22 May 2019
Wednesday
LATEST NEWS
സോണിയാ ഗാന്ധി റായ്ബറേലിയില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു... ബിഎസ് പി ദശീയ അധ്യക്ഷ മായാവതി ഇന്ന് കേരളത്തില്‍... രാഹുല്‍ ഗാന്ധി വയനാട്ടില്‍ നടത്തിയ റോഡ് ഷോയ്ക്കിടെ പാക് പതാക വീശിയെന്ന് പരാതി... ജാലിയന്‍വാലാബാഗ് കൂട്ടക്കൊലയില്‍ ഒടുവില്‍ ഖേദം പ്രകടിപ്പിച്ച്‌ ബ്രിട്ടന്‍... ടിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമ ആശുപത്രിയില്‍... കെഎം മാണിയുടെ വിയോഗം : കോട്ടയത്ത് നാളെ പൊതുദര്‍ശനം ; സംസ്കാരം വ്യാഴാഴ്ച വൈകിട്ട്... കെഎം മാണിയുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു... കെ എം മാണി അന്തരിച്ചു... സിസ്റ്റര്‍ അഭയ വധക്കേസിലെ പ്രതികള്‍ക്കെതിരെ ഹൈക്കോടതി വിധി ഇന്ന്... ജയിച്ചാല്‍ കാലുമാറില്ലെന്ന് വോട്ടര്‍മാരോട് പരസ്യം ചെയ്ത് അറിയിക്കേണ്ട ഗതികേടിലാണ് കോണ്‍ഗ്രസ് നേതാക്കള്‍ : പിണറായി വിജയന്‍... ഇറാന്‍റെ റെവല്യൂഷണറി ഗാര്‍ഡ്സ് ഭീകര സംഘടനകളുടെ പട്ടികയില്‍പെടുത്തി അമേരിക്ക... എം.കെ രാഘവനെതിരെ വീണ്ടും പരാതിയുമായി എല്‍ഡിഎഫ്... എഫ് 16 തകര്‍ത്തതിന് തെളിവുമായി വ്യോമസേന... കെഎം മാണിയുടെ ആരോഗ്യനില ഗുരുതരം, കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍... രാ​ജ്യ​ത്ത് സി​പി​എ​മ്മി​ന്‍റെ പ്ര​സ​ക്തി കു​റ​യു​ന്ന​തി​ന് കാ​ര​ണം കോ​ണ്‍​ഗ്ര​സ​ല്ലെ​ന്ന് എ​ഐ​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ഉ​മ്മ​ന്‍ ചാ​ണ്ടി... അയ്യപ്പന്റെ പേര് പറഞ്ഞ് ആരെങ്കിലും വോട്ട് ചോദിച്ചിട്ടുണ്ടെങ്കില്‍ അത് തെറ്റാണെന്ന് പി.എസ്.ശ്രീധരന്‍ പിള്ള... അയ്യപ്പന്റെ പേരില്‍ വോട്ട് ചോദിച്ച സുരേഷ് ഗോപിക്ക് നോട്ടീസ് അയച്ചത് തന്റെ ജോലി നിര്‍വഹണത്തിന്റെ ഭാഗം മാത്രമാണെന്ന് കളക്ടര്‍ ടിവി അനുപമ... ഗജനി സിനിമ പോലെയാണ് കോണ്‍ഗ്രസിന്റെ അവസ്ഥയെന്നും അവര്‍ വാഗ്ദാനങ്ങള്‍ ഒന്നും ഓര്‍ക്കുന്നില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി... തൊടുപുഴയിലെ കുഞ്ഞ് മരിച്ചത് തലയ്ക്കേറ്റ മാരകക്ഷതം മൂലം; അരുണ്‍ ചികിത്സ വൈകിപ്പിച്ചു... ക്ഷേ​മ​പെ​ന്‍​ഷ​നു​ക​ള്‍ വാ​ങ്ങു​ന്ന​വ​ര്‍ ഇ​ട​തു​പ​ക്ഷ​ത്തി​ന് വോ​ട്ടു ചെ​യ്തി​ല്ലെ​ങ്കി​ല്‍ അ​വ​രോ​ട് ദൈ​വം ചോ​ദി​ക്കു​മെ​ന്ന് ദേ​വ​സ്വം മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ന്‍... നീതുവിന്റെ ഫോണ്‍ പരിശോധിച്ച നിതീഷ് കണ്ടത് തന്നേന്ന് രാത്രി മറ്റൊരാളുമായി നടത്തിയ മണിക്കൂറുകളോളമുള്ള ചാറ്റ്; അതോടെ സമനില തെറ്റി, സംഭവം വിശദീകരിച്ച്‌ പോലീസ്... രാഘവന്റെ ഒളിക്യാമറ വിവാദം: വേഗത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍... അമ്മയുടെ സുഹൃത്തിന്റെ ക്രൂര മര്‍ദനത്തിനിരയായി അതീവ ഗുരുതരാവസ്ഥയില്‍ വെന്റിലേറ്ററില്‍ കഴിഞ്ഞിരുന്ന എഴുവയസുകാരന്‍ 10- ദിവസം മരണത്തിന് കീഴടങ്ങി... ഡാമുകളില്‍ നിന്ന് തുറന്നു വിട്ട വെള്ളത്തിന്റെ കണക്ക് സംസ്ഥാന സര്‍ക്കാര്‍ തിരുത്തിയെന്ന ഗുരുതര ആരോപണവുമായി ഉമ്മന്‍ചാണ്ടി... മുസ്ലീം ലീഗ് വൈറസാണെന്നും കോണ്‍ഗ്രസിന് ഈ വൈറസ് ബാധയേറ്റിട്ടുണ്ടെന്നും സൂക്ഷിക്കണം ; യോഗി ആദിത്യനാഥ്... എം. കെ.രാഘവനെതിരായ് ഉയര്‍ന്ന കോഴയാരോപണത്തെ തള്ളി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല... വാഹനമിടിച്ച്‌ പത്ത് പിഞ്ചു വിദ്യാര്‍ഥികള്‍ മരിച്ച കേസില്‍ പ്രതിക്ക് നൂറ്‌ വര്‍ഷം തടവും പത്ത്‌ ലക്ഷം രൂപ പിഴയും... 303 നാ​മ​നി​ര്‍​ദേ​ശ ​പ​ത്രി​ക​ക​ള്‍; സൂ​ക്ഷ്മ​പ​രി​ശോ​ധ​ന ഇ​ന്ന്... ഹൃദയാഘാതത്തെ തുടര്‍ന്ന് ബെന്നി ബെഹനാനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു... അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കു കൈ​ത്താ​ങ്ങാ​യി രാ​ഹു​ല്‍ ഗാ​ന്ധി​യും പ്രി​യ​ങ്ക ഗാ​ന്ധി​യും... രാഹുല്‍ ഗാന്ധി ഇന്ന് നാമ നിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും... സൈന്യം മോദിയുടെ സേന: യോ​ഗി ആ​ദി​ത്യ​നാ​ഥി​നോട് വിശദീകരണം ആവശ്യപ്പെട്ട് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍... എം കെ രാഘവനെതിരായ ആരോപണത്തില്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ റിപ്പോര്‍ട്ട് തേടി... 450 പേരുടെ മരണത്തിന് പിണറായി ഉത്തരം പറയണം : രമേശ് ചെന്നിത്തല... രാഹുല്‍ ഗാന്ധിയെ ട്രോളി അമൂല്‍ കമ്പനി... 'പശ്ചിമ ബംഗാളില്‍ ഒരു സ്പീഡ് ബ്രേക്കര്‍ ഉണ്ട്, 'ദീദി' എന്ന പേരില്‍ ; നരേന്ദ്ര മോദി... ഐഎഫ്റ്റിഎ: കോട്ടയം ജില്ലാക്കമ്മിറ്റി രൂപീകരണയോഗം... സ്ത്രീ​ക​ളെ അ​വ​ഹേ​ളി​ക്കു​ന്ന​ത് സി​പി​എ​മ്മി​ന്‍റെ രീ​തി​യല്ല ​​; യെ​ച്ചൂ​രി... മോദി തന്നെ പ്രധാനമന്ത്രിയാവണമെന്ന് രാജ്യത്തെ ഭൂരിപക്ഷം ജനങ്ങളും ആഗ്രഹിക്കുന്നതായി സര്‍വേ റിപ്പോര്‍ട്ട്... ര​മ്യ ഹ​രി​ദാ​സി​നെ​തി​രാ​യ പരാമര്‍ശത്തില്‍ ര​മേ​ശ് ചെ​ന്നി​ത്ത​ല