18 Jan 2019
Friday
LATEST NEWS
ഓഹരി വിപണി; നേട്ടത്തോടെ തുടങ്ങി നഷ്ടത്തില്‍... ഓര്‍ത്തഡോക്സ് യാക്കോബായ വിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷം... അലോക് വര്‍മക്ക് പിന്നാലെ രാകേഷ് അസ്താനയേയും നീക്കി... അരുണ്‍ ജയ്റ്റ്ലിക്ക് കാന്‍സര്‍... രഞ്ജി ട്രോഫിയില്‍ ചരിത്ര നേട്ടം കുറിച്ച് കേരളം; കേരളം സെമി ഫൈനലില്‍... രഞ്ജി ട്രോഫി ക്വാര്‍ട്ടര്‍ ഫൈനലില്‍ കേരളത്തെ എറിഞ്ഞിട്ട ഗുജറാത്തിന് 24 റണ്‍സിനിടെ നാല് വിക്കറ്റ് നഷ്ടം... വി​ദ​ഗ്ധ റി​പ്പോ​ര്‍​ട്ട് വ​രു​ന്ന​ത് വ​രെ ആ​ല​പ്പാ​ട്ടെ ഖ​ന​നം അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് വി​എ​സ്... ആലപ്പാട് കരിമണല്‍ ഖനനം: സമരക്കാരുമായി സര്‍ക്കാര്‍ ഇന്ന് ചര്‍ച്ച നടത്തും... കെനിയന്‍ ഭീകരാക്രണം; കൊല്ലപ്പെട്ടവരുടെ എണ്ണം 21 ആയി... ഇന്ധന വിലയില്‍ വര്‍ധന... മുനമ്പം മനുഷ്യക്കടത്ത് കേസില്‍ കൂടുതല്‍ അറസ്റ്റുകള്‍ ഉണ്ടായേക്കും... മേ​ഘാ​ല​യ​യി​ലെ ഖ​നി അ​പ​ക​ടം: ഒ​രാ​ളു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി... കെഎസ്‌ആര്‍ടിസി പണിമുടക്ക് മാറ്റിവെച്ചു... സംവിധായകന്‍ ലെനില്‍ രാജേന്ദ്രന് ജന്മനാട്ടില്‍ അന്ത്യവിശ്രമം...

നാരുകള്‍ അടങ്ങിയ ഭക്ഷണം നിത്യജീവിതത്തില്‍ ഉപയോഗിക്കാം

നാരുകള്‍ അടങ്ങിയ ഭക്ഷണം ദഹനപ്രക്രിയക്ക് അത്യാവശ്യമാണ്. പ്രത്യേകിച്ച്‌ പ്രായമാകുന്തോറും ശാരീരിക പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലാകുമ്ബോള്‍ നാരുകളടങ്ങിയ ഭക്ഷണം ഈ പ്രശ്‌നത്തിന് ഒരു പരിധി വരെ പരിഹാരമുണ്ടാക്കും.

ദഹനപ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്ന എല്ലാ ഭക്ഷണങ്ങളും കുടലില്‍ നിന്ന് പുറന്തള്ളുകയാണ് നാരുകള്‍ ചെയ്യുന്നത്. അസിഡിറ്റിക്കും മലബന്ധത്തിനും ഏറ്റവും പറ്റിയ പരിഹാരമാണിത്. ഭക്ഷണത്തില്‍ നാരുകള്‍ ഉള്‍പ്പെടുത്താനുള്ള ചില എളുപ്പവഴികളുണ്ട്.മാങ്ങ ഫൈബര്‍ അടങ്ങിയ നല്ലൊരു ഭക്ഷണമാണ്.പഴുത്ത മാങ്ങ ചപ്പി കുടിയ്ക്കുന്നത് കുട്ടികള്‍ക്ക് ഇഷ്ടമുള്ള കാര്യമാണ്. ഓറഞ്ചിലും ധാരാളം നാരുകള്‍ അടങ്ങിയിട്ടുണ്ട്. ഇവയുടെ തൊലി പൊളിച്ച ശേഷം അല്ലികള്‍ക്കു പുറത്തുള്ള ചെറിയ വെളുത്ത നാരുകള്‍ നീക്കം ചെയ്യാതെ കഴിയ്ക്കുകയാണ് നല്ലത്. ഇതാണ് പ്രധാനമായും ഓറഞ്ചില്‍ അടങ്ങിയിട്ടുള്ള നാരുകള്‍. ജ്യുസുണ്ടാക്കി കുടിയ്ക്കുന്നതിനേക്കാള്‍ ഓറഞ്ചുള്‍പ്പെടെയുള്ള എല്ലാതരം ഫലവര്‍ഗങ്ങളും അങ്ങനെ തന്നെ കഴിയ്ക്കുന്നതാണ് നല്ലത്. നിലക്കടലയും ചോളവും ഫൈബര്‍ അടങ്ങിയ ഭക്ഷണമാണ്. ഗോതമ്ബ്, മള്‍ട്ടി ഗ്രെയിന്‍ ബ്രെഡ് എന്നിവ ഉപയോഗിക്കാന്‍ ശ്രമിക്കുക. ഇവയും ഫൈബറിന്റെ നല്ല ഉറവിടമാണ്.

കൊഴുപ്പുള്ള ഇറച്ചിയുടെ ഉപയോഗം കുറച്ച്‌ പകരം പച്ചക്കറികളും ഫലവര്‍ഗങ്ങളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. ഇവയില്‍ ധാരാളം നാരുകള്‍ അടങ്ങിയിട്ടുണ്ട്. ദഹനപ്രശ്‌നങ്ങള്‍ക്ക് മാത്രമല്ലാ, നാരുകള്‍ അടങ്ങിയ ഭക്ഷണം വണ്ണം കുറയ്ക്കാനും നല്ലതാണ്. അതും ആരോഗ്യം കാത്തുകൊണ്ടുതന്നെ.Related Stories

latest news


Most Popular

recepiece

കാഷ്യു ബോള്‍സ്
ബൂന്ദി ലഡു

ബൂന്ദി ലഡു

റവ ലഢു

റവ ലഢു