17 Jul 2019
Wednesday
LATEST NEWS
ചാന്ദ്രയാന്‍ രണ്ടിന്റെ പര്യവേഷണം നിര്‍ത്തിവെച്ചത് ഹീലിയം ടാങ്കില്‍ ചോര്‍ച്ച കണ്ടെത്തിയതിനാല്‍... കൊച്ചുമിടുക്കിക്ക് മോദിയുടെ വക മറുപടി എത്തി... മുതുകുളത്തെ 'പാർവ്വതി' എന്ന വിധവയും 'അച്ചുതമേനോൻ' എന്ന രാഷ്ട്രീയക്കാരനും...!... സോണിയാ ഗാന്ധി റായ്ബറേലിയില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു... ബിഎസ് പി ദശീയ അധ്യക്ഷ മായാവതി ഇന്ന് കേരളത്തില്‍... രാഹുല്‍ ഗാന്ധി വയനാട്ടില്‍ നടത്തിയ റോഡ് ഷോയ്ക്കിടെ പാക് പതാക വീശിയെന്ന് പരാതി... ജാലിയന്‍വാലാബാഗ് കൂട്ടക്കൊലയില്‍ ഒടുവില്‍ ഖേദം പ്രകടിപ്പിച്ച്‌ ബ്രിട്ടന്‍... ടിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമ ആശുപത്രിയില്‍... കെഎം മാണിയുടെ വിയോഗം : കോട്ടയത്ത് നാളെ പൊതുദര്‍ശനം ; സംസ്കാരം വ്യാഴാഴ്ച വൈകിട്ട്... കെഎം മാണിയുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു... കെ എം മാണി അന്തരിച്ചു... അജിത്ത് ചിത്രം നേര്‍കൊണ്ട പാര്‍വൈ: ഓഗസ്റ്റ് എട്ടിന് പ്രദര്‍ശനത്തിന് എത്തും... സിസ്റ്റര്‍ അഭയ വധക്കേസിലെ പ്രതികള്‍ക്കെതിരെ ഹൈക്കോടതി വിധി ഇന്ന്... ജയിച്ചാല്‍ കാലുമാറില്ലെന്ന് വോട്ടര്‍മാരോട് പരസ്യം ചെയ്ത് അറിയിക്കേണ്ട ഗതികേടിലാണ് കോണ്‍ഗ്രസ് നേതാക്കള്‍ : പിണറായി വിജയന്‍... ഇറാന്‍റെ റെവല്യൂഷണറി ഗാര്‍ഡ്സ് ഭീകര സംഘടനകളുടെ പട്ടികയില്‍പെടുത്തി അമേരിക്ക... എം.കെ രാഘവനെതിരെ വീണ്ടും പരാതിയുമായി എല്‍ഡിഎഫ്... എഫ് 16 തകര്‍ത്തതിന് തെളിവുമായി വ്യോമസേന... കെഎം മാണിയുടെ ആരോഗ്യനില ഗുരുതരം, കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍... രാ​ജ്യ​ത്ത് സി​പി​എ​മ്മി​ന്‍റെ പ്ര​സ​ക്തി കു​റ​യു​ന്ന​തി​ന് കാ​ര​ണം കോ​ണ്‍​ഗ്ര​സ​ല്ലെ​ന്ന് എ​ഐ​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ഉ​മ്മ​ന്‍ ചാ​ണ്ടി... അയ്യപ്പന്റെ പേര് പറഞ്ഞ് ആരെങ്കിലും വോട്ട് ചോദിച്ചിട്ടുണ്ടെങ്കില്‍ അത് തെറ്റാണെന്ന് പി.എസ്.