ന​ല്‍​കി​യ പ​രാ​തി ഐജിക്ക് കൈമാറി... ബിജെപിക്ക് സാന്നിധ്യമില്ലാത്ത വയനാട്ടില്‍ മല്‍സരിക്കുക വഴി ഇടതുപക്ഷത്തെ തോല്‍പ്പിക്കുന്നതിന് മുന്‍ഗണന നല്‍കുന്ന കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിയെ പരാജയപ്പെടുത്തി അര്‍ഹമായ ശിക്ഷ നല്‍കണമെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി... പ്രകടന പത്രിക വായിക്കാന്‍ ആളുകള്‍ തള്ളിക്കയറി; കോണ്‍​ഗ്രസ് വെബ്സൈറ്റ് പ്രവ‌ര്‍ത്തനരഹിതമായി... കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കൊപ്പം പ്രിയങ്ക ഗാന്ധിയും നാളെ വയനാട്ടിലെത്തും... തൊടുപുഴയില്‍ മര്‍ദ്ദനമേറ്റ ഏഴു വയസ്സുകാരന്റെ ആരോഗ്യനില അതീവഗുരുതരമായി തുടരുകയാണെന്ന് മന്ത്രി കെ കെ ശൈലജ... രാഹുല്‍ 'അമുല്‍ ബേബി': പരിഹസിച്ച്‌ വി എസ്‌... റഷ്യയിലെ ഏറ്റവും സമ്പന്ന യുവതികളിലൊരാളായ നതാലിയ ഫിലേവ വിമാനാപകടത്തില്‍ മരിച്ചു... രാ​ഹു​ല്‍ ഗാ​ന്ധി​യുടെ​ വ​യ​നാ​ട്ടി​ലെ സ്ഥാ​നാ​ര്‍​ത്ഥി​ത്വ​ത്തെ വി​മ​ര്‍​ശി​ച്ച്‌ മു​ഖ്യ​മ​ന്ത്രി... കോണ്‍ഗ്രസ് അധികാരത്തില്‍ വരികയാണെങ്കില്‍ അടുത്ത വര്‍ഷം മാര്‍ച്ച്‌ 31 ഓടെ ഒഴിവുള്ള 22 ലക്ഷം സര്‍ക്കാര്‍ ജോലികളില്‍ നിയമനം നടത്തുമെന്ന് രാഹുല്‍ ഗാന്ധി... വ​യ​നാ​ട് ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ലെ എ​ന്‍​ഡി​എ സ്ഥാ​നാ​ര്‍​ഥി​യെ ഇ​ന്ന് പ്ര​ഖ്യാ​പി​ക്കും... വടകരയില്‍ മുരളീധരന്റെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചു... കാവല്‍ക്കാരന്‍ കള്ളനാണെങ്കില്‍ പടത്തലവന്‍ പേടിത്തൊണ്ടനാണ്; രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍... കോട്ടയം മണ്ഡലത്തില്‍ ആദ്യ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു... രാ​ഹു​ല്‍ ഗാ​ന്ധി വ​യ​നാ​ട്ടി​ല്‍ ത​ന്നെ മ​ത്സ​രി​ക്കും... വിമാനത്താവളത്തില്‍ ഡ്രോണ്‍; ഒരാള്‍ കസ്റ്റഡിയില്‍... ഏഴു വയസ്സുകാരനെ പ്രതിയായ അരുണ്‍ ആനന്ദ് ലൈംഗികമായി പീഡിപ്പിച്ചെന്ന് പൊലീസ്; പോക്‌സോ നിയമപ്രകാരം കേസെടുത്തു... ഇടുക്കിയിലെ ആദ്യ ഐഎസ്ഒ അംഗീകാരം നേടി വട്ടവട ഫാമിലി ഹെല്‍ത്ത് സെന്റര്‍... സ്‌ക്രാച്ച്‌ ആന്‍ഡ് വിന്‍ മത്സരമാണെന്നും മുകളിലുള്ളത് സ്‌ക്രാച്ച്‌ ചെയ്താല്‍ വിജയിയെ കണ്ടെത്താം; പോസ്റ്റര്‍ വിവാദത്തെ ട്രോളി വി ടി ബല്‍റാം... ബോളിവുഡ് താരം ഊർമിള മടോന്‍ഡ്കര്‍ മുംബൈയിൽ കോൺഗ്രസ് സ്ഥാനാർത്ഥി...

