17 Dec 2018
Monday
LATEST NEWS
സ്വര്‍ണ്ണവില കുറഞ്ഞു; പവന് 23,320 രൂപ... എം പാനല്‍ കണ്ടെക്ടര്‍മ്മാരെ പിരിച്ചുവിടുന്നത് കെഎസ്ആര്‍ടിസിയെ പ്രതിസന്ധിയിലാക്കും ; ഗതാഗതമന്ത്രി... രണ്ടാമൂഴത്തില്‍ അഭിനയിക്കാന്‍ താല്പര്യമുണ്ട് ; ഷാരൂഖ് ഖാന്‍... വനിതാമതില്‍ നടി മഞ്ജുവാര്യര്‍ പിന്തുണ പിന്‍വലിച്ചു... വിദേശിയുടെ മകന് ദേശസ്‌നേഹം ഉണ്ടാകില്ല ; രാഹുല്‍ഗാന്ധിയെ ആക്ഷേപിച്ച് ബിജെപി... ഇന്ത്യന്‍ കറന്‍സിക്ക് നേപ്പാളില്‍ വിലക്ക്... ക്ഷേത്ര ഭക്ഷ്യവിഷബാധ അന്വേഷണം ഊര്‍ജിതം... ഹര്‍ത്താല്‍ ദിനത്തില്‍ വ്യത്യസ്തമായ പ്രതിക്ഷേധവുമായി...... ശ്രീലങ്കന്‍ പ്രധാനമന്ത്രി രാജിവെയ്ക്കും... ഒടിയന്റെ വ്യാജപതിപ്പ് ഇന്റര്‍നെറ്റില്‍... വധശിക്ഷയ്ക്ക് വിധിച്ചവര്‍ക്ക് കുടുംബാംഗങ്ങളെ കാണാനുള്ള അനുമതി... മധ്യപ്രദേശില്‍ കമല്‍മാഥും രാജസ്ഥാനില്‍ അശോക് ഗഹ്‌ലോതും മുഖ്യമന്ത്രിമാരാകും... വേണുഗോപാലന്‍ നായരുടെ മരണം ശബരിമല വിഷയവുമായി ബന്ധമില്ലെന്ന് ബന്ധുക്കള്‍... അവസാനം അത് സംഭവിച്ചു; ഹര്‍ത്താലിനെ അവഗണിച്ചും ഒടിയന്‍ എത്തി... ജനങ്ങളെ വലച്ച് ഹര്‍ത്താല്‍... ഹര്‍ത്താലില്‍ പ്രതിക്ഷേധിച്ച് ലാലേട്ടന്‍ ഫാന്‍സ്... സംസ്ഥാനത്ത് നാളെ ഹര്‍ത്താല്‍... സ്വര്‍ണ്ണ വില കുറഞ്ഞു; പവന് 23,400 രൂപ...

