13 Jun 2026
Saturday
LATEST NEWS
ശബരിമല സ്വര്ണപ്പാളി കൈമാറ്റ കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തിനും മുൻ ബോർഡ് അംഗം അജികുമാറിനും എസ്ഐടി നോട്ടീസ്... മിഥുനമാസ പൂജകൾക്കായി ശബരിമല നട നാളെ തുറക്കും... വിവാദങ്ങൾക്കിടയിൽ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥനായിരുന്ന മുരാരി ബാബു അന്തരിച്ചു... റവ. ഈ. ടി. കുര്യാക്കോസ് ഇട്ട്യാടത്ത് കോർ എപ്പിസ്കോപ്പ അന്തരിച്ചു... മെറ്റാ പ്ലാറ്റ്‌ഫോമുകൾക്ക് ആഗോളതലത്തിൽ തടസം; ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, വാട്സാപ്പ് സേവനങ്ങൾ ഭാഗികമായി നിലച്ചു... സംസ്ഥാനത്തെ പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്‌മെന്റ് ഫലം ജൂണ്‍ 15 തിങ്കളാഴ്ച പ്രസിദ്ധീകരിക്കും... NOWCAST - അടുത്ത മൂന്ന് മണിക്കൂറിൽ പ്രതീക്ഷിക്കാവുന്ന ദിനാന്തരീക്ഷാവസ്ഥ (Weather)... കെ.എം.സാബു മാത്യു കോട്ടയം ജില്ലാ പോലീസ് മേധാവി... ഭക്ഷ്യവകുപ്പിന് 3000 കോടി രൂപയുടെ സാമ്പത്തിക ബാധ്യതയുണ്ടെന്ന് ഭക്ഷ്യവകുപ്പ് മന്ത്രി അനൂപ് ജേക്കബ്... തേവര പാലത്തിൽ ലോറി അപകടം... മാസപ്പടി കേസ്: ഇഡിക്ക് മുന്നിൽ വീണ നാളെ ഹാജരാകില്ല, ആരോഗ്യപ്രശ്നം ചൂണ്ടിക്കാട്ടി ഇമെയിൽ... ആലപ്പുഴ മർദനക്കേസ്: അഞ്ച് പോലീസുകാർ എസ്‌ഐടിക്ക് മുന്നിൽ ഹാജരായി... ലോകകപ്പ് ഫുട്ബോൾ: ഗ്രൂപ്പ് ഘട്ട മത്സരങ്ങൾക്ക് നാളെ തുടക്കം; ആവേശപ്പോരാട്ടങ്ങൾക്ക് അരങ്ങൊരുങ്ങി... ജലജന്യ രോഗങ്ങള്‍: ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്... ജലജന്യ രോഗങ്ങള്‍: ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്...

*തീവ്രവാദിയാക്കി മുദ്രകുത്തിയത് സ്വന്തം ഡിപ്പാർട്ട്മെന്റിലെ തന്നെ ഉദ്യോഗസ്ഥർ : സിപിഒ ആയിരുന്ന അനസ് ഇന്ന് തൊടുപുഴയിലെ ആക്രിക്കടയില്‍ ജോലിക്കാരനാണ്*

തൊടുപുഴ: ഇടുക്കി കരിമണ്ണൂർ പോലീസ് സ്റ്റേഷനിലെ സിപിഒ ആയിരുന്ന അനസ് ഇന്ന് തൊടുപുഴയിലെ ആക്രിക്കടയില്‍ ജോലിക്കാരനാണ്.  സ്വന്തം ഡിപ്പാർട്ട്മെന്റിലെ തന്നെ ഉദ്യോഗസ്ഥർ അനസിനെ തീവ്രവാദിയാക്കിയതോടെ ജോലി പോയി. നാല് വർഷത്തെ നരകയാതനകള്‍ക്കും നിയമപോരാട്ടത്തിനും ശേഷം നിരപരാധിത്വം തെളിയിക്കപ്പെട്ടിട്ടും അനസിന് ഇപ്പോളും ജോലി തിരികെ കിട്ടിയിട്ടില്ല. ഭാര്യയും മക്കളും കാൻസർ രോഗിയായ അമ്മയും അന്ധനായ സഹോദരനും ഉള്‍പ്പെടുന്ന കുടുംബത്തെ പോറ്റാൻ ഭാര്യാപിതാവിന്റെ ആക്രിക്കടയിലെ ജോലി തുടരുകയാണ് അനസ്, സർവീസില്‍ തിരികെ കയറാനുള്ള ശ്രമങ്ങളും.


