13 Jun 2026
Saturday
LATEST NEWS
ശബരിമല സ്വര്ണപ്പാളി കൈമാറ്റ കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തിനും മുൻ ബോർഡ് അംഗം അജികുമാറിനും എസ്ഐടി നോട്ടീസ്... മിഥുനമാസ പൂജകൾക്കായി ശബരിമല നട നാളെ തുറക്കും... വിവാദങ്ങൾക്കിടയിൽ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥനായിരുന്ന മുരാരി ബാബു അന്തരിച്ചു... റവ. ഈ. ടി. കുര്യാക്കോസ് ഇട്ട്യാടത്ത് കോർ എപ്പിസ്കോപ്പ അന്തരിച്ചു... മെറ്റാ പ്ലാറ്റ്‌ഫോമുകൾക്ക് ആഗോളതലത്തിൽ തടസം; ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, വാട്സാപ്പ് സേവനങ്ങൾ ഭാഗികമായി നിലച്ചു... സംസ്ഥാനത്തെ പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്‌മെന്റ് ഫലം ജൂണ്‍ 15 തിങ്കളാഴ്ച പ്രസിദ്ധീകരിക്കും... NOWCAST - അടുത്ത മൂന്ന് മണിക്കൂറിൽ പ്രതീക്ഷിക്കാവുന്ന ദിനാന്തരീക്ഷാവസ്ഥ (Weather)... കെ.എം.സാബു മാത്യു കോട്ടയം ജില്ലാ പോലീസ് മേധാവി... ഭക്ഷ്യവകുപ്പിന് 3000 കോടി രൂപയുടെ സാമ്പത്തിക ബാധ്യതയുണ്ടെന്ന് ഭക്ഷ്യവകുപ്പ് മന്ത്രി അനൂപ് ജേക്കബ്... തേവര പാലത്തിൽ ലോറി അപകടം... മാസപ്പടി കേസ്: ഇഡിക്ക് മുന്നിൽ വീണ നാളെ ഹാജരാകില്ല, ആരോഗ്യപ്രശ്നം ചൂണ്ടിക്കാട്ടി ഇമെയിൽ... ആലപ്പുഴ മർദനക്കേസ്: അഞ്ച് പോലീസുകാർ എസ്‌ഐടിക്ക് മുന്നിൽ ഹാജരായി... ലോകകപ്പ് ഫുട്ബോൾ: ഗ്രൂപ്പ് ഘട്ട മത്സരങ്ങൾക്ക് നാളെ തുടക്കം; ആവേശപ്പോരാട്ടങ്ങൾക്ക് അരങ്ങൊരുങ്ങി... ജലജന്യ രോഗങ്ങള്‍: ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്... ജലജന്യ രോഗങ്ങള്‍: ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്...

മുഴപ്പിലങ്ങാട് ബീച്ചിലും ഫ്ളോട്ടിങ് ബ്രിഡ്ജ്; കടലിലേക്ക് ഇനി നടന്നുപോകാം.

സാഹസിക ടൂറിസത്തിന് മുതൽക്കൂട്ടായി മുഴപ്പിലങ്ങാട് ഡ്രൈവ് ഇൻ ബീച്ചിൽ ഫ്ളോട്ടിങ് ബ്രിഡ്ജ് പൂർത്തിയായി. ബീച്ചിൻ്റെ തെക്കെ അറ്റത്താണ് 100 മീറ്റർ നീളത്തിൽ ഫ്ളോട്ടിങ് ബ്രിഡ്ജ് നിർമിച്ചത്. പടിഞ്ഞാറെ അറ്റത്ത് സഞ്ചാരികൾക്ക് നിൽക്കാനായി പ്ലാറ്റ്ഫോമുമുണ്ട്. കൈവരികളും സ്ഥാപിച്ചു. ധർമടം തുരുത്തിൻ്റെയും പാറക്കെട്ടുകളുടെയും സൗന്ദര്യം കൂടുതൽ ആസ്വദിക്കാനും ഇതിലൂടെ കഴിയും. തിരമാലകളുടെ ഏറ്റക്കുറച്ചിലിനനുസരിച്ച് പാലം താഴ്ന്നുയരുന്നത് സഞ്ചാരികൾക്ക് നവ്യാനുഭവമാകും. ഉന്നതഗുണനിലവാരമുള്ള റബ്ബറും പ്ലാസ്റ്റിക്ക് സംയുക്തങ്ങളുമുപയോഗിച്ച് ഏകദേശം ഒരുകോടി രൂപയോളം ചെലവഴിച്ചാണ് നിർമാണം പൂർത്തിയാക്കിയത്. ഒരേസമയം 100 പേരെ ഉൾക്കൊള്ളാൻ കഴിയും. ജി.എസ്.ടി. ഉൾപ്പെടെ 120 രൂപയാണ് പ്രവേശന ഫീസ്. പാലത്തിൽ കയറുന്നവർക്ക് ലൈഫ് ജാക്കറ്റ് നൽകും. സുരക്ഷയ്ക്കായി ഗോവയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടർ സ്പോർട്സിൽനിന്ന് കോഴ്സ് പൂർത്തിയാക്കിവരെയാണ് നിയോഗിക്കുക.


latest news


Most Popular