13 Jun 2026
Saturday
LATEST NEWS
ശബരിമല സ്വര്ണപ്പാളി കൈമാറ്റ കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തിനും മുൻ ബോർഡ് അംഗം അജികുമാറിനും എസ്ഐടി നോട്ടീസ്... മിഥുനമാസ പൂജകൾക്കായി ശബരിമല നട നാളെ തുറക്കും... വിവാദങ്ങൾക്കിടയിൽ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥനായിരുന്ന മുരാരി ബാബു അന്തരിച്ചു... റവ. ഈ. ടി. കുര്യാക്കോസ് ഇട്ട്യാടത്ത് കോർ എപ്പിസ്കോപ്പ അന്തരിച്ചു... മെറ്റാ പ്ലാറ്റ്‌ഫോമുകൾക്ക് ആഗോളതലത്തിൽ തടസം; ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, വാട്സാപ്പ് സേവനങ്ങൾ ഭാഗികമായി നിലച്ചു... സംസ്ഥാനത്തെ പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്‌മെന്റ് ഫലം ജൂണ്‍ 15 തിങ്കളാഴ്ച പ്രസിദ്ധീകരിക്കും... NOWCAST - അടുത്ത മൂന്ന് മണിക്കൂറിൽ പ്രതീക്ഷിക്കാവുന്ന ദിനാന്തരീക്ഷാവസ്ഥ (Weather)... കെ.എം.സാബു മാത്യു കോട്ടയം ജില്ലാ പോലീസ് മേധാവി... ഭക്ഷ്യവകുപ്പിന് 3000 കോടി രൂപയുടെ സാമ്പത്തിക ബാധ്യതയുണ്ടെന്ന് ഭക്ഷ്യവകുപ്പ് മന്ത്രി അനൂപ് ജേക്കബ്... തേവര പാലത്തിൽ ലോറി അപകടം... മാസപ്പടി കേസ്: ഇഡിക്ക് മുന്നിൽ വീണ നാളെ ഹാജരാകില്ല, ആരോഗ്യപ്രശ്നം ചൂണ്ടിക്കാട്ടി ഇമെയിൽ... ആലപ്പുഴ മർദനക്കേസ്: അഞ്ച് പോലീസുകാർ എസ്‌ഐടിക്ക് മുന്നിൽ ഹാജരായി... ലോകകപ്പ് ഫുട്ബോൾ: ഗ്രൂപ്പ് ഘട്ട മത്സരങ്ങൾക്ക് നാളെ തുടക്കം; ആവേശപ്പോരാട്ടങ്ങൾക്ക് അരങ്ങൊരുങ്ങി... ജലജന്യ രോഗങ്ങള്‍: ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്... ജലജന്യ രോഗങ്ങള്‍: ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്...

വിശുദ്ധിയുടെ മറവിലെ ക്രൂരമുഖം...

സുരഭി എസ്സ് നായര്‍

വിശുദ്ധവസ്ത്രമണിഞ്ഞ് അതിനുമറവില്‍ കുറ്റകൃത്യങ്ങള്‍ പെരുകി വരികയാണ്. ഒരു വൈദികനെന്നാല്‍ നേര്‍വഴി കാട്ടിക്കൊടുത്ത് നന്മയിലേയ്ക്ക് നയിക്കുക എന്ന കര്‍ത്തവ്യമാണ് നിറവേറ്റുക. എന്നാല്‍ വൈദികകതയുടെ മറവില്‍ വിശുദ്ധിയുടെ പുറകില്‍ ക്രൂരത കാട്ടിക്കൂട്ടുകയാണ്. ഇതിന് ഒത്താശ ചെയ്തു കൊടുക്കാന്‍ ഉന്നതരും. ഒന്ന് ഓര്‍ക്കുക അച്ചനായാലും മെത്രാനായാലും പൂജാരിയാലും ചെയ്യുന്ന കുറ്റകൃത്യങ്ങള്‍ എത്ര ഒളിക്കാന്‍ ശ്രമിച്ചാലും ഈശ്വരന്‍ തെളിവ് അവശേഷിപ്പിക്കുക തന്നെ ചെയ്യും. കുറ്റകൃത്യങ്ങള്‍ ഒളിപ്പിക്കാന്‍ ശ്രമിച്ചിട്ടും അവയൊക്കെ പരാജയപ്പെട്ട് പിടിയിലാവുകയായിരുന്നു. ആദ്യമായാണ് ഒരു വൈദികന്‍ പോക്‌സോ നിയമപ്രകാരം ശിക്ഷിക്കപ്പെടുന്നത്. ശിക്ഷിക്കപ്പെട്ട വൈദികന്‍ സമൂഹത്തിന് മുന്നില്‍ മാന്യതയുടെ മുഖം മൂടിയണിഞ്ഞ് ജനങ്ങളെ വഞ്ചിക്കുകയായിരുന്നു.

