17 Dec 2018
Monday
LATEST NEWS
സ്വര്‍ണ്ണവില കുറഞ്ഞു; പവന് 23,320 രൂപ... എം പാനല്‍ കണ്ടെക്ടര്‍മ്മാരെ പിരിച്ചുവിടുന്നത് കെഎസ്ആര്‍ടിസിയെ പ്രതിസന്ധിയിലാക്കും ; ഗതാഗതമന്ത്രി... രണ്ടാമൂഴത്തില്‍ അഭിനയിക്കാന്‍ താല്പര്യമുണ്ട് ; ഷാരൂഖ് ഖാന്‍... വനിതാമതില്‍ നടി മഞ്ജുവാര്യര്‍ പിന്തുണ പിന്‍വലിച്ചു... വിദേശിയുടെ മകന് ദേശസ്‌നേഹം ഉണ്ടാകില്ല ; രാഹുല്‍ഗാന്ധിയെ ആക്ഷേപിച്ച് ബിജെപി... ഇന്ത്യന്‍ കറന്‍സിക്ക് നേപ്പാളില്‍ വിലക്ക്... ക്ഷേത്ര ഭക്ഷ്യവിഷബാധ അന്വേഷണം ഊര്‍ജിതം... ഹര്‍ത്താല്‍ ദിനത്തില്‍ വ്യത്യസ്തമായ പ്രതിക്ഷേധവുമായി...... ശ്രീലങ്കന്‍ പ്രധാനമന്ത്രി രാജിവെയ്ക്കും... ഒടിയന്റെ വ്യാജപതിപ്പ് ഇന്റര്‍നെറ്റില്‍... വധശിക്ഷയ്ക്ക് വിധിച്ചവര്‍ക്ക് കുടുംബാംഗങ്ങളെ കാണാനുള്ള അനുമതി... മധ്യപ്രദേശില്‍ കമല്‍മാഥും രാജസ്ഥാനില്‍ അശോക് ഗഹ്‌ലോതും മുഖ്യമന്ത്രിമാരാകും... വേണുഗോപാലന്‍ നായരുടെ മരണം ശബരിമല വിഷയവുമായി ബന്ധമില്ലെന്ന് ബന്ധുക്കള്‍... അവസാനം അത് സംഭവിച്ചു; ഹര്‍ത്താലിനെ അവഗണിച്ചും ഒടിയന്‍ എത്തി... ജനങ്ങളെ വലച്ച് ഹര്‍ത്താല്‍... ഹര്‍ത്താലില്‍ പ്രതിക്ഷേധിച്ച് ലാലേട്ടന്‍ ഫാന്‍സ്... സംസ്ഥാനത്ത് നാളെ ഹര്‍ത്താല്‍... സ്വര്‍ണ്ണ വില കുറഞ്ഞു; പവന് 23,400 രൂപ...

