13 Jun 2026
Saturday
LATEST NEWS
ശബരിമല സ്വര്ണപ്പാളി കൈമാറ്റ കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തിനും മുൻ ബോർഡ് അംഗം അജികുമാറിനും എസ്ഐടി നോട്ടീസ്... മിഥുനമാസ പൂജകൾക്കായി ശബരിമല നട നാളെ തുറക്കും... വിവാദങ്ങൾക്കിടയിൽ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥനായിരുന്ന മുരാരി ബാബു അന്തരിച്ചു... റവ. ഈ. ടി. കുര്യാക്കോസ് ഇട്ട്യാടത്ത് കോർ എപ്പിസ്കോപ്പ അന്തരിച്ചു... മെറ്റാ പ്ലാറ്റ്‌ഫോമുകൾക്ക് ആഗോളതലത്തിൽ തടസം; ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, വാട്സാപ്പ് സേവനങ്ങൾ ഭാഗികമായി നിലച്ചു... സംസ്ഥാനത്തെ പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്‌മെന്റ് ഫലം ജൂണ്‍ 15 തിങ്കളാഴ്ച പ്രസിദ്ധീകരിക്കും... NOWCAST - അടുത്ത മൂന്ന് മണിക്കൂറിൽ പ്രതീക്ഷിക്കാവുന്ന ദിനാന്തരീക്ഷാവസ്ഥ (Weather)... കെ.എം.സാബു മാത്യു കോട്ടയം ജില്ലാ പോലീസ് മേധാവി... ഭക്ഷ്യവകുപ്പിന് 3000 കോടി രൂപയുടെ സാമ്പത്തിക ബാധ്യതയുണ്ടെന്ന് ഭക്ഷ്യവകുപ്പ് മന്ത്രി അനൂപ് ജേക്കബ്... തേവര പാലത്തിൽ ലോറി അപകടം... മാസപ്പടി കേസ്: ഇഡിക്ക് മുന്നിൽ വീണ നാളെ ഹാജരാകില്ല, ആരോഗ്യപ്രശ്നം ചൂണ്ടിക്കാട്ടി ഇമെയിൽ... ആലപ്പുഴ മർദനക്കേസ്: അഞ്ച് പോലീസുകാർ എസ്‌ഐടിക്ക് മുന്നിൽ ഹാജരായി... ലോകകപ്പ് ഫുട്ബോൾ: ഗ്രൂപ്പ് ഘട്ട മത്സരങ്ങൾക്ക് നാളെ തുടക്കം; ആവേശപ്പോരാട്ടങ്ങൾക്ക് അരങ്ങൊരുങ്ങി... ജലജന്യ രോഗങ്ങള്‍: ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്... ജലജന്യ രോഗങ്ങള്‍: ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്...

*സിതാര എസ്ന്റെ അമ്ലം എന്ന പുസ്തകം അയനം- സി.വി.ശ്രീരാമൻ കഥാപുരസ്കാരം നേടി*

തൃശൂർ: മലയാളത്തിന്റെ പ്രിയകഥാകാരൻ സി.വി.ശ്രീരാമന്റെ ഓർമ്മയ്ക്കായി അയനം സാംസ്കാരികവേദി ഏർപ്പെടുത്തിയ പതിനാറാമത് അയനം- സി.വി.ശ്രീരാമൻ കഥാപുരസ്കാരത്തിന് ഡി.സി.ബുക്സ് പ്രസിദ്ധീകരിച്ച സിതാര എസ്ന്റെ അമ്ലം എന്ന പുസ്തകം അർഹമായി. 11111 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. വൈശാഖൻ ചെയർമാനും, ഡോ. എൻ. ആർ. ഗ്രാമപ്രകാശ്, കെ.ഗിരീഷ്കുമാർ എന്നിവർ അംഗങ്ങളുമായ ജൂറിയാണ് പുരസ്കാരത്തിന് അർഹമായ കൃതി തെരഞ്ഞെടുത്തത്.

