13 Jun 2026
Saturday
LATEST NEWS
ശബരിമല സ്വര്ണപ്പാളി കൈമാറ്റ കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തിനും മുൻ ബോർഡ് അംഗം അജികുമാറിനും എസ്ഐടി നോട്ടീസ്... മിഥുനമാസ പൂജകൾക്കായി ശബരിമല നട നാളെ തുറക്കും... വിവാദങ്ങൾക്കിടയിൽ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥനായിരുന്ന മുരാരി ബാബു അന്തരിച്ചു... റവ. ഈ. ടി. കുര്യാക്കോസ് ഇട്ട്യാടത്ത് കോർ എപ്പിസ്കോപ്പ അന്തരിച്ചു... മെറ്റാ പ്ലാറ്റ്‌ഫോമുകൾക്ക് ആഗോളതലത്തിൽ തടസം; ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, വാട്സാപ്പ് സേവനങ്ങൾ ഭാഗികമായി നിലച്ചു... സംസ്ഥാനത്തെ പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്‌മെന്റ് ഫലം ജൂണ്‍ 15 തിങ്കളാഴ്ച പ്രസിദ്ധീകരിക്കും... NOWCAST - അടുത്ത മൂന്ന് മണിക്കൂറിൽ പ്രതീക്ഷിക്കാവുന്ന ദിനാന്തരീക്ഷാവസ്ഥ (Weather)... കെ.എം.സാബു മാത്യു കോട്ടയം ജില്ലാ പോലീസ് മേധാവി... ഭക്ഷ്യവകുപ്പിന് 3000 കോടി രൂപയുടെ സാമ്പത്തിക ബാധ്യതയുണ്ടെന്ന് ഭക്ഷ്യവകുപ്പ് മന്ത്രി അനൂപ് ജേക്കബ്... തേവര പാലത്തിൽ ലോറി അപകടം... മാസപ്പടി കേസ്: ഇഡിക്ക് മുന്നിൽ വീണ നാളെ ഹാജരാകില്ല, ആരോഗ്യപ്രശ്നം ചൂണ്ടിക്കാട്ടി ഇമെയിൽ... ആലപ്പുഴ മർദനക്കേസ്: അഞ്ച് പോലീസുകാർ എസ്‌ഐടിക്ക് മുന്നിൽ ഹാജരായി... ലോകകപ്പ് ഫുട്ബോൾ: ഗ്രൂപ്പ് ഘട്ട മത്സരങ്ങൾക്ക് നാളെ തുടക്കം; ആവേശപ്പോരാട്ടങ്ങൾക്ക് അരങ്ങൊരുങ്ങി... ജലജന്യ രോഗങ്ങള്‍: ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്... ജലജന്യ രോഗങ്ങള്‍: ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്...

ഗില്ലിനെ പുറത്തിരുത്തി ക്യാപ്റ്റൻ രോഹിത്തിനെ കളിപ്പിക്കണോ, ഈ 'പരീക്ഷണം' എത്ര നാൾ തുടരും?

സിഡ്നി ∙ തോൽവികളിൽ ക്യാപ്റ്റൻ വിമർശനമേറ്റു വാങ്ങുന്നത് ക്രിക്കറ്റിൽ അസാധാരണമല്ല. പക്ഷേ ടീമിൽ ക്യാപ്റ്റന്റെ സ്ഥാനം തന്നെ ചോദ്യം ചെയ്യപ്പെടുന്നത് അസാധാരണം തന്നെ. ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ രോഹിത് ശർമ ഇപ്പോൾ അത്തരമൊരു അവസ്ഥയിലാണ്! മെൽബൺ ടെസ്റ്റിൽ തോൽവിയേറ്റു വാങ്ങി ഓസ്ട്രേലിയയ്ക്കെതിരായ പരമ്പരയിൽ ഇന്ത്യ 2–1നു പിന്നിലായതോടെ ടീമിൽ ബാറ്ററെന്ന നിലയിൽ തന്നെ രോഹിത്തിന്റെ സ്ഥാനത്തിനു ഭീഷണി ഉയർന്നു കഴിഞ്ഞു.കുഞ്ഞു പിറന്നതു മൂലം രോഹിത് വിട്ടുനിന്ന പെർത്തിലെ ഒന്നാം ടെസ്റ്റിൽ ജസ്പ്രീത് ബുമ്രയുടെ ക്യാപ്റ്റൻസിയിൽ ഇന്ത്യ ജയിച്ചിരുന്നു. അഡ്‌ലെയ്ഡിലെ രണ്ടാം ടെസ്റ്റിൽ തിരിച്ചെത്തിയ രോഹിത് ഓപ്പണിങ് സ്ഥാനം കെ.എൽ.രാഹുലിനു വിട്ടുകൊടുത്തു. ആറാമനായി ഇറങ്ങിയ രോഹിത്തിനു രണ്ട് ഇന്നിങ്സിലുമായി നേടാനായത് 9 റൺസ് മാത്രം. മഴ മുടക്കിയ ബ്രിസ്ബെയ്ൻ ടെസ്റ്റിൽ ഒന്നാം ഇന്നിങ്സിൽ മാത്രമാണ് രോഹിത്തിനു ബാറ്റു ചെയ്യാനായത്. നേടിയത് 10 റൺസ്. ഇതോടെ മെൽബണിൽ രോഹിത് ഓപ്പണിങ് സ്ഥാനത്തേക്കു തന്നെ തിരിച്ചെത്തി. എന്നിട്ടും കഥ മാറിയില്ല. രണ്ട് ഇന്നിങ്സിലുമായി 12 റൺസ്. ആകെ 5 ഇന്നിങ്സുകളിലായി വെറും 31 റൺസാണ് ഇന്ത്യൻ ക്യാപ്റ്റന്റെ സമ്പാദ്യം.ഓസ്ട്രേലിയൻ മണ്ണിൽ ഒരു എതിർ ടീം ക്യാപ്റ്റന്റെ ഏറ്റവും കുറ‍‍ഞ്ഞ ബാറ്റിങ് ശരാശരിയാണ് രോഹിത്തിന്റെ 6.20! ബാറ്റർ എന്നതിൽ നിന്ന് ഒട്ടും ഭേദമല്ല ക്യാപ്റ്റൻ എന്ന നിലയിൽ രോഹിത്തിനു നേരെ ഉയരുന്ന ചോദ്യങ്ങളും. മെൽബണിൽ നേഥൻ ലയണും സ്കോട്ട് ബോളണ്ടും ഓസീസിന്റെ 10–ാം വിക്കറ്റിൽ അപ്രതീക്ഷിത ചെറുത്തുനിൽപ് നടത്തിയപ്പോൾ ക്ലോസ് ഇൻ പൊസിഷനിൽ‍ ഫീൽഡർമാരെ വിന്യസിച്ച് ബാറ്റർമാരെ സമ്മർദത്തിലാക്കാൻ രോഹിത് ശ്രമിച്ചില്ല എന്നതാണ് പ്രധാന വിമർശനം. ഈ പരമ്പരയോടെ മുപ്പത്തിയേഴുകാരൻ രോഹിത് ടെസ്റ്റിൽ നിന്നു വിരമിച്ചേക്കും എന്നതായിരുന്നു മുൻപുണ്ടായിരുന്ന അഭ്യൂഹങ്ങൾ. ഇപ്പോഴത് മാറിയിരിക്കുന്നു. ഈ പരമ്പര അവസാനിക്കുന്നതിനു മുൻപു തന്നെ രോഹിത് വിരമിക്കുമോ എന്നതാണത്!

Related Stories

latest news


Most Popular