ശ്രീധരന്‍ പിള്ള... അയ്യപ്പന്റെ പേരില്‍ വോട്ട് ചോദിച്ച സുരേഷ് ഗോപിക്ക് നോട്ടീസ് അയച്ചത് തന്റെ ജോലി നിര്‍വഹണത്തിന്റെ ഭാഗം മാത്രമാണെന്ന് കളക്ടര്‍ ടിവി അനുപമ... ഗജനി സിനിമ പോലെയാണ് കോണ്‍ഗ്രസിന്റെ അവസ്ഥയെന്നും അവര്‍ വാഗ്ദാനങ്ങള്‍ ഒന്നും ഓര്‍ക്കുന്നില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി... തൊടുപുഴയിലെ കുഞ്ഞ് മരിച്ചത് തലയ്ക്കേറ്റ മാരകക്ഷതം മൂലം; അരുണ്‍ ചികിത്സ വൈകിപ്പിച്ചു... ക്ഷേ​മ​പെ​ന്‍​ഷ​നു​ക​ള്‍ വാ​ങ്ങു​ന്ന​വ​ര്‍ ഇ​ട​തു​പ​ക്ഷ​ത്തി​ന് വോ​ട്ടു ചെ​യ്തി​ല്ലെ​ങ്കി​ല്‍ അ​വ​രോ​ട് ദൈ​വം ചോ​ദി​ക്കു​മെ​ന്ന് ദേ​വ​സ്വം മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ന്‍... നീതുവിന്റെ ഫോണ്‍ പരിശോധിച്ച നിതീഷ് കണ്ടത് തന്നേന്ന് രാത്രി മറ്റൊരാളുമായി നടത്തിയ മണിക്കൂറുകളോളമുള്ള ചാറ്റ്; അതോടെ സമനില തെറ്റി, സംഭവം വിശദീകരിച്ച്‌ പോലീസ്... രാഘവന്റെ ഒളിക്യാമറ വിവാദം: വേഗത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍... അമ്മയുടെ സുഹൃത്തിന്റെ ക്രൂര മര്‍ദനത്തിനിരയായി അതീവ ഗുരുതരാവസ്ഥയില്‍ വെന്റിലേറ്ററില്‍ കഴിഞ്ഞിരുന്ന എഴുവയസുകാരന്‍ 10- ദിവസം മരണത്തിന് കീഴടങ്ങി... ഡാമുകളില്‍ നിന്ന് തുറന്നു വിട്ട വെള്ളത്തിന്റെ കണക്ക് സംസ്ഥാന സര്‍ക്കാര്‍ തിരുത്തിയെന്ന ഗുരുതര ആരോപണവുമായി ഉമ്മന്‍ചാണ്ടി... മുസ്ലീം ലീഗ് വൈറസാണെന്നും കോണ്‍ഗ്രസിന് ഈ വൈറസ് ബാധയേറ്റിട്ടുണ്ടെന്നും സൂക്ഷിക്കണം ; യോഗി ആദിത്യനാഥ്... എം. കെ.രാഘവനെതിരായ് ഉയര്‍ന്ന കോഴയാരോപണത്തെ തള്ളി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല... വാഹനമിടിച്ച്‌ പത്ത് പിഞ്ചു വിദ്യാര്‍ഥികള്‍ മരിച്ച കേസില്‍ പ്രതിക്ക് നൂറ്‌ വര്‍ഷം തടവും പത്ത്‌ ലക്ഷം രൂപ പിഴയും... 303 നാ​മ​നി​ര്‍​ദേ​ശ ​പ​ത്രി​ക​ക​ള്‍; സൂ​ക്ഷ്മ​പ​രി​ശോ​ധ​ന ഇ​ന്ന്... ഹൃദയാഘാതത്തെ തുടര്‍ന്ന് ബെന്നി ബെഹനാനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു... അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കു കൈ​ത്താ​ങ്ങാ​യി രാ​ഹു​ല്‍ ഗാ​ന്ധി​യും പ്രി​യ​ങ്ക ഗാ​ന്ധി​യും... രാഹുല്‍ ഗാന്ധി ഇന്ന് നാമ നിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും... സൈന്യം മോദിയുടെ സേന: യോ​ഗി ആ​ദി​ത്യ​നാ​ഥി​നോട് വിശദീകരണം ആവശ്യപ്പെട്ട് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍... എം കെ രാഘവനെതിരായ ആരോപണത്തില്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ റിപ്പോര്‍ട്ട് തേടി... 