13 Jun 2026
Saturday
LATEST NEWS
ശബരിമല സ്വര്ണപ്പാളി കൈമാറ്റ കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തിനും മുൻ ബോർഡ് അംഗം അജികുമാറിനും എസ്ഐടി നോട്ടീസ്... മിഥുനമാസ പൂജകൾക്കായി ശബരിമല നട നാളെ തുറക്കും... വിവാദങ്ങൾക്കിടയിൽ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥനായിരുന്ന മുരാരി ബാബു അന്തരിച്ചു... റവ. ഈ. ടി. കുര്യാക്കോസ് ഇട്ട്യാടത്ത് കോർ എപ്പിസ്കോപ്പ അന്തരിച്ചു... മെറ്റാ പ്ലാറ്റ്‌ഫോമുകൾക്ക് ആഗോളതലത്തിൽ തടസം; ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, വാട്സാപ്പ് സേവനങ്ങൾ ഭാഗികമായി നിലച്ചു... സംസ്ഥാനത്തെ പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്‌മെന്റ് ഫലം ജൂണ്‍ 15 തിങ്കളാഴ്ച പ്രസിദ്ധീകരിക്കും... NOWCAST - അടുത്ത മൂന്ന് മണിക്കൂറിൽ പ്രതീക്ഷിക്കാവുന്ന ദിനാന്തരീക്ഷാവസ്ഥ (Weather)... കെ.എം.സാബു മാത്യു കോട്ടയം ജില്ലാ പോലീസ് മേധാവി... ഭക്ഷ്യവകുപ്പിന് 3000 കോടി രൂപയുടെ സാമ്പത്തിക ബാധ്യതയുണ്ടെന്ന് ഭക്ഷ്യവകുപ്പ് മന്ത്രി അനൂപ് ജേക്കബ്... തേവര പാലത്തിൽ ലോറി അപകടം... മാസപ്പടി കേസ്: ഇഡിക്ക് മുന്നിൽ വീണ നാളെ ഹാജരാകില്ല, ആരോഗ്യപ്രശ്നം ചൂണ്ടിക്കാട്ടി ഇമെയിൽ... ആലപ്പുഴ മർദനക്കേസ്: അഞ്ച് പോലീസുകാർ എസ്‌ഐടിക്ക് മുന്നിൽ ഹാജരായി... ലോകകപ്പ് ഫുട്ബോൾ: ഗ്രൂപ്പ് ഘട്ട മത്സരങ്ങൾക്ക് നാളെ തുടക്കം; ആവേശപ്പോരാട്ടങ്ങൾക്ക് അരങ്ങൊരുങ്ങി... ജലജന്യ രോഗങ്ങള്‍: ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്... ജലജന്യ രോഗങ്ങള്‍: ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്...

ജലജന്യ രോഗങ്ങള്‍: ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്

*ജലജന്യ രോഗങ്ങള്‍: ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്*

കോട്ടയം: സംസ്ഥാനത്ത് വിവിധ സ്ഥലങ്ങളില്‍ ഷിഗെല്ലയും കോട്ടയം ജില്ലയില്‍ ജലജന്യ രോഗങ്ങളും റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കി.

  മഞ്ഞപ്പിത്തവും വയറിളക്ക രോഗങ്ങളും മറ്റു ജലജന്യ രോഗങ്ങളും ജില്ലയില്‍ റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്. മഴ കൂടിവരുന്ന സാഹചര്യത്തില്‍ ഇവ കൂടുതല്‍ ആളുകള്‍ക്ക് ബാധിച്ചേക്കാം.

 രോഗ ലക്ഷണങ്ങളുള്ളവര്‍ എത്രയും വേഗം അടുത്തുള്ള ആരോഗ്യകേന്ദ്രങ്ങളില്‍ ചികിത്സ തേടണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എന്‍ പ്രിയ അറിയിച്ചു.

 കുട്ടികളിലും പ്രായമായവരിലും രോഗം ഗുരുതരമാവാന്‍ സാധ്യതയുള്ളതിനാല്‍ പ്രത്യേക ശ്രദ്ധയും ജാഗ്രതയും പുലര്‍ത്തണം. കുട്ടികളിലും വയോജനങ്ങളിലും നിര്‍ജ്ജലീകരണം അപകടസാധ്യത കൂട്ടും.


