18 Jan 2019
Friday
LATEST NEWS
ഓഹരി വിപണി; നേട്ടത്തോടെ തുടങ്ങി നഷ്ടത്തില്‍... ഓര്‍ത്തഡോക്സ് യാക്കോബായ വിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷം... അലോക് വര്‍മക്ക് പിന്നാലെ രാകേഷ് അസ്താനയേയും നീക്കി... അരുണ്‍ ജയ്റ്റ്ലിക്ക് കാന്‍സര്‍... രഞ്ജി ട്രോഫിയില്‍ ചരിത്ര നേട്ടം കുറിച്ച് കേരളം; കേരളം സെമി ഫൈനലില്‍... രഞ്ജി ട്രോഫി ക്വാര്‍ട്ടര്‍ ഫൈനലില്‍ കേരളത്തെ എറിഞ്ഞിട്ട ഗുജറാത്തിന് 24 റണ്‍സിനിടെ നാല് വിക്കറ്റ് നഷ്ടം... വി​ദ​ഗ്ധ റി​പ്പോ​ര്‍​ട്ട് വ​രു​ന്ന​ത് വ​രെ ആ​ല​പ്പാ​ട്ടെ ഖ​ന​നം അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് വി​എ​സ്... ആലപ്പാട് കരിമണല്‍ ഖനനം: സമരക്കാരുമായി സര്‍ക്കാര്‍ ഇന്ന് ചര്‍ച്ച നടത്തും... കെനിയന്‍ ഭീകരാക്രണം; കൊല്ലപ്പെട്ടവരുടെ എണ്ണം 21 ആയി... ഇന്ധന വിലയില്‍ വര്‍ധന... മുനമ്പം മനുഷ്യക്കടത്ത് കേസില്‍ കൂടുതല്‍ അറസ്റ്റുകള്‍ ഉണ്ടായേക്കും... മേ​ഘാ​ല​യ​യി​ലെ ഖ​നി അ​പ​ക​ടം: ഒ​രാ​ളു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി... കെഎസ്‌ആര്‍ടിസി പണിമുടക്ക് മാറ്റിവെച്ചു... സംവിധായകന്‍ ലെനില്‍ രാജേന്ദ്രന് ജന്മനാട്ടില്‍ അന്ത്യവിശ്രമം...

മധുരം ജീവാമൃതബിന്ദു......

സുരഭി എസ്സ് നായര്‍

മധുരം ഇഷ്ടമില്ലാത്തവര്‍ ചുരുക്കമാണ്. അപ്പോള്‍ തേനിന്റെ കാര്യം എടുത്തു പറയണോ... കൊച്ചു കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ തേന്‍ വളരെയധികം ഇഷ്ടപ്പെടുന്നു. പൂക്കളില്‍ പരാഗണം നടത്തി പറന്നുയരുന്ന തേനീച്ചകളെ നമ്മള്‍ കാണാറുള്ളതാണ്. ആ കൊച്ചു പ്രാണിയിലെ ഗുണങ്ങല്‍ക്കൊട്ടാലോ അന്തംവിടുക തന്നെ ചെയ്യും. കുഞ്ഞുങ്ങളുടെ നാവില്‍ ആദ്യം കൊടുക്കുന്നതും തേനാണ്. എസ്. ജാനകിയമ്മ പാടിയ ഒരു പാട്ടുതന്നെയുണ്ട് ഇതുമായി ബന്ധപ്പെട്ട്. തേനും വയമ്പും നാവില്‍ തൂകും വാനമ്പാടി, ഈ ഗാനം പോലെ തന്നെയാണ് ഒരു കുഞ്ഞുണ്ടാകുമ്പോള്‍ നാവില്‍ ആദ്യം കൊടുക്കുന്നത് തേനും സ്വര്‍ണ്ണവുമാണ്. ധാരാളം ഗുണഗണങ്ങളാണ് തേനുള്ളത്. ആയുര്‍വേദത്തിലും തേനിന് വളരെ പ്രാധാന്യമാണുള്ളത്.


