13 Jun 2026
Saturday
LATEST NEWS
ശബരിമല സ്വര്ണപ്പാളി കൈമാറ്റ കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തിനും മുൻ ബോർഡ് അംഗം അജികുമാറിനും എസ്ഐടി നോട്ടീസ്... മിഥുനമാസ പൂജകൾക്കായി ശബരിമല നട നാളെ തുറക്കും... വിവാദങ്ങൾക്കിടയിൽ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥനായിരുന്ന മുരാരി ബാബു അന്തരിച്ചു... റവ. ഈ. ടി. കുര്യാക്കോസ് ഇട്ട്യാടത്ത് കോർ എപ്പിസ്കോപ്പ അന്തരിച്ചു... മെറ്റാ പ്ലാറ്റ്‌ഫോമുകൾക്ക് ആഗോളതലത്തിൽ തടസം; ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, വാട്സാപ്പ് സേവനങ്ങൾ ഭാഗികമായി നിലച്ചു... സംസ്ഥാനത്തെ പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്‌മെന്റ് ഫലം ജൂണ്‍ 15 തിങ്കളാഴ്ച പ്രസിദ്ധീകരിക്കും... NOWCAST - അടുത്ത മൂന്ന് മണിക്കൂറിൽ പ്രതീക്ഷിക്കാവുന്ന ദിനാന്തരീക്ഷാവസ്ഥ (Weather)... കെ.എം.സാബു മാത്യു കോട്ടയം ജില്ലാ പോലീസ് മേധാവി... ഭക്ഷ്യവകുപ്പിന് 3000 കോടി രൂപയുടെ സാമ്പത്തിക ബാധ്യതയുണ്ടെന്ന് ഭക്ഷ്യവകുപ്പ് മന്ത്രി അനൂപ് ജേക്കബ്... തേവര പാലത്തിൽ ലോറി അപകടം... മാസപ്പടി കേസ്: ഇഡിക്ക് മുന്നിൽ വീണ നാളെ ഹാജരാകില്ല, ആരോഗ്യപ്രശ്നം ചൂണ്ടിക്കാട്ടി ഇമെയിൽ... ആലപ്പുഴ മർദനക്കേസ്: അഞ്ച് പോലീസുകാർ എസ്‌ഐടിക്ക് മുന്നിൽ ഹാജരായി... ലോകകപ്പ് ഫുട്ബോൾ: ഗ്രൂപ്പ് ഘട്ട മത്സരങ്ങൾക്ക് നാളെ തുടക്കം; ആവേശപ്പോരാട്ടങ്ങൾക്ക് അരങ്ങൊരുങ്ങി... ജലജന്യ രോഗങ്ങള്‍: ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്... ജലജന്യ രോഗങ്ങള്‍: ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്...

കാസര്‍ഗോഡ് കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ സിപിഎം പ്രവര്‍ത്തകരെ ആക്രമിച്ച കേസിലെ പ്രതികള്‍; സംഘര്‍ഷങ്ങള്‍ക്ക് തുടക്കം എംഎം മണി എത്തിയതിന് ശേഷം

സുരഭി എസ്സ് നായര്‍

കാസര്‍ഗോഡ് നടപ്പാക്കിയ കൊലപാതകങ്ങള്‍ മുന്‍കാല അരുംകൊലയുടെ തുടര്‍ച്ചയോ?അധികാരത്തിന്റെ ഹുങ്കില്‍ എന്തുമാകാമെന്ന ചിന്തയിലാണ് ഇത്തരം കൊടും ക്രൂരതകള്‍ പാര്‍ട്ടി അനുഭാവികള്‍ കാട്ടുന്നത്. അതിക്രൂരവും പൈശാചികവുമായ പാര്‍ട്ടി തീരുമാനമാണ് കൊലയാളികള്‍ നടപ്പിലാക്കിയത്. മന്‍ കാലങ്ങളില്‍ കൊലപാതകങ്ങള്‍ നടത്തിയരും പരിശീലനം ലഭിച്ചവരുമായിരിക്കും യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകത്തിനു പിന്നിലെന്നാണ് പ്രാഥമിക നിഗമനം. എതിര്‍ക്കുന്നവരെ നിര്‍ധാഷ്യണ്യം കൊലപ്പെടുത്തി, സുരക്ഷിതരാവുന്ന നിലപാടാണ് എന്നും സിപിഎം കൈക്കൊള്ളുന്നത്. ഏതു വിധേയനേയും തങ്ങളുടെ വഴിയിലെ തടസ്സം നീക്കം ചെയ്യുക എന്ന നിലപാട്, അതിനായി എന്തു ക്രൂരകൃത്യവും ചെയ്യുവാന്‍ തയ്യാറായ ഒരു സംഘത്തെത്തന്നെ സംരക്ഷിച്ചു വരുന്നു.

