13 Jun 2026
Saturday
LATEST NEWS
ശബരിമല സ്വര്ണപ്പാളി കൈമാറ്റ കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തിനും മുൻ ബോർഡ് അംഗം അജികുമാറിനും എസ്ഐടി നോട്ടീസ്... മിഥുനമാസ പൂജകൾക്കായി ശബരിമല നട നാളെ തുറക്കും... വിവാദങ്ങൾക്കിടയിൽ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥനായിരുന്ന മുരാരി ബാബു അന്തരിച്ചു... റവ. ഈ. ടി. കുര്യാക്കോസ് ഇട്ട്യാടത്ത് കോർ എപ്പിസ്കോപ്പ അന്തരിച്ചു... മെറ്റാ പ്ലാറ്റ്‌ഫോമുകൾക്ക് ആഗോളതലത്തിൽ തടസം; ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, വാട്സാപ്പ് സേവനങ്ങൾ ഭാഗികമായി നിലച്ചു... സംസ്ഥാനത്തെ പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്‌മെന്റ് ഫലം ജൂണ്‍ 15 തിങ്കളാഴ്ച പ്രസിദ്ധീകരിക്കും... NOWCAST - അടുത്ത മൂന്ന് മണിക്കൂറിൽ പ്രതീക്ഷിക്കാവുന്ന ദിനാന്തരീക്ഷാവസ്ഥ (Weather)... കെ.എം.സാബു മാത്യു കോട്ടയം ജില്ലാ പോലീസ് മേധാവി... ഭക്ഷ്യവകുപ്പിന് 3000 കോടി രൂപയുടെ സാമ്പത്തിക ബാധ്യതയുണ്ടെന്ന് ഭക്ഷ്യവകുപ്പ് മന്ത്രി അനൂപ് ജേക്കബ്... തേവര പാലത്തിൽ ലോറി അപകടം... മാസപ്പടി കേസ്: ഇഡിക്ക് മുന്നിൽ വീണ നാളെ ഹാജരാകില്ല, ആരോഗ്യപ്രശ്നം ചൂണ്ടിക്കാട്ടി ഇമെയിൽ... ആലപ്പുഴ മർദനക്കേസ്: അഞ്ച് പോലീസുകാർ എസ്‌ഐടിക്ക് മുന്നിൽ ഹാജരായി... ലോകകപ്പ് ഫുട്ബോൾ: ഗ്രൂപ്പ് ഘട്ട മത്സരങ്ങൾക്ക് നാളെ തുടക്കം; ആവേശപ്പോരാട്ടങ്ങൾക്ക് അരങ്ങൊരുങ്ങി... ജലജന്യ രോഗങ്ങള്‍: ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്... ജലജന്യ രോഗങ്ങള്‍: ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്...

*സ്വർണവില കുത്തനെ ഇടിഞ്ഞു; പവൻ ₹1.02 ലക്ഷത്തിന് സമീപം*

സ്വർണവില കുത്തനെ ഇടിഞ്ഞു, പവന് കുറഞ്ഞത് 4360 രൂപ. സ്വർണാഭരണങ്ങൾ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് അനുയോജ്യ സമയം.

സ്വർണം ഗ്രാമിന് 545 രൂപയും, പവന് 4360 രൂപയും കുറഞ്ഞു.

ഇതോടെ  ഒരു പവന്റെ വില 1,02,680 രൂപ എന്ന നിരക്കിലേക്ക് താഴ്ന്നു. ഒരു ഗ്രാം സ്വർണത്തിന് 12,835 രൂപയാണ് ഇന്നത്തെ വില.

സംസ്ഥാനത്ത് സ്വർണവിലയിൽ റെക്കോർഡ് ഇടിവ് രേഖപ്പെടുത്തിക്കൊണ്ട് വിപണി രണ്ടര മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിലെത്തിയിരിക്കുന്നത്.

ഓൾ കേരള ഗോൾഡ് ആൻ്റ് സിൽവർ മർച്ചൻ്റ്സ് അസോസിയേഷൻ്റെ കണക്കുകൾ പ്രകാരം ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലായിരുന്ന സ്വർണം, മാർച്ചിലെ ഏറ്റവും കുറഞ്ഞ നിരക്കായ മാർച്ച് 16 ലെ 1,15,440 രൂപയും മറികടന്നാണ് ഇപ്പോൾ ഒരു ലക്ഷത്തിന് തൊട്ടരികിൽ എത്തിനിൽക്കുന്നത്.

കഴിഞ്ഞ ശനി, ഞായർ ദിവസങ്ങളിൽ 1,07,040 രൂപയിൽ തുടർന്ന വിലയാണ് ഇന്ന് കുത്തനെ ഇടിഞ്ഞത്.

സ്വർണത്തിനൊപ്പം വെള്ളി വിലയിലും കുറവുണ്ടായിട്ടുണ്ട്; ഗ്രാമിന് 15 രൂപ കുറഞ്ഞ് 230 രൂപയായും 10 ഗ്രാമിന് 2300 രൂപയായും വെള്ളി വില മാറി.

ജനുവരി മാസത്തെ വില നിലവാരത്തിലേക്ക് വിപണി മടങ്ങിയെത്തുന്ന ഈ ട്രെന്റ് വരും ദിവസങ്ങളിലും തുടരുമോ എന്നാണ് ഉപഭോക്താക്കൾ ഉറ്റുനോക്കുന്നത്.

ജനുവരി 29 ന് പവൻവില റെക്കോഡിലെത്തിയത്.  1,31,160 രൂപയും ഗ്രാം വില 16,395 രൂപയുമെന്ന സർവകാല വിലയാണ് അന്ന് രേഖപ്പെടുത്തിയത്.


സ്വർണവില കുറയുന്നത് ആഭരണപ്രിയർക്ക് നേട്ടമാകുന്നതിനൊപ്പം വിവാഹ സീസൺ ആയതിനാൽ വിപണിക്കും ഗുണം ചെയ്യും.

Related Stories

latest news


Most Popular