18 Jan 2019
Friday
LATEST NEWS
ഓഹരി വിപണി; നേട്ടത്തോടെ തുടങ്ങി നഷ്ടത്തില്‍... ഓര്‍ത്തഡോക്സ് യാക്കോബായ വിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷം... അലോക് വര്‍മക്ക് പിന്നാലെ രാകേഷ് അസ്താനയേയും നീക്കി... അരുണ്‍ ജയ്റ്റ്ലിക്ക് കാന്‍സര്‍... രഞ്ജി ട്രോഫിയില്‍ ചരിത്ര നേട്ടം കുറിച്ച് കേരളം; കേരളം സെമി ഫൈനലില്‍... രഞ്ജി ട്രോഫി ക്വാര്‍ട്ടര്‍ ഫൈനലില്‍ കേരളത്തെ എറിഞ്ഞിട്ട ഗുജറാത്തിന് 24 റണ്‍സിനിടെ നാല് വിക്കറ്റ് നഷ്ടം... വി​ദ​ഗ്ധ റി​പ്പോ​ര്‍​ട്ട് വ​രു​ന്ന​ത് വ​രെ ആ​ല​പ്പാ​ട്ടെ ഖ​ന​നം അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് വി​എ​സ്... ആലപ്പാട് കരിമണല്‍ ഖനനം: സമരക്കാരുമായി സര്‍ക്കാര്‍ ഇന്ന് ചര്‍ച്ച നടത്തും... കെനിയന്‍ ഭീകരാക്രണം; കൊല്ലപ്പെട്ടവരുടെ എണ്ണം 21 ആയി... ഇന്ധന വിലയില്‍ വര്‍ധന... മുനമ്പം മനുഷ്യക്കടത്ത് കേസില്‍ കൂടുതല്‍ അറസ്റ്റുകള്‍ ഉണ്ടായേക്കും... മേ​ഘാ​ല​യ​യി​ലെ ഖ​നി അ​പ​ക​ടം: ഒ​രാ​ളു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി... കെഎസ്‌ആര്‍ടിസി പണിമുടക്ക് മാറ്റിവെച്ചു... സംവിധായകന്‍ ലെനില്‍ രാജേന്ദ്രന് ജന്മനാട്ടില്‍ അന്ത്യവിശ്രമം...

രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാവാന്‍ എന്തുകൊണ്ടും യോഗ്യനാണെന്ന് ശശി തരൂര്‍

ന്യൂഡല്‍ഹി: പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെ സംബന്ധിച്ച്‌ പ്രതിപക്ഷത്ത് ആശയക്കുഴപ്പം നിലനില്‍ക്കെ . രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാവാന്‍ എന്തുകൊണ്ടും യോഗ്യനാണെന്ന് തരൂര്‍ പറഞ്ഞു. കോണ്‍ഗ്രസിന് ഭൂരിപക്ഷം ലഭിച്ചാല്‍ രാഹുലായിരിക്കും പ്രധാനമന്ത്രി. എന്നാല്‍ ഭൂരിപക്ഷം ലഭിച്ചിട്ടില്ലെങ്കില്‍ മുന്നണിയില്‍ ചര്‍ച്ച ചെയ്ത് നേതാവിനെ കണ്ടെത്തുമെന്നും തരൂര്‍ വ്യക്തമാക്കി.


നേരത്തെ ഡിഎംകെ അധ്യക്ഷന്‍ എംകെ സ്റ്റാലിന്‍ പറഞ്ഞതിനെ പിന്തുണയ്ക്കുന്ന സമീപനമാണ് തരൂര്‍ സ്വീകരിച്ചിരിക്കുന്നത്. അതേസമയം രാഹുല്‍ അടക്കമുള്ള നേതാക്കള്‍ പ്രധാനമന്ത്രി വിഷയത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്നതിനിടെയാണ് തരൂര്‍ വിവാദ പ്രസ്താവന നടത്തിയിരിക്കുന്നത്. ഇത് മഹാസഖ്യത്തില്‍ വലിയ വിള്ളലുണ്ടാക്കിയേക്കും.


\ഇന്ത്യയൊട്ടാകെ സാന്നിധ്യമുള്ള പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. സംസ്ഥാന തിരഞ്ഞെടുപ്പോടെ ബിജെപിയെ എതിര്‍ക്കാന്‍ ശേഷിയുള്ള പാര്‍ട്ടി കോണ്‍ഗ്രസ് മാത്രമാണെന്ന് തെളിഞ്ഞിരിക്കുകയാണ്. രാഹുലുമായി പല തവണ തനിക്ക് സംസാരിക്കാന്‍ സാധിച്ചിട്ടുണ്ട്. ഒരു നേതാവെന്ന നിലയില്‍ അദ്ദേഹത്തിനുള്ള എളിമ അദ്ഭുതപ്പെടുത്തിയിട്ടുണ്ട്. അദ്ദേഹത്തിന് പാര്‍ട്ടിയെ മുന്നില്‍ നിന്ന് നയിക്കാനറിയാം. മതേതരത്വം ഉയര്‍ത്തിപ്പിടിക്കാനും അദ്ദേഹത്തിനറിയാം. ഈ കാരണങ്ങള്‍ കൊണ്ട് തന്നെ പ്രധാനമന്ത്രിയാവാന്‍ യോഗ്യനാണ് രാഹുല്‍ഗാന്ധി . ബിജെപിയുടെ വാഗ്ദാനങ്ങള്‍ ജനങ്ങള്‍ക്ക് മനസ്സിലായി തുടങ്ങിയെന്നും തരൂര്‍ പറഞ്ഞു.

Related Stories

latest news


Most Popular

recepiece

കാഷ്യു ബോള്‍സ്
ബൂന്ദി ലഡു

ബൂന്ദി ലഡു

റവ ലഢു

റവ ലഢു