22 May 2019
Wednesday
LATEST NEWS
സോണിയാ ഗാന്ധി റായ്ബറേലിയില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു... ബിഎസ് പി ദശീയ അധ്യക്ഷ മായാവതി ഇന്ന് കേരളത്തില്‍... രാഹുല്‍ ഗാന്ധി വയനാട്ടില്‍ നടത്തിയ റോഡ് ഷോയ്ക്കിടെ പാക് പതാക വീശിയെന്ന് പരാതി... ജാലിയന്‍വാലാബാഗ് കൂട്ടക്കൊലയില്‍ ഒടുവില്‍ ഖേദം പ്രകടിപ്പിച്ച്‌ ബ്രിട്ടന്‍... ടിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമ ആശുപത്രിയില്‍... കെഎം മാണിയുടെ വിയോഗം : കോട്ടയത്ത് നാളെ പൊതുദര്‍ശനം ; സംസ്കാരം വ്യാഴാഴ്ച വൈകിട്ട്... കെഎം മാണിയുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു... കെ എം മാണി അന്തരിച്ചു... സിസ്റ്റര്‍ അഭയ വധക്കേസിലെ പ്രതികള്‍ക്കെതിരെ ഹൈക്കോടതി വിധി ഇന്ന്... ജയിച്ചാല്‍ കാലുമാറില്ലെന്ന് വോട്ടര്‍മാരോട് പരസ്യം ചെയ്ത് അറിയിക്കേണ്ട ഗതികേടിലാണ് കോണ്‍ഗ്രസ് നേതാക്കള്‍ : പിണറായി വിജയന്‍... ഇറാന്‍റെ റെവല്യൂഷണറി ഗാര്‍ഡ്സ് ഭീകര സംഘടനകളുടെ പട്ടികയില്‍പെടുത്തി അമേരിക്ക... എം.കെ രാഘവനെതിരെ വീണ്ടും പരാതിയുമായി എല്‍ഡിഎഫ്... എഫ് 16 തകര്‍ത്തതിന് തെളിവുമായി വ്യോമസേന... കെഎം മാണിയുടെ ആരോഗ്യനില ഗുരുതരം, കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍... രാ​ജ്യ​ത്ത് സി​പി​എ​മ്മി​ന്‍റെ പ്ര​സ​ക്തി കു​റ​യു​ന്ന​തി​ന് കാ​ര​ണം കോ​ണ്‍​ഗ്ര​സ​ല്ലെ​ന്ന് എ​ഐ​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ഉ​മ്മ​ന്‍ ചാ​ണ്ടി... അയ്യപ്പന്റെ പേര് പറഞ്ഞ് ആരെങ്കിലും വോട്ട് ചോദിച്ചിട്ടുണ്ടെങ്കില്‍ അത് തെറ്റാണെന്ന് പി.എസ്.ശ്രീധരന്‍ പിള്ള... അയ്യപ്പന്റെ പേരില്‍ വോട്ട് ചോദിച്ച സുരേഷ് ഗോപിക്ക് നോട്ടീസ് അയച്ചത് തന്റെ ജോലി നിര്‍വഹണത്തിന്റെ ഭാഗം മാത്രമാണെന്ന് കളക്ടര്‍ ടിവി അനുപമ... ഗജനി സിനിമ പോലെയാണ് കോണ്‍ഗ്രസിന്റെ അവസ്ഥയെന്നും അവര്‍ വാഗ്ദാനങ്ങള്‍ ഒന്നും ഓര്‍ക്കുന്നില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി... തൊടുപുഴയിലെ കുഞ്ഞ് മരിച്ചത് തലയ്ക്കേറ്റ മാരകക്ഷതം മൂലം; അരുണ്‍ ചികിത്സ വൈകിപ്പിച്ചു... ക്ഷേ​മ​പെ​ന്‍​ഷ​നു​ക​ള്‍ വാ​ങ്ങു​ന്ന​വ​ര്‍ ഇ​ട​തു​പ​ക്ഷ​ത്തി​ന് വോ​ട്ടു ചെ​യ്തി​ല്ലെ​ങ്കി​ല്‍ അ​വ​രോ​ട് ദൈ​വം ചോ​ദി​ക്കു​മെ​ന്ന് ദേ​വ​സ്വം മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ന്‍... നീതുവിന്റെ ഫോണ്‍ പരിശോധിച്ച നിതീഷ് കണ്ടത് തന്നേന്ന് രാത്രി മറ്റൊരാളുമായി നടത്തിയ മണിക്കൂറുകളോളമുള്ള ചാറ്റ്; അതോടെ സമനില തെറ്റി, സംഭവം വിശദീകരിച്ച്‌ പോലീസ്... രാഘവന്റെ ഒളിക്യാമറ വിവാദം: വേഗത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍... അമ്മയുടെ സുഹൃത്തിന്റെ ക്രൂര മര്‍ദനത്തിനിരയായി അതീവ ഗുരുതരാവസ്ഥയില്‍ വെന്റിലേറ്ററില്‍ കഴിഞ്ഞിരുന്ന എഴുവയസുകാരന്‍ 10- ദിവസം മരണത്തിന് കീഴടങ്ങി... ഡാമുകളില്‍ നിന്ന് തുറന്നു വിട്ട വെള്ളത്തിന്റെ കണക്ക് സംസ്ഥാന സര്‍ക്കാര്‍ തിരുത്തിയെന്ന ഗുരുതര ആരോപണവുമായി ഉമ്മന്‍ചാണ്ടി... മുസ്ലീം ലീഗ് വൈറസാണെന്നും കോണ്‍ഗ്രസിന് ഈ വൈറസ് ബാധയേറ്റിട്ടുണ്ടെന്നും സൂക്ഷിക്കണം ; യോഗി ആദിത്യനാഥ്... എം. കെ.രാഘവനെതിരായ് ഉയര്‍ന്ന കോഴയാരോപണത്തെ തള്ളി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല... വാഹനമിടിച്ച്‌ പത്ത് പിഞ്ചു വിദ്യാര്‍ഥികള്‍ മരിച്ച കേസില്‍ പ്രതിക്ക് നൂറ്‌ വര്‍ഷം തടവും പത്ത്‌ ലക്ഷം രൂപ പിഴയും... 