പൊലിഞ്ഞു പോകുന്ന യുവത്വങ്ങള്‍

സുരഭി എസ്സ് നായര്‍

ജനസംഖ്യയില്‍  ലോകത്ത് രണ്ടാം സ്ഥാനത്താണ് ഇന്ത്യയുടെ സ്ഥാനം.ഇതില്‍ 50%ത്തിനുമേല്‍ 25 വയസ്സിനു താഴെയും 65%വും 35 വയസ്സിന് താഴെയും ഉള്ളവരാണ്. രാജ്യത്തിന്റെ വളര്‍ച്ചയ്ക്ക് ചുക്കാന്‍ പിടിക്കേണ്ടത് യുവാക്കളാണ്. യുവതലമുറയിലൂടെയാണ് രാജ്യത്തിന്റെ സമ്പത്ത് വ്യവസ്ഥയും ഐക്യവും അഖണ്ഡതയും നിലനിര്‍ത്തേണ്ടത്. യുവാക്കളുടെ ഊര്‍ജ്ജം, ഭാവന, പ്രത്യാശ, സാഹസികത, അഭിലാക്ഷം എന്നിവ പുതു ഇന്ത്യയെ വാര്‍ത്തെടുക്കാന്‍ സഹായിക്കുന്നു. വിവിധ മേഖലകളിലായി യുവതലമുറ അവരുടെ മികവ് കാട്ടുന്നു. വിദ്യാസമ്പന്നരായ യുവാക്കള്‍ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയാണ് തൊഴിലില്ലായ്മ. തൊഴിലില്ലായ്മയും ആര്‍ഭാട ജീവിതം നയിക്കുവാനുള്ള താല്പര്യവും യുവതലമുറയെ കുറ്റകൃത്യങ്ങളിലേയ്ക്ക് നയിക്കുന്നു. സമൂഹത്തില്‍ ഏറ്റവും കൂടുതല്‍ ക്രിമിനല്‍ കേസുകളില്‍ അറസ്റ്റിലാകുന്നത് യുവാക്കളാണ്. കാശുണ്ടാക്കാന്‍ എന്തും ചെയ്യാന്‍ തയ്യാറായി നടക്കുന്ന പുതുതലമുറ. എത്ര പണം കിട്ടിയാലും തികാത്ത അവസ്ഥ. ഇത്തരത്തിലാണ് മോക്ഷണത്തിനും കഞ്ചാവ് കടത്തുന്നതിനും കൊട്ടേഷനുമൊക്കെ പോകുന്നത്.

രാജ്യത്തിന്റെ പലഭാഗങ്ങളില്‍ നിന്ന് കഞ്ചാവുമായി ധാരാളം യുവാക്കളെയാണ് വര്‍ഷാ വര്‍ഷം പോലീസ് പിടികൂടുന്നത്. പറയുന്ന സ്ഥലത്ത് കൃത്യമായി സാധനം ഏല്പിച്ചാല്‍ നല്ലൊരു തുക കൈകളിലേയ്ക്കു വരുന്നു. ഇതു തന്നെയാണ് യുവാക്കളെ തീവ്രവാദത്തിലേയ്ക്കും നയിക്കുന്നത്. കോടികണക്കിന് രൂപയാണ് അയാള്‍ക്ക് ഇതിലൂടെ ലഭിക്കുന്നത്. ഒരു ചാവേര്‍ പിറക്കുമ്പോള്‍ അയാള്‍ക്കുള്ള തുക കൃത്യമായി നല്‍കുന്നു. താന്‍ സ്വയം എരിഞ്ഞടങ്ങിയാലും തന്നെ സ്‌നേഹിക്കുന്നവര്‍ സുഖമായി ജിവിക്കട്ടെ എന്ന് ചിന്തിക്കുന്നു. അതല്ലെങ്കില്‍ മറ്റൊരു തരത്തില്‍ യുവ തലമുറകളെ പറഞ്ഞ് രാജ്യത്തിനെതിരാക്കിയെടുത്ത് തീവ്രവാദം നടത്തുന്നു. ഇത്തരത്തില്‍ ധാരാളം യുവാക്കളാണ് തീവ്രവാദത്തിലേയ്ക്ക് പോകുന്നത്.

