18 Jan 2019
Friday
LATEST NEWS
ഓഹരി വിപണി; നേട്ടത്തോടെ തുടങ്ങി നഷ്ടത്തില്‍... ഓര്‍ത്തഡോക്സ് യാക്കോബായ വിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷം... അലോക് വര്‍മക്ക് പിന്നാലെ രാകേഷ് അസ്താനയേയും നീക്കി... അരുണ്‍ ജയ്റ്റ്ലിക്ക് കാന്‍സര്‍... രഞ്ജി ട്രോഫിയില്‍ ചരിത്ര നേട്ടം കുറിച്ച് കേരളം; കേരളം സെമി ഫൈനലില്‍... രഞ്ജി ട്രോഫി ക്വാര്‍ട്ടര്‍ ഫൈനലില്‍ കേരളത്തെ എറിഞ്ഞിട്ട ഗുജറാത്തിന് 24 റണ്‍സിനിടെ നാല് വിക്കറ്റ് നഷ്ടം... വി​ദ​ഗ്ധ റി​പ്പോ​ര്‍​ട്ട് വ​രു​ന്ന​ത് വ​രെ ആ​ല​പ്പാ​ട്ടെ ഖ​ന​നം അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് വി​എ​സ്... ആലപ്പാട് കരിമണല്‍ ഖനനം: സമരക്കാരുമായി സര്‍ക്കാര്‍ ഇന്ന് ചര്‍ച്ച നടത്തും... കെനിയന്‍ ഭീകരാക്രണം; കൊല്ലപ്പെട്ടവരുടെ എണ്ണം 21 ആയി... ഇന്ധന വിലയില്‍ വര്‍ധന... മുനമ്പം മനുഷ്യക്കടത്ത് കേസില്‍ കൂടുതല്‍ അറസ്റ്റുകള്‍ ഉണ്ടായേക്കും... മേ​ഘാ​ല​യ​യി​ലെ ഖ​നി അ​പ​ക​ടം: ഒ​രാ​ളു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി... കെഎസ്‌ആര്‍ടിസി പണിമുടക്ക് മാറ്റിവെച്ചു... സംവിധായകന്‍ ലെനില്‍ രാജേന്ദ്രന് ജന്മനാട്ടില്‍ അന്ത്യവിശ്രമം...

ക്രിസ്മസ് സ്‌പെഷ്യല്‍


വ്യത്യസ്തതയാണ് മലയാളികള്‍ എന്നും ആഗ്രഹിക്കുന്നത്. ഇത്തവണ വ്യത്യസ്തമായ ചിക്കന്‍ വിഭവങ്ങളാല്‍ ക്രിസ്മസ് ആന്‍ഡ് ന്യൂയര്‍ നമുക്കൊന്നിച്ച് ആഘോഷിക്കാം. 

1. ഗ്രില്‍ഡ് പെപ്പര്‍ ചിക്കന്‍

ആവശ്യമായ സാധനങ്ങള്‍

1. ചിക്കന്‍
2. വെളുത്തുള്ളി (ചെറുതായി അരിഞ്ഞത്) 4
3. ഇഞ്ചി (കൊത്തി അരിഞ്ഞത്) 10- 12
4. കുരുമുളക്‌പൊടി - 1 ടീസ്പൂണ്‍
5. കടുക് പേസ്റ്റാക്കിയത് - 1 സ്പൂണ്‍
6. നാരങ്ങാനീര് - 1 സ്പൂണ്‍
7. തേന്‍ - 1 ടേബിള്‍സ്പൂണ്‍
8. മുളക് അരിഞ്ഞത് - 4
9. ഒലിവ് ഓയില്‍ - 2 ടേബിള്‍സ്പൂണ്‍
10. സവാള അരിഞ്ഞത് - 2
11. പഞ്ചസാര - 1 ടേബിള്‍സ്പൂണ്‍
12. ഉപ്പ് - ആവശ്യത്തിന്


