13 Jun 2026
Saturday
LATEST NEWS
തിരുവനന്തപുരം മുൻ മേയർ ആര്യാ രാജേന്ദ്രനുമായ റോഡിൽ തർക്കമുണ്ടാക്കിയ ഡ്രൈവർ യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം നൽകി... ശബരിമല സ്വര്ണപ്പാളി കൈമാറ്റ കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തിനും മുൻ ബോർഡ് അംഗം അജികുമാറിനും എസ്ഐടി നോട്ടീസ്... മിഥുനമാസ പൂജകൾക്കായി ശബരിമല നട നാളെ തുറക്കും... വിവാദങ്ങൾക്കിടയിൽ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥനായിരുന്ന മുരാരി ബാബു അന്തരിച്ചു... റവ. ഈ. ടി. കുര്യാക്കോസ് ഇട്ട്യാടത്ത് കോർ എപ്പിസ്കോപ്പ അന്തരിച്ചു... മെറ്റാ പ്ലാറ്റ്‌ഫോമുകൾക്ക് ആഗോളതലത്തിൽ തടസം; ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, വാട്സാപ്പ് സേവനങ്ങൾ ഭാഗികമായി നിലച്ചു... സംസ്ഥാനത്തെ പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്‌മെന്റ് ഫലം ജൂണ്‍ 15 തിങ്കളാഴ്ച പ്രസിദ്ധീകരിക്കും... NOWCAST - അടുത്ത മൂന്ന് മണിക്കൂറിൽ പ്രതീക്ഷിക്കാവുന്ന ദിനാന്തരീക്ഷാവസ്ഥ (Weather)... കെ.എം.സാബു മാത്യു കോട്ടയം ജില്ലാ പോലീസ് മേധാവി... ഭക്ഷ്യവകുപ്പിന് 3000 കോടി രൂപയുടെ സാമ്പത്തിക ബാധ്യതയുണ്ടെന്ന് ഭക്ഷ്യവകുപ്പ് മന്ത്രി അനൂപ് ജേക്കബ്... തേവര പാലത്തിൽ ലോറി അപകടം... മാസപ്പടി കേസ്: ഇഡിക്ക് മുന്നിൽ വീണ നാളെ ഹാജരാകില്ല, ആരോഗ്യപ്രശ്നം ചൂണ്ടിക്കാട്ടി ഇമെയിൽ... ആലപ്പുഴ മർദനക്കേസ്: അഞ്ച് പോലീസുകാർ എസ്‌ഐടിക്ക് മുന്നിൽ ഹാജരായി... ലോകകപ്പ് ഫുട്ബോൾ: ഗ്രൂപ്പ് ഘട്ട മത്സരങ്ങൾക്ക് നാളെ തുടക്കം; ആവേശപ്പോരാട്ടങ്ങൾക്ക് അരങ്ങൊരുങ്ങി... ജലജന്യ രോഗങ്ങള്‍: ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്...

*സ്വകാര്യ ആശുപത്രി നഴ്സുമാർ നാളെ പണിമുടക്ക്; കുറഞ്ഞ വേതനം 40,000 രൂപയാക്കണമെന്ന് ആവശ്യം*

തൃശൂര്‍: സംസ്ഥാനത്ത് സ്വകാര്യ ആശുപത്രികളിലെ നഴ്സുമാര്‍ നാളെ പണിമുടക്കും. ഏറ്റവും കുറഞ്ഞ വേതനം 40000 രൂപയാക്കി ഉയര്‍ത്തണമെന്നാവശ്യപ്പെട്ടാണ് സൂചനാ പണിമുടക്ക്.

യുണൈറ്റഡ് നഴ്സസ് അസോസിയേഷന്‍റെ നേതൃത്വത്തിലാണ് പണിമുടക്ക്. നഴ്സുമാരുടെ ശമ്പളം വര്‍ധിപ്പിക്കാൻ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കുന്നില്ലെന്നും മിനിമം വേതനം ഉയര്‍ത്തുന്നതിനായി നാളത്തെ സൂചന പണിമുടക്കിനുശേഷം കൂടുതല്‍ സമരപരിപാടികളിലേക്ക് നീങ്ങുമെന്നും യുഎൻഎ ദേശീയ അധ്യക്ഷൻ ജാസ്മിൻ ഷാ വ്യക്തമാക്കി. നാളെ ആശുപത്രികളിലെ മൂന്നില്‍ ഒന്ന് ജീവനക്കാര്‍ ജോലിക്ക് കയറും. ബാക്കിയുള്ളവര്‍ സൂചനാ സമരത്തില്‍ പങ്കെടുക്കും.

പണിമുടക്ക് ദിവസം അവകാശ പ്രഖ്യാപന സമ്മേളനവും നടക്കും. തൃശൂരിലായിരിക്കും അവകാശ പ്രഖ്യാപന സമ്മേളനം നടക്കുക. നിലവില്‍ 20000 രൂപയാണ് ഏറ്റവും കുറഞ്ഞ വേതനം. വര്‍ഷങ്ങളായി ശമ്പള പരിഷ്കരണം ഉണ്ടായിട്ടെന്നും സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഇടപെടണമെന്നുമാണ് സംഘടനയുടെ ആവശ്യം. ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയക്കിടെ ശസ്ത്രക്രിയ ഉപകരണം വീട്ടമ്മയുടെ വയറ്റില്‍ അകപ്പെട്ട സംഭവം സിസ്റ്റത്തിന്‍റെ പിഴവാണെന്നും നഴ്സുമാരും രോഗികളും തമ്മിലുള്ള അനുപാതം പാലിച്ചാലെ പ്രശ്നം തീരുകയുള്ളുവെന്നും ജാസ്മിൻ ഷാ പറഞ്ഞു. എല്ലാ ഉത്തരവാദിത്തവും ഡോക്ടര്‍മാര്‍ അവസാനം നഴ്സുമാരുടെ തലയിലിടുകയാണെന്നും ജാസ്മിൻ ഷാ കുറ്റപ്പെടുത്തി.

Related Stories

latest news


Most Popular