര്‍ക്ക് നേരേ ചാവേറാക്രമണം നടത്തിയ ഭീകരന്‍ ആദില്‍ അഹമ്മദ് ധറിന്റെ അവസാന വീഡിയോ സന്ദേശം പുറത്ത്... കശ്മീരില്‍ സൈനിക വാഹനത്തിനു നേരെ ഭീകരാക്രമണം; മരണസംഖ്യ ഉയരുമെന്ന് റിപ്പോര്‍ട്ട്... കനത്ത തിരിച്ചടിക്കൊരുങ്ങി സൈന്യം; ജവാന്മാരുടെ ജീവത്യാഗം വെറുതേയാകില്ലെന്ന് പ്രധാനമന്ത്രി... കാശ്മീര്‍ ഭീകരാക്രമണം : 30 വീരജവാന്മാരുടെ ജീവനെടുത്ത ഭീകരാക്രമണം നടത്തിയത് ജെയ്‌ഷെ മുഹമ്മദിന്റെ ആത്മഹത്യാ സ്‌ക്വാഡ് തലവന്‍ പുല്‍വാമ സ്വദേശി ആദില്‍ മുഹമ്മദ് ദാര്‍... ഇമാം ഷഫീഖ് ഖ്വാസിമി അറസ്റ്റില്‍... നരേന്ദ്രമോദിയേയും ബിജെപിയേയും കടന്നാക്രമിച്ച്‌ കനയ്യ കുമാര്‍... അരിയില്‍ ഷുക്കൂര്‍ വധക്കേസ് കൊച്ചി സിബിഐ കോടതിയിലേക്ക് മാറ്റണമെന്ന ആവശ്യവുമായി സിബിഐ... സംസ്ഥാനത്ത് സാമ്പത്തിക കൊടുകാര്യസ്ഥതയെന്ന് ചെന്നിത്തല... ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ത്സ​രി​ക്കാ​നി​ല്ലെ​ന്ന് വ്യക്തമാക്കി പ്രി​യ​ങ്ക ഗാ​ന്ധി... ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇന്ന് കേരളത്തില്‍... ശബരിമല യുവതി പ്രവേശനത്തില്‍ നിലപാടുറച്ച് സര്‍ക്കാര്‍... ശബരിമല കനത്ത സുരക്ഷയില്‍; സ്ഥിതിഗതികള്‍ സമാധാനപരം... എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ കടബാധ്യതകള്‍ എഴുതി തള്ളും...

കായല്‍ സൗന്ദര്യത്തില്‍ മുങ്ങി കുമരകം


കോട്ടയം നഗരത്തില്‍ നിന്നും 16 കിലോമീറ്ററുകള്‍ അകലെയാണ് കേരളത്തിന്റെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ കുമരകം സ്ഥിതി ചെയ്യുന്നത്. കേരളത്തില ഏറ്റവും വലിയ കായലായ വേമ്പനാടു കായലാല്‍ ചുറ്റപ്പെട്ടു കിടക്കുന്ന അതിമനോഹരമായ പ്രദേശമാണ് കുമരകം. ഈ മണ്ണില്‍ ധാരാളം ചരിത്രം ഉറങ്ങിക്കിടക്കുന്നു. രാജഭരണം നിലനിന്നിരുന്നകാലത്ത് തെക്കന്‍കൂര്‍ രാജാക്കമ്മാരുടെ പരിധിയില്‍ നിലകൊണ്ടിരുന്ന പ്രദേശമാണ്. നാട്ടുരാജാക്കമ്മാരുമായി യുദ്ധത്തില്‍ ഏര്‍പ്പെട്ടിരുന്ന കാലത്ത് ചുണ്ടന്‍ വള്ളവും വെപ്പുവള്ളവുമാണ് ഉപയോഗിച്ചിരുന്നത്. ആ കാലഘട്ടത്ത് വേമ്പനാടന്‍ പ്രദേശം ഭീതി ജനകമായിരുന്നു.

ഭൂപ്രകൃതി 
വൈവിധ്യമാര്‍ന്ന സസ്യജാലങ്ങളും മൃഗങ്ങളും ഉള്‍ക്കൊള്ളുന്ന പ്രദേശമാണ് കുമരകം. കായലാല്‍ ചുറ്റപ്പെട്ട ഈ പ്രദേശത്തിന്റെ പ്രധാന സവിശേഷതയാണ് പക്ഷിസങ്കേതം. ധാരാളം ദേശാടനപക്ഷികള്‍ വര്‍ഷാ വര്‍ഷങ്ങളില്‍ ഇവിടെ എത്തിച്ചേരുന്നു. 14 ഏക്കറുകളുള്ള ഈ പക്ഷിസങ്കേതം ഗവണ്‍മെന്റിന്റെ മേല്‍നോട്ടത്തിലാണ്. ഈ പക്ഷിസങ്കേതം തന്നെയാണ് വിദേശസഞ്ചാരികളുടെ പ്രധാന ആകര്‍ഷണം. ഇവിടുത്തെ മറ്റൊരു പ്രത്യേകതയാണ് വിവിധങ്ങളായ കായല്‍മത്സ്യ സമ്പത്ത്. കരിമീന്‍, ചെമ്മീന്‍, കൊഞ്ച് എന്നിങ്ങനെ വിവിധങ്ങളായ മത്സ്യസമ്പത്ത് ഇവിടെ കാണാന്‍ സാധിക്കും. 