2021-ല്‍ മകൻ കഞ്ചാവ് വില്‍പ്പനക്കാരുടെ കെണിയിലായെന്നും സഹായിക്കണമെന്നും അഭ്യർത്ഥിച്ചെത്തിയ അയല്‍വാസിയെ സഹായിക്കാൻ ശ്രമിച്ചതിന് പിന്നാലെയാണ് അനസ് പോലീസ് സേനയുടേയും നാട്ടുകാരുടേയും മുന്നില്‍ തീവ്രവാദിയായത്. വീടിന് സമീപത്ത് ഉണ്ടായിരുന്ന സ്റ്റേഡിയത്തില്‍ എത്തുന്നവർ കുട്ടികള്‍ക്ക് ലഹരി എത്തിച്ചുകൊടുക്കുന്നു എന്നായിരുന്നു അയല്‍വാസിയുടെ പരാതി. ഇവർക്ക് പോലീസില്‍ പരാതി നല്‍കാനുള്ള സഹായവും അനസ് ചെയ്തു കൊടുത്തു.


തൊട്ടടുത്തദിവസം നാട്ടുകാരനായ ഷാനവാസ് അനസിന്റെ മൊബൈലിലേക്ക് രണ്ട് വാഹനങ്ങളുടെ നമ്പർ അയച്ച്‌ കൊടുത്തു. ഗ്രൗണ്ടില്‍ അസമയത്ത് കണ്ട രണ്ട് വാഹനങ്ങളാണ് എന്നും വണ്ടിയുമായി എത്തിയത് കുട്ടികളാണെന്നും ഷാനവാസ് അയച്ച മെസേജില്‍ ഉണ്ടായിരുന്നു. നമ്പർ കിട്ടിയാല്‍ അവരുടെ വീട്ടില്‍ അയച്ചുകൊടുക്കാമെന്നും സഹായിക്കണമെന്നുമായിരുന്നു ഷാനവാസിന്റെ ആവശ്യം. ക്രൈം ഡ്രൈവ് ആപ്പില്‍നിന്ന് ഫോണ്‍ നമ്പർ എടുത്ത് ഷാനവാസിന് നല്‍കുകയും ചെയ്തു


മൂന്ന് മാസം കഴിഞ്ഞ് ഷാനവാസ് എസ്ഡിപിഐയില്‍ ചേരുകയും ബ്രാഞ്ച് സെക്രട്ടറിയാവുകയും ചെയ്തു. 2021 ഡിസംബറില്‍ ബസ് ഡ്രൈവറുമായി ഉണ്ടായ സംഘർഷത്തില്‍ ഷാനവാസ് പോലീസിന്റെ പിടിയിലായി. ഷാനവാസിനെ കേസില്‍ ആറാം പ്രതിയാക്കി. ഇയാളെ ചോദ്യം ചെയ്ത ഡിവൈഎസ്പി ഫോണ്‍ പരിശോധിച്ചപ്പോള്‍ അനസിനെ ഷാനവാസ് ഫോണില്‍ വിളിച്ചതും വാട്സ് ആപ്പില്‍ അനസ് വാഹനങ്ങളുടെ വിവരങ്ങള്‍ അയച്ചതും കണ്ടെത്തി. ഇതിനെ ആർഎസ്‌എസിന്റെ ഡാറ്റാ ബേസ് എസ്ഡിപിഐക്ക് ചോർത്തിക്കൊടുത്തതായി പോലീസ് സേനയില്‍ത്തന്നെ വ്യാഖ്യാനങ്ങളുണ്ടായി. തൊട്ടടുത്ത ദിവസം സർവീസില്‍നിന്ന് സസ്പെൻഡ് ചെയ്യുകയും കുറ്റപത്രം നല്‍കുകയും ചെയ്തു. 24-ാമത്തെ ദിവസം അനസ് കുറ്റക്കാരനെന്ന് കാണിച്ച്‌ ഡിവൈഎസ്പി റിപ്പോർട്ടും സമർപ്പിച്ചു. തൊട്ടുപിന്നാലെ സർവീസില്‍നിന്ന് നീക്കി.


