17 Dec 2018
Monday
LATEST NEWS
സ്വര്‍ണ്ണവില കുറഞ്ഞു; പവന് 23,320 രൂപ... എം പാനല്‍ കണ്ടെക്ടര്‍മ്മാരെ പിരിച്ചുവിടുന്നത് കെഎസ്ആര്‍ടിസിയെ പ്രതിസന്ധിയിലാക്കും ; ഗതാഗതമന്ത്രി... രണ്ടാമൂഴത്തില്‍ അഭിനയിക്കാന്‍ താല്പര്യമുണ്ട് ; ഷാരൂഖ് ഖാന്‍... വനിതാമതില്‍ നടി മഞ്ജുവാര്യര്‍ പിന്തുണ പിന്‍വലിച്ചു... വിദേശിയുടെ മകന് ദേശസ്‌നേഹം ഉണ്ടാകില്ല ; രാഹുല്‍ഗാന്ധിയെ ആക്ഷേപിച്ച് ബിജെപി... ഇന്ത്യന്‍ കറന്‍സിക്ക് നേപ്പാളില്‍ വിലക്ക്... ക്ഷേത്ര ഭക്ഷ്യവിഷബാധ അന്വേഷണം ഊര്‍ജിതം... ഹര്‍ത്താല്‍ ദിനത്തില്‍ വ്യത്യസ്തമായ പ്രതിക്ഷേധവുമായി...... ശ്രീലങ്കന്‍ പ്രധാനമന്ത്രി രാജിവെയ്ക്കും... ഒടിയന്റെ വ്യാജപതിപ്പ് ഇന്റര്‍നെറ്റില്‍... വധശിക്ഷയ്ക്ക് വിധിച്ചവര്‍ക്ക് കുടുംബാംഗങ്ങളെ കാണാനുള്ള അനുമതി... മധ്യപ്രദേശില്‍ കമല്‍മാഥും രാജസ്ഥാനില്‍ അശോക് ഗഹ്‌ലോതും മുഖ്യമന്ത്രിമാരാകും... വേണുഗോപാലന്‍ നായരുടെ മരണം ശബരിമല വിഷയവുമായി ബന്ധമില്ലെന്ന് ബന്ധുക്കള്‍... അവസാനം അത് സംഭവിച്ചു; ഹര്‍ത്താലിനെ അവഗണിച്ചും ഒടിയന്‍ എത്തി... ജനങ്ങളെ വലച്ച് ഹര്‍ത്താല്‍... ഹര്‍ത്താലില്‍ പ്രതിക്ഷേധിച്ച് ലാലേട്ടന്‍ ഫാന്‍സ്... സംസ്ഥാനത്ത് നാളെ ഹര്‍ത്താല്‍... സ്വര്‍ണ്ണ വില കുറഞ്ഞു; പവന് 23,400 രൂപ...

കുന്നിന്‍ചെരുവിന്റെ മനോഹാരിതയില്‍ വാഗമണ്‍

സുരഭി എസ്സ് നായര്‍


ദൈവത്തിന്റെ സ്വന്തം നാടെന്നറിയപ്പെടുന്ന കേരളം കുന്നിന്‍ചെരുവുകളാലും കായലുകളാലും അതിമനോഹരമാണ്. ഇത്രയും മനോഹരമായ മറ്റൊരിടം ലോകത്തെവിടെയും ഇല്ലെന്നുള്ളതാണ് സത്യം. കാര്‍ഷികമേഖലയിലും സാംസ്‌കാരിക മേഖലയിലും കേരളത്തിനെ വെല്ലാന്‍ മറ്റാര്‍ക്കും സാധിക്കില്ല. അത്തരമൊരു അനുഭൂതിയാണ് നമുക്ക് വാഗമണ്ണില്‍നിന്നും ലഭിക്കുന്നത്. കുന്നിന്‍ചെരിവുകളാല്‍ അതിമനോഹരമായ വാഗമണ്‍ കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി താലൂക്കിനോടും മീനച്ചില്‍ താലൂക്കിനോടും ഇടുക്കി ജില്ലയിലെ പീരുമേട് താലൂക്കിനോടും ചേര്‍ന്നുകിടക്കുന്നു. തണുത്ത കാലാവസ്ഥയാണ് ഇവിടുള്ളത്. ബ്രിട്ടീഷ് ഭരണകാലത്ത് തേയിലകൃഷിക്കുവേണ്ടിയും ക്രിസ്ത്യാനിറ്റി പ്രചരിപ്പിക്കുന്നതിനായും ഉപയോഗിച്ചുപോന്നു, അതിനായി കുരിശുമല പണികഴിപ്പിച്ചു. നാഷണല്‍ ജോഗ്രഫി ട്രാവലര്‍ ഡയറക്ട്രറിയില്‍ ഇന്ത്യയിലെ മനോഹരങ്ങളായ വിദേശസഞ്ചാര കേന്ദ്രങ്ങളില്‍ വാഗമണ്ണിനെ 50 സ്ഥാനത്തുള്‍പ്പെടുത്തിയിരിക്കുന്നു. വാഗമണ്ണിനെ വാണിജ്യവത്കരണം ഇതുവരെയും ബാധിച്ചിട്ടില്ല.
കുന്നിന്‍ചെരുവുകളാലും പുല്‍മേടുകളാലും ഇടതൂര്‍ന്ന് നില്‍ക്കുന്ന പൈന്‍കാടുകളാലും തേയിലത്തോട്ടങ്ങളാലും വെള്ളച്ചാട്ടങ്ങളാലും ചുറ്റപ്പെട്ടുകിടക്കുന്ന ഈ പ്രദേശം പ്രകൃതി രമണീയമാണ്. വിവിധ തരത്തിലുള്ള ചെടികളാലും ഓര്‍ച്ചിഡുകളാലും സമ്പുഷ്ടമാണ്. പ്രധാനമായും മൂന്നു കുന്നുകളാണിവിടെയുള്ളത് തങ്ങള്‍, മുരുഗന്‍, കുരിശുമല. ഇവ കേരളത്തിലെ പ്രധാനപ്പെട്ട മൂന്നു മതങ്ങളായ ഹിന്ദു, മുസ്ലിം, ക്രിസ്ത്യന്‍ സംസ്‌കാരത്തെ അഭിമുഖീകരിക്കുന്നു. വാഗമണ്‍ ട്രക്കിങ്ങിനും മലകയറ്റത്തിനും പാറകയറ്റത്തിനും ഏറ്റവും സൗകര്യമാര്‍ന്ന സ്ഥലമാണ്. 

