13 Jun 2026
Saturday
LATEST NEWS
ശബരിമല സ്വര്ണപ്പാളി കൈമാറ്റ കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തിനും മുൻ ബോർഡ് അംഗം അജികുമാറിനും എസ്ഐടി നോട്ടീസ്... മിഥുനമാസ പൂജകൾക്കായി ശബരിമല നട നാളെ തുറക്കും... വിവാദങ്ങൾക്കിടയിൽ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥനായിരുന്ന മുരാരി ബാബു അന്തരിച്ചു... റവ. ഈ. ടി. കുര്യാക്കോസ് ഇട്ട്യാടത്ത് കോർ എപ്പിസ്കോപ്പ അന്തരിച്ചു... മെറ്റാ പ്ലാറ്റ്‌ഫോമുകൾക്ക് ആഗോളതലത്തിൽ തടസം; ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, വാട്സാപ്പ് സേവനങ്ങൾ ഭാഗികമായി നിലച്ചു... സംസ്ഥാനത്തെ പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്‌മെന്റ് ഫലം ജൂണ്‍ 15 തിങ്കളാഴ്ച പ്രസിദ്ധീകരിക്കും... NOWCAST - അടുത്ത മൂന്ന് മണിക്കൂറിൽ പ്രതീക്ഷിക്കാവുന്ന ദിനാന്തരീക്ഷാവസ്ഥ (Weather)... കെ.എം.സാബു മാത്യു കോട്ടയം ജില്ലാ പോലീസ് മേധാവി... ഭക്ഷ്യവകുപ്പിന് 3000 കോടി രൂപയുടെ സാമ്പത്തിക ബാധ്യതയുണ്ടെന്ന് ഭക്ഷ്യവകുപ്പ് മന്ത്രി അനൂപ് ജേക്കബ്... തേവര പാലത്തിൽ ലോറി അപകടം... മാസപ്പടി കേസ്: ഇഡിക്ക് മുന്നിൽ വീണ നാളെ ഹാജരാകില്ല, ആരോഗ്യപ്രശ്നം ചൂണ്ടിക്കാട്ടി ഇമെയിൽ... ആലപ്പുഴ മർദനക്കേസ്: അഞ്ച് പോലീസുകാർ എസ്‌ഐടിക്ക് മുന്നിൽ ഹാജരായി... ലോകകപ്പ് ഫുട്ബോൾ: ഗ്രൂപ്പ് ഘട്ട മത്സരങ്ങൾക്ക് നാളെ തുടക്കം; ആവേശപ്പോരാട്ടങ്ങൾക്ക് അരങ്ങൊരുങ്ങി... ജലജന്യ രോഗങ്ങള്‍: ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്... ജലജന്യ രോഗങ്ങള്‍: ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്...

പാലയിലെ മാണിക്യം....

സുരഭി എസ്സ് നായര്‍

കേരളരാഷ്ട്രീയത്തിലെ സുപ്രധാന കണ്ണിയാണ് കെ എം മാണിയെന്ന കരിങ്ങോഴയ്ക്കല്‍ മാണി മാണി. കേരളരാഷ്ട്രീയത്തിലെ മുടി ചൂടാമന്നന്‍ തലതൊട്ടപ്പന്‍ എന്നിങ്ങനെ നിരവധി വിശേഷണങ്ങളാണ് മാണിയെന്ന നേതാവിനുണ്ടായിരുന്നത്. അദ്ദേഹത്തിന്റെ മാത്രമായി നിരവധി റെക്കോര്‍ഡുകളാണുള്ളത്. ഇനിയൊരു പക്ഷേ മറ്റാര്‍ക്കും തകര്‍ക്കാനാകാത്ത റൊക്കോര്‍ഡുകളായി മാറാനും സാധ്യതയുണ്ട്. 1975 ഡിസംബര്‍ 26ന് ആദ്യമായി മന്ത്രിസഭയില്‍ അംഗമായ കെ എം മാണി ഏറ്റവും കൂടുതല്‍ കാലം മന്ത്രിയായിരുന്ന ബേബി ജോണിന്റെ റെക്കോര്‍ഡ് തകര്‍ത്തു. ഏഴ് മന്ത്രി സഭകളിലായി 6061 ദിവസം മാണി മന്ത്രിപദവിയില്‍ ഉണ്ടായിരുന്നു. ഏറ്റവും കൂടുതല്‍ ബജറ്റ് അവതരിപ്പിച്ച ധനമന്ത്രി, ഏറ്റവും കൂടുതല്‍ നിയമസഭകളില്‍ മന്ത്രി , ഏറ്റവും കൂടുതല്‍ സത്യപ്രതിജ്ഞ ചെയ്ത മന്ത്രി, ഒരു മണ്ഡലത്തെ ഏറ്റവും കൂടുതല്‍ കാലം പ്രതിനിധാനം ചെയ്ത നിയമസഭാംഗം തുടങ്ങിയ റെക്കോര്‍ഡുകളെല്ലാം മാണിക്ക് സ്വന്തമാണ്.

