13 Jun 2026
Saturday
LATEST NEWS
ശബരിമല സ്വര്ണപ്പാളി കൈമാറ്റ കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തിനും മുൻ ബോർഡ് അംഗം അജികുമാറിനും എസ്ഐടി നോട്ടീസ്... മിഥുനമാസ പൂജകൾക്കായി ശബരിമല നട നാളെ തുറക്കും... വിവാദങ്ങൾക്കിടയിൽ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥനായിരുന്ന മുരാരി ബാബു അന്തരിച്ചു... റവ. ഈ. ടി. കുര്യാക്കോസ് ഇട്ട്യാടത്ത് കോർ എപ്പിസ്കോപ്പ അന്തരിച്ചു... മെറ്റാ പ്ലാറ്റ്‌ഫോമുകൾക്ക് ആഗോളതലത്തിൽ തടസം; ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, വാട്സാപ്പ് സേവനങ്ങൾ ഭാഗികമായി നിലച്ചു... സംസ്ഥാനത്തെ പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്‌മെന്റ് ഫലം ജൂണ്‍ 15 തിങ്കളാഴ്ച പ്രസിദ്ധീകരിക്കും... NOWCAST - അടുത്ത മൂന്ന് മണിക്കൂറിൽ പ്രതീക്ഷിക്കാവുന്ന ദിനാന്തരീക്ഷാവസ്ഥ (Weather)... കെ.എം.സാബു മാത്യു കോട്ടയം ജില്ലാ പോലീസ് മേധാവി... ഭക്ഷ്യവകുപ്പിന് 3000 കോടി രൂപയുടെ സാമ്പത്തിക ബാധ്യതയുണ്ടെന്ന് ഭക്ഷ്യവകുപ്പ് മന്ത്രി അനൂപ് ജേക്കബ്... തേവര പാലത്തിൽ ലോറി അപകടം... മാസപ്പടി കേസ്: ഇഡിക്ക് മുന്നിൽ വീണ നാളെ ഹാജരാകില്ല, ആരോഗ്യപ്രശ്നം ചൂണ്ടിക്കാട്ടി ഇമെയിൽ... ആലപ്പുഴ മർദനക്കേസ്: അഞ്ച് പോലീസുകാർ എസ്‌ഐടിക്ക് മുന്നിൽ ഹാജരായി... ലോകകപ്പ് ഫുട്ബോൾ: ഗ്രൂപ്പ് ഘട്ട മത്സരങ്ങൾക്ക് നാളെ തുടക്കം; ആവേശപ്പോരാട്ടങ്ങൾക്ക് അരങ്ങൊരുങ്ങി... ജലജന്യ രോഗങ്ങള്‍: ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്... ജലജന്യ രോഗങ്ങള്‍: ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്...

വെള്ളൂർ പഞ്ചായത്ത് അംഗൻവാടി നിയമന വിവാദം: യുഡിഎഫും ആറാം വാർഡ് മെമ്പറും മാപ്പ് പറയണമെന്ന് എൽഡിഎഫ്

വെള്ളൂർ ഗ്രാമപഞ്ചായത്തിലെ അംഗൻവാടി ജീവനക്കാരുടെ നിയമനവുമായി ബന്ധപ്പെട്ട് അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ച യുഡിഎഫ് നേതൃത്വവും നിലവിലെ ആറാം വാർഡ് മെമ്പറും പൊതുസമൂഹത്തോട് മാപ്പ് പറയണമെന്ന് എൽഡിഎഫ് വെള്ളൂർ പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു.

സാമൂഹ്യ ക്ഷേമ വകുപ്പ് 2024-ൽ പ്രസിദ്ധീകരിച്ച അംഗൻവാടി നിയമന റാങ്ക് ലിസ്റ്റിൽ ക്രമക്കേട് ഉണ്ടെന്നാരോപിച്ച് കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പ് കാലത്ത് തെറ്റായ പ്രചാരണം നടത്തിയെന്നാണ് എൽഡിഎഫിന്റെ ആരോപണം. ഈ പ്രചാരണത്തിലൂടെ ജനങ്ങൾക്കിടയിൽ ജാതീയമായ വേർതിരിവും തെറ്റിദ്ധാരണയും സൃഷ്ടിച്ച് രാഷ്ട്രീയ നേട്ടം ലക്ഷ്യമിട്ടുവെന്നും കമ്മിറ്റി കുറ്റപ്പെടുത്തി.

ക്രമക്കേട് ആരോപിക്കപ്പെട്ട അതേ റാങ്ക് ലിസ്റ്റിൽ നിന്നാണ് നിലവിലെ ആറാം വാർഡ് മെമ്പർ പിന്നീട് ജോലി നേടിയതെന്നും എൽഡിഎഫ് ചൂണ്ടിക്കാട്ടി. ചട്ടങ്ങളും മാനദണ്ഡങ്ങളും പാലിച്ച് സുതാര്യമായ രീതിയിൽ തയ്യാറാക്കിയ റാങ്ക് ലിസ്റ്റിനെയും നിയമന നടപടികളെയും തിരഞ്ഞെടുപ്പ് സമയത്ത് വിവാദമാക്കാൻ ശ്രമിച്ചതായും പ്രസ്താവനയിൽ പറയുന്നു.

യോഗ്യതയുടെ അടിസ്ഥാനത്തിൽ നിയമനം ലഭിച്ച ഉദ്യോഗാർത്ഥികളെ പോലും സമൂഹത്തിന് മുന്നിൽ സംശയത്തിന്റെ നിഴലിൽ നിർത്തുന്ന തരത്തിലുള്ള കള്ളപ്രചാരണമാണ് നടന്നതെന്ന് എൽഡിഎഫ് ആരോപിച്ചു. രാഷ്ട്രീയ നേട്ടത്തിനായി നടത്തുന്ന ഇത്തരം പ്രചാരണങ്ങൾ അവസാനിപ്പിച്ച് യുഡിഎഫും ആറാം വാർഡ് മെമ്പറും നിരുപാധികം മാപ്പ് പറയണമെന്നും എൽഡിഎഫ് വെള്ളൂർ പഞ്ചായത്ത് കമ്മിറ്റി കൺവീനർ ടി.വി. ബേബി പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

Related Stories

latest news


Most Popular