13 Jun 2026
Saturday
LATEST NEWS
തിരുവനന്തപുരം മുൻ മേയർ ആര്യാ രാജേന്ദ്രനുമായ റോഡിൽ തർക്കമുണ്ടാക്കിയ ഡ്രൈവർ യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം നൽകി... ശബരിമല സ്വര്ണപ്പാളി കൈമാറ്റ കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തിനും മുൻ ബോർഡ് അംഗം അജികുമാറിനും എസ്ഐടി നോട്ടീസ്... മിഥുനമാസ പൂജകൾക്കായി ശബരിമല നട നാളെ തുറക്കും... വിവാദങ്ങൾക്കിടയിൽ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥനായിരുന്ന മുരാരി ബാബു അന്തരിച്ചു... റവ. ഈ. ടി. കുര്യാക്കോസ് ഇട്ട്യാടത്ത് കോർ എപ്പിസ്കോപ്പ അന്തരിച്ചു... മെറ്റാ പ്ലാറ്റ്‌ഫോമുകൾക്ക് ആഗോളതലത്തിൽ തടസം; ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, വാട്സാപ്പ് സേവനങ്ങൾ ഭാഗികമായി നിലച്ചു... സംസ്ഥാനത്തെ പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്‌മെന്റ് ഫലം ജൂണ്‍ 15 തിങ്കളാഴ്ച പ്രസിദ്ധീകരിക്കും... NOWCAST - അടുത്ത മൂന്ന് മണിക്കൂറിൽ പ്രതീക്ഷിക്കാവുന്ന ദിനാന്തരീക്ഷാവസ്ഥ (Weather)... കെ.എം.സാബു മാത്യു കോട്ടയം ജില്ലാ പോലീസ് മേധാവി... ഭക്ഷ്യവകുപ്പിന് 3000 കോടി രൂപയുടെ സാമ്പത്തിക ബാധ്യതയുണ്ടെന്ന് ഭക്ഷ്യവകുപ്പ് മന്ത്രി അനൂപ് ജേക്കബ്... തേവര പാലത്തിൽ ലോറി അപകടം... മാസപ്പടി കേസ്: ഇഡിക്ക് മുന്നിൽ വീണ നാളെ ഹാജരാകില്ല, ആരോഗ്യപ്രശ്നം ചൂണ്ടിക്കാട്ടി ഇമെയിൽ... ആലപ്പുഴ മർദനക്കേസ്: അഞ്ച് പോലീസുകാർ എസ്‌ഐടിക്ക് മുന്നിൽ ഹാജരായി... ലോകകപ്പ് ഫുട്ബോൾ: ഗ്രൂപ്പ് ഘട്ട മത്സരങ്ങൾക്ക് നാളെ തുടക്കം; ആവേശപ്പോരാട്ടങ്ങൾക്ക് അരങ്ങൊരുങ്ങി... ജലജന്യ രോഗങ്ങള്‍: ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്...

മാലാഖമാരുടെ അടുത്തേയ്ക്ക് ആ പൊന്നോമനയാത്രയായ്.......

