18 Jan 2019
Friday
LATEST NEWS
ആലപ്പാട് സമരം തുടരുന്നത് ദൗര്‍ഭാഗ്യകരമെന്ന് മന്ത്രി ജയരാജന്‍... പോലീസ് അക്കാദമിയില്‍ സ്‌ഫോടനം: 9 മരണം... ഓഹരി വിപണി; നേട്ടത്തോടെ തുടങ്ങി നഷ്ടത്തില്‍... ഓര്‍ത്തഡോക്സ് യാക്കോബായ വിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷം... അലോക് വര്‍മക്ക് പിന്നാലെ രാകേഷ് അസ്താനയേയും നീക്കി... അരുണ്‍ ജയ്റ്റ്ലിക്ക് കാന്‍സര്‍... രഞ്ജി ട്രോഫിയില്‍ ചരിത്ര നേട്ടം കുറിച്ച് കേരളം; കേരളം സെമി ഫൈനലില്‍... രഞ്ജി ട്രോഫി ക്വാര്‍ട്ടര്‍ ഫൈനലില്‍ കേരളത്തെ എറിഞ്ഞിട്ട ഗുജറാത്തിന് 24 റണ്‍സിനിടെ നാല് വിക്കറ്റ് നഷ്ടം... വി​ദ​ഗ്ധ റി​പ്പോ​ര്‍​ട്ട് വ​രു​ന്ന​ത് വ​രെ ആ​ല​പ്പാ​ട്ടെ ഖ​ന​നം അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് വി​എ​സ്... ആലപ്പാട് കരിമണല്‍ ഖനനം: സമരക്കാരുമായി സര്‍ക്കാര്‍ ഇന്ന് ചര്‍ച്ച നടത്തും... കെനിയന്‍ ഭീകരാക്രണം; കൊല്ലപ്പെട്ടവരുടെ എണ്ണം 21 ആയി... ഇന്ധന വിലയില്‍ വര്‍ധന... മുനമ്പം മനുഷ്യക്കടത്ത് കേസില്‍ കൂടുതല്‍ അറസ്റ്റുകള്‍ ഉണ്ടായേക്കും... മേ​ഘാ​ല​യ​യി​ലെ ഖ​നി അ​പ​ക​ടം: ഒ​രാ​ളു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി... കെഎസ്‌ആര്‍ടിസി പണിമുടക്ക് മാറ്റിവെച്ചു... സംവിധായകന്‍ ലെനില്‍ രാജേന്ദ്രന് ജന്മനാട്ടില്‍ അന്ത്യവിശ്രമം...