തയ്യാറാക്കുന്നവിധം

ചിക്കന്റെ ചിറക് ഭാഗത്തെ എല്ലുകള്‍ നീക്കം ചെയ്ത് രണ്ടായി മുറിച്ച് വരയുക. വെളുത്തുള്ളി അരിഞ്ഞത്, ഇഞ്ചി കൊത്തിയരിഞ്ഞത്, കുരുമുളക്‌പൊടി, കടുക് പോസ്റ്റാക്കിയത്, നാരങ്ങാനീര്, ഉപ്പ് എന്നിവ മിക്‌സ് ചെയ്യുക. പിന്നീട് തേന്‍ കൂടി ഇതിനൊപ്പം യോജിപ്പിക്കുക. വരഞ്ഞ് വച്ചിരിക്കുന്ന ചിക്കനില്‍ ഈ കറികൂട്ട് എണ്ണ പുരട്ടി അരിഞ്ഞ വച്ചിരിക്കുന്ന സവാള വിതറുക. അതിന് മുകളില്‍ ചിക്കന്‍ വയ്ക്കുക. നേരത്തെ സെറ്റ് ചെയ്ത ചൂടില്‍ 10 മിനിറ്റ് ബേക്ക് ചെയ്യുക. ചൂടോടെ ഡെക്കറേറ്റ് ചെയ്ത് വിളമ്പുക. 

2.ഇടിമുളക് ചിക്കന്‍ 

ആവശ്യമായവ

1. എണ്ണ
2. കടുക്
3. കറിവേപ്പില
4. ഉണക്കമുളക് ഇടിച്ചത്
5. ഇഞ്ചി അരിഞ്ഞത് (അര കപ്പ്) 
6. 1 കപ്പ് വെളുത്തുള്ളി
7. പച്ചമുളക് - 6
8. ചിക്കന്‍ മസാല
9. ചിക്കന്‍
10. മഞ്ഞപ്പൊടി
11. ഉപ്പ് ആവശ്യത്തിന്


തയ്യാറാക്കുന്ന വിധം

എണ്ണ ഒഴിച്ച് കടുക്, കറിവേപ്പില എന്നിവ ഇട്ട് കടുക് പൊട്ടിക്കുക. അതിലേക്ക് ഉണക്കമുളക് ഇടിച്ചത് ഇട്ട് നന്നായി ഇളക്കുക. കളറുമാറുമ്പോള്‍ അതിലേക്ക് അരിഞ്ഞ് വച്ചിരിക്കുന്ന വെളുത്തുള്ളി, ഇഞ്ചി, പച്ചമുളക് എന്നിവ ചേര്‍ത്ത് നന്നായി വഴറ്റുക. അതിലേക്ക് ചിക്കന്‍മസാല, ഒരല്പം മഞ്ഞപ്പൊടി ഇടുക. പച്ചമണം മാറുമ്പോള്‍ വൃത്തിയാക്കി വച്ചിരിക്കുന്ന ചിക്കന്‍ ചേര്‍ക്കുക. ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് നന്നായി ഇളക്കുക. അടച്ച് വച്ച് ചെറുതീയില്‍ വേവിക്കുക. (വെള്ളം ഒട്ടും ചേര്‍ക്കരുത്). 

3.ചിക്കന്‍ കുറുമ

ആവശ്യമായവ

1. ചിക്കന്‍ 
2. എണ്ണ
3. പട്ട, ഗ്രാമ്പു
4. സവാള
5. ഇഞ്ചി - വെളുത്തുള്ളി പേസ്റ്റ്
6. പച്ചമുളക്
7. കുരുമുളക്‌പൊടി
8. തക്കാളി 2
9. കറിവേപ്പില
10. ഗരംമസാല
11. തേങ്ങാപ്പാല്‍
12. കാഷ്യൂനട്ട്‌സ്
13. ഉപ്പ്
14. മല്ലിയില, കറിവേപ്പില 


തയ്യാറാക്കുന്ന വിധം

പാന്‍ വെയ്ക്കുക എണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ പട്ട, ഗ്രാമ്പു, സവാള, ഇഞ്ചി- വെളുത്തുള്ളി പേസ്റ്റ്, പച്ചമുളക്, കുരുമുളക്‌പൊടി, തക്കാളി (2), കറിവേപ്പില എന്നിവ നന്നായി വഴറ്റുക. ഇതിലേക്ക് ചിക്കന്‍ ഇടുക, ഉപ്പ് ചേര്‍ക്കുക നന്നായി ഇളക്കുക. കുറച്ച് വെള്ളം ചേര്‍ക്കുക. നന്നായി കുക്ക് ആകുമ്പോള്‍ 2 സ്പൂണ്‍ കുരുമുളക്‌പൊടി ഗരംമസാല പൗഡര്‍ ചേര്‍ത്ത് ഇളക്കുക. തേങ്ങാപ്പാല്‍ അരക്കപ്പ് കാഷ്യുനട്ട്‌സ് അരച്ചത് ചേര്‍ക്കുക. മല്ലിയില, കറിവേപ്പില എന്നിവ ചേര്‍ക്കുക. ചൂടോടെ വിളമ്പി ഉപയോഗിക്കാം. 