പത്ത് മന്ത്രിസഭകളില്‍ അംഗമായിരുന്ന മാണിക്കാണ് കേരളത്തില്‍ ഏറ്റവും കൂടുതല്‍ മന്ത്രിസഭകളില്‍ അംഗമായിരുന്നതിന്റെ റെക്കോര്‍ഡ്. അച്യുതമേനൊന്റെ ഒരു മന്ത്രിസഭയിലും,​ കെ.കരുണാകരന്റെ നാല് മന്ത്രിസഭകളിലും  ആന്റണിയുടെ മൂന്ന് മന്ത്രിസഭകളിലും, പി.കെ.വി മന്ത്രിസഭയിലും, നായനാരുടെ ഒരു മന്ത്രിസഭയിലും  അദ്ദേഹം മന്ത്രിയായിരുന്നു. ഏറ്റവും കൂടുതല്‍ നിയമ സഭകളില്‍ മന്ത്രിയായെന്ന റെക്കാഡും മാണിക്കുള്ളതാണ്. തുടര്‍ച്ചയായി 11 നിയമസഭകളില്‍ അംഗമായ അദ്ദേഹം 4,5,6,7,9,11,13 എന്നീ ഏഴ് നിയമസഭകളില്‍ മന്ത്രിയായി. 1964ല്‍ രൂപീകൃതമായ പാലാ നിയമസഭാ മണ്ഡലത്തില്‍ 1965 മുതല്‍ പതിമൂന്ന് തവണ അവിടെ ജയിച്ച മാണി ഒരിക്കലും തിരഞ്ഞെടുപ്പില്‍ ഇതുവരെ പരാജയം അറിയാത്ത നേതാവുമാണ്.

കോട്ടയം ജില്ലയിലെ മീനച്ചില്‍ താലൂക്കിലെ മരങ്ങാട്ടുപള്ളിയില്‍ കര്‍ഷക ദമ്പതികളായ തൊമ്മന്‍ മാണിയുടെയും ഏലിയാമ്മയുടേയും മകനായി 1933 ജനുവരി 30 നാണ് മാണിയുടെ ജനനം. മദ്രാസ് ലോ കോളജില്‍ നിന്ന് നിയമ ബിരുദം. ഹൈക്കോടതി ജഡ്ജി പി ഗോവിന്ദമേനോന്റെ കീഴില്‍ 1955 ല്‍ കോഴിക്കോട് അഭിഭാഷകനായി ചേര്‍ന്നു. ഇതിനിടെ കോണ്‍ഗ്രസിലൂടെ പൊതുരംഗത്ത് സജീവമായി. കോണ്‍ഗ്രസ് മരങ്ങാട്ടുപിള്ളി വാര്‍ഡ് പ്രസിഡന്റായിട്ടായിരുന്നു രാഷ്ട്രീയത്തില്‍ തുടക്കം. 1959 ല്‍ കെപിസിസി അംഗമായി. 1960 മുതല്‍ 64 വരെ കോട്ടയം ഡിസിസി സെക്രട്ടറിയായി.

1964 ഒക്ടോബര്‍  9നു കേരള കോണ്‍ഗ്രസ് രൂപീകരിച്ചു എന്നാല്‍ ആസമയത്ത്‌ മാണി അതിന്റെ ഭാഗമായിരുന്നില്ല. 1965 മാര്‍ച്ച്‌ നാലിനു നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ പാലാ സീറ്റിലേക്ക് കോണ്‍ഗ്രസ് മാണിയെ പരിഗണിച്ചില്ല. രോഷാകുലനായ മാണി കേരള കോണ്‍ഗ്രസിലെത്തുകയായിരുന്നു. പാലയില്‍ നിന്നും കേരള കോണ്‍ഗ്രസ് ലേബലില്‍ കെ എം മാണി നിയമസഭയിലേക്ക് വിജയിച്ചു. 1964 ല്‍ രൂപീകൃതമായ പാലാ നിയമസഭാ മണ്ഡലത്തില്‍ 1965 മുതല്‍ പതിമൂന്ന് തവണയാണ് മാണി വിജയിച്ചത്. ഒരിക്കല്‍ പോലും പരാജയം നേരിടാത്ത കുതിപ്പ്. 1965 മുതല്‍ കേരള നിയമസഭയുടെ ചരിത്രം കെ എം മാണിയുടേത് കൂടിയായി.

