13 Jun 2026
Saturday
LATEST NEWS
ശബരിമല സ്വര്ണപ്പാളി കൈമാറ്റ കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തിനും മുൻ ബോർഡ് അംഗം അജികുമാറിനും എസ്ഐടി നോട്ടീസ്... മിഥുനമാസ പൂജകൾക്കായി ശബരിമല നട നാളെ തുറക്കും... വിവാദങ്ങൾക്കിടയിൽ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥനായിരുന്ന മുരാരി ബാബു അന്തരിച്ചു... റവ. ഈ. ടി. കുര്യാക്കോസ് ഇട്ട്യാടത്ത് കോർ എപ്പിസ്കോപ്പ അന്തരിച്ചു... മെറ്റാ പ്ലാറ്റ്‌ഫോമുകൾക്ക് ആഗോളതലത്തിൽ തടസം; ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, വാട്സാപ്പ് സേവനങ്ങൾ ഭാഗികമായി നിലച്ചു... സംസ്ഥാനത്തെ പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്‌മെന്റ് ഫലം ജൂണ്‍ 15 തിങ്കളാഴ്ച പ്രസിദ്ധീകരിക്കും... NOWCAST - അടുത്ത മൂന്ന് മണിക്കൂറിൽ പ്രതീക്ഷിക്കാവുന്ന ദിനാന്തരീക്ഷാവസ്ഥ (Weather)... കെ.എം.സാബു മാത്യു കോട്ടയം ജില്ലാ പോലീസ് മേധാവി... ഭക്ഷ്യവകുപ്പിന് 3000 കോടി രൂപയുടെ സാമ്പത്തിക ബാധ്യതയുണ്ടെന്ന് ഭക്ഷ്യവകുപ്പ് മന്ത്രി അനൂപ് ജേക്കബ്... തേവര പാലത്തിൽ ലോറി അപകടം... മാസപ്പടി കേസ്: ഇഡിക്ക് മുന്നിൽ വീണ നാളെ ഹാജരാകില്ല, ആരോഗ്യപ്രശ്നം ചൂണ്ടിക്കാട്ടി ഇമെയിൽ... ആലപ്പുഴ മർദനക്കേസ്: അഞ്ച് പോലീസുകാർ എസ്‌ഐടിക്ക് മുന്നിൽ ഹാജരായി... ലോകകപ്പ് ഫുട്ബോൾ: ഗ്രൂപ്പ് ഘട്ട മത്സരങ്ങൾക്ക് നാളെ തുടക്കം; ആവേശപ്പോരാട്ടങ്ങൾക്ക് അരങ്ങൊരുങ്ങി... ജലജന്യ രോഗങ്ങള്‍: ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്... ജലജന്യ രോഗങ്ങള്‍: ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്...

പെപ്പര്‍ ചിക്കന്‍

 സുരഭി എസ്സ് നായര്‍

ആവശ്യമായവ 

1. ചിക്കന്‍ - 1 കിലോ
2. കുരുമുളക്‌പൊടി - 2 1/4 ടേബിള്‍സ്പൂണ്‍
3. നാരങ്ങാനീര് - 1 ടേബിള്‍സ്പൂണ്‍
4. സവാള - 3 എണ്ണം
5. തക്കാളി - 1 എണ്ണം
6. ഇഞ്ചി - 2 ഇഞ്ച് കഷ്ണം
7. വെളുത്തുള്ളി - 6 അല്ലി
8. കറിവേപ്പില - 2 ഇതള്‍
9. മല്ലിപ്പൊടി - 1 ടേബിള്‍ സ്പൂണ്‍
10. മഞ്ഞള്‍പ്പൊടി - 1/2ടീസ്പൂണ്‍
11. ഗരംമസാല - 1 സ്പൂണ്‍
12. വെളിച്ചെണ്ണ - 3 ടേബിള്‍സ്പൂണ്‍
13. വെള്ളം - 1/2കപ്പ്
14. ഉപ്പ് - ആവശ്യത്തിന്‌



തയ്യാറാക്കുന്ന വിധം

1. കോഴിയിറച്ചി ഇടത്തരം വലുപ്പത്തില്‍ കഷ്ണങ്ങളാക്കിയ ശേഷം കഴുകി വൃത്തിയാക്കുക

2. കുരുമുളക്‌പൊടി (2 ടേബിള്‍സ്പൂണ്‍), മഞ്ഞള്‍പ്പൊടി(1/2), നാരങ്ങാനീര്, ഉപ്പ് എന്നിവ നന്നായി യോജിപ്പിച്ച് കോഴിയിറച്ചിയില്‍ എന്നിവ നന്നായി യോജിപ്പിച്ച് കോഴിയിറച്ചിയില്‍ പുരട്ടി കുറഞ്ഞത് 1/2 മണിക്കൂര്‍ വെയ്ക്കുക.

3. സവാള, തക്കാളി, ഇഞ്ചി, വെളുത്തുള്ളി എന്നിവ ചെറുതായി അരിയുക.

4. പാനില്‍ 3 ടേബിള്‍സ്പൂണ്‍ എണ്ണ ചൂടാക്കി വെളുത്തുള്ളി, ഇഞ്ചി, സവാള, ഉപ്പ് എന്നിവ ഓരോന്നായി ചേര്‍ത്ത് മീഡിയം തീയില്‍ വഴറ്റുക.

5. ഇവ ഗോള്‍ഡന്‍ നിറമാകുമ്പോള്‍ തീ കുറച്ച് മല്ലിപ്പൊടിയും ഗരംമസാലയും ചേര്‍ത്ത് 1 മിനിറ്റ് ഇളക്കുക.

6. ഇതിലേയ്ക്ക് കോഴിയിറച്ചി , കറിവേപ്പില, തക്കാളി എന്നിവ ചേര്‍ത്ത് 5 മിനിറ്റ് നേരം നല്ല രീതിയില്‍ ഇടവിട്ട് ഇളക്കുക. പിന്നീട് 1/2 കപ്പ് വെള്ളം ചേര്‍ത്ത് അടച്ച് വച്ച് വേവിക്കുക.

7. വെന്തതിനുശേഷം അല്പനേരം അടപ്പ് തുറന്ന് വച്ച് ഗ്രേവി കുറുകുന്നവരെ ഇടവിട്ട് ഇളക്കുക.

8. ഇതിലേക്ക് 1/4 ടേബിള്‍സ്പൂണ്‍ കുരുമുളക്‌പൊടി ചേര്‍ത്ത് യോജിപ്പിച്ച് തീ അണയ്ക്കുക.


latest news


Most Popular