കൈവരി തകർത്ത് തൂങ്ങി നിന്ന വാഹനം, ഗതാഗത നിയന്ത്രണം
എറണാകുളം തേവര പാലത്തിൽ ലോറി അപകടത്തിൽപ്പെട്ടു. നിന്ത്രണം വിട്ട ലോറി പാലത്തിന്റെ കൈവരി തകർത്ത് ഭാഗികമായി പുറത്തേക്ക് തൂങ്ങി നിൽക്കുകയായിരുന്നു.
അപകടം നടക്കുന്നതിനിടെ ഡ്രൈവർ വാഹനത്തിൽ നിന്ന് ചാടി രക്ഷപ്പെട്ടതിനാൽ വലിയ ദുരന്തമാണ് ഒഴിവായത്. അപകടത്തിൽ ഡ്രൈവർക്ക് പരിക്കേറ്റിട്ടുണ്ടോ എന്നത് സംബന്ധിച്ച വിവരങ്ങൾ ലഭ്യമായിട്ടില്ല.
അപകടത്തെ തുടർന്ന് തേവര പാലത്തിലൂടെ ഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തി. പോലീസ്, അഗ്നിരക്ഷാസേന, മറ്റ് രക്ഷാപ്രവർത്തകർ എന്നിവർ സ്ഥലത്തെത്തി രക്ഷാപ്രവർത്തനവും വാഹനമാറ്റാനുള്ള നടപടികളും ആരംഭിച്ചു.
ലോറി പാലത്തിൽ അപകടാവസ്ഥയിൽ തൂങ്ങി നിൽക്കുന്നതിനാൽ പ്രദേശത്ത് ഗതാഗതക്കുരുക്കും അനുഭവപ്പെടുന്നുണ്ട്. വാഹനം സുരക്ഷിതമായി മാറ്റിയശേഷം മാത്രമേ ഗതാഗതം പൂർണമായും പുനഃസ്ഥാപിക്കുകയുള്ളൂ എന്ന് അധികൃതർ അറിയിച്ചു.




































































