13 Jun 2026
Saturday
LATEST NEWS
ശബരിമല സ്വര്ണപ്പാളി കൈമാറ്റ കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തിനും മുൻ ബോർഡ് അംഗം അജികുമാറിനും എസ്ഐടി നോട്ടീസ്... മിഥുനമാസ പൂജകൾക്കായി ശബരിമല നട നാളെ തുറക്കും... വിവാദങ്ങൾക്കിടയിൽ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥനായിരുന്ന മുരാരി ബാബു അന്തരിച്ചു... റവ. ഈ. ടി. കുര്യാക്കോസ് ഇട്ട്യാടത്ത് കോർ എപ്പിസ്കോപ്പ അന്തരിച്ചു... മെറ്റാ പ്ലാറ്റ്‌ഫോമുകൾക്ക് ആഗോളതലത്തിൽ തടസം; ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, വാട്സാപ്പ് സേവനങ്ങൾ ഭാഗികമായി നിലച്ചു... സംസ്ഥാനത്തെ പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്‌മെന്റ് ഫലം ജൂണ്‍ 15 തിങ്കളാഴ്ച പ്രസിദ്ധീകരിക്കും... NOWCAST - അടുത്ത മൂന്ന് മണിക്കൂറിൽ പ്രതീക്ഷിക്കാവുന്ന ദിനാന്തരീക്ഷാവസ്ഥ (Weather)... കെ.എം.സാബു മാത്യു കോട്ടയം ജില്ലാ പോലീസ് മേധാവി... ഭക്ഷ്യവകുപ്പിന് 3000 കോടി രൂപയുടെ സാമ്പത്തിക ബാധ്യതയുണ്ടെന്ന് ഭക്ഷ്യവകുപ്പ് മന്ത്രി അനൂപ് ജേക്കബ്... തേവര പാലത്തിൽ ലോറി അപകടം... മാസപ്പടി കേസ്: ഇഡിക്ക് മുന്നിൽ വീണ നാളെ ഹാജരാകില്ല, ആരോഗ്യപ്രശ്നം ചൂണ്ടിക്കാട്ടി ഇമെയിൽ... ആലപ്പുഴ മർദനക്കേസ്: അഞ്ച് പോലീസുകാർ എസ്‌ഐടിക്ക് മുന്നിൽ ഹാജരായി... ലോകകപ്പ് ഫുട്ബോൾ: ഗ്രൂപ്പ് ഘട്ട മത്സരങ്ങൾക്ക് നാളെ തുടക്കം; ആവേശപ്പോരാട്ടങ്ങൾക്ക് അരങ്ങൊരുങ്ങി... ജലജന്യ രോഗങ്ങള്‍: ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്... ജലജന്യ രോഗങ്ങള്‍: ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്...

വന്ദേ മെട്രോയും മെമു ട്രെയിനുകളും ഇറക്കാന്‍ റെയില്‍വെയുടെ പദ്ധതി

ന്യൂഡല്‍ഹി: ഇന്ത്യന്‍ റെയില്‍വെ അടിമുടി മാറാന്‍ പോകുന്നു. ഹൃസ്വദൂര യാത്രക്കാരെ ലക്ഷ്യമിട്ട് കൂടുതല്‍ വന്ദേ മെട്രോയും മെമു ട്രെയിനുകളും ഇറക്കാന്‍ റെയില്‍വെയുടെ പദ്ധതി. അടുത്തുള്ള നഗരങ്ങളെ ബന്ധിപ്പിച്ചാണ് വന്ദേ മെട്രോ സര്‍വീസ് നടത്തുക. വന്ദേ മെട്രോയുടെ പേര് പിന്നീട് നമോ ഭാരത് എന്നാക്കി മാറ്റിയിരുന്നു. 50 നമോ ഭാരത് ട്രെയിനുകള്‍ നിര്‍മിക്കുമെന്ന് റെയില്‍വെ മന്ത്രി അശ്വനി വൈഷ്ണവ് പറഞ്ഞു.

50 നമോ ഭാരത് ട്രെയിനുകളും 100 മെമു ട്രെയിനുകളുമാണ് പുറത്തിറക്കുക. ഇവയ്ക്ക് 16 മുതല്‍ 20 വരെ കോച്ചുകളുണ്ടാകും.  ട്രെയിന്‍ യാത്ര ചെയ്യുന്നവര്‍ക്ക് കുറഞ്ഞ ചെലവില്‍ ആഡംബരവും ആശ്വാസകരവുമായ യാത്ര സമ്മാനിക്കുന്നതിനാണ് ഈ സര്‍വീസ് തുടങ്ങുന്നത്. വന്ദേഭാരത് എക്‌സ്പ്രസുകള്‍ക്ക് സമാനമാണ് വന്ദേ മെട്രോ. എന്നാല്‍ ചില മാറ്റങ്ങളുണ്ട്.

വന്ദേ മെട്രോ ട്രെയിനുകള്‍ പൂര്‍ണമായും ശീതീകരിച്ചതായിരിക്കും. വന്ദേഭാരത് എക്‌സ്പ്രസിന് ശേഷം റെയില്‍വെ ഇറക്കിയതാണ് വന്ദേ മെട്രോ, ഇതിന് ശേഷമാണ് ഇനി വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകള്‍ വരാന്‍ പോകുന്നത്. വന്ദേ മെട്രോ അടുത്തുള്ള നഗരങ്ങളെ ബന്ധിപ്പിക്കുന്നതും വന്ദേഭാരത് അകലെയുള്ള നഗരങ്ങളെ ബന്ധിപ്പിക്കുന്നതുമായ സര്‍വീസ് ആണ് നടത്തുന്നത്.

എന്നാല്‍ വന്ദേഭാരത് സ്ലീപ്പര്‍ രാത്രി യാത്ര കൂടി സാധ്യമാക്കും. കിടന്ന് യാത്ര ചെയ്യാനുള്ള സൗകര്യവും ഇതില്‍ ഉണ്ടാകും. ആദ്യ വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിന്‍ അടുത്ത മാസം സര്‍വീസ് ആരംഭിക്കുമെന്നാണ് വിവരം. 2026 മാര്‍ച്ച് 31നകം 30 വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകള്‍ ഇറക്കുമെന്നാണ് റെയില്‍വെ വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകള്‍.






latest news


Most Popular