1975 ലെ അച്യുതമേനോന്‍ മന്ത്രിസഭയിലാണ് കെ എം മാണി ആദ്യമായി മന്ത്രിയാകുന്നത്. അടിയന്തരാവസ്ഥയെ ശക്തമായി എതിര്‍ത്ത സിപിഎമ്മുമായി സഹകരിക്കുന്ന പ്രതിപക്ഷ എം.എല്‍.എ എന്ന നിലയില്‍ പൊലീസിന്റെ നോട്ടപ്പുള്ളിയായ മാണി ഒളിവില്‍ പോയിരുന്നു. അടിയന്തരാവസ്ഥയ്ക്ക് ശേഷം 1977 മാര്‍ച്ച്‌ 25 ന് രൂപീകരിച്ച കെ കരുണാകരന്‍ സര്‍ക്കാരി

ലും മാണി മന്ത്രിയായി തുടര്‍ന്നു. രാജന്‍കേസുമായി ബന്ധപ്പെട്ട കോടതി പരാമര്‍ശത്തെ തുടര്‍ന്ന് കരുണാകരന്‍ ഏപ്രില്‍ 25 ന് രാജിവെച്ചു. രാജനെ അറസ്റ്റ് ചെയ്തിട്ടില്ലെന്ന കരുണാകരന്റെ സത്യവാങ്മൂലം കള്ളമാണെന്ന ഹൈക്കോടതി വിധിയാണ് കരുണാകരന്റെ രാജിക്ക് കാരണമായത്. തുടര്‍ന്ന് എ കെ ആന്റണി പുതിയ സര്‍ക്കാര്‍ രൂപീകരിച്ചപ്പോഴും മാണി തുടര്‍ന്നു. ആഭ്യന്തര വകുപ്പ് മന്ത്രിയായിരുന്നു അദ്ദേഹം. 1978 ഒക്ടോബര്‍ മാസം എ.കെ. ആന്റണി രാജിവച്ചു.

സിപിഐ നേതാവ് പി കെ വാസുദേവന്‍ നായരുടെ നേതൃത്വത്തില്‍ പുതിയ സര്‍ക്കാര്‍ രൂപീകരിച്ചു. ഈ സര്‍ക്കാരിലും ആഭ്യന്തര വകുപ്പ് മാണിക്ക്.  ഇടത് ഐക്യം ശക്തിപ്പെടുത്തുക എന്ന സിപിഐ തീരുമാനത്തെ തുടര്‍ന്ന് പികെവി മുഖ്യമന്ത്രി പദം രാജിവെക്കുകയും സിപിഐ സിപിഎമ്മിനൊപ്പം പോകുകയും ചെയ്തു. തുടര്‍ന്ന് മാണിയുടെ പേര് വീണ്ടും മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ന്നുവന്നു. എന്നാല്‍ സ്പീക്കറായിരുന്ന സിഎച്ച്‌ മുഹമ്മദ് കോയക്കായിരുന്നു നറുക്ക് വീണത്. അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് മന്ത്രിസഭയ്ക്കുള്ള പിന്തുണ കേരള കോണ്‍ഗ്രസ് പിന്‍വലിച്ചതോടെ മുഹമ്മദ് കോയ സര്‍ക്കാരും വീണു. 1980 ല്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ മാണിയും ആന്റണി കോണ്‍ഗ്രസും ഇടതുപക്ഷത്തിനൊപ്പമായിരുന്നു. ഇ കെ നായനാരുടെ നേതൃത്വത്തിലുള്ള സര്‍ക്കാരില്‍ മാണിയും അംഗമായി. ധനകാര്യ-നിയമ വകുപ്പായിരുന്നു ലഭിച്ചത്.