മാതാ പിതാ ഗുരു ദൈവം, കാണപ്പെട്ട ദൈവമാണ് മാതാവ്. ഒരു കുഞ്ഞിനെ ഗര്‍ഭം ധരിക്കുമ്പോള്‍ മുതല്‍ വരാനിരിക്കുന്ന കുഞ്ഞിനെക്കുറിച്ചുള്ള സ്വപ്നങ്ങളില്‍ മുഴുകും ഓരോ മാതാവും. കണ്‍മണിയുടെ മുഖംമൊന്നുകണ്ടാല്‍ എല്ലാ വേദനകളും ബുദ്ധിമുട്ടുകളും അമ്മയ്ക്ക് മറക്കാനാകും. സ്വന്തം സുഖത്തിനും സന്തോഷത്തിനും വേണ്ടിയല്ല മക്കളുടെ സുഖത്തിനും സന്തോഷത്തിനും വേണ്ടി ജീവിക്കുന്നവളാണ് അമ്മ. ജീവിതത്തിലെ എല്ലാ ദുഃഖങ്ങളും ദുരിതങ്ങളും അതിജീവിച്ച് മുന്നോട്ട് ജീവിക്കാന്‍ ഒരു സ്ത്രീയെ പ്രേരിപ്പിക്കുന്ന ഘടകം അവളുടെ തന്നെ ഭാഗമായിത്തീര്‍ന്ന പൊന്നോമന മക്കളാണ്. ഒരു ഭാഗത്ത്  അവനവന്റെ കുഞ്ഞിനെപ്പോലും മറന്ന് സ്വന്തം സുഖം തേടിപ്പോകുന്ന അമ്മമാര്‍. മറുഭാഗത്ത് സ്വന്തം ജീവന്‍കൊടുത്തും മക്കളെ സംരക്ഷിക്കുന്ന അമ്മമാര്‍.

മനുഷ്യ മനഃസാക്ഷിയെ തന്നെ ഞെട്ടിക്കുന്ന വേദനിപ്പിക്കുന്ന ചില വാര്‍ത്തകളാണ് കുറച്ചു ദിവസങ്ങളായി നാം കേട്ടുകൊണ്ടിരിക്കുന്നത്. രണ്ടാനച്ഛന്റെ ക്രൂരമര്‍ദ്ദനത്തിനിരയായി ജീവിതത്തിനും മരണത്തിനുമിടയിലുള്ള നൂല്‍പ്പാലത്തിലൂടെ ജീവിതത്തിലേയ്ക്ക് തിരിച്ചുവരാനുള്ള പോരാട്ടത്തിനൊടുവില്‍ മരണത്തിനു കീഴടങ്ങിയ ആ പിഞ്ചുബാലന്‍ മനുഷ്യമനസ്സുകളില്‍ നൊമ്പരമായി മാറിയിരിക്കുകയാണ്. ആ പൊന്നും കുടത്തിന്റെ മുഖത്തേയ്ക്ക് ഒന്നുനോക്കൂ, ആ കുഞ്ഞിനോട് ഇത്രയും ക്രൂരതകാണിയ്ക്കാന്‍ നിങ്ങള്‍ക്കെങ്ങനെ കഴിയുന്നു?

