13 Jun 2026
Saturday
LATEST NEWS
ശബരിമല സ്വര്ണപ്പാളി കൈമാറ്റ കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തിനും മുൻ ബോർഡ് അംഗം അജികുമാറിനും എസ്ഐടി നോട്ടീസ്... മിഥുനമാസ പൂജകൾക്കായി ശബരിമല നട നാളെ തുറക്കും... വിവാദങ്ങൾക്കിടയിൽ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥനായിരുന്ന മുരാരി ബാബു അന്തരിച്ചു... റവ. ഈ. ടി. കുര്യാക്കോസ് ഇട്ട്യാടത്ത് കോർ എപ്പിസ്കോപ്പ അന്തരിച്ചു... മെറ്റാ പ്ലാറ്റ്‌ഫോമുകൾക്ക് ആഗോളതലത്തിൽ തടസം; ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, വാട്സാപ്പ് സേവനങ്ങൾ ഭാഗികമായി നിലച്ചു... സംസ്ഥാനത്തെ പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്‌മെന്റ് ഫലം ജൂണ്‍ 15 തിങ്കളാഴ്ച പ്രസിദ്ധീകരിക്കും... NOWCAST - അടുത്ത മൂന്ന് മണിക്കൂറിൽ പ്രതീക്ഷിക്കാവുന്ന ദിനാന്തരീക്ഷാവസ്ഥ (Weather)... കെ.എം.സാബു മാത്യു കോട്ടയം ജില്ലാ പോലീസ് മേധാവി... ഭക്ഷ്യവകുപ്പിന് 3000 കോടി രൂപയുടെ സാമ്പത്തിക ബാധ്യതയുണ്ടെന്ന് ഭക്ഷ്യവകുപ്പ് മന്ത്രി അനൂപ് ജേക്കബ്... തേവര പാലത്തിൽ ലോറി അപകടം... മാസപ്പടി കേസ്: ഇഡിക്ക് മുന്നിൽ വീണ നാളെ ഹാജരാകില്ല, ആരോഗ്യപ്രശ്നം ചൂണ്ടിക്കാട്ടി ഇമെയിൽ... ആലപ്പുഴ മർദനക്കേസ്: അഞ്ച് പോലീസുകാർ എസ്‌ഐടിക്ക് മുന്നിൽ ഹാജരായി... ലോകകപ്പ് ഫുട്ബോൾ: ഗ്രൂപ്പ് ഘട്ട മത്സരങ്ങൾക്ക് നാളെ തുടക്കം; ആവേശപ്പോരാട്ടങ്ങൾക്ക് അരങ്ങൊരുങ്ങി... ജലജന്യ രോഗങ്ങള്‍: ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്... ജലജന്യ രോഗങ്ങള്‍: ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്...

റവ. ഈ. ടി. കുര്യാക്കോസ് ഇട്ട്യാടത്ത് കോർ എപ്പിസ്കോപ്പ അന്തരിച്ചു

കോട്ടയം: മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയിലെ സീനിയർ വൈദീകനും മണർകാട് വിശുദ്ധ മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രൽ വികാരിയുമായിരുന്ന റവ. ഈ. ടി. കുര്യാക്കോസ് ഇട്ട്യാടത്ത് കോർ എപ്പിസ്കോപ്പ (96) അന്തരിച്ചു. സംസ്കാര ചടങ്ങുകൾ പിന്നീട് നടത്തുമെന്ന് സഭാ അധികൃതർ അറിയിച്ചു.

1929 ഡിസംബർ 5-ന് ജനിച്ച കുര്യാക്കോസ് കോർ എപ്പിസ്കോപ്പ 20-ാം വയസ്സിൽ പുണ്യശ്ലോകനായ മീഖായേൽ മാർ ദീവന്നാസ്യോസ് തിരുമേനിയിൽ നിന്ന് ശെമ്മാശപട്ടം സ്വീകരിച്ചു. തുടർന്ന് 1957-ൽ പുണ്യശ്ലോകനായ പൗലോസ് മാർ പീലക്‌സിനോസ് തിരുമേനിയിൽ നിന്ന് കശ്ശീശ്ശ പട്ടവും സ്വീകരിച്ചു. 1993-ൽ പെരുമ്പള്ളിയിൽ വെച്ച് ഗീവർഗീസ് മാർ ഗ്രീഗോറിയോസ് തിരുമേനിയാണ് അദ്ദേഹത്തെ കോർ എപ്പിസ്കോപ്പ സ്ഥാനത്തേക്ക് ഉയർത്തിയത്.

2007-ൽ മാത്യൂ പി. എലിയാസ് കോർ എപ്പിസ്കോപ്പയുടെ നിര്യാണത്തെ തുടർന്ന് മണർകാട് കത്തീഡ്രലിന്റെ വികാരിയായി ചുമതലയേറ്റ അദ്ദേഹം ദീർഘകാലം പള്ളി വക വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും ആശുപത്രിയുടെയും മാനേജരായും വിവിധ ഭക്തസംഘടനകളുടെ പ്രസിഡന്റായും സേവനമനുഷ്ഠിച്ചു. ആത്മീയ-സാമൂഹിക മേഖലകളിലെ അദ്ദേഹത്തിന്റെ സംഭാവനകൾ ശ്രദ്ധേയമായിരുന്നു.

ഭാര്യ: അന്നമ്മ കുര്യാക്കോസ് മക്കൾ: ഡോ. ഇ. കെ. തോമസ് (മുൻ വകുപ്പ് മേധാവി, കാർഷിക സാമ്പത്തികശാസ്ത്ര വകുപ്പ്, കേരള കാർഷിക സർവകലാശാല), പ്രൊഫ. ഡോ. ഇ. കെ. മാത്യു (മുൻ രജിസ്ട്രാർ, കേരള കാർഷിക സർവകലാശാല), പ്രൊഫ. ഇ. കെ. കുര്യാക്കോസ് (മുൻ പ്രിൻസിപ്പൽ, സെന്റ് മേരീസ് കോളേജ് മണർകാട്), ഇ. കെ. എലിയാമ്മ, ഇ. കെ. അന്നമ്മ.

മരുമക്കൾ: ലൈലമ്മ തോമസ്, രജീന ജോർജ് (മുൻ ഉദ്യോഗസ്ഥ, BPCL), പരേതനായ സുകു ചുങ്കത്ത്, പ്രൊഫ. ഡോ. ഇ. വി. നൈബി (മുൻ ഡയറക്ടർ ഓഫ് അക്കാദമിക് ആൻഡ് പി.ജി. സ്റ്റഡീസ്, കേരള കാർഷിക സർവകലാശാല).

സഭയുടെയും സമൂഹത്തിന്റെയും വിവിധ മേഖലകളിൽ സജീവ സാന്നിധ്യമായിരുന്ന റവ. ഈ. ടി. കുര്യാക്കോസ് ഇട്ട്യാടത്ത് കോർ എപ്പിസ്കോപ്പയുടെ നിര്യാണം വിശ്വാസി സമൂഹത്തിന് വലിയ നഷ്ടമായാണ് വിലയിരുത്തപ്പെടുന്നത്.

Related Stories

latest news


Most Popular