2002ല്‍ ഉത്തമന്‍ എന്ന ബിജെപി പ്രവര്‍ത്തകനെ സിപിഎം പ്രവര്‍ത്തകര്‍ കൊലപ്പെടുത്തി, അതേ പാര്‍ട്ടി പ്രവര്‍ത്തകര്‍ തന്നെ അദ്ദേഹത്തിന്റെ മകനേയും കൊലപ്പൊടുത്തി.  2012 ഫെബ്രുവരി 20ന് സിപിഎം പ്രവര്‍ത്തകരുടെ അരുംകൊലയ്ക്ക് ഇരായയത് അരിയില്‍ ഷുക്കൂറാണ്. സിപിഎം നേതാക്കളായ പി ജയരാജന്റേയും ടിവി രാജേഷിന്റേയും വാഹനം ആക്രമിക്കപ്പെട്ടതിന് തൊട്ട് പിന്നാലെ നിരപരാധികളായ മുസ്ലീംലിഗ് പ്രവര്‍ത്തകരെ ബന്ദികളാക്കുകയും പിന്നീട് പാര്‍ട്ടിക്കോടതിയുടെ വിചാരണയ്‌ക്കൊടുവില്‍ ഷുക്കൂറിന്റെ കൊലപാതകം നടപ്പിലാക്കുകയുമാണ് ചെയ്തത്. ഏഴ് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് ശിക്ഷ നല്‍കാനോ ഷുക്കൂറിന് നീതി വാങ്ങിക്കൊടുക്കാനോ സാധ്യമായിട്ടില്ല. ബിജെപി പ്രവര്‍ത്തകനായ സുജിത്തിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ആറ് സിപിഎം പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു.

പത്ത് വര്‍ഷത്തിനകം ഏകദേശം നൂറോളം പേര്‍ ഇത്തരം രാഷ്ട്രീയ അക്രമങ്ങളിലൂടെ മരണപ്പെടുകയും നിരവധിപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയയ്തു. സിപിഐ(എം)ല്‍ നിന്ന് മാറി റെവലൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി രൂപീകരിച്ചതില്‍ വൈരാഗ്യം പൂണ്ട സിപിഐ(എം) പ്രവര്‍ത്തകര്‍ മുന്‍കാല സഹപ്രവര്‍ത്തകനായിരുന്ന ടി പി ചന്ദ്രശേഖരനെ ക്രൂരമായി കൊലപ്പെടുത്തി. 2012ലായിരുന്നു ഈ അരുംകൊല സ്വന്തം സഹപ്രവര്‍ത്തകരായിരുന്നവര്‍ തന്നെ നടപ്പിലാക്കിയത്.  2018 ഫെബ്രുവരി 12നാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്ന ഷുഹൈബിനെ സിപിഐ(എം) പ്രവര്‍ത്തകര്‍ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തി. രണ്ട് സിപിഎം പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. ഇത്തരത്തില്‍ വളരെ വലിയ  കൊലപാതക ശ്രേണിയാണ് നിലവിലുള്ളത്.

അതില്‍ മറ്റൊന്നു കൂടിയായി കാസര്‍ഗോഡ് നടന്ന ഇരട്ടക്കൊലപാതകം. കൃപേഷ്, ശരത്‌ലാല്‍ എന്നീ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെയാണ് കൊലപ്പെടുത്തിയത്. കല്യാട്ട് കോണ്‍ഗ്രസ് ശക്തമായിരുന്നു.അതേസമയം സിപിഎം നിര്‍ജ്ജീവപരമായ അവസ്ഥയിലായിരുന്നു. എന്നാല്‍ സിപിഎം ഓഫീസ് പുതുക്കിപ്പണിയുകയും അത് ഉദ്ഘാടനം ചെയ്യാന്‍ കല്യാട്ട് മന്ത്രി എംഎം മണി എത്തുകയും ചെയ്തു. എന്നാല്‍ ഇതിനുശേഷം സിപിഎം വളരെ ശക്തമാകുകയും കോണ്‍ഗ്രസിനെതിരെ ശബ്ദമുയര്‍ത്തുകയും ചെയ്യുന്ന അവസ്ഥയിലേയ്ക്ക് സ്ഥിതിഗതികളെത്തി. ഇതോടെ അവിടെ സംഘര്‍ഷങ്ങള്‍ക്ക് ആരംഭം കുറിച്ചു. സിപിഎമ്മിന്റെ പ്രദേശിക നേതാക്കള്‍ക്ക് കോണ്‍ഗ്രസ് നേതാക്കളില്‍ നിന്ന് മര്‍ദ്ദനമേറ്റു.

