13 Jun 2026
Saturday
LATEST NEWS
ശബരിമല സ്വര്ണപ്പാളി കൈമാറ്റ കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തിനും മുൻ ബോർഡ് അംഗം അജികുമാറിനും എസ്ഐടി നോട്ടീസ്... മിഥുനമാസ പൂജകൾക്കായി ശബരിമല നട നാളെ തുറക്കും... വിവാദങ്ങൾക്കിടയിൽ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥനായിരുന്ന മുരാരി ബാബു അന്തരിച്ചു... റവ. ഈ. ടി. കുര്യാക്കോസ് ഇട്ട്യാടത്ത് കോർ എപ്പിസ്കോപ്പ അന്തരിച്ചു... മെറ്റാ പ്ലാറ്റ്‌ഫോമുകൾക്ക് ആഗോളതലത്തിൽ തടസം; ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, വാട്സാപ്പ് സേവനങ്ങൾ ഭാഗികമായി നിലച്ചു... സംസ്ഥാനത്തെ പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്‌മെന്റ് ഫലം ജൂണ്‍ 15 തിങ്കളാഴ്ച പ്രസിദ്ധീകരിക്കും... NOWCAST - അടുത്ത മൂന്ന് മണിക്കൂറിൽ പ്രതീക്ഷിക്കാവുന്ന ദിനാന്തരീക്ഷാവസ്ഥ (Weather)... കെ.എം.സാബു മാത്യു കോട്ടയം ജില്ലാ പോലീസ് മേധാവി... ഭക്ഷ്യവകുപ്പിന് 3000 കോടി രൂപയുടെ സാമ്പത്തിക ബാധ്യതയുണ്ടെന്ന് ഭക്ഷ്യവകുപ്പ് മന്ത്രി അനൂപ് ജേക്കബ്... തേവര പാലത്തിൽ ലോറി അപകടം... മാസപ്പടി കേസ്: ഇഡിക്ക് മുന്നിൽ വീണ നാളെ ഹാജരാകില്ല, ആരോഗ്യപ്രശ്നം ചൂണ്ടിക്കാട്ടി ഇമെയിൽ... ആലപ്പുഴ മർദനക്കേസ്: അഞ്ച് പോലീസുകാർ എസ്‌ഐടിക്ക് മുന്നിൽ ഹാജരായി... ലോകകപ്പ് ഫുട്ബോൾ: ഗ്രൂപ്പ് ഘട്ട മത്സരങ്ങൾക്ക് നാളെ തുടക്കം; ആവേശപ്പോരാട്ടങ്ങൾക്ക് അരങ്ങൊരുങ്ങി... ജലജന്യ രോഗങ്ങള്‍: ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്... ജലജന്യ രോഗങ്ങള്‍: ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്...

*ഷവോമിയുടെ സബ് ബ്രാന്‍ഡായ പോക്കോയുടെ പുതിയ ഫോണ്‍ ബുധനാഴ്ച ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും*

മുംബൈ: പ്രമുഖ സ്മാര്‍ട്ട്‌ഫോണ്നിര്‍മ്മാതാക്കളായ ഷവോമിയുടെ സബ് ബ്രാന്‍ഡായ പോക്കോയുടെ പുതിയ ഫോണ്ആയ എം7 പ്ലസ് ഫൈവ് ജി ബുധനാഴ്ച ഇന്ത്യന്വിപണിയില്അവതരിപ്പിക്കും.



എം7 ഫൈവ് ജി സീരീസില്പുതിയ മോഡല്ആയാണ് ഇത് അവതരിപ്പിക്കുക.


നിലവിലുള്ള പോക്കോ എം7 ഫൈവ് ജി, എം7 പ്രോ ഫൈവ് ജി മോഡലുകള്‍ക്കൊപ്പമാണ് പുതിയ മോഡല്അവതരിപ്പിക്കാന്പോകുന്നത്. ലോഞ്ചിന് മുന്നോടിയായി, പോക്കോ പുതിയ ഫോണിന്റെ നിരവധി ഫീച്ചറുകള്‍ പങ്കുവെച്ചിട്ടുണ്ട്. സിലിക്കണ്‍ കാര്‍ബണ്‍ സാങ്കേതികവിദ്യയെ അടിസ്ഥാനമാക്കിയുള്ള 7,000mAh ബാറ്ററിയാണ് ഇതില്‍ സജ്ജീകരിച്ചിരിക്കുന്നത്. 7,000mAh ബാറ്ററി സെഗ്മെന്റിലെ ഏറ്റവും സ്ലിം ഫോണാണിതെന്നാണ് കമ്ബനി അവകാശപ്പെടുന്നത്. വലിയ ബാറ്ററിക്ക് പുറമേ, റിവേഴ്സ് ചാര്‍ജിങ്ങിനെ ഫോണ്‍ പിന്തുണയ്ക്കും. ഈ സവിശേഷത ഉപയോക്താക്കളെ ഈ ഫോണ്‍ ഉപയോഗിച്ച്‌ മറ്റ് സ്മാര്‍ട്ട്ഫോണുകള്‍ ചാര്‍ജ് ചെയ്യാന്‍ സഹായിക്കും.



വില ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ലെങ്കിലും 15000 രൂപയില്‍ താഴെയായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഇ-കോമേഴ്സ് പ്ലാറ്റ്ഫോം വഴിയായിരിക്കും ഇതിന്റെ വില്‍പ്പന. 144Hz റിഫ്രഷ് റേറ്റുള്ള 6.9 ഇഞ്ച് ഡിസ്പ്ലേ ആയിരിക്കാം ഫോണില്‍. ക്വാല്‍കോമിന്റെ സ്നാപ്ഡ്രാഗണ്‍ 6s Gen 3 ചിപ്സെറ്റാണ് ഇതിന് കരുത്ത് പകരുക. ഫോണില്‍ 50MP പ്രൈമറി സെന്‍സറുള്ള ഡ്യുവല്‍ റിയര്‍ കാമറ സജ്ജീകരണവും സെല്‍ഫികള്‍ക്കും വീഡിയോ കോളുകള്‍ക്കുമായി 8MP ഫ്രണ്ട് ഫേസിങ് കാമറയും പ്രതീക്ഷിക്കുന്നു. ഒറ്റ ചാര്‍ജില്‍ 12 മണിക്കൂര്‍ വരെ നാവിഗേഷന്‍, 24 മണിക്കൂര്‍ വീഡിയോ പ്ലേബാക്ക്, 27 മണിക്കൂര്‍ സോഷ്യല്‍ മീഡിയ ഉപയോഗം, 144 മണിക്കൂര്‍ വരെ ഓഫ്ലൈന്‍ മ്യൂസിക് പ്ലേബാക്ക് എന്നി സേവനങ്ങള്‍ക്ക് ഉതകും വിധമായിരിക്കും പുതിയ ഫോണ്‍.

Related Stories

latest news


Most Popular