തൊടുപുഴയില്‍ രണ്ടാനച്ഛന്റെ കൊടുംക്രൂരതയ്ക്ക് ഇരയായ ഏഴുവയസ്സുകാരനെ യാതൊരു ഉളിപ്പുമില്ലാതെ ആശുപത്രിയിലെത്തിച്ചു. കുട്ടി കട്ടിലില്‍ നിന്ന് വീണ് പരിക്കേറ്റതാണെന്ന് അമ്മയും രണ്ടാനച്ഛനും ആശുപത്രിയില്‍ പറഞ്ഞത്. എന്നാല്‍ സംശയം തോന്നിയ ഡോക്ടര്‍മ്മാര്‍ നടത്തിയ വിശദമായ പരിശോധനയില്‍ കുട്ടിയുടെ തലയ്ക്കും ശരീരത്തിന്റെ പല ഭാഗങ്ങളിലും ഗുരുതരമായ പരിക്കേറ്റതായി മനസ്സിലായി. കുട്ടിയെ വിദഗ്ധ ചികിത്സയ്ക്കായി കോലഞ്ചേരിലെ ആശുപത്രിയിലേയ്ക്ക് മാറ്റണമെന്ന് ആശുപത്രി അധികൃതരുടെ നിര്‍ദ്ദേശത്തെ എതിര്‍ക്കുകയും ആശുപത്രി അധികൃതരുമായി തര്‍ക്കത്തിലേര്‍പ്പെടുകയും ചെയ്തു.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഉരുത്തിരിഞ്ഞത് ഞെട്ടിപ്പിക്കുന്ന വിവിരങ്ങളായിരുന്നു. ക്രൂരമര്‍ദ്ദനമാണ് പലപ്പോഴായി അരുണില്‍ നിന്ന് ഏഴുവയസുകാരന് നേരിടേണ്ടി വന്നത്. കുട്ടിയുടെ അനുജനായ നാലു വയസുകാരനെയും ഇയാള്‍ ലൈംഗികമായി ഉപദ്രവിച്ചിരുന്നതായി പോലീസ് കണ്ടെത്തി. കുട്ടികളുടെ അച്ഛന്‍ നേരത്തെ മരിച്ചു പോയിരുന്നു. എല്ലാം കണ്ടിട്ടും അറിഞ്ഞിട്ടും അമ്മ കണ്ടില്ലെന്ന് നടിച്ച്‌ കണ്ണടച്ചു.കാമുകന്‍ ഉപേക്ഷിച്ചു പോകുമെന്ന ഭയത്താല്‍ കണ്‍മുന്നില്‍ നൊന്തുപ്രസവിച്ച തന്റെ കുഞ്ഞ് കൊടിയ പീഢനത്തിനിരയായിട്ടും തടയാനോ എതിര്‍ത്തു സംസാരിക്കാനോ തയ്യാറാകാതെ കയ്യും കെട്ടി നോക്കി നിന്നവള്‍ ഒരമ്മയാണോ? ഇത്രയധികം ക്രൂരമായി പെരുമാറിയിട്ടും മരണത്തിനു കീഴടങ്ങിയിട്ടും  യാതൊരു കൂസലുമില്ലാതെ ആശുപത്രിയില്‍ നിന്ന ആ അമ്മ ഒടുവില്‍ നിയമത്തിനു മുന്നില്‍ മാപ്പു സാക്ഷിയാവുകയാണ്.

കുട്ടിയെ വധിക്കാനുള്ള ശ്രമം, ആക്രമണം, ഭീഷണിപ്പെടുത്തല്‍, ജുവനൈല്‍ ജസ്റ്റിസ് ആക്ടിലെ 75ആം വകുപ്പ്, കഠിനമായ ദേഹോപദ്രവം ഏല്‍പിക്കല്‍ എന്നീ വകുപ്പുകള്‍ ചുമത്തി ഇപ്പോള്‍ത്തന്നെ കേസെടുത്തിട്ടുണ്ട്.കുട്ടി മരിച്ചതോടെ അരുണ്‍ ആനന്ദിനെതിരെ കൊലക്കുറ്റം കൂടി ചുമത്തി. അനുജനായ നാലു വയസുകാരനെ ലൈംഗികമായി ആക്രമിച്ചതിനു പോക്‌സോ കേസുമുണ്ട്. പ്രകൃതി വിരുദ്ധ പീഡനം, ദേഹോപദ്രവമേല്‍പിക്കല്‍ എന്നീ വകുപ്പുകളും ചുമത്തിയിട്ടുണ്ട്. വാര്‍ത്തകളുടെയു മറ്റു വിവരങ്ങളുടെയും അടിസ്ഥാനത്തില്‍ സംഭവത്തില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തിട്ടുണ്ട്. ആക്രമണ സമയത്ത് മുറിയിലുണ്ടായിരുന്ന കുട്ടികളുടെ അമ്മയെ കേസില്‍ പ്രധാന സാക്ഷിയാക്കും. കുട്ടിയുടെ അമ്മയെ ഇപ്പോള്‍ കൗണ്‍സിലിംഗിന് വിധേയമാക്കികൊണ്ടിരിക്കുകയാണ്.