450 പേരുടെ മരണത്തിന് പിണറായി ഉത്തരം പറയണം : രമേശ് ചെന്നിത്തല... രാഹുല്‍ ഗാന്ധിയെ ട്രോളി അമൂല്‍ കമ്പനി... 'പശ്ചിമ ബംഗാളില്‍ ഒരു സ്പീഡ് ബ്രേക്കര്‍ ഉണ്ട്, 'ദീദി' എന്ന പേരില്‍ ; നരേന്ദ്ര മോദി... ഐഎഫ്റ്റിഎ: കോട്ടയം ജില്ലാക്കമ്മിറ്റി രൂപീകരണയോഗം... സ്ത്രീ​ക​ളെ അ​വ​ഹേ​ളി​ക്കു​ന്ന​ത് സി​പി​എ​മ്മി​ന്‍റെ രീ​തി​യല്ല ​​; യെ​ച്ചൂ​രി... മോദി തന്നെ പ്രധാനമന്ത്രിയാവണമെന്ന് രാജ്യത്തെ ഭൂരിപക്ഷം ജനങ്ങളും ആഗ്രഹിക്കുന്നതായി സര്‍വേ റിപ്പോര്‍ട്ട്... ധോണിക്ക് നിര്‍ബന്ധിത വിരമിക്കല്‍... ര​മ്യ ഹ​രി​ദാ​സി​നെ​തി​രാ​യ പരാമര്‍ശത്തില്‍ ര​മേ​ശ് ചെ​ന്നി​ത്ത​ല ന​ല്‍​കി​യ പ​രാ​തി ഐജിക്ക് കൈമാറി... ബിജെപിക്ക് സാന്നിധ്യമില്ലാത്ത വയനാട്ടില്‍ മല്‍സരിക്കുക വഴി ഇടതുപക്ഷത്തെ തോല്‍പ്പിക്കുന്നതിന് മുന്‍ഗണന നല്‍കുന്ന കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിയെ പരാജയപ്പെടുത്തി അര്‍ഹമായ ശിക്ഷ നല്‍കണമെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി... പ്രകടന പത്രിക വായിക്കാന്‍ ആളുകള്‍ തള്ളിക്കയറി; കോണ്‍​ഗ്രസ് വെബ്സൈറ്റ് പ്രവ‌ര്‍ത്തനരഹിതമായി... കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കൊപ്പം പ്രിയങ്ക ഗാന്ധിയും നാളെ വയനാട്ടിലെത്തും... തൊടുപുഴയില്‍ മര്‍ദ്ദനമേറ്റ ഏഴു വയസ്സുകാരന്റെ ആരോഗ്യനില അതീവഗുരുതരമായി തുടരുകയാണെന്ന് മന്ത്രി കെ കെ ശൈലജ... രാഹുല്‍ 'അമുല്‍ ബേബി': പരിഹസിച്ച്‌ വി എസ്‌... റഷ്യയിലെ ഏറ്റവും സമ്പന്ന യുവതികളിലൊരാളായ നതാലിയ ഫിലേവ വിമാനാപകടത്തില്‍ മരിച്ചു... രാ​ഹു​ല്‍ ഗാ​ന്ധി​യുടെ​ വ​യ​നാ​ട്ടി​ലെ സ്ഥാ​നാ​ര്‍​ത്ഥി​ത്വ​ത്തെ വി​മ​ര്‍​ശി​ച്ച്‌ മു​ഖ്യ​മ​ന്ത്രി... കോണ്‍ഗ്രസ് അധികാരത്തില്‍ വരികയാണെങ്കില്‍ അടുത്ത വര്‍ഷം മാര്‍ച്ച്‌ 31 ഓടെ ഒഴിവുള്ള 22 ലക്ഷം സര്‍ക്കാര്‍ ജോലികളില്‍ നിയമനം നടത്തുമെന്ന് രാഹുല്‍ ഗാന്ധി... വ​യ​നാ​ട് ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ലെ എ​ന്‍​ഡി​എ സ്ഥാ​നാ​ര്‍​ഥി​യെ ഇ​ന്ന് പ്ര​ഖ്യാ​പി​ക്കും... വടകരയില്‍ മുരളീധരന്റെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചു... കാവല്‍ക്കാരന്‍ കള്ളനാണെങ്കില്‍ പടത്തലവന്‍ പേടിത്തൊണ്ടനാണ്; രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍... കോട്ടയം മണ്ഡലത്തില്‍ ആദ്യ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു... ഇന്ത്യയുടെ രണ്ടാം ചാന്ദ്രദൗത്യം ചന്ദ്രയാന്‍-രണ്ടിന്റെ വിക്ഷേപണം ഈ മാസം തന്നെ... വിമാനത്താവളത്തില്‍ ഡ്രോണ്‍; ഒരാള്‍ കസ്റ്റഡിയില്‍... ഏഴു വയസ്സുകാരനെ പ്രതിയായ അരുണ്‍ ആനന്ദ് ലൈംഗികമായി പീഡിപ്പിച്ചെന്ന് പൊലീസ്; പോക്‌സോ നിയമപ്രകാരം കേസെടുത്തു... ഇടുക്കിയിലെ ആദ്യ ഐഎസ്ഒ അംഗീകാരം നേടി വട്ടവട ഫാമിലി ഹെല്‍ത്ത് സെന്റര്‍... സ്‌ക്രാച്ച്‌ ആന്‍ഡ് വിന്‍ മത്സരമാണെന്നും മുകളിലുള്ളത് സ്‌ക്രാച്ച്‌ ചെയ്താല്‍ വിജയിയെ കണ്ടെത്താം; പോസ്റ്റര്‍ വിവാദത്തെ ട്രോളി വി ടി ബല്‍റാം... മലയാളംമലയാളംമലയാളംമലയാളംമലയാളം...

വിശുദ്ധിയുടെ മറവിലെ ക്രൂരമുഖം...

സുരഭി എസ്സ് നായര്‍

വിശുദ്ധവസ്ത്രമണിഞ്ഞ് അതിനുമറവില്‍ കുറ്റകൃത്യങ്ങള്‍ പെരുകി വരികയാണ്. ഒരു വൈദികനെന്നാല്‍ നേര്‍വഴി കാട്ടിക്കൊടുത്ത് നന്മയിലേയ്ക്ക് നയിക്കുക എന്ന കര്‍ത്തവ്യമാണ് നിറവേറ്റുക. എന്നാല്‍ വൈദികകതയുടെ മറവില്‍ വിശുദ്ധിയുടെ പുറകില്‍ ക്രൂരത കാട്ടിക്കൂട്ടുകയാണ്. ഇതിന് ഒത്താശ ചെയ്തു കൊടുക്കാന്‍ ഉന്നതരും. ഒന്ന് ഓര്‍ക്കുക അച്ചനായാലും മെത്രാനായാലും പൂജാരിയാലും ചെയ്യുന്ന കുറ്റകൃത്യങ്ങള്‍ എത്ര ഒളിക്കാന്‍ ശ്രമിച്ചാലും ഈശ്വരന്‍ തെളിവ് അവശേഷിപ്പിക്കുക തന്നെ ചെയ്യും. കുറ്റകൃത്യങ്ങള്‍ ഒളിപ്പിക്കാന്‍ ശ്രമിച്ചിട്ടും അവയൊക്കെ പരാജയപ്പെട്ട് പിടിയിലാവുകയായിരുന്നു. ആദ്യമായാണ് ഒരു വൈദികന്‍ പോക്‌സോ നിയമപ്രകാരം ശിക്ഷിക്കപ്പെടുന്നത്. ശിക്ഷിക്കപ്പെട്ട വൈദികന്‍ സമൂഹത്തിന് മുന്നില്‍ മാന്യതയുടെ മുഖം മൂടിയണിഞ്ഞ് ജനങ്ങളെ വഞ്ചിക്കുകയായിരുന്നു.

