13 Jun 2026
Saturday
LATEST NEWS
ശബരിമല സ്വര്ണപ്പാളി കൈമാറ്റ കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തിനും മുൻ ബോർഡ് അംഗം അജികുമാറിനും എസ്ഐടി നോട്ടീസ്... മിഥുനമാസ പൂജകൾക്കായി ശബരിമല നട നാളെ തുറക്കും... വിവാദങ്ങൾക്കിടയിൽ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥനായിരുന്ന മുരാരി ബാബു അന്തരിച്ചു... റവ. ഈ. ടി. കുര്യാക്കോസ് ഇട്ട്യാടത്ത് കോർ എപ്പിസ്കോപ്പ അന്തരിച്ചു... മെറ്റാ പ്ലാറ്റ്‌ഫോമുകൾക്ക് ആഗോളതലത്തിൽ തടസം; ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, വാട്സാപ്പ് സേവനങ്ങൾ ഭാഗികമായി നിലച്ചു... സംസ്ഥാനത്തെ പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്‌മെന്റ് ഫലം ജൂണ്‍ 15 തിങ്കളാഴ്ച പ്രസിദ്ധീകരിക്കും... NOWCAST - അടുത്ത മൂന്ന് മണിക്കൂറിൽ പ്രതീക്ഷിക്കാവുന്ന ദിനാന്തരീക്ഷാവസ്ഥ (Weather)... കെ.എം.സാബു മാത്യു കോട്ടയം ജില്ലാ പോലീസ് മേധാവി... ഭക്ഷ്യവകുപ്പിന് 3000 കോടി രൂപയുടെ സാമ്പത്തിക ബാധ്യതയുണ്ടെന്ന് ഭക്ഷ്യവകുപ്പ് മന്ത്രി അനൂപ് ജേക്കബ്... തേവര പാലത്തിൽ ലോറി അപകടം... മാസപ്പടി കേസ്: ഇഡിക്ക് മുന്നിൽ വീണ നാളെ ഹാജരാകില്ല, ആരോഗ്യപ്രശ്നം ചൂണ്ടിക്കാട്ടി ഇമെയിൽ... ആലപ്പുഴ മർദനക്കേസ്: അഞ്ച് പോലീസുകാർ എസ്‌ഐടിക്ക് മുന്നിൽ ഹാജരായി... ലോകകപ്പ് ഫുട്ബോൾ: ഗ്രൂപ്പ് ഘട്ട മത്സരങ്ങൾക്ക് നാളെ തുടക്കം; ആവേശപ്പോരാട്ടങ്ങൾക്ക് അരങ്ങൊരുങ്ങി... ജലജന്യ രോഗങ്ങള്‍: ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്... ജലജന്യ രോഗങ്ങള്‍: ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്...

വളരെപ്പെട്ടന്ന് തയ്യാറാക്കാവുന്ന ഓട്‌സ് കൊഴുക്കട്ട

ചേരുവകൾ

ഓട്സ് -1 കപ്പ്‌
റവ – 1 കപ്പ്‌
വെള്ളം – 3 കപ്പ്‌
കായപൊടി – 1/2 ടീസ്പൂൺ
പച്ചമുളക് – 3 എണ്ണം
തേങ്ങാക്കൊത്ത് -1/4 കപ്പ്‌
തേങ്ങ ചിരകിയത് -1/4 cup
നല്ലെണ്ണ – 2 ടീസ്പൂൺ
ഉപ്പ് ആവശ്യത്തിന്
കടുക് – 1/2 ടീസ്പൂൺ
ഉഴുന്ന് പരിപ്പ് -1 ടേബിൾ സ്പൂൺ
മുളക് പൊടി – 1/2 ടീസ്പൂൺ
കറിവേപ്പില- ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം


ഓട്സ് ഒരു പാനിൽ ഇട്ടു ചെറുതായി വറുത്തു മാറ്റുക. റവയും ഒന്ന് ചൂടാക്കി എടുക്കുക. ഒരു ചീനച്ചട്ടിയിൽ 3 കപ്പ്‌ വെള്ളം തിളപ്പിക്കുക. അതിലേക്കു കുറച്ചു പച്ചമുളക് ചെറുതായി അരിഞ്ഞതും ലേശം കായപൊടിയും ഒരു ടീസ്പൂൺ നല്ലെണ്ണയും ആവശ്യത്തിന് ഉപ്പും ഇട്ടു നന്നായി തിളപ്പിക്കുക. തിളച്ചു വരുമ്പോൾ അതിലേക്കു റവയും ഓട്സും ചേർത്ത് കട്ടപിടിക്കാതെ ഇളക്കി ചേർക്കുക.അതിലേക്കു തേങ്ങാക്കൊത്തും കുറച്ചു തേങ്ങ ചിരകിയതും കൂടി ചേർത്ത് ഇളക്കി യോജിപ്പിക്കുക.1 ടീസ്പൂൺ നല്ലെണ്ണ കൂടി ചേർത്തിളക്കി ഓഫ്‌ ചെയ്തു ഒരു 2 മിനിറ്റ് അടച്ചു വയ്ക്കുക. 2 മിനിറ്റിനു ശേഷം ചെറിയ ചെറിയ കൊഴുക്കട്ടകൾ ഉണ്ടാകുക. ആവിയിൽ ഒരു 10 മിനിറ്റ് വേവിച്ചെടുക്കുക. ഇനി ഒരു പാനിൽ 2 ടീസ്പൂൺ നല്ലെണ്ണ ഒഴിച്ച് ചുടാകുമ്പോൾ കടുക് പൊട്ടിക്കുക. ശേഷം ചുവന്ന മുളകും കുറച്ചു ഉഴുന്ന് പരിപ്പും കറിവേപ്പിലയും ലേശം കായപൊടിയും ലേശം മുളക് പൊടിയും ചേർത്ത് ഇളക്കുക അതിലേക്കു വേവിച്ച കുഴക്കട്ടകൾ ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക.

latest news


Most Popular