18 Jan 2019
Friday
LATEST NEWS
ഓഹരി വിപണി; നേട്ടത്തോടെ തുടങ്ങി നഷ്ടത്തില്‍... ഓര്‍ത്തഡോക്സ് യാക്കോബായ വിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷം... അലോക് വര്‍മക്ക് പിന്നാലെ രാകേഷ് അസ്താനയേയും നീക്കി... അരുണ്‍ ജയ്റ്റ്ലിക്ക് കാന്‍സര്‍... രഞ്ജി ട്രോഫിയില്‍ ചരിത്ര നേട്ടം കുറിച്ച് കേരളം; കേരളം സെമി ഫൈനലില്‍... രഞ്ജി ട്രോഫി ക്വാര്‍ട്ടര്‍ ഫൈനലില്‍ കേരളത്തെ എറിഞ്ഞിട്ട ഗുജറാത്തിന് 24 റണ്‍സിനിടെ നാല് വിക്കറ്റ് നഷ്ടം... വി​ദ​ഗ്ധ റി​പ്പോ​ര്‍​ട്ട് വ​രു​ന്ന​ത് വ​രെ ആ​ല​പ്പാ​ട്ടെ ഖ​ന​നം അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് വി​എ​സ്... ആലപ്പാട് കരിമണല്‍ ഖനനം: സമരക്കാരുമായി സര്‍ക്കാര്‍ ഇന്ന് ചര്‍ച്ച നടത്തും... കെനിയന്‍ ഭീകരാക്രണം; കൊല്ലപ്പെട്ടവരുടെ എണ്ണം 21 ആയി... ഇന്ധന വിലയില്‍ വര്‍ധന... മുനമ്പം മനുഷ്യക്കടത്ത് കേസില്‍ കൂടുതല്‍ അറസ്റ്റുകള്‍ ഉണ്ടായേക്കും... മേ​ഘാ​ല​യ​യി​ലെ ഖ​നി അ​പ​ക​ടം: ഒ​രാ​ളു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി... കെഎസ്‌ആര്‍ടിസി പണിമുടക്ക് മാറ്റിവെച്ചു... സംവിധായകന്‍ ലെനില്‍ രാജേന്ദ്രന് ജന്മനാട്ടില്‍ അന്ത്യവിശ്രമം...

യുഎഇയില്‍ ഡ്രൈവറില്ലാ ടാക്‌സി ഓട്ടം തുടങ്ങി

യുഎഇയില്‍ ആദ്യ ഡ്രൈവറില്ലാ ടാക്‌സിയുടെ പരീക്ഷണ ഓട്ടം തുടങ്ങി. അടുത്ത മൂന്ന് മാസത്തേക്ക് ദുബായ് സിലിക്കണ്‍ ഒയാസിസിലാണ് ഡ്രൈവറില്ലാ ടാക്‌സി പരീക്ഷണ ഓട്ടം നടത്തുന്നത്. നിശ്ചിത പാതയിലൂടെ പരീക്ഷണ ഓട്ടം നടത്തുക മാത്രമാണ് ഇപ്പോള്‍ ചെയ്യുന്നത്. യാത്രക്കാരെ ഈ ഘട്ടത്തില്‍ പ്രവേശിപ്പിക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ ഘട്ടം വിജയകരമായി പൂര്‍ത്തിയായാല്‍ കൂടുതല്‍ പ്രദേശങ്ങളിലേക്ക് ഡ്രൈവറില്ലാ ടാക്സിയുടെ സേവനം വ്യാപിപ്പിക്കും.

പൊതുഗതാഗതം ഏകോപിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ദുബായ് മെട്രോ, ദുബായ് ട്രാം തുടങ്ങിയ സ്വയം നിയന്ത്രിത വാഹനങ്ങളുടെ പട്ടികയിലേക്ക് ഡ്രൈവറില്ലാ ടാക്സിയും എത്തുന്നത്.


 കഴിഞ്ഞ ജൈറ്റക്‌സ്സാങ്കേതികവാരത്തിലാണ് ദുബായ് റോഡ്സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി ആദ്യമായി ഡ്രൈവറില്ലാ ടാക്സി അവതരിപ്പിച്ചത്. വാഹനം നിയന്ത്രിക്കാനും, അപകടം ഒഴിവാക്കാനും, റോഡ് കാണാനും, ഗതാഗത തടസ്സം മനസ്സിലാക്കാനും സഹായിക്കുന്ന സെന്‍സറുകളും ക്യാമറകളും ഉള്‍പ്പെടെ മികച്ച സുരക്ഷാ ക്രമീകരണങ്ങളാണ് ടാക്‌സിയില്‍ ഒരുക്കിയിരിക്കുന്നത്. മണിക്കൂറില്‍ 35 കി.മീറ്റര്‍ വേഗതയില്‍ സഞ്ചരിക്കുന്ന ടാക്‌സിയില്‍ നാല് പേര്‍ക്ക് യാത്ര ചെയ്യാം.

Related Stories

latest news


Most Popular

recepiece

കാഷ്യു ബോള്‍സ്
ബൂന്ദി ലഡു

ബൂന്ദി ലഡു

റവ ലഢു

റവ ലഢു