മുഖ്യമന്ത്രി പിണറായി വിജയനുമായി ഏറെ അടുപ്പമുള്ള ബിസിനസ്സുകാരന്‍ ഫാരിസ് അബൂബക്കറിന്റെ വലം കൈയായി ദീപികയുടെ എംഡിയായി പ്രവര്‍ത്തിച്ചയാള്‍ ആണ് ഫാ: റോബിന്‍ വടക്കുംചേരി എന്ന ഈ ബാലപീഡകന്‍. കാഞ്ഞിരപ്പള്ളി മെത്രാന്‍ മാര്‍ മാത്യു അറയ്ക്കല്‍ ദീപികയുടെ തലപ്പത്തിരുന്നിരുന്ന സമയത്താണ് ഫാരീസ് അബൂബക്കറിനെ ദീപികയിലേക്ക് കൊണ്ടു വരുന്നത്. വിഎസിനെതിരെ നിരന്തരമായി എഴുതാന്‍ വേണ്ടി പിണറായി വിജയന്‍ കൊണ്ടു വന്നതാണ് എന്നായിരുന്നു ആരോപണം. ദീപികയെ തകര്‍ത്ത ഫാ റോബിന്‍ വടക്കുംചേരി ഇപ്പോള്‍ മറ്റൊരു കുപ്രസിദ്ധ നേട്ടത്തിനും അര്‍ഹനാകുന്നു. പോക്‌സോ നിയമ പ്രകാരം പീഡനക്കേസില്‍ ശിക്ഷിക്കപ്പെടുന്ന ആദ്യ ഇന്ത്യന്‍ വൈദികനായി മാറുകയാണ് വടക്കുംചേരി.16 കാരിയെ പീഡിപ്പിച്ചു ഗര്‍ഭിണായാക്കിയ ശേഷം പ്രസവം നടന്നപ്പോള്‍ അതു പെണ്‍കുട്ടിയുടെ പിതാവിന്റെ പുറത്ത് ചാര്‍ത്തിയ വൈദികന്‍   നിയമത്തിന്റെ മുന്നില്‍ കുടുങ്ങുന്നത്.


 ഒരു പ്രൊഡക്ഷന്‍ മാനേജരായി കയറിയ ഈ വൈദികന്‍ ഫാരീസിന്റെ സ്വന്തക്കാരനായി മാറി ദീപികയുടെ എംഡി വരെയായി മാറി കോടികളുടെ ഇടപാടുകള്‍ ഉണ്ടായിരുന്നതായും റിപ്പോര്‍ട്ടുണ്ട്. പിന്നീട് മലങ്കര സഭയുടെ മേജര്‍ ആര്‍ച്ച്‌ ബിഷപ്പായ മാര്‍ ക്ലീമ്മീസ് നേരിട്ടു കോടികള്‍ സംഘടിപ്പിച്ചു നല്‍കിയാണ് ദീപിക തിരിച്ചു പിടിച്ചത്. ദീപികയുടെ ഏറ്റവും വലിയ ആസ്ഥിയായിരുന്ന കൊച്ചി നഗരാതിര്‍ത്തിയിലെ ബഹുനില മന്ദിരം അന്നു ഫാരീസ് അബൂബക്കറിന് എഴുതി കൊടുക്കേണ്ടി വന്നു. ചില ന്യായീകരണങ്ങളുമായി പീഡനകേസില്‍ നിന്ന് തടിയൂരാന്‍ ഫാദര്‍ ശ്രമിച്ചു. എന്നാല്‍ കുട്ടിയുടെ അച്ഛനെ ഡിഎന്‍എ പരിശോധനയിലൂടെ ചൂണ്ടിക്കാട്ടിയപ്പോള്‍ അത് വെറുതെയായി. ഇനിയുള്ള 20 വര്‍ഷം
 ജയിലിനുള്ളിലാണ് റോബിനച്ചന്റെ വാസം.

