18 Jan 2019
Friday
LATEST NEWS
ഓഹരി വിപണി; നേട്ടത്തോടെ തുടങ്ങി നഷ്ടത്തില്‍... ഓര്‍ത്തഡോക്സ് യാക്കോബായ വിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷം... അലോക് വര്‍മക്ക് പിന്നാലെ രാകേഷ് അസ്താനയേയും നീക്കി... അരുണ്‍ ജയ്റ്റ്ലിക്ക് കാന്‍സര്‍... രഞ്ജി ട്രോഫിയില്‍ ചരിത്ര നേട്ടം കുറിച്ച് കേരളം; കേരളം സെമി ഫൈനലില്‍... രഞ്ജി ട്രോഫി ക്വാര്‍ട്ടര്‍ ഫൈനലില്‍ കേരളത്തെ എറിഞ്ഞിട്ട ഗുജറാത്തിന് 24 റണ്‍സിനിടെ നാല് വിക്കറ്റ് നഷ്ടം... വി​ദ​ഗ്ധ റി​പ്പോ​ര്‍​ട്ട് വ​രു​ന്ന​ത് വ​രെ ആ​ല​പ്പാ​ട്ടെ ഖ​ന​നം അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് വി​എ​സ്... ആലപ്പാട് കരിമണല്‍ ഖനനം: സമരക്കാരുമായി സര്‍ക്കാര്‍ ഇന്ന് ചര്‍ച്ച നടത്തും... കെനിയന്‍ ഭീകരാക്രണം; കൊല്ലപ്പെട്ടവരുടെ എണ്ണം 21 ആയി... ഇന്ധന വിലയില്‍ വര്‍ധന... മുനമ്പം മനുഷ്യക്കടത്ത് കേസില്‍ കൂടുതല്‍ അറസ്റ്റുകള്‍ ഉണ്ടായേക്കും... മേ​ഘാ​ല​യ​യി​ലെ ഖ​നി അ​പ​ക​ടം: ഒ​രാ​ളു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി... കെഎസ്‌ആര്‍ടിസി പണിമുടക്ക് മാറ്റിവെച്ചു... സംവിധായകന്‍ ലെനില്‍ രാജേന്ദ്രന് ജന്മനാട്ടില്‍ അന്ത്യവിശ്രമം...

രാജ്യത്ത് എറ്റവുമധികം ബ്രാന്‍ഡ് മൂല്യമുളള താരങ്ങളുടെ പട്ടികയില്‍ ഇടംപിടിച്ച്‌ ദീപിക പദുകോണ്‍

കഴിഞ്ഞ വര്‍ഷം രാജ്യത്ത് എറ്റവുമധികം ബ്രാന്‍ഡ് മൂല്യമുളള താരങ്ങളുടെ പട്ടികയില്‍ ഇടംപിടിച്ച്‌ ദീപിക പദുകോണ്‍. പട്ടികയില്‍ രണ്ടാം സ്ഥാത്താണ് ബോളിവുഡ് താരസുന്ദരി ഇടം പിടിച്ചിരിക്കുന്നത്. മൂന്നാം സ്ഥാനത്തുനിന്ന് രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്ന് ദീപിക നിലവില്‍ 21 ബ്രാന്‍ഡുകളുടെ പ്രചാരകയാണ്.

ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ്ലി ആയിരുന്നു പട്ടികയില്‍ ഒന്നാം സ്ഥാനത്ത് എത്തിയത്. ദീപികയുടെ താരമൂല്യം ഏകദേശം 10.25 കോടി ഡോളര്‍ അഥവാ 720 കോടി രൂപയാണ്. ഡഫ് ആന്‍ഡ് ഫെല്‍പ്‌സ് എന്ന സ്ഥാപനമാണ് പട്ടിക പുറത്തുവിട്ടിരുന്നത്.ഒന്നാം സ്ഥാനത്ത് എത്തിയ വിരാട് നിലവില്‍ 24 ബ്രാന്‍ഡുകളുടെ അംബാസിഡറാണ്. ക്രിക്കറ്റിലെ സൂപ്പര്‍താരത്തിന്റെ മൂല്യം 17.08 കോടി ഡോളറാണ്. ഏതാണ്ട് 1200 കോടി രൂപ. വിരാട് കോഹ്ലിയും ഭാര്യ അനുഷ്‌കയും ചേര്‍ന്ന് ഏകദേശം നാല്‍പതോളം വ്യത്യസ്ത ബ്രാന്‍ഡുകളാണ് പ്രചരണം ചെയ്യുന്നത്.


വിരാടിനും ദീപികയ്ക്കും പിന്നില്‍ ബോളിവുഡ് സൂപ്പര്‍താരം അക്ഷയ് കുമാറാണ് എത്തിയിരിക്കുന്നത്. അക്ഷയ്കുമാറിനു പിന്നാലെ രണ്‍വീര്‍ സിങ്,ഷാരൂഖ് ഖാന്‍,സല്‍മാന്‍ ഖാന്‍,അമിതാഭ് ബച്ചന്‍,.ആലിയ ഭട്ട,വരുണ്‍ ധവാന്‍,ഹൃത്വിക്ക് റോഷന്‍ എന്നിവരാണ് ആദ്യ പത്തില്‍ ഇടംപിടിച്ച മറ്റു താരങ്ങള്‍.

Related Stories

latest news


Most Popular

recepiece

കാഷ്യു ബോള്‍സ്
ബൂന്ദി ലഡു

ബൂന്ദി ലഡു

റവ ലഢു

റവ ലഢു