വളരെക്കാലത്തെ കാത്തിരിപ്പിന് വിരാമമിട്ട് ഇടുക്കിയിലെ വട്ടവട ഫാമിലി ഹെല്‍ത്ത് സെന്ററിന് ഐഎസ്ഒ അംഗീകാരം ലഭിച്ചു. ഇടുക്കി ജില്ലയിലെ ഐഎസ്ഒ അംഗീകാരം നേടുന്ന ആദ്യത്തെ സര്‍ക്കാര്‍ ആശുപത്രിയാണ് വട്ടവട ഫാമിലി ഹെല്‍ത്ത് സെന്റര്‍. ആധുനിക രീതിയിലുള്ള സംവിധാനങ്ങളെല്ലാം ഫാമിലി ഹെല്‍ത്ത് സെന്ററിലുണ്ട്. സര്‍ക്കാരിന്റെ ആര്‍ദ്രം പദ്ധടിയുടെ ഭാഗമായാണ് കോവിലൂരില്‍ പ്രവര്‍ത്തിച്ചിരുന്ന പ്രാഥമികാരോഗ്യ കേന്ദ്രം കുടുംബാരോഗ്യ കേന്ദ്രമായി ഉയര്‍ത്തിയത്.