*എന്താണ് ഷിഗെല്ല രോഗം?*

ഷിഗെല്ല എന്ന ബാക്ടീരിയ ശരീരത്തില്‍ പ്രവേശിക്കുന്നതുമൂലം കുടലിലുണ്ടാകുന്ന ഒരിനം അണുബാധയാണ് ഷിഗെല്ല രോഗം. വയറിളക്കം,ഛര്‍ദി എന്നിവയാണ് പ്രധാന ലക്ഷണം. കുടലിന്റെ ആവരണത്തെ ബാക്ടീരിയ ബാധിക്കുകയും അവിടെ തകരാറുകള്‍ സൃഷ്ടിക്കുകയും ചെയ്യുന്നു. മറ്റു വയറിളക്ക രോഗങ്ങളെ അപേക്ഷിച്ചു വളെരെ പെട്ടെന്ന് പടര്‍ന്നു പിടിക്കാന്‍ സാധ്യതയുള്ളതിനാല്‍ പ്രേത്യേക ജാഗ്രത വേണം.

*ലക്ഷണങ്ങള്‍*

ബാക്ടീരിയ ശരീരത്തില്‍ പ്രവേശിച്ച് ഒന്നോ രണ്ടോ ദിവസത്തിനുള്ളില്‍ പറയുന്ന രോഗലക്ഷണങ്ങള്‍ പ്രകടമായേക്കാം.
* കടുത്ത പനിയോടുകൂടിയ വയറിളക്കം.
* മലത്തില്‍ രക്തം, കഫം എന്നിവ കാണപ്പെടുക.
* കടുത്ത വയറുവേദന, വയറ്റില്‍ കോച്ചിപ്പിടിത്തം, ഓക്കാനം, ഛര്‍ദി, കടുത്ത ക്ഷീണം, ശരീരവേദന.
* കൂടെക്കൂടെ മലമൂത്രവിസര്‍ജ്ജനം നടത്തണമെന്ന തോന്നല്‍.

*പകരുന്ന വിധങ്ങള്‍*

* രോഗാണുക്കള്‍ അടങ്ങിയ മലിനജലം കുടിക്കുകയോ മലിനജലത്തിലത്തില്‍ തയ്യാറാക്കുന്ന ഭക്ഷണം കഴിക്കുകയോ ചെയ്യുന്നതിലൂടെ.

* വ്യക്തി ശുചിത്വം പാലിക്കാത്തതു വഴിയും രോഗബാധിതരുമായി നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയും.

* ഈച്ചകള്‍ വഴി.

*ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍*

* ആഹാരം പാകം ചെയ്യുന്നതിനും ഭക്ഷണം കഴിക്കുന്നതിനും മുന്‍പും മലവിസര്‍ജ്ജനത്തിനു ശേഷവും കൈകള്‍ സോപ്പും വെള്ളവും ഉപയോഗിച്ച് നന്നായി കഴുകുക.
* ആഹാരം മൂടി വെക്കുക. പഴകിയതും തുറന്നു വെച്ചതുമായ ഭക്ഷണം ഒഴിവാക്കുക.
* പഴങ്ങളും പച്ചക്കറികളും ശുദ്ധജലത്തില്‍ കഴുകി ഉപയോഗിക്കുക.
* ഭക്ഷണം നന്നായി പാകം ചെയ്ത് ഉപയോഗിക്കുക.
* തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക.
* തിളപ്പിച്ച വെള്ളത്തിന്റെ കൂടെ തിളപ്പിക്കാത്ത വെള്ളം ചേര്‍ത്ത് ഉപയോഗിക്കുന്നതും ശരിയായ രീതിയില്‍ തിളപ്പിക്കാതെ കുടിക്കുന്നതും കൂടുതല്‍ അപകടകരമാണ്. 
* രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ ഭക്ഷണം തയാറാക്കുന്നത് ഒഴിവാക്കുക.
* രോഗലക്ഷണങ്ങള്‍ ഉള്ളവരുമായി സമ്പര്‍ക്കം കുറയ്ക്കുക. രോഗിക്ക് പ്രത്യേക ശൗചാലയം നല്‍കുക.
* രോഗി ഉപയോഗിച്ച സാധന സാമഗ്രികളുമായി സമ്പര്‍ക്കം പുലര്‍ത്താതിരിക്കുക.
* ഡയപ്പറുകള്‍ സുരക്ഷിതമായി കളയുക, പരിസര ശുചിത്വം പാലിക്കുക.
* തുറസ്സായ സ്ഥലങ്ങളില്‍ വിസര്‍ജ്ജിക്കാതിരിക്കുക


Related Stories

latest news


Most Popular