കൊലപാതകവും ബലാത്സംഗവും എന്നുവേണ്ട യുവാക്കള്‍ ഏര്‍പ്പെടാത്ത കുറ്റകൃത്യങ്ങള്‍ സമൂഹത്തിലില്ല. മുന്നും പിന്നും നോക്കാതെയുള്ള എടുത്തു ചാട്ടമാണ് പലരേയും ഇത്തരം കാര്യങ്ങളിലേയ്ക്ക് നയിക്കുന്നത്. നമ്മുടെ സമൂഹത്തില്‍ കഴിഞ്ഞ കുറേ നാളായി എത്രയോ ജീവിതങ്ങളാണ് ഇല്ലാതാകുന്നത്. നിങ്ങള്‍ ഒരിക്കലെങ്കിലും ഇതേക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ? നമുക്കറിയാം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ അക്രമങ്ങളും കലാപങ്ങളും രാഷ്ട്രീയ കൊലപാതകങ്ങളും അരങ്ങേറുന്നു. ഇവയ്‌ക്കൊക്കെ ഇരയാകുന്നത് പാവപ്പെട്ട കുട്ടികളാണ്. പഠിക്കാന്‍ വിട്ടാല്‍ അവയില്‍ നിന്നെല്ലാം വ്യതിചലിച്ച് രാഷ്ട്രീയത്തിലേയ്ക്കും മറ്റ് ബിസ്സിനസ്സുകളിലേയ്ക്കും കുട്ടികള്‍ പോകുന്നു. വാഹനവും ഫോണും കുറച്ച് പണവും നല്‍കിയാല്‍ കുട്ടികളെ തങ്ങളുടെ വരിധിയില്‍ കൊണ്ടുവരാന്‍ സാധിക്കുമെന്ന് അറിയാം,അത് മുതലെടുത്തുകൊണ്ടാണ് യുവാക്കളെ ഇത്തരം ഹീനകൃത്യങ്ങളിലേയ്ക്ക് വലിച്ചിഴയ്ക്കുന്നത്.

എന്തുകൊണ്ട് ഒരു നേതാവേ അല്ലെങ്കില്‍ അവരുടെ പുത്രന്മാരോ ഇത്തരം രാഷ്ട്രീയ കൊലപാതകങ്ങള്‍ക്കോ ഇരയാകുന്നില്ല. മക്കളെ സുരക്ഷിതമായി വിദേശത്തയച്ച് നല്ല വിദ്യാഭ്യാസവും നല്ല ജോലിയും സമ്പാദിച്ച് കൊടുക്കുന്നു. അതേ സമയം പാവപ്പെട്ട വീടുകളിലെ കുട്ടികളെ അക്രമത്തിനു പ്രേരിപ്പിക്കുകയും അതിനുള്ള സഹായങ്ങള്‍ ചെയ്തു കൊടുക്കുകയും ചെയ്യുന്നു. അത്തരത്തിലുള്ള അക്രമങ്ങള്‍ക്കും ഇരയായവരും ഇരയാക്കപ്പെട്ടവരും നമ്മുടെ സമൂഹത്തില്‍ ധാരാളമുണ്ട്. അതിന് ഉദാഹരണങ്ങളാണ് ഷുഹൈബ്, ശരത്‌ലാല്‍, കൃപേഷ് എന്നിങ്ങനെ വരുന്ന ഒരു വന്‍നിര. രാഷ്ട്രീയത്തിന്റെ പേരില്‍ അക്രമങ്ങള്‍ അഴിച്ച് വിടുമ്പോള്‍ സ്വന്തം ജീവിതത്തെക്കുറിച്ചോ വീടിനേകുറിച്ചോ ഒരിക്കല്‍പ്പോലും ചിന്തിക്കുന്നില്ല. എത്രയോ പ്രതീക്ഷയോടെയാണ് ഓരോ മാതാപിതാക്കളും തങ്ങളുടെ മക്കളെ വളര്‍ത്തിക്കൊണ്ട് വരുന്നത്.