ഓര്‍മ്മ ശക്തി വര്‍ദ്ധിപ്പിക്കാന്‍ ബീറ്റ് റൂട്ട്

ഓര്‍മ്മശക്തി കൂട്ടാന്‍ ബീറ്റ്റൂട്ട് സഹായിക്കും എന്ന് പുതിയ ചില പഠനങ്ങള്‍ വെളിപ്പെടുത്തുന്നു. ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നത് പ്രായമായവരില്‍ തലച്ചോറിലേക്കുള്ള രക്തപ്രവാഹം കൂട്ടുമെന്നാണ് പഠനം പറയുന്നത്. ബീറ്റ്റൂട്ട് ,സെലറി ,പച്ചനിറത്തിലുള്ള ഇലക്കറികള്‍ എന്നിവ ധാരാളം കഴിക്കുമ്ബോള്‍ നമ്മുടെ വായിലെ നല്ല ബാക്ടീരിയകള്‍ നൈട്രൈറ്റിനെ നൈട്രേറ്റ് ആക്കി മാറ്റുന്നു. നൈട്രേറ്റിന് ശരീരത്തിലെ രക്തക്കുഴലുകളെ കൂടുതല്‍ വികസിപ്പിക്കാനും അതുവഴി രക്തയോട്ടം ത്വരിതഗതിയിലാക്കി ഓക്സിജന്‍ കുറവുള്ള സ്ഥലത്ത് അത് എത്തിക്കാനും സാധിക്കുന്നു.
നൈട്രേറ്റ് ധാരാളമായി അടങ്ങിയ ബീറ്റ്റൂട്ട് ജ്യൂസിന്‍റെ ഉപയോഗവും ശിരസിലേക്കുള്ള വര്‍ദ്ധിച്ച രക്തപ്രവാഹവും തമ്മിലുള്ള ബന്ധം കണ്ടെത്തുവാനായിരുന്നു പഠനം നടത്തിയത്.70 വയസിന് മേല്‍ പ്രായമുള്ളവരെയാണ് നാലു ദിവസത്തെ പഠനത്തിന് വിധേയമാക്കിയത്. പഠനത്തിന് വിധേയമായവരില്‍ ആദ്യദിവസം 10 മണിക്കൂര്‍ നേരത്തെ നിരാഹാരത്തിനു ശേഷം ആരോഗ്യ നില വിശദമായി രേഖപ്പെടുത്തുകയും തുടര്‍ന്ന് കുറഞ്ഞതോ കൂടിയതോ ആയ അളവില്‍ നൈട്രേറ്റ് നല്‍കുകയും ചെയ്തു.പ്രഭാതഭക്ഷണത്തിനോടൊപ്പം 16 ഔണ്‍സ് ബീറ്റ്റൂട്ട് ജ്യൂസ് ഇവര്‍ക്ക് നല്‍കി. പ്രത്യേകം തയ്യാറാക്കിയ ഉച്ചഭക്ഷണം, അത്താഴം , ലഘുഭക്ഷണം, അത്താഴം എന്നിവ നല്‍കി. 1 മണിക്കൂറിനു ശേഷം ഓരോരുത്തരുടെയും തലച്ചോറിലേക്കുള്ള എംആര്‍ഐ രേഖപ്പെടുത്തി. പ്രഭാതത്തിനു മുമ്ബും ശേഷവും ശരീരത്തിലെ നൈട്രേറ്റിന്‍റെ നില അറിയാന്‍ രക്തപരിശോധന നടത്തി. മൂന്നാമത്തെയും നാലാമത്തെയും ദിവസങ്ങളിലും ഇതേരീതി ആവര്‍ത്തിച്ചു. നൈട്രേറ്റ് കൂടുതല്‍ അടങ്ങിയ ഭക്ഷണം കഴിച്ച ശേഷം പ്രായമായവരില്‍ തലച്ചോറിലേക്കുള്ള രക്തപ്രവാഹം കൂടിയതായി എം ആര്‍ ഐയില്‍ തെളിഞ്ഞു. പ്രായമാകുമ്ബോള്‍ ക്ഷയം സംഭവിക്കുന്നതും അതുവഴി സ്മൃതിനാശത്തിനും മറ്റും കാരണമാകുന്നതുമായ തലച്ചോറിന്‍റെ മുന്‍ഭാഗത്തേക്കുള്ള രക്തയോട്ടം കൂടിയതായി തെളിഞ്ഞു.വേക്ക് ഫോറസ്റ്റ് സര്‍വ്വകലാശാലയിലെ ട്രാന്‍സിലേഷണല്‍ സയന്‍സ് സെന്‍ററിലെ ഗവേഷകര്‍ നടത്തിയ പഠനം നൈട്രിക്‌ഓക്സൈഡ് സൊസൈറ്റിയുടെ ജേര്‍ണലായ നൈട്രിക് ഓക്സൈഡ് ബയോളജി ആന്‍റ് കെമിസ്ട്രിയുടെ ഓണ്‍ലൈന്‍ ജേര്‍ണലിലാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

Related Stories

latest news


Most Popular

recepiece

കാഷ്യു ബോള്‍സ്
ബൂന്ദി ലഡു

ബൂന്ദി ലഡു

റവ ലഢു

റവ ലഢു