303 നാ​മ​നി​ര്‍​ദേ​ശ ​പ​ത്രി​ക​ക​ള്‍; സൂ​ക്ഷ്മ​പ​രി​ശോ​ധ​ന ഇ​ന്ന്... ഹൃദയാഘാതത്തെ തുടര്‍ന്ന് ബെന്നി ബെഹനാനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു... അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കു കൈ​ത്താ​ങ്ങാ​യി രാ​ഹു​ല്‍ ഗാ​ന്ധി​യും പ്രി​യ​ങ്ക ഗാ​ന്ധി​യും... രാഹുല്‍ ഗാന്ധി ഇന്ന് നാമ നിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും... സൈന്യം മോദിയുടെ സേന: യോ​ഗി ആ​ദി​ത്യ​നാ​ഥി​നോട് വിശദീകരണം ആവശ്യപ്പെട്ട് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍... എം കെ രാഘവനെതിരായ ആരോപണത്തില്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ റിപ്പോര്‍ട്ട് തേടി... 450 പേരുടെ മരണത്തിന് പിണറായി ഉത്തരം പറയണം : രമേശ് ചെന്നിത്തല... രാഹുല്‍ ഗാന്ധിയെ ട്രോളി അമൂല്‍ കമ്പനി... 'പശ്ചിമ ബംഗാളില്‍ ഒരു സ്പീഡ് ബ്രേക്കര്‍ ഉണ്ട്, 'ദീദി' എന്ന പേരില്‍ ; നരേന്ദ്ര മോദി... ഐഎഫ്റ്റിഎ: കോട്ടയം ജില്ലാക്കമ്മിറ്റി രൂപീകരണയോഗം... സ്ത്രീ​ക​ളെ അ​വ​ഹേ​ളി​ക്കു​ന്ന​ത് സി​പി​എ​മ്മി​ന്‍റെ രീ​തി​യല്ല ​​; യെ​ച്ചൂ​രി... മോദി തന്നെ പ്രധാനമന്ത്രിയാവണമെന്ന് രാജ്യത്തെ ഭൂരിപക്ഷം ജനങ്ങളും ആഗ്രഹിക്കുന്നതായി സര്‍വേ റിപ്പോര്‍ട്ട്... ര​മ്യ ഹ​രി​ദാ​സി​നെ​തി​രാ​യ പരാമര്‍ശത്തില്‍ ര​മേ​ശ് ചെ​ന്നി​ത്ത​ല ന​ല്‍​കി​യ പ​രാ​തി ഐജിക്ക് കൈമാറി... ബിജെപിക്ക് സാന്നിധ്യമില്ലാത്ത വയനാട്ടില്‍ മല്‍സരിക്കുക വഴി ഇടതുപക്ഷത്തെ തോല്‍പ്പിക്കുന്നതിന് മുന്‍ഗണന നല്‍കുന്ന കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിയെ പരാജയപ്പെടുത്തി അര്‍ഹമായ ശിക്ഷ നല്‍കണമെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി... പ്രകടന പത്രിക വായിക്കാന്‍ ആളുകള്‍ തള്ളിക്കയറി; കോണ്‍​ഗ്രസ് വെബ്സൈറ്റ് പ്രവ‌ര്‍ത്തനരഹിതമായി... കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കൊപ്പം പ്രിയങ്ക ഗാന്ധിയും നാളെ വയനാട്ടിലെത്തും... തൊടുപുഴയില്‍ മര്‍ദ്ദനമേറ്റ ഏഴു വയസ്സുകാരന്റെ ആരോഗ്യനില അതീവഗുരുതരമായി തുടരുകയാണെന്ന് മന്ത്രി കെ കെ ശൈലജ... രാഹുല്‍ 'അമുല്‍ ബേബി': പരിഹസിച്ച്‌ വി എസ്‌... റഷ്യയിലെ ഏറ്റവും സമ്പന്ന യുവതികളിലൊരാളായ നതാലിയ ഫിലേവ വിമാനാപകടത്തില്‍ മരിച്ചു... രാ​ഹു​ല്‍ ഗാ​ന്ധി​യുടെ​ വ​യ​നാ​ട്ടി​ലെ സ്ഥാ​നാ​ര്‍​ത്ഥി​ത്വ​ത്തെ വി​മ​ര്‍​ശി​ച്ച്‌ മു​ഖ്യ​മ​ന്ത്രി... കോണ്‍ഗ്രസ് അധികാരത്തില്‍ വരികയാണെങ്കില്‍ അടുത്ത വര്‍ഷം മാര്‍ച്ച്‌ 31 ഓടെ ഒഴിവുള്ള 22 ലക്ഷം സര്‍ക്കാര്‍ ജോലികളില്‍ നിയമനം നടത്തുമെന്ന് രാഹുല്‍ ഗാന്ധി... വ​യ​നാ​ട് ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ലെ എ​ന്‍​ഡി​എ സ്ഥാ​നാ​ര്‍​ഥി​യെ ഇ​ന്ന് പ്ര​ഖ്യാ​പി​ക്കും... വടകരയില്‍ മുരളീധരന്റെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചു... കാവല്‍ക്കാരന്‍ കള്ളനാണെങ്കില്‍ പടത്തലവന്‍ പേടിത്തൊണ്ടനാണ്; രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍... കോട്ടയം മണ്ഡലത്തില്‍ ആദ്യ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു... രാ​ഹു​ല്‍ ഗാ​ന്ധി വ​യ​നാ​ട്ടി​ല്‍ ത​ന്നെ മ​ത്സ​രി​ക്കും... വിമാനത്താവളത്തില്‍ ഡ്രോണ്‍; ഒരാള്‍ കസ്റ്റഡിയില്‍... ഏഴു വയസ്സുകാരനെ പ്രതിയായ അരുണ്‍ ആനന്ദ് ലൈംഗികമായി പീഡിപ്പിച്ചെന്ന് പൊലീസ്; പോക്‌സോ നിയമപ്രകാരം കേസെടുത്തു... ഇടുക്കിയിലെ ആദ്യ ഐഎസ്ഒ അംഗീകാരം നേടി വട്ടവട ഫാമിലി ഹെല്‍ത്ത് സെന്റര്‍... സ്‌ക്രാച്ച്‌ ആന്‍ഡ് വിന്‍ മത്സരമാണെന്നും മുകളിലുള്ളത് സ്‌ക്രാച്ച്‌ ചെയ്താല്‍ വിജയിയെ കണ്ടെത്താം; പോസ്റ്റര്‍ വിവാദത്തെ ട്രോളി വി ടി ബല്‍റാം... ബോളിവുഡ് താരം ഊർമിള മടോന്‍ഡ്കര്‍ മുംബൈയിൽ കോൺഗ്രസ് സ്ഥാനാർത്ഥി...