പാർട്ടിയുമായി യാതൊരു ബന്ധമില്ലെന്ന് പറഞ്ഞിട്ടും വിശ്വസിക്കാൻ ഉന്നത ഉദ്യോഗസ്ഥൻ കൂട്ടാക്കിയില്ലെന്നാണ് അനസ് പറയുന്നത്. സർവീസില്‍നിന്ന് നീക്കം ചെയ്യപ്പെട്ടതോടെ വീട്ടിലേക്ക് ആർഎസ്‌എസ് മാർച്ച്‌ നടത്തി. തീവ്രവാദികളെന്ന് പറഞ്ഞ് തന്റേയും ഭാര്യയുടേയും മക്കളുടേയും പോസ്റ്ററുകളും ഫ്ളക്സും നാട് നീളെ പതിപ്പിച്ചു. ഒരു മാസത്തിലധികം കുട്ടികള്‍ക്ക് സ്കൂളില്‍ പോലും പോകാൻ പറ്റാത്ത സ്ഥിതിയായി. തീവ്രവാദക്കേസില്‍ എൻഐഎ അന്വേഷണം നേരിടുന്നയാളാണെന്നും അയാളെ വിളിച്ചാല്‍ കേസ് വരുമെന്നും പ്രചാരണം വന്നതോടെ അയല്‍ക്കാരുടേയും സുഹൃത്തുക്കളുടേയും മുൻപില്‍ പൂർണമായും ഒറ്റപ്പെട്ടെന്നും അനസ് പറയുന്നു.


മാനസിക പ്രയാസം കടുത്തതോടെ അനസ് കുടുംബവുമൊത്ത് എറണാകുളത്തേക്ക് മാറി. കാൻസർ രോഗിയായ അമ്മയ്ക്കും അന്ധനായ സഹോദരനും ഭാര്യയ്ക്കും മക്കള്‍ക്കും ആശ്രയമായിരുന്ന അനസ് കുടുംബം മുന്നോട്ട് പോകാനാണ് പിന്നീട് ഭാര്യാപിതാവിനൊപ്പം ആക്രിക്കടയില്‍ സഹായിയായത്. പിന്നീട് വിവരാവകാശപ്രകാരം അപേക്ഷ നല്‍കിയാണ് തനിക്ക് തീവ്രവാദ ബന്ധമുള്ളതായി അന്വേഷണത്തില്‍ കണ്ടെത്തിയിട്ടില്ല എന്ന വിവരം അനസ് ശേഖരിക്കുന്നത്. തുടർന്ന് ഈ രേഖകള്‍ സഹിതം ഡിഐജിക്കും ഐജിക്കും സർക്കാരിലും അപേക്ഷ നല്‍കിയെങ്കിലും ജോലിയില്‍ തിരികെ പ്രവേശിപ്പിക്കാനുള്ള നടപടി ഉണ്ടായില്ല. തുടർന്ന് ട്രിബ്യൂണല്‍ കോടതിയതിയെ സമീപിച്ചതോടെയാണ് സർവീസില്‍നിന്ന് പിരിച്ച്‌ വിട്ട നടപടി റദ്ദാക്കി ഉത്തരവ് വന്നത്. ഈ ഉത്തരവുമായി അപേക്ഷ നല്‍കി കാത്തിരിക്കുകയാണ് അനസ്.

Related Stories

latest news


Most Popular