എത്തിച്ചേരുവാനുള്ള മാര്‍ഗ്ഗം
റോഡുമാര്‍ഗ്ഗം ഈരാറ്റുപേട്ടവഴി ഇവിടേയ്ക്ക് എത്താവുന്നതാണ്. കോട്ടമലയില്‍ നിന്നും 15 കിലോമീറ്ററും, തൊടുപുഴയില്‍നിന്നും 39 കിലോമീറ്ററും, ഈരാട്ടുപേട്ടയില്‍ നിന്നും 23 കിലോമീറ്ററും, പാലായില്‍ നിന്നും 33 കിലോമീറ്ററും, കുമളിയില്‍ നിന്ന് 45 കിലോമീറ്ററും, കുട്ടിക്കാനത്തുനിന്നും 22 കിലോമീറ്ററും, കോട്ടയത്തുനിന്നും 65 കിലോമീറ്ററും അകലെയാണ് വാഗമണ്‍ സ്ഥിതി ചെയ്യുന്നത്. ഏറ്റവും അടുത്തായി സ്ഥിതി ചെയ്യുന്നത് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളമാണ്. ഏറ്റവും അടുത്തായി സ്ഥിതി ചെയ്യുന്നത് കോട്ടയം റെയില്‍വേ സ്റ്റേഷനാണ്. വാഗമണ്ണില്‍ നിന്നും പീരുമേട്, തേക്കടി, കുളമാവ് എന്നി വിദേശസഞ്ചാരകേന്ദ്രങ്ങലിലേക്ക് എത്തിച്ചേരാവുന്നതാണ്.
പ്രധാനകേന്ദ്രങ്ങള്‍ 
1. മുരുകന്‍ മല
2. കുരിശുമല ആശ്രമം
3. ഹൈടെക് ബുള്‍ മതര്‍ ഫാം
4. മിത്രനികേതന്‍ 
5. വാഗമണ്‍ പുല്‍മേട്
6. പൈന്‍ കാടുകള്‍
7. മൂപ്പന്‍ പാറ
8. വ്യൂ പോയിന്റ്
9. ശിവഗംഗ വെള്ളച്ചാട്ടം
10. ഹണിമൂണ്‍ കേവ്

തുടങ്ങി ധാരാളം കാഴ്ചകള്‍ അനുഭവങ്ങള്‍  ഇവിടെ ആസ്വദിക്കാവുന്നതാണ്. ദൈവത്തിന്റെ കരവിരുത് ഓരോ മുക്കിലും മൂലയിലും പ്രതിഫലിക്കുന്നു. 
എന്തിരുന്നാലും യാത്രാമദ്ധ്യേ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ധാരാളം അപകടങ്ങള്‍ ഇവിടെ പതുങ്ങിയിരിക്കുന്നുവെന്നും നാം ഓര്‍ക്കേണ്ട മറ്റൊരു വസ്തുതയാണ്.

latest news


Most Popular

recepiece

കാഷ്യു ബോള്‍സ്
ബൂന്ദി ലഡു

ബൂന്ദി ലഡു

റവ ലഢു

റവ ലഢു