നീതുവിന്റെ ഫോണ്‍ പരിശോധിച്ച നിതീഷ് കണ്ടത് തന്നേന്ന് രാത്രി മറ്റൊരാളുമായി നടത്തിയ മണിക്കൂറുകളോളമുള്ള ചാറ്റ്; അതോടെ സമനില തെറ്റി, സംഭവം വിശദീകരിച്ച്‌ പോലീസ്

തൃശ്ശൂര്‍: കേരളത്തെ ഞെട്ടിച്ച ചിയാരത്തെ പ്രണയത്തിന്‍റെ പേരിലെ പകയും തീകൊളുത്തി കൊലപാതകത്തിനും പിന്നിലെ യതാര്‍ത്ഥ സംഭവത്തിന്‍റെ ചുരുളഴിയുകയാണ്‌. നീതു തന്നില്‍ നിന്ന് അകലുന്നതായി കഴിഞ്ഞ ഫെബ്രുവരി മുതല്‍ നിധീഷ് സംശയിച്ചിരുന്നു. തന്‍റേത് മാത്രമെന്ന് നിധീഷ് കരുതിയ നീതു കൈവിട്ടുപോകുന്നുവെന്ന മാനസിക വിഭ്രാന്തിയായിരുന്നു പ്രശ്‌നങ്ങളുടെ കാരണം. ആ സംശയത്തിന്‍റെ പുറത്ത് വാമ്ബയര്‍ സിനിമകളുടെ പ്രചോദനത്തിലാണ് നീതുവിനെ പച്ചയ്ക്ക് തീ കൊളുത്തി കൊല്ലാന്‍ നിധീഷ് തീരുമാനിച്ചത്. മനസ്സിലെ പകയാണ് നീതുവിനെ വകവരുത്താന്‍ കാരണമെന്നാണ് അന്വേഷണത്തില്‍ പൊലീസിന് മുമ്പിലും തെളിയുന്നത്.