പരമ്പരാഗതമായ പെണ്ണെഴുത്തിൻ്റെ പാതകളിൽ നിന്ന് വ്യത്യസ്തമായി പ്രണയവും പകയും പ്രതികാരവും ഉറഞ്ഞുകൂടി ശിലാസമാനരായി പോയ മനുഷ്യരെ കഥയുടെ കേന്ദ്രത്തിൽ കുടിയിരുത്തിയ കഥാകാരിയാണ് സിതാര എസ്. മനുഷ്യമനസ്സിൻ്റെ നിഗൂഢലോകങ്ങളിലൂടെയും ആഭിചാരതുല്യമായ മനോവിചാരങ്ങളിലൂടെയും അനായാസം സഞ്ചരിക്കുന്ന ഈ കഥാകാരി, സ്ത്രീപക്ഷമെന്നാൽ മനുഷ്യപക്ഷം തന്നെയെന്ന് തൻ്റെ കഥകളിലൂടെ സാക്ഷാത്ക്കരിക്കുന്നു.

പരാജയപ്പെടുമെന്ന് ഉറപ്പുണ്ടായിട്ടും പരിക്കു പറ്റുമെന്ന് അറിയാമായിരുന്നിട്ടും പ്രണയത്തിൻ്റെ ഇരുവാൾത്തലയ്ക്ക് കഴുത്ത് നീട്ടിക്കൊടുക്കുന്ന നായികമാരെയാണ് അമ്ലം എന്ന സമാഹാരത്തിലെ കഥകളിൽ നാം കാണുന്നത്. മരണത്തിൻ്റെ നിഴൽ വിരിക്കാത്ത ഒരു പ്രണയാനുഭവവും ഈ കഥകളിൽ നിന്ന് കണ്ടെടുക്കാനാവില്ല. പുസ്തകത്തിൻ്റെ പേര് സൂചിപ്പിക്കുംപോലെ പൊള്ളുന്ന പ്രണയലോകത്തിലൂടെയുള്ള ആത്മബലിയായി ഈ കഥകൾ അനുഭവപ്പെടുന്നു.

" നാസർ മരിച്ച് പതിനഞ്ചാം ദിവസമാണ് അടുത്തമാസം ചെല്ലാമെന്നേറ്റ കവിതാപരിപാടിയെക്കുറിച്ച് ഹമീദയ്ക്ക് ഓർമ്മവന്നത്.. " എന്ന് തുടങ്ങുന്ന ആദ്യകഥ മുതൽ " വളരെ പഴയൊരു സുഹൃത്ത് ആത്മഹത്യ ചെയ്തു എന്ന് ഇന്ന് ഞാൻ സ്വപ്നം കണ്ടു" എന്ന് തുടങ്ങുന്ന അവസാനകഥ വരെ മരണം ഈ കഥകളുടെ പശ്ചാത്തലാനുഭവമാകുന്നു.

അടിച്ചേൽപ്പിക്കപ്പെടുന്ന പല തരം മറകളിൽ നിന്ന് പുറത്തിറങ്ങാനാവാത്ത, അല്പം ചില സന്ദർഭങ്ങളിൽ മാത്രം അതിന് സാധ്യമാവുന്ന ഈ കഥകളിലെ സ്ത്രീകൾ ശരീരത്തിൽ മാത്രമല്ല മനസ്സിലും ചതിയുടെ അമ്ലാഭിഷേകം ഏറ്റുവാങ്ങിയവരാണ്. എങ്കിലും, ഇരുട്ടിനു ശേഷം വരുന്ന വെളിച്ചത്തെ സ്വപ്നം കാണാനുളള ഊർജ്ജം അവരുടെ ചേതനയെ സദാ ജാഗരൂകമാക്കുന്നു.

മലയാളചെറുകഥയുടെ ആകാശങ്ങളെ ദീപ്തവും വിശാലവുമാക്കിയ സി.വി ശ്രീരാമന്‍ എന്ന വലിയ എഴുത്തുകാരന്റെ പേരിലുള്ള അയനം- സി.വി ശ്രീരാമന്‍ പുരസ്‌ക്കാരത്തിനായി 'അമ്ലം' എന്ന കഥാസമാഹാരം തെരഞ്ഞെടുക്കുന്നതില്‍ ആഹ്ലാദമുണ്ടെന്ന് ജൂറി അഭിപ്രായപ്പെട്ടു. 2025 ഒക്ടോബർ 10 ഉച്ചയ്ക്ക് 2 മണിക്ക് കോ-ഓപ്പറേറ്റിവ് കോളേജിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി കെ.രാജൻ പുരസ്കാരം സമർപ്പിക്കുമെന്ന് അയനം ചെയർമാൻ വിജേഷ് എടക്കുന്നി, കൺവീനർ പി.വി.ഉണ്ണികൃഷ്ണൻ എന്നിവർ അറിയിച്ചു.

Related Stories

latest news


Most Popular