13 Jun 2026
Saturday
LATEST NEWS
ശബരിമല സ്വര്ണപ്പാളി കൈമാറ്റ കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തിനും മുൻ ബോർഡ് അംഗം അജികുമാറിനും എസ്ഐടി നോട്ടീസ്... മിഥുനമാസ പൂജകൾക്കായി ശബരിമല നട നാളെ തുറക്കും... വിവാദങ്ങൾക്കിടയിൽ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥനായിരുന്ന മുരാരി ബാബു അന്തരിച്ചു... റവ. ഈ. ടി. കുര്യാക്കോസ് ഇട്ട്യാടത്ത് കോർ എപ്പിസ്കോപ്പ അന്തരിച്ചു... മെറ്റാ പ്ലാറ്റ്‌ഫോമുകൾക്ക് ആഗോളതലത്തിൽ തടസം; ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, വാട്സാപ്പ് സേവനങ്ങൾ ഭാഗികമായി നിലച്ചു... സംസ്ഥാനത്തെ പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്‌മെന്റ് ഫലം ജൂണ്‍ 15 തിങ്കളാഴ്ച പ്രസിദ്ധീകരിക്കും... NOWCAST - അടുത്ത മൂന്ന് മണിക്കൂറിൽ പ്രതീക്ഷിക്കാവുന്ന ദിനാന്തരീക്ഷാവസ്ഥ (Weather)... കെ.എം.സാബു മാത്യു കോട്ടയം ജില്ലാ പോലീസ് മേധാവി... ഭക്ഷ്യവകുപ്പിന് 3000 കോടി രൂപയുടെ സാമ്പത്തിക ബാധ്യതയുണ്ടെന്ന് ഭക്ഷ്യവകുപ്പ് മന്ത്രി അനൂപ് ജേക്കബ്... തേവര പാലത്തിൽ ലോറി അപകടം... മാസപ്പടി കേസ്: ഇഡിക്ക് മുന്നിൽ വീണ നാളെ ഹാജരാകില്ല, ആരോഗ്യപ്രശ്നം ചൂണ്ടിക്കാട്ടി ഇമെയിൽ... ആലപ്പുഴ മർദനക്കേസ്: അഞ്ച് പോലീസുകാർ എസ്‌ഐടിക്ക് മുന്നിൽ ഹാജരായി... ലോകകപ്പ് ഫുട്ബോൾ: ഗ്രൂപ്പ് ഘട്ട മത്സരങ്ങൾക്ക് നാളെ തുടക്കം; ആവേശപ്പോരാട്ടങ്ങൾക്ക് അരങ്ങൊരുങ്ങി... ജലജന്യ രോഗങ്ങള്‍: ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്... ജലജന്യ രോഗങ്ങള്‍: ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്...

*ആം ആദ്മി പാർട്ടി ദേശീയ നേതൃത്വം കേരളത്തിൽ സംസ്ഥാന ജില്ലാ ഭാരവാഹികളുടെ ആദ്യ ലിസ്റ്റ് പുറത്തിറക്കി.*

മുൻ സംസ്ഥാന കൺവീനർ പി സി സിറിയക്കിനെ (റിട്ട. ഐ എ എസ്.) ദേശീയ ജോയിൻ്റ് സെക്രട്ടറിയായി നിയമിച്ചു. അഡ്വ. വിനോദ് മാത്യു വിൽസനാണ് പുതിയ സംസ്ഥാന പ്രസിഡന്റ്.  ശ്രീധരൻ ഉണ്ണി, ദിലീപ് മൊടപ്പിലശ്ശേരി എന്നിവരെ സംസ്ഥാന വൈസ് പ്രസിഡണ്ടമാർ ആയി നിയമിച്ചു.

എം എസ് വേണുഗോപാൽ സംസ്ഥാന ജനറൽ സെക്രട്ടറിയായും, റാണി ആൻ്റോ, ഡോ. സെലിൻ ഫിലിപ്പ് എന്നിവർ സംസ്ഥാന സെക്രട്ടറിമാരായും, സാദിഖ് ലുക്മാനെ ട്രഷറർ ആയും നിയമിച്ചു. 

ഡോ.സബീന എബ്രഹാം ആണ് പുതിയ വനിതാ വിഭാഗം സംസ്ഥാന പ്രസിഡൻറ്, ജിതിൻ സദാനന്ദൻ 
യുവജന വിഭാഗം സംസ്ഥാന പ്രസിഡണ്ട് ആയും, സുജിത്ത് സുകുമാരൻ വിവരാവകാശ വിഭാഗം സംസ്ഥാന പ്രസിഡൻറ് ആയും, കർഷക വിഭാഗം സംസ്ഥാന പ്രസിഡന്റ് ആയി രാജീവ് നായർ, സംസ്ഥാന സെക്രട്ടറി ആയി  ജസ്റ്റിൻ ജോസഫിനേയും ലീഗൽ വിങ്ങിലേക്ക് അഡ്വക്കറ്റ് ബിനോയ് പുല്ലത്തിൽ ലീഗൽ വിങ്ങ് സംസ്ഥാന പ്രസിഡൻറ്, അഡ്വക്കേറ്റ് മെൽവിൻ വിനോദ് ലീഗൽ വിങ്ങ് സംസ്ഥാന സെക്രട്ടറിയായും ,  ജാക്സൺ പൊള്ളയിലിനെ മത്സ്യത്തൊഴിലാളി വിഭാഗം സംസ്ഥാന പ്രസിഡൻറ് ആയും , ഉഷ റാണി എക്സ് സർവീസ് പേഴ്സൺ സംസ്ഥാന പ്രസിഡണ്ടും, മുഹമ്മദ് നിഹാൽ സോഷ്യൽ മീഡിയ സംസ്ഥാന പ്രസിഡണ്ടും  ആയി സംഘടന ചുമതലയുള്ള ദേശീയ ജനറൽ സെക്രട്ടറി ഡോക്ടർ സന്ദീപ് പാതക്  നിയമിച്ചു.

ജില്ലാ പ്രസിഡന്റുമാരായി ഷാജു മോഹൻ (തിരുവനന്തപുരം), ജോർജ് തോമസ് (കൊല്ലം), രമേശൻ പാണ്ടിശേരി (ആലപ്പുഴ),  വിഷ്ണു മോഹൻ (പത്തനംതിട്ട), ജോയ് തോമസ് ആനിതാട്ടം (കോട്ടയം),
ജേക്കബ് മാത്യു (ഇടുക്കി), സാജു പോൾ (എറണാകുളം),  ടോണി റാഫേൽ (തൃശ്ശൂർ),
രവീന്ദ്രൻ (പാലക്കാട്),  നാസർ അബ്ദുൽ മങ്കോട (മലപ്പുറം), അഭിലാഷ് ദാസ് (കോഴിക്കോട്),
അജി കൊളോണിയ (വയനാട്), സ്റ്റീഫൻ ടി ടി (കണ്ണൂർ), സന്തോഷ് കുമാർ (കാസർഗോഡ്)  എന്നിവരെയും ദേശീയ നേതൃത്വം  നിയമിച്ചു.

Related Stories

latest news


Most Popular