പല മരുന്നുകളിലും തേന്‍ അടങ്ങിയിട്ടുണ്ട്. തേനിന്റെ കൂട്ടില്‍ നിന്നും ലഭിക്കുന്ന എല്ലാം മരുന്നാണ്. തേന്‍ തേനീച്ചയുടെ വയറ്റില്‍ വെച്ചുതന്നെ ദഹിക്കുന്നു. അതുകൊണ്ടുതന്നെ തേന്‍ കഴിച്ചാല്‍ രക്തത്തിലേക്ക് നേരിട്ട് പോകുന്നു അതുകൊണ്ടാണ് ആയുര്‍വേദ മരുന്നു തേനില്‍ ചേര്‍ത്ത് കഴിച്ചാല്‍ രോഗം വളരെ വേഗത്തില്‍ മാറും. തേനിന്റെ സാന്ദ്രത വളരെ കൂടുതലാണെന്ന് വിദഗ്ധര്‍ പറയുന്നു കാരണം വെള്ളത്തില്‍ തേന്‍ താഴ്ന്നുപോകുന്നു. തേനില്‍ എന്ത് ഔഷധമോ പഴവര്‍ഗ്ഗങ്ങളോ 60 ദിവസം ഇട്ട് വെച്ചാല്‍ അതിന്റെ സത്ത് തേന്‍ വലിച്ചെടുക്കുന്നു. രക്തകുറവുള്ളവര്‍ മാതളനാരങ്ങ 60 ദിവസം തേനില്‍ ഇട്ടുവെയ്ക്കുക. മാതളനാരങ്ങയില്‍ അടങ്ങിയിട്ടുള്ള എല്ലാ ഗുണങ്ങളും തേനിലേക്കിറങ്ങുന്നു. ഇത് ദിവസവും കഴിച്ചാല്‍ രക്തക്കുറവ് മാറി ഉന്മേഷം ലഭിക്കുന്നു. 

കൊളസ്ട്രാളുള്ളവര്‍ കാന്താരിമുളക് തേനില്‍ ഇട്ട് വെക്കുക. 60 ദിവസങ്ങള്‍ക്കുശേഷം ഉപയോഗിക്കുക. കൊളസ്‌ട്രോള്‍ പമ്പകടക്കും. 

പച്ച മഞ്ഞള്‍ ഇതുപോലെ ഇട്ടുവെച്ചശേഷം ഉപയോഗിച്ചാല്‍ ശരീരത്തിലെ വിഷാംശം പൂര്‍ണ്ണമായി ഇല്ലാതാകും. 

തേന്‍ വെള്ളം ചേര്‍ത്ത് ഉപയോഗിച്ചാല്‍ ഗ്ലൂക്കോസിനെക്കാള്‍ ഫലവത്താണ്. വളരെ വേഗം ക്ഷീണം പമ്പകടക്കും. 


ശരീരത്തില്‍ വേദനയുള്ള ഭാഗത്ത് തേനിച്ചയെ കൊണ്ട് കുത്തിച്ചാല്‍ ആ ഭാഗം വികസിക്കുന്നതിനാണ്. വേദനയുള്ള ഭാഗത്ത് കുത്തിച്ചാല്‍ ഞരമ്പ് വികസിക്കും. രക്തയോട്ടം നന്നായി നടക്കുമ്പോള്‍ അവിടുത്തെ വേദന ഇല്ലാതാകുന്നു. 
റോയല്‍ജെല്ലി എന്നത് തേനീച്ചകളുടെ രാജ്ഞിയുടെ ഭക്ഷണമാണ്, ഇത് ഉപയോഗിച്ചാല്‍ നിത്യയൗവനം നിലനില്‍ക്കും . ഗ്രാമിന് 10,000 - 15,000 രൂപയാണ് വിപണിയില്‍. 


തേനീച്ചകള്‍ ഇല്ലാതായാല്‍ ലോകം തന്നെ ഇല്ലാതാകും. പരാഗണം നിലനില്‍ക്കുന്നതുകൊണ്ടാണ് വിളകളൊക്കെ നിലനില്‍ക്കുന്നതും . തേനീച്ചകളില്ലാതായാല്‍ പരാഗണം നടക്കാതെ ലോകം തന്നയില്ലാതാകും.  

കടപ്പാട് പി. കെ രാജു 


latest news


Most Popular

recepiece

കാഷ്യു ബോള്‍സ്
ബൂന്ദി ലഡു

ബൂന്ദി ലഡു

റവ ലഢു

റവ ലഢു