നീതുവിന് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയം നിധീഷിനുണ്ടായിരുന്നതിനാല്‍ ഇതേക്കുറിച്ച്‌ തുറന്നു സംസാരിക്കണമെന്ന് നിതീഷ് ആവശ്യപ്പെട്ടു. തന്നെ ചതിച്ചെങ്കില്‍ എങ്ങനെ കാമുകിയെ കൊല്ലണമെന്ന് തീരുമാനിച്ച നിധീഷ്, ഇതിനായി ഓണ്‍ലൈന്‍ വഴി വാങ്ങിയ മൂര്‍ച്ചയുള്ള കത്തിയും ഒരു കുപ്പിയില്‍ പെട്രോളും മറ്റൊരു കുപ്പിയില്‍ വിഷവും കരുതിയാണ് കഴിഞ്ഞ ദിവസം വെളുപ്പിന് നീതുവിന്‍റെ വീട്ടിലെത്തിയത്. തലേദിവസം രാത്രി എട്ടു മണിക്ക് വീട്ടിലെത്താനായിരുന്നു നിതീഷിനോട് നീതു ആവശ്യപ്പെട്ടത്. എന്നാല്‍, നിതീഷ് ഉറങ്ങിപ്പോയതിനാല്‍ പുലര്‍ച്ചെ എത്തിയ നിധീഷിന് വാതില്‍ തുറന്നുകൊടുത്തതും നീതു തന്നെയായിരുന്നു. ഇരുവരും തമ്മില്‍ കുറെ നേരം സംസാരിച്ചു. കരുതുന്ന പോലെ മറ്റൊരാളുമായി സ്‌നേഹബന്ധമില്ലെന്ന് നീതു പറഞ്ഞു. രാവിലെ 6.30-ന് വീട്ടില്‍ നിന്ന് പിറകുവശത്തുള്ള വാതില്‍ വഴി പുറത്തിറങ്ങുന്നതിനിടെ മുത്തശ്ശിയെ കണ്ടതിനെ തുടര്‍ന്ന് നിതീഷ് തിരികെ മുറിയിലെത്തി. ഈ സമയം നീതു ബാത്ത്‌റൂമിലായിരുന്നു. മുറിയില്‍ കണ്ട നീതുവിന്‍റെ മൊബൈല്‍ പരിശോധിച്ചപ്പോള്‍ തലേദിവസം വരെ മറ്റൊരാളുമായി നീതു മണിക്കൂറുകളോളം ചാറ്റ് ചെയ്തത് കാണുകയും ചെയ്തു.

