13 Jun 2026
Saturday
LATEST NEWS
ശബരിമല സ്വര്ണപ്പാളി കൈമാറ്റ കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തിനും മുൻ ബോർഡ് അംഗം അജികുമാറിനും എസ്ഐടി നോട്ടീസ്... മിഥുനമാസ പൂജകൾക്കായി ശബരിമല നട നാളെ തുറക്കും... വിവാദങ്ങൾക്കിടയിൽ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥനായിരുന്ന മുരാരി ബാബു അന്തരിച്ചു... റവ. ഈ. ടി. കുര്യാക്കോസ് ഇട്ട്യാടത്ത് കോർ എപ്പിസ്കോപ്പ അന്തരിച്ചു... മെറ്റാ പ്ലാറ്റ്‌ഫോമുകൾക്ക് ആഗോളതലത്തിൽ തടസം; ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, വാട്സാപ്പ് സേവനങ്ങൾ ഭാഗികമായി നിലച്ചു... സംസ്ഥാനത്തെ പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്‌മെന്റ് ഫലം ജൂണ്‍ 15 തിങ്കളാഴ്ച പ്രസിദ്ധീകരിക്കും... NOWCAST - അടുത്ത മൂന്ന് മണിക്കൂറിൽ പ്രതീക്ഷിക്കാവുന്ന ദിനാന്തരീക്ഷാവസ്ഥ (Weather)... കെ.എം.സാബു മാത്യു കോട്ടയം ജില്ലാ പോലീസ് മേധാവി... ഭക്ഷ്യവകുപ്പിന് 3000 കോടി രൂപയുടെ സാമ്പത്തിക ബാധ്യതയുണ്ടെന്ന് ഭക്ഷ്യവകുപ്പ് മന്ത്രി അനൂപ് ജേക്കബ്... തേവര പാലത്തിൽ ലോറി അപകടം... മാസപ്പടി കേസ്: ഇഡിക്ക് മുന്നിൽ വീണ നാളെ ഹാജരാകില്ല, ആരോഗ്യപ്രശ്നം ചൂണ്ടിക്കാട്ടി ഇമെയിൽ... ആലപ്പുഴ മർദനക്കേസ്: അഞ്ച് പോലീസുകാർ എസ്‌ഐടിക്ക് മുന്നിൽ ഹാജരായി... ലോകകപ്പ് ഫുട്ബോൾ: ഗ്രൂപ്പ് ഘട്ട മത്സരങ്ങൾക്ക് നാളെ തുടക്കം; ആവേശപ്പോരാട്ടങ്ങൾക്ക് അരങ്ങൊരുങ്ങി... ജലജന്യ രോഗങ്ങള്‍: ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്... ജലജന്യ രോഗങ്ങള്‍: ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്...

കോടതി ഇടപെടൽ മൂലം വിവാഹം കഴിഞ്ഞ് മൂന്നു മാസം തികയും മുമ്പ് യുവതിയുടെ മരണം: ദുരുഹമെന്ന് ബന്ധുക്കൾ

3 മാസം മുമ്പ് വിവാഹിതയായ യുവതി ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍. ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയിഡയിലാണ് സംഭവം.

മോണിക നഗർ എന്ന ഇരുപത്തിരണ്ടുകാരിയാണ് മരിച്ചത്. അനൂജ് ചൗഹാനുമായുള്ള വിവാഹം കഴിഞ്ഞ് മൂന്നു മാസം തികയും മുമ്പാണ് മോണിക്ക ദുരൂഹ സാഹചര്യത്തില്‍ മരിച്ചത്. മോണിക്കയുടെ പേരിലുള്ള കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കള്‍ കൈക്കലാക്കാനായി ഭർത്താവും വീട്ടുകാരും ചേർന്ന് മകളെ കൊലപ്പെടുത്തുകയായിരുന്നു എന്നാണ് യുവതിയുടെ കുടുംബം ആരോപിക്കുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി മോണിക്കയുടെ കുടുംബം പൊലീസിനും മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും പരാതി നല്‍കി.

മോണിക്കയും അനൂജ് ചൗഹാനും തമ്മില്‍ പ്രണയത്തിലായിരുന്നു. 2026 ഫെബ്രുവരി 17ന് കോടതി ഇടപെടലിനെ തുടർന്നാണ് ഇരുവരും വിവാഹിതരായത്. മോണിക്കയെ യുവാവും വീട്ടുകാരും വഞ്ചിക്കുകയായിരുന്നെന്നും വിവാഹത്തിന് ശേഷം അവളുടെ പേരിലുള്ള സ്വത്തുക്കളെല്ലാം ഭർത്താവിന്റെ പേരിലേയ്ക്ക് ആക്കണമെന്നാവശ്യപ്പെട്ട് സമ്മർദം ചെലുത്തിയെന്നും യുവതിയുടെ കുടുംബം ആരോപിക്കുന്നു. വിവാഹം കഴിഞ്ഞ് 2 മാസം കഴിഞ്ഞപ്പോള്‍ തന്നെ മോണിക്കയെ ഭർത്താവും വീട്ടുകാരും പീഡിപ്പിക്കാൻ തുടങ്ങിയെന്നും സ്വത്തിന് വേണ്ടിയാണ് അനൂജ് മോണിക്കയെ വിവാഹം ചെയ്തതെന്നും മോണിക്കയുടെ സഹോദരൻ അനില്‍ പറഞ്ഞു.

Related Stories

latest news


Most Popular