13 Jun 2026
Saturday
LATEST NEWS
തിരുവനന്തപുരം മുൻ മേയർ ആര്യാ രാജേന്ദ്രനുമായ റോഡിൽ തർക്കമുണ്ടാക്കിയ ഡ്രൈവർ യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം നൽകി... ശബരിമല സ്വര്ണപ്പാളി കൈമാറ്റ കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തിനും മുൻ ബോർഡ് അംഗം അജികുമാറിനും എസ്ഐടി നോട്ടീസ്... മിഥുനമാസ പൂജകൾക്കായി ശബരിമല നട നാളെ തുറക്കും... വിവാദങ്ങൾക്കിടയിൽ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥനായിരുന്ന മുരാരി ബാബു അന്തരിച്ചു... റവ. ഈ. ടി. കുര്യാക്കോസ് ഇട്ട്യാടത്ത് കോർ എപ്പിസ്കോപ്പ അന്തരിച്ചു... മെറ്റാ പ്ലാറ്റ്‌ഫോമുകൾക്ക് ആഗോളതലത്തിൽ തടസം; ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, വാട്സാപ്പ് സേവനങ്ങൾ ഭാഗികമായി നിലച്ചു... സംസ്ഥാനത്തെ പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്‌മെന്റ് ഫലം ജൂണ്‍ 15 തിങ്കളാഴ്ച പ്രസിദ്ധീകരിക്കും... NOWCAST - അടുത്ത മൂന്ന് മണിക്കൂറിൽ പ്രതീക്ഷിക്കാവുന്ന ദിനാന്തരീക്ഷാവസ്ഥ (Weather)... കെ.എം.സാബു മാത്യു കോട്ടയം ജില്ലാ പോലീസ് മേധാവി... ഭക്ഷ്യവകുപ്പിന് 3000 കോടി രൂപയുടെ സാമ്പത്തിക ബാധ്യതയുണ്ടെന്ന് ഭക്ഷ്യവകുപ്പ് മന്ത്രി അനൂപ് ജേക്കബ്... തേവര പാലത്തിൽ ലോറി അപകടം... മാസപ്പടി കേസ്: ഇഡിക്ക് മുന്നിൽ വീണ നാളെ ഹാജരാകില്ല, ആരോഗ്യപ്രശ്നം ചൂണ്ടിക്കാട്ടി ഇമെയിൽ... ആലപ്പുഴ മർദനക്കേസ്: അഞ്ച് പോലീസുകാർ എസ്‌ഐടിക്ക് മുന്നിൽ ഹാജരായി... ലോകകപ്പ് ഫുട്ബോൾ: ഗ്രൂപ്പ് ഘട്ട മത്സരങ്ങൾക്ക് നാളെ തുടക്കം; ആവേശപ്പോരാട്ടങ്ങൾക്ക് അരങ്ങൊരുങ്ങി... ജലജന്യ രോഗങ്ങള്‍: ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്...

മധുരം ജീവാമൃതബിന്ദു......

സുരഭി എസ്സ് നായര്‍

മധുരം ഇഷ്ടമില്ലാത്തവര്‍ ചുരുക്കമാണ്. അപ്പോള്‍ തേനിന്റെ കാര്യം എടുത്തു പറയണോ... കൊച്ചു കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ തേന്‍ വളരെയധികം ഇഷ്ടപ്പെടുന്നു. പൂക്കളില്‍ പരാഗണം നടത്തി പറന്നുയരുന്ന തേനീച്ചകളെ നമ്മള്‍ കാണാറുള്ളതാണ്. ആ കൊച്ചു പ്രാണിയിലെ ഗുണങ്ങല്‍ക്കൊട്ടാലോ അന്തംവിടുക തന്നെ ചെയ്യും. കുഞ്ഞുങ്ങളുടെ നാവില്‍ ആദ്യം കൊടുക്കുന്നതും തേനാണ്. എസ്. ജാനകിയമ്മ പാടിയ ഒരു പാട്ടുതന്നെയുണ്ട് ഇതുമായി ബന്ധപ്പെട്ട്. തേനും വയമ്പും നാവില്‍ തൂകും വാനമ്പാടി, ഈ ഗാനം പോലെ തന്നെയാണ് ഒരു കുഞ്ഞുണ്ടാകുമ്പോള്‍ നാവില്‍ ആദ്യം കൊടുക്കുന്നത് തേനും സ്വര്‍ണ്ണവുമാണ്. ധാരാളം ഗുണഗണങ്ങളാണ് തേനുള്ളത്. ആയുര്‍വേദത്തിലും തേനിന് വളരെ പ്രാധാന്യമാണുള്ളത്.