കഴിഞ്ഞ ദിവസങ്ങളില്‍ സമൂഹമാധ്യമങ്ങളിലും വാര്‍ത്തകളിലും ചര്‍ച്ചയായത് പെരിയയില്‍ കൊല്ലപ്പെട്ട കൃപേഷിനെയും കൃപേഷിന്റെ വീടിനെ കുറിച്ചും ആയിരുന്നു. വീടെന്ന് പറയാനാകില്ല ഓലമറച്ച് അതിനുമുകളില്‍ ടാര്‍പോളിന്‍  ഇട്ട ഒറ്റമുറിയുള്ള വീട് അതിലാരുന്നു കൃപേഷിന്റെ ജീവിതം സ്വപ്‌നങ്ങള്‍ എല്ലാം. കൃപേഷിനെക്കുറിച്ച് വളരെയധികം പ്രതീക്ഷകളും സ്വപ്നങ്ങളുമാണ് മാതാപിതാക്കള്‍ മനസ്സില്‍ നെയ്തു കൂട്ടിയത്. എന്നാല്‍ എല്ലാം തകര്‍ത്തെറിഞ്ഞ്  കൃപേഷിന്റെ ചലനമറ്റ ശരീരമാണ് ആ വീട്ടിലേയ്ക്ക് അവസാനമായെത്തിയത്. ശരത് ലാലിന്റെ കാര്യവും അതുപോലെ തന്നെയായിരുന്നു. ജീവിതത്തില്‍ വളരെയധികം പ്രതീക്ഷകളുണ്ടായിരുന്നു. എന്നാല്‍ അവയെല്ലാം അസ്തമിച്ച് കുടുംബത്തെ കണ്ണീരിലാഴ്ത്തി എന്നന്നേയ്ക്കുമായ് ഈ ലോകത്തോടുതന്നെ വിട പറഞ്ഞു. ഈ ഹീനക്രൃത്യം നടപ്പാക്കിയതും ഒരു കൂട്ടം യുവാക്കള്‍ തന്നെ. കൊടുവാളുമായി ഹീനക്രൃത്യങ്ങള്‍ ചെയ്തു കൂട്ടുമ്പോള്‍ എന്തുകൊണ്ട് സ്വന്തം ജീവിതത്തെക്കുറിച്ചും കുടുംബത്തെക്കുറിച്ചും അവരും ആലോചിക്കുന്നില്ല.

ഒന്നോര്‍ക്കുക മറ്റുള്ളവരുടെ വാക്കുകള്‍ കേട്ട് കുറ്റകൃത്യങ്ങളിലേയ്ക്ക് ഇറങ്ങിപ്പുറപ്പെടുമ്പോള്‍ ഒന്നോര്‍ക്കുക നഷ്ടം എന്നും അവനവനു മാത്രമായിരിക്കും. മരണപ്പെട്ടാല്‍ അവനെ രക്തസാക്ഷിയാക്കും പാര്‍ട്ടി പാതാക പുതപ്പിച്ച് നാടുനീളെ വിലാപയാത്ര നടത്തി അവസാനം ചിതയില്‍ എരിഞ്ഞടങ്ങുമ്പോള്‍ വിങ്ങിപ്പൊട്ടും. പിന്നീട് എല്ലാരും എല്ലാം മറക്കും, നാളെ നിങ്ങളുടെ സ്ഥാനത്ത് മറ്റൊരാള്‍ അത്രമാത്രം. എന്നാല്‍ മരണം വരെ മാതാപിതാക്കള്‍ക്കും തീരാ നഷ്ടവും വേദനയും മാത്രമായിരിക്കും. ആത്മാവ് എന്നതുണ്ടെങ്കില്‍ അതിനോട് സംസാരിക്കാന്‍ കഴിയുമെങ്കില്‍ അക്രമങ്ങള്‍ക്ക് ഇരയാക്കപ്പെട്ടവര്‍ പറയും ഞങ്ങള്‍ക്ക് വന്ന സ്ഥിതി വരരുത് എന്നേ അവര്‍ പറയൂ. കാലം എത്രമുന്നോട്ട് പോയാലും രാഷ്ട്രീയ പാര്‍ട്ടികള്‍ നിലനില്‍ക്കുന്നിടത്തോളം കാലം കുറേയേറെ യുവാക്കള്‍ രക്തസാക്ഷികളാവുകയും കുറേയേറെപ്പേര്‍ ജയില്‍പ്പുള്ളികളാവുകയും ചെയ്യും.  

latest news


Most Popular