മുഖ്യമന്ത്രി പിണറായി വിജയനുമായി ഏറെ അടുപ്പമുള്ള ബിസിനസ്സുകാരന്‍ ഫാരിസ് അബൂബക്കറിന്റെ വലം കൈയായി ദീപികയുടെ എംഡിയായി പ്രവര്‍ത്തിച്ചയാള്‍ ആണ് ഫാ: റോബിന്‍ വടക്കുംചേരി എന്ന ഈ ബാലപീഡകന്‍. കാഞ്ഞിരപ്പള്ളി മെത്രാന്‍ മാര്‍ മാത്യു അറയ്ക്കല്‍ ദീപികയുടെ തലപ്പത്തിരുന്നിരുന്ന സമയത്താണ് ഫാരീസ് അബൂബക്കറിനെ ദീപികയിലേക്ക് കൊണ്ടു വരുന്നത്. വിഎസിനെതിരെ നിരന്തരമായി എഴുതാന്‍ വേണ്ടി പിണറായി വിജയന്‍ കൊണ്ടു വന്നതാണ് എന്നായിരുന്നു ആരോപണം. ദീപികയെ തകര്‍ത്ത ഫാ റോബിന്‍ വടക്കുംചേരി ഇപ്പോള്‍ മറ്റൊരു കുപ്രസിദ്ധ നേട്ടത്തിനും അര്‍ഹനാകുന്നു. പോക്‌സോ നിയമ പ്രകാരം പീഡനക്കേസില്‍ ശിക്ഷിക്കപ്പെടുന്ന ആദ്യ ഇന്ത്യന്‍ വൈദികനായി മാറുകയാണ് വടക്കുംചേരി.16 കാരിയെ പീഡിപ്പിച്ചു ഗര്‍ഭിണായാക്കിയ ശേഷം പ്രസവം നടന്നപ്പോള്‍ അതു പെണ്‍കുട്ടിയുടെ പിതാവിന്റെ പുറത്ത് ചാര്‍ത്തിയ വൈദികന്‍   നിയമത്തിന്റെ മുന്നില്‍ കുടുങ്ങുന്നത്.


 ഒരു പ്രൊഡക്ഷന്‍ മാനേജരായി കയറിയ ഈ വൈദികന്‍ ഫാരീസിന്റെ സ്വന്തക്കാരനായി മാറി ദീപികയുടെ എംഡി വരെയായി മാറി കോടികളുടെ ഇടപാടുകള്‍ ഉണ്ടായിരുന്നതായും റിപ്പോര്‍ട്ടുണ്ട്. പിന്നീട് മലങ്കര സഭയുടെ മേജര്‍ ആര്‍ച്ച്‌ ബിഷപ്പായ മാര്‍ ക്ലീമ്മീസ് നേരിട്ടു കോടികള്‍ സംഘടിപ്പിച്ചു നല്‍കിയാണ് ദീപിക തിരിച്ചു പിടിച്ചത്. ദീപികയുടെ ഏറ്റവും വലിയ ആസ്ഥിയായിരുന്ന കൊച്ചി നഗരാതിര്‍ത്തിയിലെ ബഹുനില മന്ദിരം അന്നു ഫാരീസ് അബൂബക്കറിന് എഴുതി കൊടുക്കേണ്ടി വന്നു. ചില ന്യായീകരണങ്ങളുമായി പീഡനകേസില്‍ നിന്ന് തടിയൂരാന്‍ ഫാദര്‍ ശ്രമിച്ചു. എന്നാല്‍ കുട്ടിയുടെ അച്ഛനെ ഡിഎന്‍എ പരിശോധനയിലൂടെ ചൂണ്ടിക്കാട്ടിയപ്പോള്‍ അത് വെറുതെയായി. ഇനിയുള്ള 20 വര്‍ഷം
 ജയിലിനുള്ളിലാണ് റോബിനച്ചന്റെ വാസം.