ദീപികയില്‍ ജോലി ചെയ്യുന്ന കാലത്തും ഈ വൈദികനെതിരെ ലൈംഗിക ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. അന്നു ദീപികയില്‍ ജോലി ചെയ്തിരുന്ന ഒരു വിവോഹമോചിതയുമായി ഈ വൈദികന് ബന്ധമുണ്ട് എന്ന ആരോപണം സജീവം ആയിരുന്നു. ദീപികയില്‍ വരും മുന്‍പ് കുറച്ചു കാലം ഇയാള്‍ ജീവന്‍ ടിവിയിലും ജോലി ചെയ്തിരുന്നു. കത്തോലിക്ക സഭ കര്‍ഷകരുമായി തുടങ്ങിയ ഇന്‍ഫാം എന്ന സംഘടനയുടെ ഡയറക്ടറായും ഇയാള്‍ ഇരുന്നിട്ടുണ്ട്. ഫാ. മാത്യു വടക്കേമുറിയില്‍ എന്ന സത്യവാനായ ഒരു വൈദികന്‍ ആരംഭിച്ച ഇന്‍ഫാമിനെ പൂട്ടിക്കെട്ടിതയും ഇയാളുടെ കയ്യില്‍ ചുമതല ലഭിച്ചപ്പോഴാണ്. ദീപികയുടെ ചുമതല ഒഴിഞ്ഞ ശേഷം ഫാ: റോബിന്‍ നിരവധി നേഴ്സിങ് വിദ്യാര്‍ത്ഥികളെ സൗജന്യമായി പഠിപ്പിക്കുന്ന ഒരു പദ്ധതിക്ക് രൂപം നല്‍കിയിരുന്നു. ഈ കുട്ടികളില്‍ ആരെയെങ്കിലും ഇയാള്‍ അതിന്റെ പേരില്‍ ചൂഷണം ചെയ്തിട്ടുണ്ടോ എന്ന സംശയം പൊലീസിനുണ്ടായിരുന്നു. എന്നാല്‍ കൊട്ടിയൂരിലെ പീഡനം ചര്‍ച്ചയായിട്ടും ആരും പരാതിപ്പെടാന്‍ ധൈര്യം കാണിക്കാത്തതു കൊണ്ട് ഈ കേസില്‍ നടപടിയൊന്നും എടുക്കാന്‍ പൊലീസിനായില്ല.

പ്രസവിച്ച്‌ 16 കാരിയുമായെ പീഡിപ്പിച്ചത് കുടുംബത്തിലെ പരാധീനതകള്‍ മുതല്‍കൂട്ടാക്കിയായിരുന്നു.. പള്ളിമേടയില്‍ അടക്കം നിരവധി സ്ഥലങ്ങളിലായി അയച്ചു ഇയാള്‍ ഈ പെണ്‍കകുട്ടിയെ പീഡിപ്പിച്ചു. ഗര്‍ഭിണിയായപ്പോഴേക്കും പിതാവിന്റെ പേര് പറയാന്‍ നിര്‍ബന്ധിച്ചത് ഇയാള്‍ ആണ്. സംഭവം പുറം ലോകം അറിഞ്ഞതോടെ കുഞ്ഞിനെ അനാഥാലയത്തില്‍ ആക്കി വിദേശത്തേക്ക് കടക്കാന്‍ ആയിരുന്നു. ശ്രമം. അതിനുള്ള സൗകര്യം ഒരുക്കുകയും ചെയ്തു. കാനഡയിലേക്ക് മിഷന്‍ പ്രവര്‍ത്തനത്തിനായി അയക്കാനുള്ള നടപടികള്‍ പുരോഗമിച്ചു വരവെയാണ് കേസാവുന്നതും പിടിക്കപ്പെടുന്നതും. ഇതിന് ശേഷം രക്ഷപ്പെടാന്‍ പല തന്ത്രങ്ങള്‍ നോക്കി. ഡിഎന്‍എ പരിശോധനയ്ക്ക് മറ്റൊരാളുടെ രക്തം കൊടുക്കാനും ശ്രമിച്ചു. ഇതും പൊളിഞ്ഞപ്പോള്‍ കുട്ടിയുടെ അച്ഛന്‍ റോബനായി. ഇതോടെ ഇരയെ പ്രായപൂര്‍ത്തിയായ പെണ്‍കുട്ടിയാക്കി മാറ്റി വിവാഹം കഴിച്ചും തലയൂരാന്‍ ശ്രമിച്ചു. അതും പൊളിഞ്ഞു.