കുറ്റവാസനയില്‍ കുളിച്ച് കേരളം

സുരഭി എസ്സ് നായര്‍

കുറ്റവാസന കൂടുതലുള്ള ഒരു ലോകത്താണ് നാമിപ്പോള്‍ ജീവിച്ചുവരുന്നത്.ഏറിവരുന്ന കുറ്റകൃത്യപ്രവണതയ്ക്ക് നമ്മുടെ സമൂഹം തന്നെയാണ് ഉത്തരവാദികള്‍.കുട്ടികള്‍ക്ക് നല്ലശിലങ്ങള്‍ പഠിപ്പിക്കേണ്ടത് നമ്മുടെ വീടുകളില്‍ നിന്നുമാണ്.നമ്മുടെ മാതാപിതാക്കളാണ് കുട്ടികള്‍ക്ക് നമ്മയും ചീത്തയും വേര്‍തിരിച്ചു കാട്ടിക്കൊടുക്കേണ്ടത് . ഏറിവരുന്ന കുറ്റകൃത്യങ്ങള്‍ നമുക്ക് കാണാന്‍ സാധിക്കുന്നു. കുറച്ചു നാളുകളായി നമുക്ക് കാണാന്‍ സാധിക്കുന്ന പ്രധാന പ്രശ്‌നങ്ങളില്‍ ഒന്നാണ് ദുരഭിമാനക്കൊല. വ്യത്യസ്ത വിഭാഗങ്ങളില്‍  നിന്നുള്ളവര്‍ വിവാഹം കഴിക്കുന്നത് അഭിമാനത്തിനു ക്ഷതമേക്കുമെന്നുള്ള കാരണത്താല്‍ കൊലപ്പെടുത്തുന്ന പ്രവണതയാണ് ഇപ്പോള്‍ നിലനില്‍ക്കുന്നത്.കോട്ടയത്തുള്ള കെവിനും മഹാരാഷ്ട്രയിലെ ഒരുപെണ്‍കുട്ടിയെ സ്വന്തം പിതാവ് കോടാലിക്കൈക്കു കൊലപ്പെടുത്തിയതും ദുരഭിമാനത്തിന്റെ പേരിലാണ്. രാജ്യത്തിന്റെ പല  പ്രദേശങ്ങളിലും ഇത്തരം കുറ്റകൃത്യങ്ങള്‍
അരങ്ങേറിക്കൊണ്ടിരിക്കുന്നു. ഇവയ്ക്കുപുറമേ ഇപ്പോള്‍ നിലവിലുള്ള സമകാലിന പ്രശ്‌നങ്ങളില്‍ മറ്റൊന്നാണ് ആള്‍ക്കൂട്ടം ചേര്‍ന്ന് ആളുകളെ മര്‍ദ്ദിച്ചു കൊലപ്പെടുത്തുന്നത്.ബീഫിന്റെ പേരില്‍ കുറെയേറെപ്പേരെ തല്ലിക്കൊന്നു അതിനുശേഷം പശുപരിപാലനത്തിന്റെ പേരിലും മരണപ്പെട്ട കുറേയേറെപ്പേര്‍.ഇപ്പോളിതാ അടുത്ത പ്രശ്‌നം തലപൊക്കിയിരിക്കുന്നു സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വ്യാജ സന്ദേശങ്ങളുടെ പേരില്‍ പലപ്പോഴും ഇരയാകുന്നത് സാധാരണക്കാരാണ്.കഴിഞ്ഞദിവസം മഹാരാഷ്ട്രയില്‍ അഞ്ചുപേരെ തല്ലിക്കെന്നു. ഒരു പെണ്‍കുട്ടിയോട് സംസാരിക്കാന്‍ ശ്രമിക്കുന്നതിനിടെ കുട്ടികളെ തട്ടിക്കോണ്ടുപോകുന്നവര്‍ എന്നാരോപിച്ച് ജനക്കൂട്ടം മര്‍ദ്ദിക്കുകയായിരുന്നു.ഈ മര്‍ദ്ദനത്തെത്തുടര്‍ന്ന് അഞ്ചുപേര്‍ കൊല്ലപ്പെടുകയായിരുന്നു. കഴിഞ്ഞ ദിവസങ്ങളിലായി ഇതിനോടകം കുറയേറെപ്പേര്‍ കൊല്ലപ്പെട്ടുകഴിഞ്ഞു.കേരളത്തിലും ഇത്തരമൊരു സംഭവം നടന്നു കഴിഞ്ഞു.ഇത്തരം സംഭവങ്ങള്‍ നടക്കുമ്പോളും പൊലിസ് ഇതിനെതിരെ നടപടിയൊന്നും എടുക്കുന്നില്ലെന്നുള്ളതാണ് സത്യം.എന്തെന്നാല്‍ ഇപ്പോള്‍ ഏറ്റവും കൂടുതല്‍ അക്രമങ്ങള്‍ നടക്കുന്നത് പൊലീസിന്റെ ഭാഗത്തുനിന്നുമാണ്.എതൊരു കേസുവന്നാലും അതില്‍ പൊലീസിനു വ്യക്തമായ പങ്കുണ്ടാകും.വര്‍ഷന്തോറും പൊലീസ് ഗുണ്ടകളുടെ എണ്ണം പെരുകി വരികയാണ്.ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷിതത്വം ഉറപ്പാക്കേണ്ട കാക്കിധാരികള്‍തന്നെയാണ് കുറ്റകൃത്യങ്ങള്‍ക്ക് മുന്‍പന്തിയില്‍ നില്‍ക്കുന്നത്.
പണത്തിനുവേണ്ടി എത്ര തരംതാഴാനും കാക്കിധാരികളായ നീചന്‍മ്മാര്‍ക്കുയാതൊരു മടിയുമില്ല.വന്‍ കുറ്റകൃത്യങ്ങള്‍പ്പോളും യാതൊരു തെളിവും അവശേഷിപ്പിക്കാതെ തൂത്തുമായ്ച്ചു കളയുന്നു. പിടിക്കപ്പെട്ടാലും ശിക്ഷലഭിച്ചാലും ഇവറ്റകള്‍ക്കുയാതൊരു ഉളിപ്പുമില്ലെന്നുള്ളതാണ് സത്യം.അധിക്കാരത്തിന്റെ ബലത്തില്‍ എത്ര അരുംകൊല ചെയ്യാനും ഇവര്‍ക്കുയാതൊരുമടിയുമില്ല.ലക്ഷങ്ങള്‍ കൈമടക്കുവാങ്ങി അധികാരത്തെ ദുര്‍വിനിയോഗം ചെയ്യുക എന്നതാണ് ഇവരുടെ പ്രധാന ലക്ഷ്യം.മേലുദ്യോഗസ്ഥര്‍ ഇതിനെതിരെ കര്‍ശനമായ നടപടി സ്വീകരിക്കുകയാണെങ്കില്‍ ഇത്തരം അധിക്രമങ്ങള്‍ തടയാനാകും.ഇവരെയൊക്കെ പുറത്താക്കി ശുദ്ധികലശം നടത്തേണ്ട സമയം അധിക്രമിച്ചു.മാതാ പിതാ ഗുരു ദൈവം എന്നാണ് പറയപ്പെടുന്നത്. മാതാവിനും പിതാവിനും ഗുരുവിനും ശേഷമാണ് ദൈവത്തിനുപോലും സ്ഥാനം.എന്നാല്‍ ഇന്നത്തെ കാലഘട്ടത്തില്‍ ഈസ്ഥാനങ്ങളുടെയൊക്കെ വില നഷ്ടപ്പെടുകയാണ്,അച്ഛനെന്നോ മക്കളെന്നോ ഇല്ലാത്ത ലോകത്താണ് നാമിപ്പോള്‍ ജീവിച്ചുവരുന്നത്.അച്ഛന്‍ മകളെ പീഡിപ്പിക്കുന്നു മകന്‍ അമ്മയെ പീഡിക്കുന്നു. ബന്ധങ്ങള്‍ക്കൊന്നും യാതൊരു വിലയും ഇല്ലാത്തൊരു ലോകത്തൂടെയാണ് നാം ഇപ്പോള്‍ സഞ്ചരിച്ചുകൊണ്ടിരിക്കുന്നത് .ഇവയ്‌ക്കൊക്കെ എന്നാണ് അറുതി വരിക........നല്ലൊരു നാളേയ്ക്കയ് നമുക്ക് കാത്തിരിക്കാം.

latest news


Most Popular

recepiece

കാഷ്യു ബോള്‍സ്
ബൂന്ദി ലഡു

ബൂന്ദി ലഡു

റവ ലഢു

റവ ലഢു