കൃഷിയില്‍ വിജയകിരീടം ചൂടി രാജു എന്ന കര്‍ഷകന്‍

സുരഭി എസ്സ് നായര്‍

കയറ്റുമതി സംസ്‌കാരത്തേക്കാള്‍ ഇറക്കുമതി സംസ്‌കാരത്തിനു കൂടുതല്‍ പ്രാധാന്യം നല്‍കുന്ന ഈ കൊച്ചുകേരളത്തില്‍ കൃഷിയില്‍ പ്രാധാന്യം കൊടുത്തു ജീവിച്ചുവരുന്ന കുറച്ചാളുകളുണ്ട് നമ്മുടെ സമുഹത്തില്‍ . ഒരു കൂട്ടം ചെറുപ്പക്കാര്‍ കൃഷിയിലേക്കു താല്പര്യം പ്രകടിപ്പിക്കുന്നു . അതിലു ധാരാളം ഉദാഹരണം നമുക്കു കാണാന്‍ സാധിക്കുന്നു. എന്തിനും ഏതിനും അന്യസംസ്ഥാനങ്ങളെ ആശ്രയിക്കുന്ന നമ്മള്‍ക്ക് കൃഷിയോട് വളരെ പുശ്ചമാണ്. കേരളത്തിലെ കാര്‍ഷിക മേഖല അഭിവൃദ്ധിപ്പെടണമെങ്കില്‍ യുവത്വത്തെ ഈ മേഖലയിലേക്ക് ആകര്‍ഷിക്കാന്‍ സാധിക്കണം. ഇത് വളരെ എളുപ്പം നടപ്പാക്കാന്‍ സാധിക്കുന്ന ഒരു കാര്യമാണ്. സര്‍ക്കാര്‍ ജോലിക്ക് സമാനമായ വേതനലഭ്യത ഉറപ്പുവരുത്തിയാല്‍ മാത്രം മതി. തൊഴിലാളികളുടെ ലഭ്യതക്കുറവാണ് പല കര്‍ഷകര്‍ക്കും കൃഷി മടുത്തുപോവാന്‍ പ്രധാന കാരണം. ഇനി തൊഴിലാളികളെ ലഭിച്ചാല്‍ തന്നെ അവര്‍ക്ക് നല്‍കുന്ന വേതനത്തിനു യാതൊരു മാനദണ്ഡവുമില്ല എന്നതാണ് വസ്തുത.  ആവശ്യപ്പെടുന്ന തുക കൊടുത്ത് പണിയെടുപ്പിക്കുമ്പോളും ഉല്പന്നത്തിന് മികച്ച വില ലഭിക്കാത്തത് കര്‍ഷകരെ കഷ്ടത്തിലാക്കുന്നു. മൊത്തത്തില്‍ നോക്കുമ്പോള്‍ നഷ്ടമാണ് കാണാന്‍ സാധിക്കുന്നത്. 
 ഇതിനുദാഹരണമാണ് പട്ടാമ്പിക്കാരനായ മുഹമ്മദലി , അദ്ദേഹം കൃഷിയില്‍ നേട്ടങ്ങള്‍ കൈവരിക്കുകയാണ് .  തെങ്ങ് , ജാതി , കമുക് , വനില , കുരുമുളക് എന്നിവ പ്രാധാന കൃഷികളാണ് . അദ്ദേഹം പുതിയ കൃഷിരീതികള്‍ ആവിഷ്‌കരിക്കുകയാണ് . അതില്‍ മികച്ച വിജയം കൈവരിക്കാനും അദ്ദേഹത്തിനു സാധിച്ചു .

