18 Jan 2019
Friday
LATEST NEWS
കവിയും, ആട്ടക്കഥാകൃത്തുമായ സിഎ വാര്യര്‍ നിര്യാതനായി... ആലപ്പാട് സമരം തുടരുന്നത് ദൗര്‍ഭാഗ്യകരമെന്ന് മന്ത്രി ജയരാജന്‍... പോലീസ് അക്കാദമിയില്‍ സ്‌ഫോടനം: 9 മരണം... ഓഹരി വിപണി; നേട്ടത്തോടെ തുടങ്ങി നഷ്ടത്തില്‍... ഓര്‍ത്തഡോക്സ് യാക്കോബായ വിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷം... അലോക് വര്‍മക്ക് പിന്നാലെ രാകേഷ് അസ്താനയേയും നീക്കി... അരുണ്‍ ജയ്റ്റ്ലിക്ക് കാന്‍സര്‍... രഞ്ജി ട്രോഫിയില്‍ ചരിത്ര നേട്ടം കുറിച്ച് കേരളം; കേരളം സെമി ഫൈനലില്‍... രഞ്ജി ട്രോഫി ക്വാര്‍ട്ടര്‍ ഫൈനലില്‍ കേരളത്തെ എറിഞ്ഞിട്ട ഗുജറാത്തിന് 24 റണ്‍സിനിടെ നാല് വിക്കറ്റ് നഷ്ടം... വി​ദ​ഗ്ധ റി​പ്പോ​ര്‍​ട്ട് വ​രു​ന്ന​ത് വ​രെ ആ​ല​പ്പാ​ട്ടെ ഖ​ന​നം അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് വി​എ​സ്... ആലപ്പാട് കരിമണല്‍ ഖനനം: സമരക്കാരുമായി സര്‍ക്കാര്‍ ഇന്ന് ചര്‍ച്ച നടത്തും... കെനിയന്‍ ഭീകരാക്രണം; കൊല്ലപ്പെട്ടവരുടെ എണ്ണം 21 ആയി... ഇന്ധന വിലയില്‍ വര്‍ധന... മുനമ്പം മനുഷ്യക്കടത്ത് കേസില്‍ കൂടുതല്‍ അറസ്റ്റുകള്‍ ഉണ്ടായേക്കും... മേ​ഘാ​ല​യ​യി​ലെ ഖ​നി അ​പ​ക​ടം: ഒ​രാ​ളു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി... കെഎസ്‌ആര്‍ടിസി പണിമുടക്ക് മാറ്റിവെച്ചു... സംവിധായകന്‍ ലെനില്‍ രാജേന്ദ്രന് ജന്മനാട്ടില്‍ അന്ത്യവിശ്രമം...

ശബരിമലയില്‍ ഇനിയും യുവതികള്‍ ദര്‍ശനം നടത്തും: എന്‍എന്‍ മണി

കൊട്ടാരക്കര: ശബരിമലയില്‍ നൂറുകണക്കിനു യുവതികള്‍ ദര്‍ശനം നടത്തി കഴിഞ്ഞുവെന്നും ഇനിയും സ്ത്രീകള്‍ ദര്‍ശനം നടത്തുമെന്നും അവര്‍ക്ക് സംരക്ഷണം പൊലീസ് നല്‍കുമെന്നും മന്ത്രി എം.എം.മണി പറഞ്ഞു.

കൊട്ടാരക്കരയില്‍ അബ്ദുല്‍ മജീദ് രക്തസാക്ഷിത്വ വാര്‍ഷികം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്ത്രീകളുടെ പ്രായം അളക്കാനുള്ള യന്ത്രം ഉണ്ടെന്നാണ് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പറയുന്നത്. താനും പി.അയിഷപോറ്റി എംഎല്‍എ ഉള്‍പ്പെടെയുള്ള ഹിന്ദു എംഎല്‍എമാരും വോട്ട് ചെയ്തവരാണ് ദേവസ്വം ബോര്‍ഡ് തലപ്പത്തുള്ളതെന്നും മണി പറഞ്ഞു.

വേണമെങ്കില്‍ അമ്ബതിനായിരം യുവതികളെ കെട്ടുകെട്ടിച്ച്‌ ശബരിമലയില്‍ കൊണ്ടുപോകാന്‍ സിപിഐഎമ്മിന് കഴിയും. തടയാന്‍ ഒരുത്തനും വരില്ല. പക്ഷേ അതു സിപിഐഎമ്മിന്റെ പണിയല്ല. വേണ്ടവര്‍ ശബരിമലയില്‍ പോകട്ടെയെന്നും ശബരിമല അയ്യപ്പന്‍ നേരിട്ടു നിയമിച്ച ആളല്ല തന്ത്രി, ദേവസ്വം ബോര്‍ഡാണ് നിയമിച്ചതെന്നും മന്ത്രി പറഞ്ഞു.

സ്ത്രീകള്‍ കയറിയാല്‍ അയ്യപ്പന്‍റെ ബ്രഹ്മചര്യം തകരുമെന്ന വിശ്വാസം വെറും തട്ടിപ്പാണ്. തന്ത്രി ലൗകിക ജീവിതം നയിക്കുന്നയാളാണ്. ഭാര്യയും മക്കളും ഉണ്ട്. എന്നിട്ട് അയ്യപ്പനു വല്ലതും സംഭവിച്ചോ? അയ്യപ്പന്‍ മാത്രമല്ല ശബരിമലയില്‍ മാളികപ്പുറവും ഉണ്ട്. മതമല്ല പന്തളം കൊട്ടാരത്തിന്റേതല്ല ശബരിമലയെന്നും മന്ത്രി പറഞ്ഞു.

Related Stories

latest news


Most Popular

recepiece

കാഷ്യു ബോള്‍സ്
ബൂന്ദി ലഡു

ബൂന്ദി ലഡു

റവ ലഢു

റവ ലഢു