ദീപികയില്‍ ജോലി ചെയ്യുന്ന കാലത്തും ഈ വൈദികനെതിരെ ലൈംഗിക ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. അന്നു ദീപികയില്‍ ജോലി ചെയ്തിരുന്ന ഒരു വിവോഹമോചിതയുമായി ഈ വൈദികന് ബന്ധമുണ്ട് എന്ന ആരോപണം സജീവം ആയിരുന്നു. ദീപികയില്‍ വരും മുന്‍പ് കുറച്ചു കാലം ഇയാള്‍ ജീവന്‍ ടിവിയിലും ജോലി ചെയ്തിരുന്നു. കത്തോലിക്ക സഭ കര്‍ഷകരുമായി തുടങ്ങിയ ഇന്‍ഫാം എന്ന സംഘടനയുടെ ഡയറക്ടറായും ഇയാള്‍ ഇരുന്നിട്ടുണ്ട്. ഫാ. മാത്യു വടക്കേമുറിയില്‍ എന്ന സത്യവാനായ ഒരു വൈദികന്‍ ആരംഭിച്ച ഇന്‍ഫാമിനെ പൂട്ടിക്കെട്ടിതയും ഇയാളുടെ കയ്യില്‍ ചുമതല ലഭിച്ചപ്പോഴാണ്. ദീപികയുടെ ചുമതല ഒഴിഞ്ഞ ശേഷം ഫാ: റോബിന്‍ നിരവധി നേഴ്സിങ് വിദ്യാര്‍ത്ഥികളെ സൗജന്യമായി പഠിപ്പിക്കുന്ന ഒരു പദ്ധതിക്ക് രൂപം നല്‍കിയിരുന്നു. ഈ കുട്ടികളില്‍ ആരെയെങ്കിലും ഇയാള്‍ അതിന്റെ പേരില്‍ ചൂഷണം ചെയ്തിട്ടുണ്ടോ എന്ന സംശയം പൊലീസിനുണ്ടായിരുന്നു. എന്നാല്‍ കൊട്ടിയൂരിലെ പീഡനം ചര്‍ച്ചയായിട്ടും ആരും പരാതിപ്പെടാന്‍ ധൈര്യം കാണിക്കാത്തതു കൊണ്ട് ഈ കേസില്‍ നടപടിയൊന്നും എടുക്കാന്‍ പൊലീസിനായില്ല.

പ്രസവിച്ച്‌ 16 കാരിയുമായെ പീഡിപ്പിച്ചത് കുടുംബത്തിലെ പരാധീനതകള്‍ മുതല്‍കൂട്ടാക്കിയായിരുന്നു.. പള്ളിമേടയില്‍ അടക്കം നിരവധി സ്ഥലങ്ങളിലായി അയച്ചു ഇയാള്‍ ഈ പെണ്‍കകുട്ടിയെ പീഡിപ്പിച്ചു. ഗര്‍ഭിണിയായപ്പോഴേക്കും പിതാവിന്റെ പേര് പറയാന്‍ നിര്‍ബന്ധിച്ചത് ഇയാള്‍ ആണ്. സംഭവം പുറം ലോകം അറിഞ്ഞതോടെ കുഞ്ഞിനെ അനാഥാലയത്തില്‍ ആക്കി വിദേശത്തേക്ക് കടക്കാന്‍ ആയിരുന്നു. ശ്രമം. അതിനുള്ള സൗകര്യം ഒരുക്കുകയും ചെയ്തു. കാനഡയിലേക്ക് മിഷന്‍ പ്രവര്‍ത്തനത്തിനായി അയക്കാനുള്ള നടപടികള്‍ പുരോഗമിച്ചു വരവെയാണ് കേസാവുന്നതും പിടിക്കപ്പെടുന്നതും. ഇതിന് ശേഷം രക്ഷപ്പെടാന്‍ പല തന്ത്രങ്ങള്‍ നോക്കി. ഡിഎന്‍എ പരിശോധനയ്ക്ക് മറ്റൊരാളുടെ രക്തം കൊടുക്കാനും ശ്രമിച്ചു. ഇതും പൊളിഞ്ഞപ്പോള്‍ കുട്ടിയുടെ അച്ഛന്‍ റോബനായി. ഇതോടെ ഇരയെ പ്രായപൂര്‍ത്തിയായ പെണ്‍കുട്ടിയാക്കി മാറ്റി വിവാഹം കഴിച്ചും തലയൂരാന്‍ ശ്രമിച്ചു. അതും പൊളിഞ്ഞു.