കുറച്ചു നാളുകള്‍ ജയിലിക്കിടന്ന് ശിക്ഷ അനുഭവിച്ച പുറത്തേയ്ക്ക് വരുന്ന ഇവനേപ്പോലുള്ള നരാധമന്മാര്‍ വീണ്ടും ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങള്‍ ആവര്‍ത്തിക്കും. ആ പിഞ്ചുകുഞ്ഞ് അനുഭവിച്ച വേദനകള്‍ അവനേയും അനുഭവിപ്പിക്കുകയാണ് വേണ്ടത്. അവനും അറിയണം ആ പൊന്നോമന അനുഭവിച്ച വേദന. അവന്‍ മാത്രമല്ല കണ്ണില്ലാത്ത ക്രൂരത സ്വന്തം കുഞ്ഞിനോട് കാണിക്കുമ്പോള്‍ കണ്ണുനിന്ന അമ്മമാരുടെ പേരു കളഞ്ഞ കുട്ടിയുടെ അമ്മയെന്ന് അവകാശപ്പെടുന്ന സ്ത്രീയ്ക്കും കടുത്ത ശിക്ഷ തന്നെയാണ് നല്‍കേണ്ടത്. സ്വന്തം സുഖം തേടിപ്പോകുന്ന ഓരോ അമ്മമാരും ഓര്‍ക്കണം മക്കളില്ലാത്ത വേദനയില്‍ ജിവിതം മുന്നോട്ട് തള്ളി നീക്കുന്ന ധാരാളം മാതാപിതാക്കളുണ്ട് നമ്മുടെ നാട്ടില്‍ . നൊന്ത് പെറ്റ കുഞ്ഞ് നിങ്ങളുടെ ജിവിതത്തില്‍ തടസ്സമെന്ന് തോന്നിയാല്‍ അവരെ ക്രൂരമായി പീഡിപ്പിച്ച് ഒഴിവാക്കുന്നതിനു പകരം മക്കളില്ലാത്ത വേദനയില്‍ കഴിയുന്നവര്‍ക്ക് കൊടുക്കൂ കുഞ്ഞിനെ അവര്‍ നോക്കിക്കോളും പൊന്നു പോലെ. കാലിലൊരു മുള്ളു പോലും കൊള്ളാതെ കാത്തു സംരക്ഷിക്കും. നാളെകളില്‍ ഉയരങ്ങള്‍ എത്തിപ്പിടിക്കേണ്ട കുരുന്നുകളുടെ ജീവിതം സ്വന്തം സുഖത്തിനുവേണ്ടി ബലി നല്‍കാതിരിക്കുക. പൊന്നുമക്കളെ നല്ലപാഠങ്ങള്‍ ചൊല്ലിക്കൊടുത്ത് നെഞ്ചോട് ചേര്‍ക്കാന്‍ തയ്യാറുള്ള പ്രപ്തരായ ധാരാളം അമ്മമാരുള്ള നാടാണ് കേരളം. സ്വന്തം സുഖം തേടിപ്പോകുന്ന അമ്മമാര്‍ മറക്കാതിരിക്കട്ടെ തൊടുപുഴയിലെ പപ്പിയെന്ന പൊന്നോമനയെ...

മകനെ മാപ്പ് നിന്റെ ആത്മാവിനു നിത്യശാന്തി ലഭിക്കാന്‍ എന്നും ഞങ്ങളുടെ പ്രാര്‍ത്ഥനകളിലുണ്ടാകും. നരകതുല്യ ജിവിതം സമ്മാനിച്ചവരുടെ ഇടയില്‍ നിന്നും മകനെ നിനക്ക് മോക്ഷം കിട്ടി സ്വര്‍ഗ്ഗത്തില്‍ നിനക്കായ് സ്‌നേഹവും കരുതലോടും കൂടി നിന്റെ അച്ഛന്‍ കാത്തിരിക്കുന്നു. ആ കരങ്ങളില്‍ നീയെന്നും സരക്ഷിതനാണ്.. മകനേ മാപ്പ് ഒരായിരം മാപ്പ്


Related Stories

latest news


Most Popular