13 Jun 2026
Saturday
LATEST NEWS
ശബരിമല സ്വര്ണപ്പാളി കൈമാറ്റ കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തിനും മുൻ ബോർഡ് അംഗം അജികുമാറിനും എസ്ഐടി നോട്ടീസ്... മിഥുനമാസ പൂജകൾക്കായി ശബരിമല നട നാളെ തുറക്കും... വിവാദങ്ങൾക്കിടയിൽ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥനായിരുന്ന മുരാരി ബാബു അന്തരിച്ചു... റവ. ഈ. ടി. കുര്യാക്കോസ് ഇട്ട്യാടത്ത് കോർ എപ്പിസ്കോപ്പ അന്തരിച്ചു... മെറ്റാ പ്ലാറ്റ്‌ഫോമുകൾക്ക് ആഗോളതലത്തിൽ തടസം; ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, വാട്സാപ്പ് സേവനങ്ങൾ ഭാഗികമായി നിലച്ചു... സംസ്ഥാനത്തെ പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്‌മെന്റ് ഫലം ജൂണ്‍ 15 തിങ്കളാഴ്ച പ്രസിദ്ധീകരിക്കും... NOWCAST - അടുത്ത മൂന്ന് മണിക്കൂറിൽ പ്രതീക്ഷിക്കാവുന്ന ദിനാന്തരീക്ഷാവസ്ഥ (Weather)... കെ.എം.സാബു മാത്യു കോട്ടയം ജില്ലാ പോലീസ് മേധാവി... ഭക്ഷ്യവകുപ്പിന് 3000 കോടി രൂപയുടെ സാമ്പത്തിക ബാധ്യതയുണ്ടെന്ന് ഭക്ഷ്യവകുപ്പ് മന്ത്രി അനൂപ് ജേക്കബ്... തേവര പാലത്തിൽ ലോറി അപകടം... മാസപ്പടി കേസ്: ഇഡിക്ക് മുന്നിൽ വീണ നാളെ ഹാജരാകില്ല, ആരോഗ്യപ്രശ്നം ചൂണ്ടിക്കാട്ടി ഇമെയിൽ... ആലപ്പുഴ മർദനക്കേസ്: അഞ്ച് പോലീസുകാർ എസ്‌ഐടിക്ക് മുന്നിൽ ഹാജരായി... ലോകകപ്പ് ഫുട്ബോൾ: ഗ്രൂപ്പ് ഘട്ട മത്സരങ്ങൾക്ക് നാളെ തുടക്കം; ആവേശപ്പോരാട്ടങ്ങൾക്ക് അരങ്ങൊരുങ്ങി... ജലജന്യ രോഗങ്ങള്‍: ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്... ജലജന്യ രോഗങ്ങള്‍: ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്...

ഇന്ന് വേള്‍ഡ് അനിമല്‍ ഡേ.. മനുഷ്യന്‍ ഭൂമിയില്‍ ഏകനാകുന്ന കാലം വിദൂരമല്ല !

ഇക്കഴിഞ്ഞ 44 വര്‍ഷത്തിനിടെ 60% വന്യജീവികള്‍ ഭൂമിയില്‍ ഇല്ലാതായി.ഓരോ മൂന്നുമണിക്കൂറിലും 30000 ജീവജന്തുവര്‍ഗ്ഗം ഭൂമിയില്‍നിന്ന് വിലുപ്തമായിക്കൊണ്ടിരിക്കുന്നു.

മനുഷ്യനെ ഏറെ സ്നേഹിച്ചിരുന്ന നമുക്കുചുറ്റുപാടും സദാ പാട്ടുപാടിആര്‍ത്തുല്ലസിച്ചുനടന്നിരുന്ന കുരുവികള്‍ ഭൂമിയില്‍ നിന്നപ്രത്യക്ഷമാകുകയാണ്. ഭൂമിയില്‍ ഉണ്ടായിരുന്നത്തിന്റെ പകുതിയോളം അവ ഇന്നില്ല. കാരണം അജ്ഞാതം..

ഒരു വര്‍ഷം ലോകമാകെ 70000 മൃഗങ്ങള്‍ കൊല്ലപ്പെടുന്നു.ഒരു ദിവസം ശരാശരി 100 ആനകള്‍ കൊല്ലപ്പെടുന്നു. വെള്ളത്തില്‍ ജീവിച്ചിരുന്ന 83% ജീവികളും ഇല്ലാതായിക്കഴിഞ്ഞു.

ഇന്ന് ലോകമൊട്ടാകെ 770 കോടി മനുഷ്യരുണ്ട്. ലോകമാകെ വിവിധയിനത്തില്‍പ്പെട്ട കോടിക്കണക്കിനു മൃഗങ്ങളുമുണ്ട്. എന്നാല്‍ മനുഷ്യന്‍ മൂലം 1970 നും 2014 നുമിടയില്‍ അവയില്‍ 63 % മൃഗങ്ങളാണ് ഇല്ലാതായത്. പക്ഷേ ഈ കാലയളവില്‍ മനുഷ്യജനസംഖ്യ ലോകത്ത് ഇരട്ടിയായി ഉയര്‍ന്നുവന്നതും നാമറിയണം.

മനുഷ്യന്റെ അനാസ്ഥയും സ്വാര്‍ത്ഥതയും മൂലം നമുക്കൊപ്പം ഈ ഭൂമിയില്‍ സസുഖം ജീവിച്ചിരുന്ന നിരവധി അനവധി പക്ഷിമൃഗാദികള്‍ക്കു വംശനാശം സംഭവിക്കുകയും അവ ഭൂമിയില്നിന്നുതന്നെ അപ്രത്യക്ഷമാകുകയും ചെയ്തുകൊണ്ടിരിക്കുന്നു. അവസ്ഥയിങ്ങനെ തുടര്‍ന്നാല്‍ മനുഷ്യന്‍ ഭൂമിയില്‍ ഏകനാകുന്ന കാലം വിദൂരമല്ല.

ഹാര്‍വേഡ്‌ യൂണിവേഴ്സിറ്റി നടത്തിയ ഒരു പഠനത്തിലാണ് ഈ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്.

Related Stories

latest news


Most Popular