18 Jan 2019
Friday
LATEST NEWS
ഓഹരി വിപണി; നേട്ടത്തോടെ തുടങ്ങി നഷ്ടത്തില്‍... ഓര്‍ത്തഡോക്സ് യാക്കോബായ വിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷം... അലോക് വര്‍മക്ക് പിന്നാലെ രാകേഷ് അസ്താനയേയും നീക്കി... അരുണ്‍ ജയ്റ്റ്ലിക്ക് കാന്‍സര്‍... രഞ്ജി ട്രോഫിയില്‍ ചരിത്ര നേട്ടം കുറിച്ച് കേരളം; കേരളം സെമി ഫൈനലില്‍... രഞ്ജി ട്രോഫി ക്വാര്‍ട്ടര്‍ ഫൈനലില്‍ കേരളത്തെ എറിഞ്ഞിട്ട ഗുജറാത്തിന് 24 റണ്‍സിനിടെ നാല് വിക്കറ്റ് നഷ്ടം... വി​ദ​ഗ്ധ റി​പ്പോ​ര്‍​ട്ട് വ​രു​ന്ന​ത് വ​രെ ആ​ല​പ്പാ​ട്ടെ ഖ​ന​നം അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് വി​എ​സ്... ആലപ്പാട് കരിമണല്‍ ഖനനം: സമരക്കാരുമായി സര്‍ക്കാര്‍ ഇന്ന് ചര്‍ച്ച നടത്തും... കെനിയന്‍ ഭീകരാക്രണം; കൊല്ലപ്പെട്ടവരുടെ എണ്ണം 21 ആയി... ഇന്ധന വിലയില്‍ വര്‍ധന... മുനമ്പം മനുഷ്യക്കടത്ത് കേസില്‍ കൂടുതല്‍ അറസ്റ്റുകള്‍ ഉണ്ടായേക്കും... മേ​ഘാ​ല​യ​യി​ലെ ഖ​നി അ​പ​ക​ടം: ഒ​രാ​ളു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി... കെഎസ്‌ആര്‍ടിസി പണിമുടക്ക് മാറ്റിവെച്ചു... സംവിധായകന്‍ ലെനില്‍ രാജേന്ദ്രന് ജന്മനാട്ടില്‍ അന്ത്യവിശ്രമം...

ബംഗ്ലാദേശിൽ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന വീണ്ടും അധികാരത്തിലേക്ക്... ഔദ്യോഗിക ഫല പ്രഖ്യാപനം ഉടന്‍

ധാക്ക: ബംഗ്ലാദേശിൽ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ അവാമി ലീഗ് 250-ലധികം സീറ്റുകൾ നേടി വീണ്ടും അധികാരത്തിലേക്ക്. ഔദ്യോഗിക ഫല പ്രഖ്യാപനം ഉടനുണ്ടാകും. ഗോപാല്‍ ഗഞ്ച് മണ്ഡലത്തിൽ നിന്നും വൻ ഭൂരിപക്ഷത്തിലാണ് ഖാലിദ സിയയ്‌ക്കെതിരെ  ഹസീന ജയം കൈവരിച്ചത്. 10 വർഷത്തിനു ശേഷമാണ് ബംഗ്ലാദേശിൽ പൊതുതെരഞ്ഞെടുപ്പ് നടക്കുന്നത്. അഴിമതി കേസിൽ ശിക്ഷിക്കപ്പെട്ട് 10 വർഷത്തെ ജയിൽ ശിക്ഷ അനുഭവിക്കുന്ന ഖാലിദ സിയ, പോരാട്ടം നയിച്ചത് ജയിലിൽ നിന്നാണ്.

രാഷ്ട്രീയത്തിലെ കുടിപ്പകയുള്ള രണ്ട് വനിതാ പ്രതിയോഗികൾ തമ്മിലുള്ള പോരാട്ടമായിരുന്നു ബംഗ്ലാദേശ് പാർലമെൻറ് തിരഞ്ഞെടുപ്പ്. തിരഞ്ഞെടുപ്പിൽ വ്യാപക ക്രമക്കേട് നടന്നതായി ബംഗ്ലാദേശ് നാഷണൽ പാർട്ടി ആരോപിച്ചു. ഭരണം തുടരാൻ ഷെയ്ഖ് ഹസീന, ഭരണം പിടിച്ചെടുക്കാൻ മുൻ പ്രധാനമന്ത്രി ഖാലിദ സിയ. ഇതായിരുന്നു ബംഗ്ലാദേശിൽ തിരഞ്ഞെടുപ്പിന് മുമ്പുള്ള ചിത്രം. എന്നാല്‍ നാലാം തവണയും ഹസീന തന്നെ പ്രധാനമന്ത്രിപദം ഉറപ്പിച്ചു.

തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ പ്രതിപക്ഷ നേതാക്കൾക്കെതിരെ അക്രമം വ്യാപകമായിരുന്നു. ഭീഷണിയും അക്രമവും മൂലം പ്രതിപക്ഷ നിരയിലെ 28 സ്ഥാനാർഥികളാണ് തിരഞ്ഞെടുപ്പിനു മുമ്പ് പിന്മാറിയത്. 350 അംഗ പാർലമെൻറിൽ 50 സീറ്റുകൾ സ്ത്രീകൾക്കായി സംവരണം ചെയ്തിരിക്കുന്നു. ബാക്കി മുന്നൂറിൽ 299 സീറ്റിലേക്കാണ് വോട്ടെടുപ്പ് നടന്നത്. ഒരു മണ്ഡലത്തിൽ സ്ഥാനാർഥിയുടെ മരണത്തെ തുടർന്ന് തെരഞ്ഞെടുപ്പ് മാറ്റിയിരുന്നു.

Related Stories

latest news


Most Popular

recepiece

കാഷ്യു ബോള്‍സ്
ബൂന്ദി ലഡു

ബൂന്ദി ലഡു

റവ ലഢു

റവ ലഢു