സിപിഎമ്മിന്റെ പെരിയാ ലോക്കല്‍ കമ്മറ്റി അംഗം എ. പീതാംബരന്‍ അടക്കമുള്ളവര്‍ക്ക് മര്‍ദ്ദനേറ്റതിനെത്തുടര്‍ന്ന് വന്‍ സംഘര്‍ഷമാണ് നിലനില്‍ക്കുന്നത്. മര്‍ദ്ദനത്തില്‍ പീതാംബരന്റെ രണ്ടു കൈയ്യും പൊട്ടിത്തകര്‍ന്നു. തലയ്ക്കും പരിക്കേറ്റു. സുരേന്ദ്രന്‍ എന്ന പ്രവര്‍ത്തകന്റെ തലയും ഇടത് ഷോള്‍ഡറും തകര്‍ന്നിരുന്നു. ഈ കേസിലെ പ്രതിയായിരുന്നു വെട്ടേറ്റു മരിച്ച ശരത്. കേസില്‍ ജാമ്യത്തിലിറങ്ങിയ ശരത്‌ലാലിനെ കൊലപ്പെടുത്താന്‍ ലഷ്യമിട്ടെത്തിയ സംഘം ഒപ്പമുണ്ടായിരുന്ന കൃപേഷിനെയും കൊലപ്പെടുത്തുകയായിരുന്നു.

ഇനിയും ഇത്തരം രാഷ്ട്രീയ കൊലപാതകങ്ങള്‍ അങ്ങേറും എന്നതില്‍ സംശയിക്കേണ്ട ആവശ്യമില്ല. അതില്‍ത്തിയില്‍ ജെയ്‌ഷെ ചാവേറുകളെ ട്രെയിന്‍ ചെയ്ത് വിടുമ്പോള്‍ രാജ്യത്തിനകത്ത് ഇത്തരത്തിലുള്ള രാഷ്ട്രീയ നേതാക്കള്‍ ചാവേറുകളെ ട്രെയിന്‍ ചെയ്ത് വിടുന്നു. കേരളത്തില്‍ അങ്ങേളം ഇങ്ങേളം രാഷ്ട്രീയ കൊലപാതകള്‍ നടക്കുമ്പോള്‍ ഏതെങ്കിലും ഒരു നേതാവ് കൊല്ലപ്പെട്ടതായി കണ്ടിട്ടുണ്ടോ? കേട്ടിട്ടുണ്ടോ? ജീവന്‍ പൊലിയുന്നത് സാധാരണക്കാരായ അണികളുടേതാണ്. നഷ്ടം അവരുടെ വീട്ടുകാര്‍ക്കാണ്. താങ്ങും തണലും ആകേണ്ട മക്കളെ അവരുടെ മാതാപിതാക്കള്‍ക്ക് നഷ്ടമാകുന്നു. മക്കളെക്കുറിച്ചോര്‍ത്ത് ഒരായിരം സ്വപ്നങ്ങള്‍ കണ്ട് വളരെ പ്രതിക്ഷയോടെയാണ് അവരെ വളര്‍ത്തിക്കൊണ്ട് വരുന്നത്. എന്നാല്‍ ഒരു നിമിഷം കൊണ്ട് എല്ലാം താറുമാറാക്കുകയാണ്. ഒരു കുടുംബത്തിന്റെ പ്രതീക്ഷ മുഴുവന്‍ ഇരുട്ടിലാക്കപ്പെടുകയാണ്. അങ്ങനെ എത്രയോ കുടുംബങ്ങള്‍. മരിക്കുമ്പോള്‍ മൃതശരീരം കൊണ്ട് വിലാപയാത്രയുടെ പേരില്‍ നാടുനീളെ കൊണ്ടുനടക്കുന്നു. പാര്‍ട്ടിക്ക് രക്തസാക്ഷിയെ ലഭിക്കും എന്നാല്‍ കുടുംബത്തിന്റെ നഷ്ടം ഒരിക്കലും നികത്താനാവില്ല. ദൈവത്തിന്റെ കോടതിയില്‍ നീതി നടപ്പാകുക തന്നെ ചെയ്യും.

Related Stories

latest news


Most Popular