13 Jun 2026
Saturday
LATEST NEWS
ശബരിമല സ്വര്ണപ്പാളി കൈമാറ്റ കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തിനും മുൻ ബോർഡ് അംഗം അജികുമാറിനും എസ്ഐടി നോട്ടീസ്... മിഥുനമാസ പൂജകൾക്കായി ശബരിമല നട നാളെ തുറക്കും... വിവാദങ്ങൾക്കിടയിൽ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥനായിരുന്ന മുരാരി ബാബു അന്തരിച്ചു... റവ. ഈ. ടി. കുര്യാക്കോസ് ഇട്ട്യാടത്ത് കോർ എപ്പിസ്കോപ്പ അന്തരിച്ചു... മെറ്റാ പ്ലാറ്റ്‌ഫോമുകൾക്ക് ആഗോളതലത്തിൽ തടസം; ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, വാട്സാപ്പ് സേവനങ്ങൾ ഭാഗികമായി നിലച്ചു... സംസ്ഥാനത്തെ പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്‌മെന്റ് ഫലം ജൂണ്‍ 15 തിങ്കളാഴ്ച പ്രസിദ്ധീകരിക്കും... NOWCAST - അടുത്ത മൂന്ന് മണിക്കൂറിൽ പ്രതീക്ഷിക്കാവുന്ന ദിനാന്തരീക്ഷാവസ്ഥ (Weather)... കെ.എം.സാബു മാത്യു കോട്ടയം ജില്ലാ പോലീസ് മേധാവി... ഭക്ഷ്യവകുപ്പിന് 3000 കോടി രൂപയുടെ സാമ്പത്തിക ബാധ്യതയുണ്ടെന്ന് ഭക്ഷ്യവകുപ്പ് മന്ത്രി അനൂപ് ജേക്കബ്... തേവര പാലത്തിൽ ലോറി അപകടം... മാസപ്പടി കേസ്: ഇഡിക്ക് മുന്നിൽ വീണ നാളെ ഹാജരാകില്ല, ആരോഗ്യപ്രശ്നം ചൂണ്ടിക്കാട്ടി ഇമെയിൽ... ആലപ്പുഴ മർദനക്കേസ്: അഞ്ച് പോലീസുകാർ എസ്‌ഐടിക്ക് മുന്നിൽ ഹാജരായി... ലോകകപ്പ് ഫുട്ബോൾ: ഗ്രൂപ്പ് ഘട്ട മത്സരങ്ങൾക്ക് നാളെ തുടക്കം; ആവേശപ്പോരാട്ടങ്ങൾക്ക് അരങ്ങൊരുങ്ങി... ജലജന്യ രോഗങ്ങള്‍: ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്... ജലജന്യ രോഗങ്ങള്‍: ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്...

*പാക് ഭീകരവാദികളെ എതിർക്കാൻ ധൈര്യം കാട്ടിയ സർള ഭട്ടിന്റെ മരണത്തിന്റെ ചുരുളഴിക്കാൻ പൊലീസ്*

27 വയസ് മാത്രം പ്രായമുള്ള കശ്മീരി പണ്ഡിറ്റ് നഴ്‌സായിരുന്നു സർള ഭട്ട്. ജമ്മുകശ്മീരിലെ ശ്രീനഗറിലുള്ള ഷെർ - ഇ - കശ്മീർ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയസിലായിരുന്നു ജോലി ചെയ്തിരുന്നത്. അനന്തനാഗിൽ ജനിച്ച ഭട്ട്, 1990കളിൽ കശ്മീരിൽ ഭീകരവാദം ശക്തമായിരുന്ന സമയത്ത് പാക് ഭീകരവാദികളെ നേരിട്ട് എതിർക്കാൻ ധൈര്യം കാട്ടിയ വ്യക്തിയായിരുന്നു.

1990ലെ ഏപ്രിൽ മാസം 18ന് ആയുധധാരികളായ തീവ്രവാദികൾ സർളയെ ഹബ്ബാ ഖാത്തൂൺ ഹോസ്റ്റലിൽ നിന്നും തട്ടിക്കൊണ്ടുപോയി. കശ്മീർ താഴ്വരയിലെ സർക്കാർ ജോലികളിൽ നിന്നും കശ്മീരി പണ്ഡിറ്റുകൾ ഒഴിഞ്ഞ് പോകണമെന്ന നിർദേശം പാലിക്കാൻ സർള തയ്യാറായിരുന്നില്ല. പിറ്റേദിവസം മല്ലാബാഗിലെ ഉമർ കോളനിയിൽ ഒന്നിലധികം വെടിയുണ്ടകൾ തുളച്ചുകയറി സർളയുടെ മൃതദേഹം കണ്ടെത്തി. 

കശ്മീരി പണ്ഡിറ്റുകളെ കശ്മീർ താഴ്വരയിൽ നിന്നും പൂർണമായും ഒഴിവാക്കാനുള്ള തന്ത്രങ്ങളുടെ ഭാഗമായിരുന്നു ഈ കൊലപാതകം. നിലവിൽ ജമ്മുകശ്മീരിലെ സ്റ്റേറ്റ് ഇൻവെസ്റ്റിഗേഷൻ ഏജൻസി സർളയുടെ കൊലപാതക കേസ് റീഓപ്പൺ ചെയ്തിരിക്കുന്നത്. ഇതിന്റെ ഭാഗമായി ശ്രീനഗറിലെ എട്ടോളം പ്രദേശങ്ങളിൽ പരിശോധന ശക്തമാക്കിയിരിക്കുകയാണ് അന്വേഷണ സംഘം. ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. സർളയുടെ കൊലപാതകത്തിന് ശേഷം അവരുടെ വീട്ടുകാർക്ക് നേരെ ഭീഷണിയുണ്ടായിരുന്നു. സർളയുടെ സംസ്‌കാരത്തിൽ പങ്കെടുക്കരുത് എന്നായിരുന്നു ഭീഷണി.

ഇത്തരത്തിൽ കൊലപാതകങ്ങൾ സ്ഥിരമായതോടെ നിരവധി കശ്മീരി പണ്ഡിറ്റുകളാണ് കശ്മീരിൽ നിന്നും പാലായനം ചെയ്തത്. 1990ന്റെ പകുതിയോടെ നാല് ലക്ഷത്തോളം പണ്ഡിറ്റുകൾ ജമ്മു, ഡൽഹി, ഉൾപ്പെടെ രാജ്യത്തെ മറ്റ് സ്ഥലങ്ങളിലെ പാലായനം ചെയ്തു.സർളയുടെ കൊലപാതകത്തിന് പിന്നിലെ ഗൂഡാലോചന കണ്ടെത്താൻ സഹായകമാകുന്ന ഡിജിറ്റൽ വിവരങ്ങളും മറ്റു ചില രേഖകളും ഉദ്യോഗസ്ഥർ കണ്ടെത്തിയിട്ടുണ്ട്. മുൻ ജെകെഎൽഎഫ് നേതാവ് പീർ നൂറുൽ ഹഖ് ഷായുടെ വീട്ടിൽ വരെ പൊലീസ് പരിശോധന നടത്തിയിട്ടുണ്ട്. സർളയെ ക്രൂരമായി ഉപദ്രവിക്കുകയും കൂട്ടബലാത്സംഗത്തിന് ഇരയാക്കിയുമാണ് കൊലപ്പെടുത്തിയത്.

Related Stories

latest news


Most Popular