13 Jun 2026
Saturday
LATEST NEWS
ശബരിമല സ്വര്ണപ്പാളി കൈമാറ്റ കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തിനും മുൻ ബോർഡ് അംഗം അജികുമാറിനും എസ്ഐടി നോട്ടീസ്... മിഥുനമാസ പൂജകൾക്കായി ശബരിമല നട നാളെ തുറക്കും... വിവാദങ്ങൾക്കിടയിൽ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥനായിരുന്ന മുരാരി ബാബു അന്തരിച്ചു... റവ. ഈ. ടി. കുര്യാക്കോസ് ഇട്ട്യാടത്ത് കോർ എപ്പിസ്കോപ്പ അന്തരിച്ചു... മെറ്റാ പ്ലാറ്റ്‌ഫോമുകൾക്ക് ആഗോളതലത്തിൽ തടസം; ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, വാട്സാപ്പ് സേവനങ്ങൾ ഭാഗികമായി നിലച്ചു... സംസ്ഥാനത്തെ പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്‌മെന്റ് ഫലം ജൂണ്‍ 15 തിങ്കളാഴ്ച പ്രസിദ്ധീകരിക്കും... NOWCAST - അടുത്ത മൂന്ന് മണിക്കൂറിൽ പ്രതീക്ഷിക്കാവുന്ന ദിനാന്തരീക്ഷാവസ്ഥ (Weather)... കെ.എം.സാബു മാത്യു കോട്ടയം ജില്ലാ പോലീസ് മേധാവി... ഭക്ഷ്യവകുപ്പിന് 3000 കോടി രൂപയുടെ സാമ്പത്തിക ബാധ്യതയുണ്ടെന്ന് ഭക്ഷ്യവകുപ്പ് മന്ത്രി അനൂപ് ജേക്കബ്... തേവര പാലത്തിൽ ലോറി അപകടം... മാസപ്പടി കേസ്: ഇഡിക്ക് മുന്നിൽ വീണ നാളെ ഹാജരാകില്ല, ആരോഗ്യപ്രശ്നം ചൂണ്ടിക്കാട്ടി ഇമെയിൽ... ആലപ്പുഴ മർദനക്കേസ്: അഞ്ച് പോലീസുകാർ എസ്‌ഐടിക്ക് മുന്നിൽ ഹാജരായി... ലോകകപ്പ് ഫുട്ബോൾ: ഗ്രൂപ്പ് ഘട്ട മത്സരങ്ങൾക്ക് നാളെ തുടക്കം; ആവേശപ്പോരാട്ടങ്ങൾക്ക് അരങ്ങൊരുങ്ങി... ജലജന്യ രോഗങ്ങള്‍: ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്... ജലജന്യ രോഗങ്ങള്‍: ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്...

*മുസ്‌ലിം ജനവിഭാഗത്തെ പിണക്കുന്നത് തെരഞ്ഞെടുപ്പില്‍ ഗുണകരമാവില്ലെന്ന് സിപിഐഎം*

കണ്ണൂര്‍: തദ്ദേശ തെരഞ്ഞെടുപ്പിലെ വമ്പന്‍ പരാജയത്തിന്റെ പശ്ചാത്തലത്തിലും നിയമസഭ തെരഞ്ഞെടുപ്പില്‍ വിജയം ലക്ഷ്യമിട്ട് മാറ്റങ്ങളുമായി സിപിഐഎം. തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് മുസ്‌ലിം ന്യൂനപക്ഷത്തെ ചേര്‍ത്ത് നിര്‍ത്തണമെന്നാണ് തീരുമാനം.


മുസ്‌ലിം ജനവിഭാഗത്തെ പിണക്കുന്നത് തെരഞ്ഞെടുപ്പില്‍ ഗുണകരമാവില്ലെന്നാണ് വിലയിരുത്തല്‍. തുടര്‍ന്നാണ് ചേര്‍ത്തു നിര്‍ത്തുന്ന സമീപനം സ്വീകരിക്കണമെന്ന നിലപാടെടുത്തത്. ഇതിന്റെ ഭാഗമായാണ് മുതിര്‍ന്ന നേതാവ് എ കെ ബാലന്‍ നടത്തിയ പ്രസ്താവന ഒന്നടങ്കം പാര്‍ട്ടി തള്ളിയത്.

രണ്ടാമതും അധികാരത്തിലെത്തിയ 2021ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ മുസ്‌ലിം വോട്ട് എല്‍ഡിഎഫിന് ലഭിച്ചിരുന്നു. എന്നാല്‍ 2024ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ന്യൂനപക്ഷ വോട്ടുകള്‍ യുഡിഎഫിനാണ് ലഭിച്ചത്. അതേ സമയം ആലപ്പുഴ, ലോക്‌സഭാ മണ്ഡലങ്ങളിലാവട്ടെ ഇടതിന് പരമ്പരാഗതമായി പിന്തുണച്ചിരുന്ന വോട്ടര്‍മാരില്‍ ഒരു വിഭാഗം ബിജെപിയ്ക്ക് വോട്ട് ചെയ്‌തെന്ന വിലയിരുത്തലും ഉണ്ടായി. ഇതിനെ തുടര്‍ന്ന് സിപിഐഎം നയനിലപാടുകളില്‍ മാറ്റം വരുത്തിയെന്ന വിലയിരുത്തല്‍ രാഷ്ട്രീയ നിരീക്ഷകര്‍ നടത്തിയിരുന്നു. ആ നിലപാടില്‍ നിന്ന് മാറുന്നുവെന്ന സൂചനകളാണ്
ഇപ്പോള്‍ വരുന്നത്.

Related Stories

latest news


Most Popular