1981 ഡിസംബറില്‍ കെ കരുണാകരന്റെ നേതൃത്വത്തില്‍ പുതിയ സര്‍ക്കാര്‍ രൂപീകരിച്ചു. മാണി അതിലും ഭാഗമായി. എന്നാല്‍ ലോനപ്പന്‍ നമ്ബാടന്‍ രാജിവെച്ചതിനെ തുടര്‍ന്ന് 1982 മാര്‍ച്ചില്‍ ആ സര്‍ക്കാരും വീണു. 1982 ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ വിജയിച്ച്‌ കെ കരുണാകരന്റെ നേതൃത്വത്തില്‍ യുഡിഎഫ് വീണ്ടും ഭരണത്തിലെത്തി. മാണി വീണ്ടും ധനമന്ത്രിയായി. 1991 ലെയും 2001 ലെയും യുഡിഎഫ് സര്‍ക്കാരിലും മാണി മന്ത്രിയായി. 2011 ലെ ഉമ്മന്‍ചാണ്ടി സര്‍ക്കാരിലും മാണി ധനമന്ത്രിയായി.

കേവലം ഒരു രാഷ്ട്രീയ നേതാവ് എന്നതിലുപരി അധ്വാനവര്‍ഗ സിദ്ധാന്തം എന്ന പുതിയ തിയറി കൂടി കേരള സമൂഹത്തിന് കെ എം മാണി സംഭാവന ചെയ്തു. 1978 ലെ കേരള കോണ്‍ഗ്രസിന്റെ സംസ്ഥാന സമ്മേളനത്തിലായിരുന്നു അധ്വാനവര്‍ഗ സിദ്ധാന്തം ആദ്യമായി അവതരിപ്പിക്കുന്നത്. കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രം കാലഹരണപ്പെട്ടുപോയി. കോണ്‍ഗ്രസ് വിശ്വസിക്കുന്ന തത്വശാസ്ത്രം മഹാത്മജി സ്വതന്ത്ര ഭാരതത്തിന് വേണ്ടി തയ്യാറാക്കിയതാണ്. എന്നാല്‍ നിലവിലെ ജീവിതരീതികളോട് നീതി പുലര്‍ത്തുന്നതാണ് അദ്വാന വര്‍ഗ സിദ്ധാന്തമെന്ന് കെ എം മാണി വ്യക്തമാക്കി. ജാതിയും മതവും കൂട്ടിക്കലര്‍ത്താതെയാണ് അധ്വാന വര്‍ഗ സിദ്ധാന്തം രൂപപ്പെടുത്തിയിരിക്കുന്നത്. കമ്യൂണിസത്തില്‍ ഒന്നോ രണ്ടോ ഏക്കര്‍ ഭൂമി ഉള്ളവനും മുതലാളിയുടെ ഗണത്തില്‍ വരുമ്ബോള്‍ സമത്വം എവിടെയാണെന്നും മാണി ചോദിക്കുന്നു.

ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കെഎം മാണി ഏറെ നാളായി ചികിത്സയില്‍ ആയിരുന്നു. ഇക്കഴിഞ്ഞ വെളളിയാഴ്ചയാണ് അദ്ദേഹത്തെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അതിന് മുന്‍പും അദ്ദേഹത്തെ ഒരു തവണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ടായിരുന്നു. ആരോഗ്യ നില മെച്ചപ്പെട്ടതിനെ തുടര്‍ന്ന് അദ്ദേഹത്തെ ഡിസ്ചാര്‍ജ് ചെയ്തു. പിന്നീട് രോഗം വീണ്ടും മൂര്‍ച്ഛിച്ചതിനെ തുടര്‍ന്നാണ് വെള്ളിയാഴ്ച വീണ്ടും ആശുപത്രിയിലെത്തിച്ചത്. പ്രത്യേക സൗകര്യമുളള ആംബുലന്‍സിലാണ് അദ്ദേഹത്തെ കോട്ടയത്ത് നിന്നും കൊച്ചിയിലെ പ്രമുഖ ആശുപത്രിയില്‍ എത്തിച്ചത്. പരിശോധനയില്‍ വൃക്കകള്‍ തകരാറിലാണെന്ന് കണ്ടെത്തി.

മരണ സമയത്ത് ഭാര്യ കുട്ടിയമ്മ, മകന്‍ ജോസ് കെ മാണി, പേരക്കുട്ടികള്‍ എന്നിവര്‍ മാണിയുടെ സമീപത്തുണ്ടായിരുന്നു. ജോസ് കെ മാണിയെ കൂടാതെ എല്‍സമ്മ, ആനി, സ്മിത, ടെസ്സി, സാലി എന്നിവരും കെഎം മാണിയുടെ മക്കളാണ്.




Related Stories

latest news


Most Popular