കടുത്ത സാമ്പത്തിക പ്രതിസന്ധിയുണ്ടെങ്കിലും ഒരു ക്ഷേമപദ്ധതിയും മുടങ്ങരുതെന്ന നിർബന്ധം സർക്കാരിനുണ്ടെന്നും മന്ത്രി പറഞ്ഞു.
പരിമിതമായ ഇടപെടലാണ് കഴിഞ്ഞ പത്ത് വർഷം സപ്പ്ളൈക്കോ നടത്തിയത്.
2016-21 കാലഘട്ടത്തിൽ 13 സബ്‌സിഡി ഉത്പന്നങ്ങളാണ് ഒരേ വിലയിൽ സപ്പ്ളൈക്കോ വിറ്റഴിച്ചത്.
ഈ നഷ്ടം സർക്കാർ നികത്തിയില്ല.
ഇതാണ് പ്രതിസന്ധിക്ക് പ്രധാന കാരണം.
ഭക്ഷ്യ വകുപ്പിനെ പൂർണമായും പുനരുജ്ജീവിപ്പിക്കേണ്ട സാഹചര്യമാണ്.
എല്ലാ ജില്ലകളിലും സിഗ്നേച്ചർ മാർട്ടുകൾ ആരംഭിക്കും.
കൺവെയൻസ് സ്റ്റോർ ആശയം പ്രവർത്തികമാക്കും.
ശബരി ഉത്പന്നങ്ങൾ വിപുലപ്പെടുത്തുമെന്നും വിപണി ഇടപെടൽ വൈവിധ്യവത്കരിക്കുമെന്നും മന്ത്രി പറഞ്ഞു.
മാർക്കറ്റ് കൂടുതൽ വൈവിധ്യവൽകരിക്കും. ഓണച്ചന്തകൾ വിപുലമായ രീതിയിൽ നടപ്പാക്കും.
കൊച്ചി ,കോഴിക്കോട്, തിരുവനന്തപുരം എന്നീ മെട്രോ നഗരങ്ങളിൽ ട്രേഡ് ഫെയറുകൾ സംഘടിപ്പിക്കും.
കിടപ്പുരോഗികൾ അടക്കമുള്ളവർക്ക് വാതിൽപ്പടി വിതരണം ആലോചിക്കുന്നുണ്ടെന്നും മന്ത്രി അറിയിച്ചു.
അർഹമായ എല്ലാവർക്കും
റേഷൻകാർഡ് ലാഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു.
റേഷൻ മേഖലയിലെ വ്യാപാരികളുടെ പ്രശ്നങ്ങൾ അനുഭാവപൂർവം പരിഗണിക്കും.
എല്ലാവരെയും വിശ്വാസത്തിലെടുത്ത് സുതാര്യമായ ഭക്ഷ്യവിതരണമാണ് ലക്ഷ്യമിടുന്നതെന്നും അനൂപ് ജേക്കബ് പറഞ്ഞു.
നെല്ല് സംഭരണത്തിൽ കർഷകർക്ക് കുടിശ്ശിക ഉണ്ടായി. അതിനെയെല്ലാം മറികടക്കണം.
മില്ലുടമകളുടെ പരാതി കേട്ട് താൽക്കാലികമായ വിഷയങ്ങൾ പരിഹരിച്ചു.
കൂടുതൽ ചർച്ച നടത്തി പരിഹാരമുണ്ടാക്കും.
ഹോട്ടലുകളിൽ ഭക്ഷ്യസാധനങ്ങളുടെ വിലവർധനയില് ഇടപെടും,
വില്പന വില പ്രദർശിപ്പിക്കുന്ന നടപടികളിലേക്ക് കടക്കും.
പ്രൈമറി സംഘങ്ങളെ ഒഴിവാക്കി സപ്ലൈകോ നേരിട്ട് നെല്ല് സംഭരിച്ച് പണം നൽകും.
ഭക്ഷ്യ വസ്തുക്കളുടെ ഗുണമേന്മ ഉറപ്പ് വരുത്തും.
സപ്പ്ളൈക്കോയിലെ രാഷ്ട്രീയ നിയമനങ്ങൾ സംബന്ധിച്ച് റിപ്പോർട്ട് തേടിയിട്ടുണ്ട്.
പലയിടത്തും ജീവനക്കാർ അധികമാണ്. തൊഴിലാളികളുടെ പുനക്രമീകരണം അടക്കം നടപടികൾ ആലോചിക്കുന്നുണ്ട്.
സപ്ലൈകോയുടെ മെഡിക്കൽ സ്റ്റോറുകൾ നിലവിൽ നഷ്ടത്തിലാണ്.
ഇവ ലാഭകരമാക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും പുതിയ സ്റ്റോറുകൾ ആരംഭിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.





































