പല മരുന്നുകളിലും തേന്‍ അടങ്ങിയിട്ടുണ്ട്. തേനിന്റെ കൂട്ടില്‍ നിന്നും ലഭിക്കുന്ന എല്ലാം മരുന്നാണ്. തേന്‍ തേനീച്ചയുടെ വയറ്റില്‍ വെച്ചുതന്നെ ദഹിക്കുന്നു. അതുകൊണ്ടുതന്നെ തേന്‍ കഴിച്ചാല്‍ രക്തത്തിലേക്ക് നേരിട്ട് പോകുന്നു അതുകൊണ്ടാണ് ആയുര്‍വേദ മരുന്നു തേനില്‍ ചേര്‍ത്ത് കഴിച്ചാല്‍ രോഗം വളരെ വേഗത്തില്‍ മാറും. തേനിന്റെ സാന്ദ്രത വളരെ കൂടുതലാണെന്ന് വിദഗ്ധര്‍ പറയുന്നു കാരണം വെള്ളത്തില്‍ തേന്‍ താഴ്ന്നുപോകുന്നു. തേനില്‍ എന്ത് ഔഷധമോ പഴവര്‍ഗ്ഗങ്ങളോ 60 ദിവസം ഇട്ട് വെച്ചാല്‍ അതിന്റെ സത്ത് തേന്‍ വലിച്ചെടുക്കുന്നു. 



രക്തകുറവുള്ളവര്‍ മാതളനാരങ്ങ 60 ദിവസം തേനില്‍ ഇട്ടുവെയ്ക്കുക. മാതളനാരങ്ങയില്‍ അടങ്ങിയിട്ടുള്ള എല്ലാ ഗുണങ്ങളും തേനിലേക്കിറങ്ങുന്നു. ഇത് ദിവസവും കഴിച്ചാല്‍ രക്തക്കുറവ് മാറി ഉന്മേഷം ലഭിക്കുന്നു. 

കൊളസ്ട്രാളുള്ളവര്‍ കാന്താരിമുളക് തേനില്‍ ഇട്ട് വെക്കുക. 60 ദിവസങ്ങള്‍ക്കുശേഷം ഉപയോഗിക്കുക. കൊളസ്‌ട്രോള്‍ പമ്പകടക്കും. 

പച്ച മഞ്ഞള്‍ ഇതുപോലെ ഇട്ടുവെച്ചശേഷം ഉപയോഗിച്ചാല്‍ ശരീരത്തിലെ വിഷാംശം പൂര്‍ണ്ണമായി ഇല്ലാതാകും. 

തേന്‍ വെള്ളം ചേര്‍ത്ത് ഉപയോഗിച്ചാല്‍ ഗ്ലൂക്കോസിനെക്കാള്‍ ഫലവത്താണ്. വളരെ വേഗം ക്ഷീണം പമ്പകടക്കും. 


ശരീരത്തില്‍ വേദനയുള്ള ഭാഗത്ത് തേനിച്ചയെ കൊണ്ട് കുത്തിച്ചാല്‍ ആ ഭാഗം വികസിക്കുന്നതിനാണ്. വേദനയുള്ള ഭാഗത്ത് കുത്തിച്ചാല്‍ ഞരമ്പ് വികസിക്കും. രക്തയോട്ടം നന്നായി നടക്കുമ്പോള്‍ അവിടുത്തെ വേദന ഇല്ലാതാകുന്നു. 
റോയല്‍ജെല്ലി എന്നത് തേനീച്ചകളുടെ രാജ്ഞിയുടെ ഭക്ഷണമാണ്, ഇത് ഉപയോഗിച്ചാല്‍ നിത്യയൗവനം നിലനില്‍ക്കും . ഗ്രാമിന് 10,000 - 15,000 രൂപയാണ് വിപണിയില്‍. 


തേനീച്ചകള്‍ ഇല്ലാതായാല്‍ ലോകം തന്നെ ഇല്ലാതാകും. പരാഗണം നിലനില്‍ക്കുന്നതുകൊണ്ടാണ് വിളകളൊക്കെ നിലനില്‍ക്കുന്നതും . തേനീച്ചകളില്ലാതായാല്‍ പരാഗണം നടക്കാതെ ലോകം തന്നയില്ലാതാകും.  

കടപ്പാട് പി. കെ രാജു 


Related Stories

latest news


Most Popular