ഇത്തരത്തിലൊരാളെയാണ് ഇന്നിവിടെ പരിചയപ്പെടുത്തുന്നത് . കോട്ടയം ജില്ലയിലെ ചെങ്ങളം എന്ന കൊച്ചു ഗ്രാമം , കൃഷിയിയെയും  കൂലിപ്പണിയെയും ആശ്രയിച്ചാണ് ഇവിടുത്തെ ജനങ്ങള്‍ ജീവിച്ചുപോകുന്നത് ഈ പ്രദേശത്തെ ഒരു പ്രധാന കര്‍ഷകനാണ് രാജു കടയിക്കല്‍ .60 കാരനായ ഇദ്ദേഹം  ടെലഫോണ്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്നു വിരമിച്ചു . ജോലിയിലിരിക്കത്തന്നെ അദ്ദേഹം കൃഷികാര്യങ്ങളില്‍ ഏര്‍പ്പെട്ടിരുന്നു . നെല്‍കൃഷിയും പച്ചക്കറികൃഷിയുമാണ് അദ്ദേഹം ചെയ്തു വരുന്നത് . പയര്‍ , പടവലം , പാവല്‍ , വെണ്ട , ചീര , തക്കാളി , മുളക് എന്നിവയാണ് പ്രധാന കൃഷികള്‍ . വയലിനോടുചേര്‍ന്നുള്ള ഉയര്‍ന്ന പ്രദേശത്താണ് കൃഷി ചെയ്യുന്നത് . ഇതിനോട് ചേര്‍ന്നുതന്നെ തോടുവെട്ടിനിര്‍ത്തി ജലസേജന സൗകര്യം ലഭ്യമാക്കുന്നു . ചാണകപ്പൊടി ഇവിടുത്തെ പ്രധാന വളമാണ് . ഇതിനുപുറമേ അത്യാവശ്യഘട്ടങ്ങളില്‍ രാസവളപ്രയോഗവും നടത്താറുണ്ട് . രാവിലെയും വൈകിട്ടും വെള്ളം നനയ്ക്കുകയും കൃത്യമായി കള നീക്കം ചെയ്യുകയും ചെയ്യുന്നു . അദ്ദേഹത്തിന്റെ സഹധര്‍മ്മിണിയും കൃഷിയില്‍ ശ്രദ്ധചെലുത്താറുണ്ട് . വിളവ് പൂര്‍ത്തിയാകുമ്പോള്‍ കൃത്യമായിത്തന്നെ വിളവെടുപ്പ് നടത്തുന്നു . കടകളില്‍ എത്തിക്കുന്നതിനുപുറമേ ധാരാളം ആളുകള്‍ വീട്ടിലെത്തിയും പച്ചക്കറികള്‍ വാങ്ങാറുണ്ട് . 
ജോലിയില്‍നിന്ന് വിരമിച്ചശേഷം അദ്ദേഹം പൂര്‍ണ്ണമായും കൃഷിയിലേക്കു തിരിഞ്ഞു . ഇപ്പോള്‍ മറ്റുള്ളതിനോടൊപ്പം ഏത്തവാഴകൃഷിയും അദ്ദേഹം ആരംഭിച്ചു .   
ഭൂമി നന്നായി കിളച്ചൊരുക്കിശേഷമാണ് നടാനുള്ള കുഴി തയ്യാറാക്കുന്നത് 50 സെ.മീ ആഴവും വീതിയുമുള്ള കുഴിച്ചെടുക്കുക . വേര് അധികം താഴേക്കുപോകാത്തതുകൊണ്ട് കുമ്മായവും ചാണകവും വേപ്പിന്‍പിണ്ണാക്കും പച്ചിലവളവും അടിവളമായി കുഴിനിറക്കുക . വാഴക്കന്ന് നടുന്നതിനുമുന്‍പ് ചാണകക്കുഴമ്പില്‍ മുക്കി തണലത്ത് ഉണക്കിയെടുത്ത് നടുക . 5 മാസത്തിനുശേഷം വളം ചെയ്തിട്ട് പ്രയോജനമില്ല . യൂറിയയും പൊട്ടാഷ്യവും ഇട്ടുകൊടുക്കുന്നത് നല്ലതായിരിക്കും . 45 ദിവസത്തിനുശേഷം വാഴച്ചപ്പും ശീമക്കൊന്നയിലയും ഇട്ട് കൊടുക്കുക പുഴുക്കളുടെ ആക്രമണം ഉണ്ടാകാതിരിക്കാന്‍ ഉണങ്ങിയ ഇലകള്‍ നീക്കംചെയ്യുക . വിളവെടുത്തശേഷം പിണ്ടി വെട്ടി കമ്പോസ്റ്റാക്കാം . പുഴുക്കളുടെ ആക്രമണം തടയാന്‍ ആരോഗ്യമുള്ള കന്നുകള്‍ നടുക . വേപ്പെണ്ണ ചെളിമിശ്രിതം പുരട്ടുന്നത് പുഴുക്കളുടെ ശല്യത്തിന് നല്ലതാണ് . ഒരേ സമയത്ത് വാഴകുലച്ചു കിട്ടാന്‍ ഒരേ കന്നുകളാണ് നടേണ്ടത് . അദ്ദേഹത്തിനു നല്ലരീതിയിലുള്ള വിളവ് കൃഷിയിടത്തില്‍നിന്നു ലഭിക്കുന്നു . 
ഇദ്ദേഹത്തെപ്പോലുള്ളവരെ മാതൃകയാക്കേണ്ടിയിരിക്കുന്നു . പുതുതലമുറ കൃഷികാര്യങ്ങളിലേക്കു കൂടുതല്‍ തല്‍പരരാകേണ്ടിയിരിക്കുന്നു . കൂടുതല്‍ ആളുകള്‍ ഇതിലേക്കു ഇറങ്ങിത്തിരിച്ചാല്‍ നമ്മുക്ക് അന്യസംസ്ഥാനങ്ങളെ ആശ്രയിക്കാതിരിക്കാം . വിഷരഹിത പച്ചക്കറി നമ്മുടെ കുട്ടികള്‍ക്കു നല്‍കി അവരുടെ ആരോഗ്യം നമുക്ക് കാത്തു സൂക്ഷിക്കാം . വിഷരഷിത നാളയെ നമുക്ക് സ്വപ്‌നം കാണാം .   
latest news


Most Popular

recepiece

കാഷ്യു ബോള്‍സ്
ബൂന്ദി ലഡു

ബൂന്ദി ലഡു

റവ ലഢു

റവ ലഢു