4.പുതിന ചിക്കന്‍ 

ആവശ്യമായവ

1. ചിക്കന്‍ 
2. കുരുമുളക്‌പൊടി
3. മല്ലിപ്പൊടി
4. മഞ്ഞള്‍പ്പൊടി
5. ഗരംമസാല
6. ഇഞ്ചി - വെളുത്തുള്ളി പേസ്റ്റ്
7. ഉപ്പ്
8. തൈര്
9. പുതിന
10. പച്ചമുളക്, ഉണക്കമുളക്
11. മല്ലിയില, കറിവേപ്പില
12. ജീരകം, ഏലയ്ക്കാ, ഗ്രാമ്പു, പട്ട
13. സവാള
 


തയ്യാറാക്കുന്നവിധം

ചിക്കന്‍, കുരുമുളക്‌പൊടി, മല്ലിപ്പൊടി, മഞ്ഞള്‍പ്പൊടി, ഗരംമസാല, ഇഞ്ചി- വെളുത്തുള്ളി, ഉപ്പ്, തൈര് എന്നിവ ഇളക്കിയോജിപ്പിക്കുക.മല്ലിയില, പുതിന, പച്ചമുളക്, ഉണക്കമുളക്, കറിവേപ്പില നന്നായി വഴറ്റുക. ഇത് അരച്ചെടുക്കുക. എണ്ണ ഒഴിക്കുക . ജീരകം, ഏലയ്ക്കാ(1), ഗ്രാമ്പു(2), പട്ട, ഇഞ്ചി- വെളുത്തുള്ളി പേസ്റ്റ്, സവാള (1) അരച്ചത്, അരച്ച പേസ്റ്റ് ചേര്‍ക്കുക. വഴറ്റുക. ചിക്കന്‍ ചേര്‍ക്കുക. ഉപ്പ് ആവശ്യത്തിന് ചേര്‍ക്കുക അടച്ച്‌വെച്ച് വേവിക്കുക. ചൂടോടെ വിളമ്പാം. 

5.മുഗള്‍ ചിക്കന്‍

ആവശ്യമുള്ളവ

1. ചിക്കന്‍ 
2. എണ്ണ
3. പെരിംജീരകം
4. സവാള
5. വെളുത്തുള്ളി
6. മുളക്‌പൊടി
7. തക്കാളി
8. മല്ലിയില
9. കറിവേപ്പില
10. ഉപ്പ് 


തയ്യാറാക്കുന്നവിധം

ചിക്കന്‍ (അര) ഉപ്പ് ഇട്ട് വേവിക്കുക. പാനില്‍ എണ്ണ ഒഴിക്കുക. പെരുംജീരകം മൂപ്പിക്കുക. അരിഞ്ഞ സവാള വഴറ്റുക. പച്ചപ്പ് മാറിയാല്‍ വെളുത്തുള്ളി ഇട്ട് വഴറ്റുക. തീ അണച്ച് തണുത്തശേഷം അരച്ചെടുക്കുക. പാന്‍ ചൂടാക്കുക, എണ്ണ ഒഴിക്കുക പെരുംജീരകം മൂപ്പിക്കുക. വെന്തചിക്കന്‍ അതിലേക്ക് ഇടുക. മുളക്‌പൊടി ഇട്ട് നന്നായി ഇളക്കുക. അരച്ച മിക്‌സ് ചേര്‍ക്കുക നന്നായി ഇളക്കുക. തക്കാളി സോസ് ചേര്‍ക്കുക. നന്നായി ഇളക്കുക. അഞ്ച് മിനിറ്റ് അടച്ച് വെച്ച് വേവിക്കുക. മല്ലിയില, കറിവേപ്പില എന്നിവ ഇട്ട് ചൂടോടെ വിളമ്പാം. latest news


Most Popular

recepiece

കാഷ്യു ബോള്‍സ്
ബൂന്ദി ലഡു

ബൂന്ദി ലഡു

റവ ലഢു

റവ ലഢു