18 Jan 2019
Friday
LATEST NEWS
കവിയും, ആട്ടക്കഥാകൃത്തുമായ സിഎ വാര്യര്‍ നിര്യാതനായി... ആലപ്പാട് സമരം തുടരുന്നത് ദൗര്‍ഭാഗ്യകരമെന്ന് മന്ത്രി ജയരാജന്‍... പോലീസ് അക്കാദമിയില്‍ സ്‌ഫോടനം: 9 മരണം... ഓഹരി വിപണി; നേട്ടത്തോടെ തുടങ്ങി നഷ്ടത്തില്‍... ഓര്‍ത്തഡോക്സ് യാക്കോബായ വിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷം... അലോക് വര്‍മക്ക് പിന്നാലെ രാകേഷ് അസ്താനയേയും നീക്കി... അരുണ്‍ ജയ്റ്റ്ലിക്ക് കാന്‍സര്‍... രഞ്ജി ട്രോഫിയില്‍ ചരിത്ര നേട്ടം കുറിച്ച് കേരളം; കേരളം സെമി ഫൈനലില്‍... രഞ്ജി ട്രോഫി ക്വാര്‍ട്ടര്‍ ഫൈനലില്‍ കേരളത്തെ എറിഞ്ഞിട്ട ഗുജറാത്തിന് 24 റണ്‍സിനിടെ നാല് വിക്കറ്റ് നഷ്ടം... വി​ദ​ഗ്ധ റി​പ്പോ​ര്‍​ട്ട് വ​രു​ന്ന​ത് വ​രെ ആ​ല​പ്പാ​ട്ടെ ഖ​ന​നം അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് വി​എ​സ്... ആലപ്പാട് കരിമണല്‍ ഖനനം: സമരക്കാരുമായി സര്‍ക്കാര്‍ ഇന്ന് ചര്‍ച്ച നടത്തും... കെനിയന്‍ ഭീകരാക്രണം; കൊല്ലപ്പെട്ടവരുടെ എണ്ണം 21 ആയി... ഇന്ധന വിലയില്‍ വര്‍ധന... മുനമ്പം മനുഷ്യക്കടത്ത് കേസില്‍ കൂടുതല്‍ അറസ്റ്റുകള്‍ ഉണ്ടായേക്കും... മേ​ഘാ​ല​യ​യി​ലെ ഖ​നി അ​പ​ക​ടം: ഒ​രാ​ളു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി... കെഎസ്‌ആര്‍ടിസി പണിമുടക്ക് മാറ്റിവെച്ചു... സംവിധായകന്‍ ലെനില്‍ രാജേന്ദ്രന് ജന്മനാട്ടില്‍ അന്ത്യവിശ്രമം...

അയ്യപ്പ ജ്യോതി കൊണ്ട് ബി.ജെ.പിക്ക് വരുന്ന ലോക് സഭാ തിരഞ്ഞെടുപ്പില്‍ വോട്ട് കിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: ഇന്നലെ സംഘടിപ്പിച്ച അയ്യപ്പ ജ്യോതി കൊണ്ട് ബി.ജെ.പിക്ക് വരുന്ന ലോക് സഭാ തിരഞ്ഞെടുപ്പില്‍ വോട്ട് കിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. എന്‍.എസ് എസ് കൂടി സഹകരിച്ചതുകൊണ്ടാണ് അയ്യപ്പജ്യോതി തെളിക്കലില്‍ ഇത്രയധികം ആളുകള്‍ വന്നത്. അല്ലെങ്കില്‍ അതൊരു ബി.ജെ.പി പരിപാടിയായി മാറിയേനെ. അയ്യപ്പ ജ്യോതിയില്‍ കുറേപേര്‍ വന്നതുകൊണ്ട് ബി.ജെ.പിക്ക് തിരഞ്ഞെടുപ്പില്‍ വോട്ട് കിട്ടുമെന്ന് പ്രതീക്ഷ വേണ്ട. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി എന്‍.എസ്.എസ് പിന്തുണ പ്രതീക്ഷിക്കേണ്ടതില്ലെന്നും ചെന്നിത്തല  പറ‌ഞ്ഞു.

കോടതികളുടെ നിര്‍ദ്ദേശമുണ്ടായിട്ടും സര്‍ക്കാര്‍ സംവിധാനം മതിലിന് വേണ്ടി ദുരുപയോഗപ്പെടുത്തുകയാണ്. കുട്ടികളെ എന്തിനാണ് പരിപാടിയില്‍ പങ്കെടുപ്പിക്കുന്നത്. മതില്‍ കെട്ടാനുള്ള നവോത്ഥാന പ്രശ്നമൊന്നും ഇപ്പോള്‍ കേരളത്തിലില്ല. സര്‍ക്കാരിന്റെ വനിതാ മതിലിന്റെ പൊള്ളത്തരം തുറന്നുകാണിക്കാന്‍ യു.ഡി.എഫ് നേതൃത്വത്തില്‍ 29 ന് ജില്ലാ കേന്ദ്രങ്ങളില്‍ മതേതര വനിതാ സംഗമം നടത്തും. വൈകിട്ട് 3 മുതല്‍ 5 വരെയാണ് സംഗമം നടത്തുകയെന്നും ചെന്നിത്തല പറഞ്ഞു.

Related Stories

latest news


Most Popular

recepiece

കാഷ്യു ബോള്‍സ്
ബൂന്ദി ലഡു

ബൂന്ദി ലഡു

റവ ലഢു

റവ ലഢു