സാമ്പത്തികം 
മത്സ്യബന്ധനം, കൃഷി, ടൂറിസം എന്നിവയാണ് ഈ പ്രദേശത്തെ പ്രധാന വരുമാനമാര്‍ഗ്ഗം. കൃഷിക്കേറ്റവും അനുയോജ്യമായ കാലാവസ്ഥയാണ് കുമരകത്തിന്റേത്. കണ്ടല്‍ക്കാടുകള്‍, വയലുകള്‍, തെങ്ങുകള്‍ എന്നിവയാല്‍  വിസ്തൃതമായ പ്രദേശമാണിത്.  പഴവര്‍ഗ്ഗങ്ങളായ ഏത്തക്കയ, മാങ്ങ, ചക്ക, അമ്പഴങ്ങ, പുളി, ചാമ്പങ്ങ, പേരയ്ക്ക, ആത്തക്കായ, കൈതച്ച എന്നിവയും ധാരാളമായുള്ള പ്രദേശമാണിത്. തെങ്ങുംതോപ്പുകളില്‍ ഇടവിളയായി കൊക്കോ, കാപ്പി, ചേന, ചേമ്പ് എന്നിവയും കൃഷി ചെയ്തുവരുന്നു.  കാര്‍ഷികസമൃദ്ധമായ ഈ പ്രദേശത്തേക്ക് കാര്‍ഷിക ആവശ്യത്തിനായുള്ള ജലസേചനത്തിന് മീനച്ചിലാറിനെ ആശ്രയിച്ചുവരുന്നു. വിവിധങ്ങളായ ചെമ്പരത്തിപ്പൂക്കളാല്‍ മനോഹരമാണിവിടം. നാനാവിധ മതങ്ങളില്‍പ്പെട്ട ജനങ്ങള്‍ ഇവിടെ വസിച്ചു വരുന്നു. കുമരകത്തോട് ചേര്‍ന്ന് വരുന്ന താഴത്തങ്ങാടി എന്ന സ്ഥലത്ത് ഏകദേശം 1000 വര്‍ഷം പഴക്കമുളള ജുമാ മസ്ജിദ് സ്ഥിതി ചെയ്യുന്നു. 
വള്ളംകളി
വിവിധതരത്തിലുള്ള വിള്ളങ്ങളും ഹൗസ്‌ബോട്ടുകളും കുമരകത്ത് നമുക്ക് കാണാന്‍ സാധിക്കുന്നതാണ്. ലോകത്തിലെ തന്നെ ഏറ്റവും മനോഹരമായ ഹൗസ്‌ബോട്ട് യാത്ര കേരളത്തിലെയാണ്. ഈ പ്രദേശത്തുകണ്ടുവരുന്ന കെട്ടുവള്ളം മത്സ്യബന്ധനത്തിനായും ചരക്കുകള്‍ കൊണ്ടുപോകുന്നതിനായും ഉപയോഗിച്ചുവരുന്നു. കൊച്ചു ഓടി വള്ളം, ഓടി വള്ളം, ഇരുട്ടുകുത്തി വള്ളം, ചുരുളന്‍ വള്ളം, ചുണ്ടന്‍ വള്ളം എന്നിവ ലക്ഷണമൊത്ത പ്രത്യേകതരം വള്ളങ്ങളാണ്. ഇവയെല്ലാം ഓണം സമയത്തു നടത്തിവരുന്ന വള്ളംകളിയില്‍ കാണാന്‍ സാധിക്കും.  പല വലിപ്പത്തിലും രൂപത്തിലുമുള്ള വള്ളങ്ങളിലായി 1000ലോറെ തുഴച്ചിലുകാര്‍ പങ്കെടുക്കുന്നു. 50 പേര്‍ക്ക് ഇരിക്കാവുന്ന ഇരുട്ടുകുത്തി വള്ളത്തിന് വളരെയധികം പ്രാധാന്യം നല്‍കിവരുന്നു. കുമരകം ചന്തയോട് ചേര്‍ന്നുകിടക്കുന്ന കൈത്തോട്ടിലാണ് കുമരകം വള്ളംകളി സംഘടിപ്പിച്ചുവരുന്നത്. ഇതില്‍ വിജയിക്കുന്നവര്‍ക്ക് ശ്രീനാരായണ ഗുരുദേവന്റെ പേരില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള ട്രോഫി നല്കിവരുന്നു. 
എത്തിച്ചേരാനുള്ള മാര്‍ഗ്ഗങ്ങള്‍
വിമാനമാര്‍ഗം : കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും 80 കിലോമിറ്റര്‍ അകലെയാണ് കുമരകം സ്ഥിതി ചെയ്യുന്നത്
ട്രയിന്‍ : കോട്ടയത്തുനിന്നും ബസ്സുകള്‍ ലഭ്യമാണ്
ബോട്ട് : മുഹമ്മ ( ആലപ്പുഴക്ക് സമീപം) കുമരകംബോട്ട് ജെട്ടിയില്‍ എത്തിച്ചേരാവുന്നതാണ്.
റോഡ് : കെ എസ് ആര്‍ ടി സി , പ്രൈവറ്റ് ബസ്സുകള്‍, ടാക്‌സികള്‍ എന്നിവ ലഭ്യമാണ്.

ധാരാളം റിസോര്‍ട്ടുകളും മറ്റ് ഏജന്‍സികളും ഇവിടെയെത്തുന്ന ടൂറിസ്റ്റുകള്‍ക്ക് ലഭ്യമാക്കിക്കൊടുക്കുന്നു.
നാനാവില്‍ കൊതിയൂറുന്ന വിവിധ തരത്തിലുള്ള ഭക്ഷണങ്ങളും മധുരമൂറുന്ന നല്ല നാടന്‍ ചെത്തുകള്ളും ഇവിടെ ലഭ്യമാണ്. ഇവയൊക്കെയാണ് മറ്റു സ്ഥലങ്ങളില്‍ നിന്നും കുമരകത്തെ വ്യത്യസ്തമാക്കുന്നത്. 

latest news


Most Popular