പീഡനത്തില്‍ പ്രതിയായ ഫാദര്‍ റോബിന്‍ വടക്കുംചേരിയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തതോടെ വൈദികനെ തള്ളിപ്പറഞ്ഞ് മാനന്തവാടി രൂപത രംഗത്തെത്തിയിട്ടുണ്ട്. വൈദികനെ വികാരി സ്ഥാനത്തുനിന്നും പുറത്താക്കിയതായി മാനന്തവാടി രൂപത അറിയിച്ചു. സഭാതലത്തില്‍ നടപടി എടുക്കാന്‍ അന്വേഷണം തുടങ്ങി. കൂടാതെ സഭാപരമായ കര്‍മ്മങ്ങള്‍ ചെയ്യാനുള്ള മുഴുവന്‍ അവകാശങ്ങളും ഇദ്ദേഹത്തില്‍ നിന്നും വിലക്കിയതായും മാനന്തവാടി രൂപത വ്യക്തമാക്കി.

വൈദികന്റെ പീഡനത്തെത്തുടര്‍ന്ന് പതിനാറുകാരി പ്രസവിച്ച സംഭവത്തില്‍ പ്രതിയായ വൈദികന്‍ അറസ്റ്റിലായെങ്കിലും രക്ഷിക്കാന്‍ ഉന്നതര്‍ രംഗത്തെ എത്തിയതും ദീപകയിലെ ബന്ധങ്ങളുടെ തുടര്‍ച്ചയായിരുന്നു. പൊലീസ് അറസ്റ്റ് ചെയ്യുന്നതിന് മുമ്പ്‌ ഇയാളെ വിദേശത്തേക്ക് കടത്താനായിരുന്നു ശ്രമം. അതിനിടെ ജയിലില്‍ കഴിയുന്ന ഫാ. റോബിന്‍ ആത്മകഥ എഴുത്ത് തുടങ്ങിയിരുന്നു. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ പത്താം ബ്ലോക്കിലെ എ ഡിവിഷിനിലെ അഞ്ചാമത്തെ സെല്ലിലാണ് റോബിനെ പാര്‍പിച്ചിരുന്നത്. ഇതിനിടെ റോബിന് ടിപി വധക്കേസ് പ്രതികളില്‍ നിന്ന് മര്‍ദ്ദനമേറ്റിരുന്നു. ബിരിയാണി വേണ്ടെന്ന് പറഞ്ഞതിന് ടി പി വധക്കേസ് പ്രതികളായ തടവുകാര്‍ വളഞ്ഞിട്ട് തല്ലിയെന്ന റിപ്പോര്‍ട്ടും അടുത്തിടെ പുറത്തുവന്നിരുന്നു.

ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികളില്‍ നിന്ന് മര്‍ദ്ദനമേറ്റതിന് ശേഷമാണ് വൈദികന്‍ എഴുത്തിലേക്ക് തിരിഞ്ഞത് എന്നതിനാല്‍ ജയിലിലെ സിപിഎമ്മുകാരായ തടവുകാരുടെ കള്ളിവെളിച്ചത്താക്കാനും ജയില്‍ അധികൃതരുമായുള്ള ഒത്തുകളി പുറത്തുകൊണ്ടുവരാനുമാണ് റോബിന്റെ എഴുത്തെന്ന രീതിയിലാണ് ഈ വിഷയം ചര്‍ച്ചയാകുന്നത്. കഴിഞ്ഞദിവസം, ഭക്ഷണത്തിന് ശേഷം സെല്ലിന്റെ മൂലയിരുന്ന കുത്തിക്കുറിക്കുന്നത് കണ്ട റോബിനോട് എന്താണെന്ന് എഴുതുന്നതെന്ന് ചോദിച്ചപ്പോള്‍ കഥയെന്ന് മറുപടി നല്‍കി. ജയില്‍ ജീവിതം കഥകളാക്കി എഴുതുകയാണെന്നാണ് സൂചിപ്പിച്ചത്. പ്രസിദ്ധീകരിക്കാനാണോ എന്ന ചോദ്യത്തിന് ആരെങ്കിലും പ്രസിദ്ധീകരിക്കാന്‍ ചോദിച്ചാല്‍ കൊടുക്കും. ഇല്ലെങ്കില്‍ വലിച്ചു കീറി കളയും എന്നും മറുപടി പറഞ്ഞതായാണ് വിവരം.

കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ് ഇയാള്‍ അറസ്റ്റിലായത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കുകയും പെണ്‍കുട്ടി പ്രസവിച്ച കുഞ്ഞിനെ അനാഥാലയത്തില്‍ ഒളിപ്പിക്കുകയും ചെയ്ത കുറ്റത്തിനാണ് റോബിന്‍ അച്ചന്‍ ജയിലിലായത്. കേസില്‍ ഒരു വര്‍ഷത്തോളമായി റിമാന്‍ഡില്‍ കഴിയുന്ന റോബിനെ സുരക്ഷാ കാരണങ്ങളാല്‍ സബ് ജയിലില്‍ നിന്ന് സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റിയപ്പോഴാണ് ടിപി വധക്കേസ് പ്രതികള്‍ മര്‍ദ്ദിച്ചത്. 2017 ഫെബ്രുവരിയിലാണ് ഫാ. റോബിന്‍ പീഡനക്കേസില്‍ അറസ്റ്റിലാകുന്നത്. സംഭവം പുറത്തു പറയാതിരിക്കാന്‍ ഇയാള്‍ പെണ്‍കുട്ടിയുടെ കുടുംബത്തിന് 10 ലക്ഷം രൂപയും പുതിയ വീടും വാഗ്ദാനം ചെയ്തിരുന്നു. പാവപ്പെട്ട കുടുംബങ്ങളിലെ പെണ്‍കുട്ടികളെ വിദേശരാജ്യങ്ങളിലേക്ക് നഴ്‌സിങ് പഠനത്തിന് അയച്ചിരുന്ന ഇയാള്‍ അതുവഴിയും ചൂഷണം നടത്തിയതായി ആരോപണമുണ്ടായിരുന്നു.

നാട്ടിലെ ഏതാവശ്യത്തിനും ഓടിയെത്തി സഹായം നല്‍കും, നിര്‍ദ്ധനരായ കുട്ടികളെ പഠിപ്പിക്കാനുള്ള സന്മനസ്സ്, കുട്ടികളെ വിദേശത്തേയ്ക്ക് അയച്ച് പഠിപ്പിക്കുകയും ജോലി വാങ്ങി നല്‍കുകയും ചെയ്യുന്നു. മാസത്തില്‍ ഒരിക്കല്‍ വിദേശത്തേയ്ക്ക് അയച്ച കുട്ടികളുടെ സുഖവിവരങ്ങള്‍ അന്വേഷിക്കാനായി വിദേശത്തേയ്ക്ക് പോകുന്നു എന്നിങ്ങനെ ജനങ്ങളുടെ കണ്ണില്‍ പൊടിയിട്ട് പെണ്‍കുട്ടികളെ ചൂഷണത്തിന് ഇരയാക്കിയ വിരുതന്‍. വിദേശങ്ങളിലേയ്ക്ക് പോകുന്നതിന് മുമ്പായി കുട്ടികളെ മുറിയിലേയ്ക്ക് വിളിച്ചുവരുത്തി ഇന്റര്‍വ്യൂ ചെയ്ത് ശേഷമാണ് അവരെ വിദേശത്തേയ്ക്ക് അയക്കുന്നത്. ഇവരെയും വൈദിക വേഷമണിഞ്ഞ സാത്താന്‍ ചൂക്ഷണം ചെയ്തിരിക്കാമെന്ന നിഗമനത്തിലാണെത്തുന്നത്. നിര്‍ദ്ധനരെ അവരുടെ ബലഹീനതകള്‍ മുതലെടുത്ത് സ്വന്തം അധികാരത്തിന്റെയും സ്വാധീനത്തിന്റെയും ഹുങ്ക് ഉപയോഗിച്ച് ചൂക്ഷണം ചെയ്ത് വിശുദ്ധവസ്ത്രത്തിന്റെ മറവില്‍ കുറ്റകൃത്യങ്ങള്‍ ചെയ്ത് പകല്‍മാന്യനായി നടക്കുന്ന റോബിനെ പോലുള്ളവര്‍ക്ക് 20 കഠിനശിക്ഷയല്ല കൊടുക്കേണ്ടത്, പകരം കഴുമരത്തിലേറ്റുകയാണ് വേണ്ടത്.


Related Stories

latest news


Most Popular