18 Jan 2019
Friday
LATEST NEWS
ഓഹരി വിപണി; നേട്ടത്തോടെ തുടങ്ങി നഷ്ടത്തില്‍... ഓര്‍ത്തഡോക്സ് യാക്കോബായ വിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷം... അലോക് വര്‍മക്ക് പിന്നാലെ രാകേഷ് അസ്താനയേയും നീക്കി... അരുണ്‍ ജയ്റ്റ്ലിക്ക് കാന്‍സര്‍... രഞ്ജി ട്രോഫിയില്‍ ചരിത്ര നേട്ടം കുറിച്ച് കേരളം; കേരളം സെമി ഫൈനലില്‍... രഞ്ജി ട്രോഫി ക്വാര്‍ട്ടര്‍ ഫൈനലില്‍ കേരളത്തെ എറിഞ്ഞിട്ട ഗുജറാത്തിന് 24 റണ്‍സിനിടെ നാല് വിക്കറ്റ് നഷ്ടം... വി​ദ​ഗ്ധ റി​പ്പോ​ര്‍​ട്ട് വ​രു​ന്ന​ത് വ​രെ ആ​ല​പ്പാ​ട്ടെ ഖ​ന​നം അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് വി​എ​സ്... ആലപ്പാട് കരിമണല്‍ ഖനനം: സമരക്കാരുമായി സര്‍ക്കാര്‍ ഇന്ന് ചര്‍ച്ച നടത്തും... കെനിയന്‍ ഭീകരാക്രണം; കൊല്ലപ്പെട്ടവരുടെ എണ്ണം 21 ആയി... ഇന്ധന വിലയില്‍ വര്‍ധന... മുനമ്പം മനുഷ്യക്കടത്ത് കേസില്‍ കൂടുതല്‍ അറസ്റ്റുകള്‍ ഉണ്ടായേക്കും... മേ​ഘാ​ല​യ​യി​ലെ ഖ​നി അ​പ​ക​ടം: ഒ​രാ​ളു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി... കെഎസ്‌ആര്‍ടിസി പണിമുടക്ക് മാറ്റിവെച്ചു... സംവിധായകന്‍ ലെനില്‍ രാജേന്ദ്രന് ജന്മനാട്ടില്‍ അന്ത്യവിശ്രമം...

ആറംഗ കുടുംബത്തെ യുവാവ് വെടിവച്ച്‌ കൊലപ്പെടുത്തി

ബാങ്കോക്ക്: പുതുവത്സര ആഘോഷത്തിനിടെ ആറംഗ കുടുംബത്തെ യുവാവ് വെടിവച്ച്‌ കൊലപ്പെടുത്തി. തായ്‌ലാന്‍ഡിലെ ദക്ഷിണ പ്രവിശ്യയായ ചുങ്‌ഫോണിലാണ് സംഭവം, ആക്രമണം നടത്തിയ യുവാവ് പിന്നീട് സ്വയം വെടിവച്ച്‌ മരിച്ചു. ഭാര്യയുടെ മാതാപിതാക്കള്‍ തന്നെ വേണ്ടത്ര പരിഗണിക്കുന്നില്ലെന്നതിന്‍റെ മാനസിക പ്രയാസത്തിലാണ് യുവാവ് കൊലപാതകം നടത്തിയതെന്നാണ് പൊലീസ് പറയുന്നത്. യുവാവ് കൊലപ്പെടുത്തിയവരില്‍ രണ്ട് കുട്ടികളും ഉള്‍പ്പെടും.

ഭാര്യയുടെ കുടുംബത്തിനൊപ്പം ആഘോഷത്തില്‍ പങ്കെടുക്കാനെത്തിയ സുചീപ് പത്തു മിനിറ്റിനുള്ളില്‍ ആക്രമണം നടത്തുകയായിരുന്നു. ആഘോഷ പരിപാടി സംഘടിപ്പിച്ചിരുന്ന ബ്യൂട്ടി പാര്‍ലറിലേക്ക് അമിതമായി മദ്യപിച്ച്‌ എത്തിയ സുചീഫ് പാര്‍ലറില്‍ സൂക്ഷിച്ചിരുന്ന പിസ്റ്റള്‍ എടുത്ത് വെടിയുതിര്‍ക്കുകയായിരുന്നു.


ഒമ്ബത് വയസ്സുള്ള മകനും ആറു വയസ്സുള്ള മകളും ഉള്‍പ്പെടെ കുടുംബത്തിലെ എല്ലാവരേയും സുചീഫ് വകവരുത്തിതെന്ന് ഫാട്ടോ പോലീസ് ചീഫ് ലഫ് കേണല്‍ ലാര്‍പ് കംപാപന്‍ പറഞ്ഞു. 47 വയസ്സിനും 71 വയസ്സിനും മധ്യേ പ്രായമുള്ള രണ്ട് സ്ത്രീകളും രണ്ട് പുരുഷന്മാരും കൊല്ലപ്പെട്ടിട്ടുണ്ട്.

മിക്കവരുടെയും തലയ്ക്കാണ് വെടിയേറ്റിരിക്കുന്നത്. മരുമകനായ തന്നെ ഭാര്യയുടെ വീട്ടുകാര്‍ വേണ്ടപോലെ സ്വീകരിച്ചില്ലെന്ന കാരണം പറഞ്ഞായിരുന്നു സുചീഫ് ആക്രമണം നടത്തിയതെന്ന് പോലീസ് വ്യക്തമാക്കി.

Related Stories

latest news


Most Popular

recepiece

കാഷ്യു ബോള്‍സ്
ബൂന്ദി ലഡു

ബൂന്ദി ലഡു

റവ ലഢു

റവ ലഢു