18 Jan 2019
Friday
LATEST NEWS
ആലപ്പാട് സമരം തുടരുന്നത് ദൗര്‍ഭാഗ്യകരമെന്ന് മന്ത്രി ജയരാജന്‍... പോലീസ് അക്കാദമിയില്‍ സ്‌ഫോടനം: 9 മരണം... ഓഹരി വിപണി; നേട്ടത്തോടെ തുടങ്ങി നഷ്ടത്തില്‍... ഓര്‍ത്തഡോക്സ് യാക്കോബായ വിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷം... അലോക് വര്‍മക്ക് പിന്നാലെ രാകേഷ് അസ്താനയേയും നീക്കി... അരുണ്‍ ജയ്റ്റ്ലിക്ക് കാന്‍സര്‍... രഞ്ജി ട്രോഫിയില്‍ ചരിത്ര നേട്ടം കുറിച്ച് കേരളം; കേരളം സെമി ഫൈനലില്‍... രഞ്ജി ട്രോഫി ക്വാര്‍ട്ടര്‍ ഫൈനലില്‍ കേരളത്തെ എറിഞ്ഞിട്ട ഗുജറാത്തിന് 24 റണ്‍സിനിടെ നാല് വിക്കറ്റ് നഷ്ടം... വി​ദ​ഗ്ധ റി​പ്പോ​ര്‍​ട്ട് വ​രു​ന്ന​ത് വ​രെ ആ​ല​പ്പാ​ട്ടെ ഖ​ന​നം അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് വി​എ​സ്... ആലപ്പാട് കരിമണല്‍ ഖനനം: സമരക്കാരുമായി സര്‍ക്കാര്‍ ഇന്ന് ചര്‍ച്ച നടത്തും... കെനിയന്‍ ഭീകരാക്രണം; കൊല്ലപ്പെട്ടവരുടെ എണ്ണം 21 ആയി... ഇന്ധന വിലയില്‍ വര്‍ധന... മുനമ്പം മനുഷ്യക്കടത്ത് കേസില്‍ കൂടുതല്‍ അറസ്റ്റുകള്‍ ഉണ്ടായേക്കും... മേ​ഘാ​ല​യ​യി​ലെ ഖ​നി അ​പ​ക​ടം: ഒ​രാ​ളു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി... കെഎസ്‌ആര്‍ടിസി പണിമുടക്ക് മാറ്റിവെച്ചു... സംവിധായകന്‍ ലെനില്‍ രാജേന്ദ്രന് ജന്മനാട്ടില്‍ അന്ത്യവിശ്രമം...

ബ്രാഡ് പിറ്റിനെ പിന്നിലാക്കി ലോക സുന്ദരനായി ഹൃതിക് റോഷന്‍

ഗ്രീക്ക് ദൈവത്തെ ഓര്‍മിപ്പിക്കുന്ന ആകാരവടിവും സൗന്ദര്യവുമായി ബോളിവുഡിലെ ഖാന്‍ മേധാവിത്വത്തിന് മറുപടിയുമായി നില്‍ക്കുന്ന താരമാണ് ഹൃതിക് റോഷന്‍.

അച്ഛന്‍ രാകേഷ് റോഷന്‍ നിര്‍മ്മിച്ച കഹോ നാ പ്യാര്‍ ഹേ എന്ന ചിത്രത്തിലൂടെ ബോളിവുഡില്‍ ചുവടുറപ്പിച്ച നടന് പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. പുറത്തിറങ്ങിയ ചിത്രങ്ങളെല്ലാം തന്നെ പ്രേക്ഷപ്രീതി നേടിയവയാണ്.

ഇപ്പോഴിതാ ലോകത്തിലെ ഏറ്റവും സുന്ദരനായ നടന്മാരില്‍ ഒന്നാമതെത്തിയിരിക്കയാണ് ഹൃതിക്. ലിസ്റ്റില്‍ ആദ്യത്തെ പത്തു പേരില്‍ ഏഴാം സ്ഥാനത്തായി സല്‍മാന്‍ ഖാനുമുണ്ട്.ബ്രാഡ് പിറ്റ്, ഗോഡ്ഫ്രേയ് എന്നീ ഹോളിവുഡ് സുന്ദരന്മാരെയാണ് ഒന്നും രണ്ടും സ്ഥാനത്തേക്ക് തള്ളി ബോളിവുഡിന്റെ സ്വന്തം ഹൃതിക് ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. റോബര്‍ട്ട് പാട്ടിന്‍സണ്‍, ഡെന്‍സല്‍ വാഷിങ്ടണ്‍ എന്നിവര്‍ നാലും അഞ്ചും സ്ഥാനങ്ങളില്‍ ഒതുങ്ങി.

ലോകത്തെ സുന്ദരന്മാരായ താരങ്ങളുടെ ലിസ്റ്റ് പ്രസിദ്ധപ്പെടുത്തിയ World's Top most എന്ന വെബ്‌സൈറ്റ് നടത്തിയ ഓണ്‍ലൈന്‍ വോട്ടെടുപ്പിലാണ് ഹൃതിക് റോഷന്‍ കൂടുതല്‍ വോട്ടുകള്‍ നേടി ഒന്നാം സ്ഥാനത്തെത്തിയത്.

latest news


Most Popular

recepiece

കാഷ്യു ബോള്‍സ്
ബൂന്ദി ലഡു

ബൂന്ദി ലഡു

റവ ലഢു

റവ ലഢു