ഇതോടെ രൂപവും ഭാവവും മാറിയ നിധീഷ്, തന്നോട് കാമുകിക്ക് ആത്മാര്‍ത്ഥയില്ലെന്ന് ഉറപ്പിക്കുകയും, കൊല്ലാന്‍ തീരുമാനിക്കുകയും ചെയ്തു. മുറിയില്‍ തിരിച്ചെത്തിയ നീതുവിനെ കത്തി കൊണ്ട് പലതവണ കുത്തി. നീതു ബോധം കെട്ട് വീണു. ഇതിനുശേഷമാണ് പെട്രോളൊഴിച്ച്‌ തീകൊളുത്തിയത്. കൃത്യത്തിന് ശേഷം ആത്മഹത്യ ചെയ്യാനായിരുന്നു നിതീഷിന്‍റെ പദ്ധതി. സംഭവത്തിന് ശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ മുത്തശി വത്സലയണ് പിടിച്ചുനിര്‍ത്തിയത്. ബഹളം കേട്ട് വീട്ടുകാരും  അയല്‍വാസികളും ബന്ധുക്കളുമെത്തി നിതീഷിനെ കെട്ടിയിടുകയും ചെയ്തു. പിടിക്കുമ്പോള്‍ പ്രതി മാനസിക വിഭ്രാന്തിയുടെ ലക്ഷണങ്ങള്‍ കാട്ടിയതായും വിവരമുണ്ട്.

നീതുവും പ്രതിയുമായി മൂന്നുവര്‍ഷമായി പരിചയമുണ്ടായിരുന്നു. ഒരു വര്‍ഷം മുമ്പ് വിവാഹ താത്പര്യവുമായി നിധീഷ് നീതുവിന്‍റെ വീട്ടിലെത്തിയിരുന്നു. എന്നാല്‍ പഠിച്ചുകൊണ്ടിരിക്കുന്നതിനാല്‍ വിവാഹാഭ്യര്‍ഥന നീതുവിന്‍റെ വീട്ടുകാര്‍ തള്ളി. ഇതിനുശേഷവും നീതുവിനെ കണ്ടിരുന്നതായി നിധീഷ് മൊഴി നല്‍കിയിട്ടുണ്ട്.

