13 Jun 2026
Saturday
LATEST NEWS
ശബരിമല സ്വര്ണപ്പാളി കൈമാറ്റ കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തിനും മുൻ ബോർഡ് അംഗം അജികുമാറിനും എസ്ഐടി നോട്ടീസ്... മിഥുനമാസ പൂജകൾക്കായി ശബരിമല നട നാളെ തുറക്കും... വിവാദങ്ങൾക്കിടയിൽ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥനായിരുന്ന മുരാരി ബാബു അന്തരിച്ചു... റവ. ഈ. ടി. കുര്യാക്കോസ് ഇട്ട്യാടത്ത് കോർ എപ്പിസ്കോപ്പ അന്തരിച്ചു... മെറ്റാ പ്ലാറ്റ്‌ഫോമുകൾക്ക് ആഗോളതലത്തിൽ തടസം; ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, വാട്സാപ്പ് സേവനങ്ങൾ ഭാഗികമായി നിലച്ചു... സംസ്ഥാനത്തെ പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്‌മെന്റ് ഫലം ജൂണ്‍ 15 തിങ്കളാഴ്ച പ്രസിദ്ധീകരിക്കും... NOWCAST - അടുത്ത മൂന്ന് മണിക്കൂറിൽ പ്രതീക്ഷിക്കാവുന്ന ദിനാന്തരീക്ഷാവസ്ഥ (Weather)... കെ.എം.സാബു മാത്യു കോട്ടയം ജില്ലാ പോലീസ് മേധാവി... ഭക്ഷ്യവകുപ്പിന് 3000 കോടി രൂപയുടെ സാമ്പത്തിക ബാധ്യതയുണ്ടെന്ന് ഭക്ഷ്യവകുപ്പ് മന്ത്രി അനൂപ് ജേക്കബ്... തേവര പാലത്തിൽ ലോറി അപകടം... മാസപ്പടി കേസ്: ഇഡിക്ക് മുന്നിൽ വീണ നാളെ ഹാജരാകില്ല, ആരോഗ്യപ്രശ്നം ചൂണ്ടിക്കാട്ടി ഇമെയിൽ... ആലപ്പുഴ മർദനക്കേസ്: അഞ്ച് പോലീസുകാർ എസ്‌ഐടിക്ക് മുന്നിൽ ഹാജരായി... ലോകകപ്പ് ഫുട്ബോൾ: ഗ്രൂപ്പ് ഘട്ട മത്സരങ്ങൾക്ക് നാളെ തുടക്കം; ആവേശപ്പോരാട്ടങ്ങൾക്ക് അരങ്ങൊരുങ്ങി... ജലജന്യ രോഗങ്ങള്‍: ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്... ജലജന്യ രോഗങ്ങള്‍: ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്...

*ഒരു തൈ നടാം, അഹിംസയുടെ തണലൊരുക്കാം' ക്യാമ്പയിൻ 30ന്*

കോട്ടയം: നവകേരളം കർമപദ്ധതിയുടെ ഭാഗമായി ഹരിത കേരളം മിഷന്റെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും നേതൃത്വത്തിൽ ജില്ലയിലെ ഒന്നരലക്ഷം വിദ്യാർഥികൾ തങ്ങളുടെ വീട്ടുപരിസരങ്ങളിൽ വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കും. 'ഗാന്ധിസ്മൃതി: ഒരു തൈ നടാം, അഹിംസയുടെ തണലൊരുക്കാം'  ജനകീയ ക്യാമ്പയിന്റെ ഭാഗമായാണ് തൈകൾ നടുന്നത്. ജില്ലാതല ഉദ്ഘാടനം ജനുവരി 30ന് നടക്കും. മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തിൽ വനം വകുപ്പ്, വിദ്യാഭ്യാസ വകുപ്പ് എന്നിവയുടെ സഹകരണത്തോടെയാണ് ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്.

വേനൽക്കാലത്ത് വൃക്ഷത്തൈകൾ നട്ടു വളർത്തുന്നത് പ്രായോഗികമല്ലെന്ന പൊതുധാരണയെ തിരുത്തിക്കൊണ്ടാണ് ക്യാമ്പയിൻ ആസൂത്രണം ചെയ്തിരിക്കുന്നത്. അടുക്കളയിലെ ഉപയോഗശേഷമുള്ള വെള്ളം ഉപയോഗിക്കാനും പ്ലാസ്റ്റിക് കുപ്പികൾ ഉപയോഗിച്ചുള്ള 'തുള്ളിനന' രീതി അവലംബിക്കാനും കുട്ടികൾക്ക് നിർദ്ദേശം നൽകും.

ജനുവരി 30ന്  എല്ലാ സ്‌കൂളുകളിലും സ്പെഷ്യൽ അസംബ്ലി ചേർന്ന് ഗാന്ധി അനുസ്മരണം നടത്തും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾ കുട്ടികൾക്ക് 'ഹരിത പ്രതിജ്ഞ' ചൊല്ലിക്കൊടുക്കും. തുടർന്ന് കുട്ടികൾക്ക് തൈ വിതരണം നടത്തും. സാമൂഹ്യ വനവൽക്കരണ വകുപ്പിന്റെ പനക്കച്ചിറ പെരുന്ന നഴ്സറികളിൽ തയ്യാറാക്കിയിട്ടുള്ള തൈകളാണ് ഇതിനായി ഉപയോഗിക്കുന്നത്.

Related Stories

latest news


Most Popular