പീഡനത്തില്‍ പ്രതിയായ ഫാദര്‍ റോബിന്‍ വടക്കുംചേരിയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തതോടെ വൈദികനെ തള്ളിപ്പറഞ്ഞ് മാനന്തവാടി രൂപത രംഗത്തെത്തിയിട്ടുണ്ട്. വൈദികനെ വികാരി സ്ഥാനത്തുനിന്നും പുറത്താക്കിയതായി മാനന്തവാടി രൂപത അറിയിച്ചു. സഭാതലത്തില്‍ നടപടി എടുക്കാന്‍ അന്വേഷണം തുടങ്ങി. കൂടാതെ സഭാപരമായ കര്‍മ്മങ്ങള്‍ ചെയ്യാനുള്ള മുഴുവന്‍ അവകാശങ്ങളും ഇദ്ദേഹത്തില്‍ നിന്നും വിലക്കിയതായും മാനന്തവാടി രൂപത വ്യക്തമാക്കി.

വൈദികന്റെ പീഡനത്തെത്തുടര്‍ന്ന് പതിനാറുകാരി പ്രസവിച്ച സംഭവത്തില്‍ പ്രതിയായ വൈദികന്‍ അറസ്റ്റിലായെങ്കിലും രക്ഷിക്കാന്‍ ഉന്നതര്‍ രംഗത്തെ എത്തിയതും ദീപകയിലെ ബന്ധങ്ങളുടെ തുടര്‍ച്ചയായിരുന്നു. പൊലീസ് അറസ്റ്റ് ചെയ്യുന്നതിന് മുമ്പ്‌ ഇയാളെ വിദേശത്തേക്ക് കടത്താനായിരുന്നു ശ്രമം. അതിനിടെ ജയിലില്‍ കഴിയുന്ന ഫാ. റോബിന്‍ ആത്മകഥ എഴുത്ത് തുടങ്ങിയിരുന്നു. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ പത്താം ബ്ലോക്കിലെ എ ഡിവിഷിനിലെ അഞ്ചാമത്തെ സെല്ലിലാണ് റോബിനെ പാര്‍പിച്ചിരുന്നത്. ഇതിനിടെ റോബിന് ടിപി വധക്കേസ് പ്രതികളില്‍ നിന്ന് മര്‍ദ്ദനമേറ്റിരുന്നു. ബിരിയാണി വേണ്ടെന്ന് പറഞ്ഞതിന് ടി പി വധക്കേസ് പ്രതികളായ തടവുകാര്‍ വളഞ്ഞിട്ട് തല്ലിയെന്ന റിപ്പോര്‍ട്ടും അടുത്തിടെ പുറത്തുവന്നിരുന്നു.

ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികളില്‍ നിന്ന് മര്‍ദ്ദനമേറ്റതിന് ശേഷമാണ് വൈദികന്‍ എഴുത്തിലേക്ക് തിരിഞ്ഞത് എന്നതിനാല്‍ ജയിലിലെ സിപിഎമ്മുകാരായ തടവുകാരുടെ കള്ളിവെളിച്ചത്താക്കാനും ജയില്‍ അധികൃതരുമായുള്ള ഒത്തുകളി പുറത്തുകൊണ്ടുവരാനുമാണ് റോബിന്റെ എഴുത്തെന്ന രീതിയിലാണ് ഈ വിഷയം ചര്‍ച്ചയാകുന്നത്. കഴിഞ്ഞദിവസം, ഭക്ഷണത്തിന് ശേഷം സെല്ലിന്റെ മൂലയിരുന്ന കുത്തിക്കുറിക്കുന്നത് കണ്ട റോബിനോട് എന്താണെന്ന് എഴുതുന്നതെന്ന് ചോദിച്ചപ്പോള്‍ കഥയെന്ന് മറുപടി നല്‍കി. ജയില്‍ ജീവിതം കഥകളാക്കി എഴുതുകയാണെന്നാണ് സൂചിപ്പിച്ചത്. പ്രസിദ്ധീകരിക്കാനാണോ എന്ന ചോദ്യത്തിന് ആരെങ്കിലും പ്രസിദ്ധീകരിക്കാന്‍ ചോദിച്ചാല്‍ കൊടുക്കും. ഇല്ലെങ്കില്‍ വലിച്ചു കീറി കളയും എന്നും മറുപടി പറഞ്ഞതായാണ് വിവരം.

കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ് ഇയാള്‍ അറസ്റ്റിലായത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കുകയും പെണ്‍കുട്ടി പ്രസവിച്ച കുഞ്ഞിനെ അനാഥാലയത്തില്‍ ഒളിപ്പിക്കുകയും ചെയ്ത കുറ്റത്തിനാണ് റോബിന്‍ അച്ചന്‍ ജയിലിലായത്. കേസില്‍ ഒരു വര്‍ഷത്തോളമായി റിമാന്‍ഡില്‍ കഴിയുന്ന റോബിനെ സുരക്ഷാ കാരണങ്ങളാല്‍ സബ് ജയിലില്‍ നിന്ന് സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റിയപ്പോഴാണ് ടിപി വധക്കേസ് പ്രതികള്‍ മര്‍ദ്ദിച്ചത്. 2017 ഫെബ്രുവരിയിലാണ് ഫാ. റോബിന്‍ പീഡനക്കേസില്‍ അറസ്റ്റിലാകുന്നത്. സംഭവം പുറത്തു പറയാതിരിക്കാന്‍ ഇയാള്‍ പെണ്‍കുട്ടിയുടെ കുടുംബത്തിന് 10 ലക്ഷം രൂപയും പുതിയ വീടും വാഗ്ദാനം ചെയ്തിരുന്നു. പാവപ്പെട്ട കുടുംബങ്ങളിലെ പെണ്‍കുട്ടികളെ വിദേശരാജ്യങ്ങളിലേക്ക് നഴ്‌സിങ് പഠനത്തിന് അയച്ചിരുന്ന ഇയാള്‍ അതുവഴിയും ചൂഷണം നടത്തിയതായി ആരോപണമുണ്ടായിരുന്നു.

നാട്ടിലെ ഏതാവശ്യത്തിനും ഓടിയെത്തി സഹായം നല്‍കും, നിര്‍ദ്ധനരായ കുട്ടികളെ പഠിപ്പിക്കാനുള്ള സന്മനസ്സ്, കുട്ടികളെ വിദേശത്തേയ്ക്ക് അയച്ച് പഠിപ്പിക്കുകയും ജോലി വാങ്ങി നല്‍കുകയും ചെയ്യുന്നു. മാസത്തില്‍ ഒരിക്കല്‍ വിദേശത്തേയ്ക്ക് അയച്ച കുട്ടികളുടെ സുഖവിവരങ്ങള്‍ അന്വേഷിക്കാനായി വിദേശത്തേയ്ക്ക് പോകുന്നു എന്നിങ്ങനെ ജനങ്ങളുടെ കണ്ണില്‍ പൊടിയിട്ട് പെണ്‍കുട്ടികളെ ചൂഷണത്തിന് ഇരയാക്കിയ വിരുതന്‍. വിദേശങ്ങളിലേയ്ക്ക് പോകുന്നതിന് മുമ്പായി കുട്ടികളെ മുറിയിലേയ്ക്ക് വിളിച്ചുവരുത്തി ഇന്റര്‍വ്യൂ ചെയ്ത് ശേഷമാണ് അവരെ വിദേശത്തേയ്ക്ക് അയക്കുന്നത്. ഇവരെയും വൈദിക വേഷമണിഞ്ഞ സാത്താന്‍ ചൂക്ഷണം ചെയ്തിരിക്കാമെന്ന നിഗമനത്തിലാണെത്തുന്നത്. നിര്‍ദ്ധനരെ അവരുടെ ബലഹീനതകള്‍ മുതലെടുത്ത് സ്വന്തം അധികാരത്തിന്റെയും സ്വാധീനത്തിന്റെയും ഹുങ്ക് ഉപയോഗിച്ച് ചൂക്ഷണം ചെയ്ത് വിശുദ്ധവസ്ത്രത്തിന്റെ മറവില്‍ കുറ്റകൃത്യങ്ങള്‍ ചെയ്ത് പകല്‍മാന്യനായി നടക്കുന്ന റോബിനെ പോലുള്ളവര്‍ക്ക് 20 കഠിനശിക്ഷയല്ല കൊടുക്കേണ്ടത്, പകരം കഴുമരത്തിലേറ്റുകയാണ് വേണ്ടത്.


latest news


Most Popular