നിധീഷിനെ (27) തൃശൂര്‍ സി.ജെ.എം കോടതി (ഒന്ന്) ആറു ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. നിതീഷിന്‍റെ ബന്ധുക്കളും കൂട്ടുകാരും കോടതിയിലെത്തിയെങ്കിലും ആര്‍ക്കും മുഖം കൊടുത്തില്ല. പൊലീസ് കസ്റ്റഡിയില്‍ മകനെ കാണാനെത്തിയ അമ്മ രത്‌നകുമാരിയോട് നിതീഷ് ഒന്നും സംസാരിച്ചില്ല. തലകുമ്ബിട്ടിരുന്ന ഇയാള്‍ ഒടുവില്‍ അമ്മയുടെ കൈപിടിച്ച്‌ പൊട്ടിക്കരഞ്ഞു. മറ്റൊരാളുമായി സ്നേഹബന്ധമുണ്ടെന്ന് ബോദ്ധ്യപ്പെട്ടതിന്‍റെ വൈരാഗ്യത്തിലാണ് നീതുവിനെ കൊലപ്പെടുത്താന്‍ തീരുമാനിച്ചതെന്നാണ് നിതീഷിന്‍റെ മൊഴിയെന്ന് പൊലീസ് പറഞ്ഞു.

അതേസമയം, കുപ്പി നിറയെ പെട്രോള്‍ നിധീഷ് എങ്ങനെ സംഘടിപ്പിച്ചുവെന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്. പെട്രോളൊഴിച്ചു തീകൊളുത്തിയുള്ള കൊലപാതകങ്ങള്‍ വര്‍ധിച്ച സാഹചര്യത്തില്‍ കുപ്പികളില്‍ പെട്രോള്‍ വില്‍ക്കുന്നതു പെട്രോള്‍ പമ്പുകള്‍ അവസാനിപ്പിച്ചിരുന്നു. ഒരുകാരണവശാലും പെട്രോള്‍ കുപ്പിയില്‍ നല്‍കാന്‍ പാടില്ലെന്ന് പൊലീസിന്‍റെ കര്‍ശന നിര്‍ദ്ദേശവുമുണ്ട്. ഈ സാഹചര്യത്തില്‍ നിധീഷ് കരുതിയത് ബൈക്കില്‍ നിന്ന് ഊറ്റിയെടുത്ത പെട്രോള്‍ ആണെന്നാണ് നിഗമനം.

യാത്രകളിലുള്ള താല്‍പര്യമാണ് നിധീഷിനെയും നീതുവിനെയും സൗഹൃദത്തിലാക്കിയതെന്നു സുഹൃത്തുക്കള്‍ പറയുന്നു. യാത്രാ തല്‍പ്പരുടെ ഫേസ്‌ബുക്ക് കൂട്ടായ്മയില്‍ ഇരുവരും അംഗമായിരുന്നതായി പറയുന്നു. ഇരുവീട്ടുകാര്‍ക്കും ബന്ധത്തില്‍ താത്പര്യമുള്ളതായും പെണ്‍കുട്ടിയുടെ പഠനം കഴിഞ്ഞ് കല്യാണം നടത്താനുള്ള തീരുമാനത്തിലാണെന്നുമാണ് നിധീഷ് കൂട്ടുകാരോട് പറഞ്ഞിരുന്നത്.

പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ഇന്നലെ രാവിലെ ചിയ്യാരത്തെ വീട്ടിലെത്തിച്ച നീതുവിന്‍റെ മൃതദേഹം കാണാന്‍ ഒട്ടേറെപ്പേരെത്തിയിരുന്നു. പതിനൊന്നോടെ പാറമേക്കാവ് ശാന്തിഘട്ടില്‍ നീതുവിന്‍റെ മൃതദേഹം സംസ്‌കരിച്ചു.

Related Stories

latest news


Most Popular